ആഭരണങ്ങൾ ഇട്ട് അണിഞ്ഞൊരുങ്ങാൻ പ്രിയമില്ലാത്തവരായി ആരാണുള്ളത്…
ആഭരണങ്ങൾ പ്രത്യേകിച്ചും സ്വർണ്ണം വെള്ളി പ്ലേറ്റിനം പോലുള്ളവ ഇന്ന് പല ഇടങ്ങളിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു, സ്വർണത്തിന്റെ കുത്തനെയുള്ള വിലക്കയറ്റവും മറ്റും കല്യാണ മാർക്കറ്റുകളിൽ ഇന്നൊരു പുതിയ ട്രെൻഡ് ആയ സീറോ ഗോൾഡ് മാര്യേജ് എന്ന ആശയത്തിന് തുടക്കമിട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും ബുദ്ധിപരമായ ഒരു മുന്നേറ്റമാണ് റെന്റൽ ജ്വല്ലറി നിർമ്മാതാക്കൾ നടത്തി വരുന്നത്.
ഭീമമായ തുക നൽകി വാങ്ങുന്ന സ്വർണ്ണം പ്ലാറ്റിനം വജ്രം വെള്ളി പോലുള്ളവ വെറും നിക്ഷേപ മാർഗ്ഗങ്ങളായി മാറിയിരിക്കുന്നു . പകരം റെന്റൽ ജ്വല്ലറികൾ അരങ്ങുവാണു തുടങ്ങി. വിവാഹ വേദികളിൽ ഇന്നിവരാണ് മുൻനിരക്കാർ. തുച്ഛമായ വിലയിൽ ലഭ്യമാവുന്നു എന്നതും ഉപയോഗ ശേഷം തിരികെ നൽകാം എന്നതും ഇവയുടെ വേഗത്തിൽ ഉള്ള വളർച്ചയുടെ കാരണങ്ങളാണ് . കേരളത്തിൽ ആദ്യമായി റെന്റൽ ജ്വല്ലറി വളരെ വ്യത്യസ്തമായ രീതികളിൽ അവതരിപ്പിച്ചുകൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് അൽ അമീൻ ഫാഷൻ ജ്വല്ലറി. ഇതിന്റെ ജനപ്രീതിയുടെ പിന്നിൽ സ്ഥാപകൻ സനോവറിന്റെ വിശ്രമം ഇല്ലാത്ത അധ്വാനത്തിന്റെ ഫലമാണ് .
കോഴിക്കോട് അരിക്കാട് സ്വദേശി സനോവർ എംപി തികച്ചും യാദൃശ്ചികമായി ആണ് റെന്റൽ ജ്വല്ലറി മേഖലയിലേക്ക് കടന്ന് വന്നത് . കഷ്ടപ്പാടിന്റെ കൗമാരങ്ങൾ താണ്ടി വന്ന ചെറുപ്പക്കാരന്റെ ആദ്യ തൊഴിൽ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെ ചായ വിൽപ്പനയായിരുന്നു. അന്ന് സനോവറിന് പ്രായം 17. വിദേശത്തുനിന്നും ഉമ്മ അയക്കുന്ന പണത്തിലായിരുന്നു കുടുംബം മുന്നോട്ടു പോയതും പഠനം പുരോഗമിച്ചിരുന്നതും. മൂത്ത പുത്രൻ എന്ന നിലയിൽ ബാധ്യതകൾ സ്വയം ഏറ്റെടുത്തു കൊണ്ടായിരുന്നു പിന്നീടുള്ള ജീവിതം .
പിന്നീട് പുതിയൊരു ജോലിയിലേക്കുള്ള പ്രയാണവുമായി കൊച്ചിയിലേക്ക് ചേക്കേറി. ഒപ്പം സിനിമ മോഹവും മോഡലിങ്ങിനോടുള്ള കമ്പവും മുറുകെ പിടിച്ചു . ഇന്ന് ഇത്രയൊക്കെ കഷ്ടപ്പെട്ടാലും നാളെ എല്ലാത്തിനും മികച്ച ഫലം ലഭിക്കും എന്ന ശുഭാപ്തി വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ ഇന്ധനം .
ചെരുപ്പ് കടയിൽ സെയിൽസ്മാൻ ആയി കൊച്ചിയിലെ ആദ്യ ജോലി ആരംഭിച്ചു. ഏതു ജോലി ആയാലും അതിൽ 100% ആത്മാർത്ഥത പുലർത്തുക എന്ന കാര്യം കർശനമാക്കിയത് കൊണ്ട് ജോലി ചെയ്യുന്ന അതേ സ്ഥാപനത്തിന്റെ മറ്റൊരു പുതിയ സംരംഭത്തിലേക്ക് ജോലിക്കായി ക്ഷണം ലഭിച്ചു. അങ്ങനെ നാല് വർഷങ്ങൾ കൊച്ചിയിൽ കഴിഞ്ഞു പോയി. അധ്വാനത്തിന്റെ പ്രതിഫലം കൃത്യമായി ലഭിച്ചിരുന്നെങ്കിലും സാമ്പത്തിക ഞെരുക്കം പിന്തുടർന്നത് കൊണ്ട് മറ്റു ജോലികൾ തിരഞ്ഞു നാട്ടിലേക്ക് തന്നെ തിരിച്ചു. നാട്ടിലെ ഒരു സുഹൃത്ത് വിദേശത്ത് പോകുന്നതിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ ജ്വല്ലറി കട സനോവറിനു വാടകയ്ക്ക് കൈമാറി.
അതിൽ കുറച്ചു അറ്റകുറ്റ പണികളുമായി മൂലധനം ഇറക്കി മെച്ചപ്പെടുത്താൻ നോക്കിയെങ്കിലും പരാജയം തോന്നിത്തുടങ്ങിയപ്പോഴേ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു. അങ്ങനെ 2013 റെന്റൽ ജ്വല്ലറി എന്ന പുതിയ ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു. വലിയ വെല്ലുവിളികളോട് കൂടിയ പുതിയ തുടക്കമായിരുന്നു അത്.
സ്വർണ്ണം മാത്രമേ ധരിക്കൂ… അഥവാ ധരിക്കാവൂ… എന്ന ചിന്താഗതിയുള്ള സമൂഹവും ആചാരവും കൊടികുത്തി വാഴ്ന്നിരുന്ന കാലത്ത് അൽ അമീൻ എന്ന റെന്റൽ ജ്വല്ലറിയുടെ നിലനിൽപ്പ് പോലും ഒരു ഞാണിന്മേൽ കളി ആയിരുന്നു. എന്നാൽ പുതുതലമുറയുടെ പുത്തൻ ചിന്താഗതികൾ ഇവ കീഴ്മേൽ മറിച്ചു കൊണ്ട് റെന്റൽ ജ്വല്ലറി എന്ന ആശയത്തിനെ പുതു സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചു. അനുകരണത്തിലൂടെ പലരും ഇത് പലരിലേക്കായും എത്തിച്ചു.
ഫംഗ്ഷനുകളിൽ പതിവ് കാഴ്ചയായി,പുത്തൻ ഫാഷനുകളിൽ വൈവിധ്യമാർന്ന ഡിസൈനുകളിൽ അൽ അമീൻ പ്രത്യക്ഷപ്പെടാൻ തുടങ്ങി. സെലിബ്രിറ്റികൾ അടക്കമുള്ളവർ ഇത് ഉപയോഗിച്ചതോടെ സാധാരണക്കാറും എളുപ്പത്തിൽ ഈ ട്രെൻഡ് ഏറ്റെടുത്തു.
വിലക്കുറവും ഗുണമേന്മയും, മികച്ച കസ്റ്റമർ സർവീസുമായി അൽ അമീൻ ജനഹൃദയം കീഴടക്കി.
അൽ അമീനിൽ ബ്രൈഡൽ വസ്ത്രങ്ങളും നിലവിൽ മിതമായ നിരക്കിൽ വാടകയ്ക്ക് ലഭ്യമാണ്.
കോഴിക്കോട് എസ് എം സ്ട്രീറ്റിലും പിന്നീട് അഡ്രസ് മാളിലുമായി അൽ അമീന്റെ കച്ചവടം പൊടിപൊടിച്ചു.പിന്നീട് കൊച്ചിയിൽ പുതിയ ഷോറൂം തുറന്നു എന്നാൽ ലൈസൻസ് കിട്ടാത്തതിനെ തുടർന്ന് മൂന്നുമാസത്തോളം ഷട്ടർ ഇട്ട കടയ്ക്കുള്ളിൽ നിന്നും വില്പന നടത്തി വീഴാതെ പൊരുതി പിടിച്ചുനിന്നു. പിന്നീട് എറണാകുളം എംജി റോഡിലേക്ക് സംരംഭം പറിച്ചു നട്ടു. നിലവിൽ കൊറിയർ വഴി ആവശ്യക്കാർക്ക് ജ്വല്ലറികൾ എത്തിച്ചു നൽകാറുമുണ്ട് അൽ അമീൻ. ഈ ഒരു മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് തന്നാലാവുന്ന മികച്ച നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകാറുണ്ട് സനോവർ.
റെന്റൽ ജ്വല്ലറികൾ ധരിക്കുന്നത് അപമാനം ആയി കണക്കാക്കിയിരുന്ന ഒരു കാലത്ത് നിന്നും അലങ്കാരമായി മാറിയിരിക്കുന്നു ഇന്ന്. ഈ ഒരു മാറ്റത്തിൽ സ്വാധീനം ചെലുത്തിയതിൽ ഏറിയ പങ്കും അൽ അമീൻ ഫാഷൻ ജ്വല്ലറിക്കുണ്ട്. മാറ്റത്തിന് ചുക്കാൻ പിടിച്ചൊരു മികച്ച മാതൃകയും പ്രതിനിധിയുമായി സനോവറും. ഇന്ന് തന്റെ ഓരോ സ്വപ്നങ്ങളും തിരിച്ചുപിടിച്ചു കൊണ്ടിരിക്കുന്നു സനോവർ. റൺവേ മോഡലിങ് രംഗത്തെ നിറസാന്നിധ്യമായി ഇദ്ദേഹം ഉണ്ട്. കൂടാതെ താൻ അഭിനയിച്ച സിനിമ ഉടൻ റിലീസ് ആവുകയാണെന്നുള്ള ത്രില്ലിലാണ് സനോവർ . ജോയ് ഫുൾ എൻജോയ് എന്ന സിനിമയിൽ ധ്യാൻ ശ്രീനിവാസനൊപ്പമാണ് അഭിനയിക്കാൻ അവസരം ലഭിച്ചത്.
ആഗ്രഹങ്ങൾക്കൊത്ത് അൽ അമീൻ കേരളത്തിലുടനീളം വരണം കൂടെ തന്റെ സ്വപ്നങ്ങളെ ചേർത്തുനിർത്താനും മറക്കുന്നില്ല ഇദ്ദേഹം.