കയർ വ്യവസായത്തിന്റെയും കായലുകളുടെയും വള്ളംകളിയുടെയും സ്വന്തം നാടായ ആലപ്പുഴ പതുക്കെയെങ്കിലും ബോട്ടിക്കുകൾക്ക് വളക്കൂറുള്ള നിലമാവുകയാണ്.
ആലപ്പുഴക്കാരിയായ മോളു തന്റെ ബോട്ടിക്കായ titilee യെ കുറിച്ച് പറയുമ്പോൾ കസ്റ്റിമിസേഷന് വളരെ അധികം പ്രാധാന്യം കൊടുത്തുകൊണ്ട് മാത്രം ആരംഭിക്കുകയും മറ്റൊരു
സ്ഥാപനം നൽകാത്ത ഡിസൈനുകൾ ഓഫർ ചെയ്തും തന്റെ കസ്റ്റമേഴ്സിനിടയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നു. ചെറുപ്പം മുതലേ ഡിസൈനിങ്ങിനോടും ചിത്രരചനയോടും താല്പര്യം ഉണ്ടായിരുന്ന മോളു ഡിഗ്രി പഠനം ഫാഷൻ ടെക്നോളജിയിലും പിജി ഗാർമെന്റ് മാനുഫാക്ചറിങ്ങ് ടെക്നോളജിയിലും ചെയ്തതിന് ശേഷം ബാംഗ്ലൂരിൽ 4 വർഷത്തോളം ജോലി ചെയ്ത് വരികയായിരുന്നു. തിരികെ നാട്ടിൽ എത്തിയപ്പോൾ കൊറോണ സമയം ആയതുകൊണ്ട് കരിയർ ബ്രേക്ക് സംഭവിക്കുകയും ബിസിനസ്സിലേക്ക് തിരിയുകയും ആയിരുന്നു .
ഫാദർ ഇൻ ലോയുടെ കൂടെ പാർട്ണർഷിപ്പിൽ തുടങ്ങിയ ബിസിനസ് അദ്ദേഹത്തിന്റെ മറ്റു ബിസിനസ് തിരക്കുകൾ കാരണം ഒറ്റക്ക് നടത്തേണ്ടി വരുകയും ആയിരുന്നു .
ബ്രൈഡൽ ബ്ലൗസുകൾ, ലെഹെങ്ക എല്ലാം കസ്റ്റ്മൈസേഷൻ ചെയ്യുന്ന titilee യിൽ ക്യാഷ്വൽ വെയർസും കസ്റ്റമൈസ് ചെയ്ത് നൽകുന്നു. നിലവിൽ ഷോപ്പുകൾ വഴി വാക് ഇൻ ഓർഡറുകൾ ആണ് കൂടുതലും ലഭിക്കുന്നത് എന്നും ഭാവിയിൽ ഒരു സ്റ്റിച്ചിങ്ങ് യൂണിറ്റ് എസ്റ്റാബ്ലിഷ് ചെയ്തു കൊണ്ട് ഓൺലൈൻ ഓർഡറുകൾ കൂടുതൽ ഫോക്കസ് ചെയ്യാനും titilee യുടെ വെബ്സൈറ്റ് ലോഞ്ച് ചെയ്യാനുമുള്ള ഗ്രൗണ്ട് വർക്കുകളിൽ ആണ് മോളു.