ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഓരോരുത്തർക്കും വ്യത്യസ്തമാണ്. ചിലർ ഒഴുക്കിനൊപ്പം നീന്തുന്നു മറ്റു ചിലർ ഒഴുക്കിനെതിരെ നീന്തുന്നു. അവനവന്റെ സ്വപ്നങ്ങൾക്കായി ആഗ്രഹിച്ച പോലെ ജീവിക്കുമ്പോഴാണ് ജീവിതം അർത്ഥപൂർണമാകുന്നത്.
ഒരേ മേഖലയിൽ അഭിരുചിയുള്ള ദമ്പതിമാർ ചിപ്പിയും വിപിനും പണ്ട് മുതലേ വസ്ത്രങ്ങളിലും വേഷവിധാന രീതികളിലെ പുതുമകളിലും ശ്രദ്ധാലുക്കളായിരുന്നു. ഇരുവരുടെയും ചിന്തയിൽ നിന്നും പിറവിയെടുത്ത ഇവരുടെ സ്വപ്ന സംരംഭമാണ് സൂചിയും നൂലും എന്ന വ്യത്യസ്ത ഓൺലൈൻ ഷോപ്പിങ് സൈറ്റ് .
കോഴിക്കോട് വടകര സ്വദേശിയാണ് വിബിൻ. മെക്കാനിക്കൽ എൻജിനീയർ ആയിരുന്ന വിബിൻ ജോലി ഉപേക്ഷിച്ചാണ് സൂചിയും നൂലിലേക്കും പൂർണ്ണമായി തിരിയുന്നത്. ചിപ്പി കൊട്ടാരക്കര സ്വദേശിയാണ് ഡാറ്റ സയന്റിസ്റ്റ് ആയി ഇപ്പോഴും ജോലി ചെയ്യുന്നു. തന്റെ ജോലിയും സൂചിയും നൂലും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകുന്നു .മൂന്നു വയസുകാരി വാമിക വിജയയും അടങ്ങുന്നതാണ് കുടുംബം എന്നു പറയുന്നത്.
സൂചിയും നൂലും എന്ന പേര് പോലെ തന്നെ വ്യത്യസ്തമായ എന്തെങ്കിലും തുടങ്ങണം എന്നുള്ളത് ഒരു സ്വപ്നമായെന്നും കൂടെ കൊണ്ട് നടന്നിരുന്നു ഇരുവരും. രണ്ടുപേരുടെയും താൽപര്യമേഖല ഒന്നായ സ്ഥിതിക്ക് ഒന്നിച്ചുനിന്നു സൂചിയും നൂലും പോലെ തന്നെ തുന്നിയെടുത്ത ഒരു സംരംഭമാണിത്.
ഇതിൽ തന്നെ ട്രഡീഷണൽ വെസ്റ്റേൺ അങ്ങനെ പലതും ഉണ്ടെങ്കിലും തനതായ രീതിയിൽ വ്യത്യസ്തത തീർക്കണം എന്നുള്ളത് ഒരു അഭിലാഷമായിരുന്നു. നിത്യേന ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ തന്നെ പുതുമ തീർത്ത് നിലവിലുള്ള ചട്ടത്തെ ഉടച്ചു വാർക്കുക എന്ന ചിന്തയിൽ നിന്നുമാണ് ലുങ്കികളിലും മുണ്ടുകളിലും വ്യത്യസ്തത തീർക്കാൻ തുടങ്ങിയത്.
കൂടാതെ ഒരു ഡിസൈനിങ് ബ്രാൻഡ് എന്ന നിലയിൽ സാധാരണക്കാർക്ക് പോലും എത്തിപ്പെടാൻ പറ്റുന്ന രീതിയിൽ അവർക്ക് താങ്ങാവുന്ന വിലയിൽ,ഗുണനിലവാരം ഒട്ടും കുറയാതെ തന്നെ എല്ലാവരിലേക്കും എത്തപ്പെടണം എന്ന രീതിയിലാണ് സൂചിയും നൂലും പ്രവർത്തിക്കുന്നത്.
പാഷനാണ് ഇവരുടെ മൂലധനം . സൂചിയും നൂലും പോലെ ചേർന്നിരിക്കുന്ന കപ്പിൾ ആണ് ഇരുവരും. തങ്ങളുടെ ബന്ധം പോലെ ഇഴപിരിയാതെ ചേർന്നിരിക്കുന്ന ഒരു പേര് തന്നെ ബ്രാൻഡ് നെയിം ആയി വേണം എന്ന ചിന്തയിൽ നിന്നുമാണ് ഇങ്ങനെയൊരു വ്യത്യസ്ത ബ്രാൻഡ് നെയിമിന്റെ പിറവി.
ഇഷ്ടമുള്ള കാര്യമായതിനാൽ ഇതിൽ നമ്മുടെ നിക്ഷേപവും അനന്തമാണ്. അത് പണമായി മാത്രമല്ല, അധ്വാനമായും പ്രയത്നമായും ഗുണനിലവാരമായും സർവീസായും എല്ലാം എണ്ണി പറയാൻ കഴിയാത്തതാണ് സൂചിയും നൂലിലും ഉള്ള നിക്ഷേപം എന്ന് പറയുന്നത്.
ഉപഭോക്താക്കളുടെ പ്രതികരണങ്ങൾക്ക് എന്നും പ്രാധാന്യം കൊടുക്കുന്ന സൂചിയും നൂലും വേറിട്ട വസത്രാനുഭവം നൽകുന്നതിനാൽ ജനങ്ങൾക്ക് പ്രിയമേറിയതായി മാറിക്കൊണ്ടിരിക്കുന്നു.ഇരുവർ ചേർന്ന് ആരംഭിച്ച സംരംഭത്തിന്റെ വളർച്ചയിൽ മുതൽക്കൂട്ടായി നിലവിൽ മൂന്നു വർക്കേഴ്സ് കൂടിയുണ്ട്.
ഈ മേഖലയിലെ പരിചയ കുറവ് തന്നെയായിരുന്നു തുടക്കത്തിൽ നേരിട്ട് വെല്ലുവിളി, ടെക്സ്ടൈൽ മേഖലയിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കരിയർ പശ്ചാത്തലത്തിൽ നിന്നും വന്നവർ,പഠിക്കുക പരീക്ഷിക്കുക പരിശീലിക്കുക എന്ന രീതി പിന്തുടരുമ്പോൾ തെറ്റുകൾ വരാം അത് തിരുത്തി അതിൽനിന്നും പഠിച്ചു മുന്നോട്ടു വന്നു .
പുതിയ പ്രോഡക്റ്റ് പരീക്ഷിക്കുമ്പോഴും പുതുമകൾ തീർക്കുമ്പോഴും ടെസ്റ്റിങ്ങും റിസോഴ്സിങ്ങും എന്നും മുൻനിരയിൽ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്.
സൂചിയും നൂലിനെയും സംബന്ധിച്ച് നേടിയ വലിയൊരു അംഗീകാരം ആയിരുന്നു ദി ഹിന്ദുവിലും ഫാഷൻ മാഗസിനിലും ഫീച്ചർ ചെയ്യപ്പെട്ടത് . പല ബ്രാൻഡ് ഷോകളിലും ക്ഷണം ലഭിക്കുന്നുണ്ട് ഇതെല്ലാം സൂചിയും നൂലും വലിയ ജനപ്രീതി നേടി കഴിഞ്ഞതിന്റെ തെളിവാണ് .
നിലവിൽ ദോത്തീസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓഫ് വൈറ്റിലും ബ്ലാക്കിലും ആയി ആറോളം വ്യത്യസ്ത നിറങ്ങളിൽ 360 ഓളം ഡിസൈൻസ് നിലവിൽ ഉപഭോക്താക്കൾക്ക് നൽകി വരുന്നു .
ഫെബ്രുവരി അവസാനത്തോടെ ഡിസൈനർ ഷർട്ട് ലോഞ്ച് ചെയ്യുന്നുമുണ്ട്.
ഭാവിയിലും വൈരുദ്ധ്യമില്ലാത്ത വൈവിധ്യങ്ങൾ തീർത്തുകൊണ്ട് സൂചിയും നൂലും ഇനിയും മികച്ച വർണ്ണങ്ങൾ നെയ്യണം എന്നു തന്നെയാണ് ഇരുവരുടെയും സ്വപ്നം .