പലരും സംരംഭം തുടങ്ങുന്നതും ഏറ്റെടുക്കുന്നതുമെല്ലാം തങ്ങൾ നടന്ന വഴിയിലൂടെ മുന്നേ പലരും നടന്നിട്ടുണ്ടെന്നും ഒരു പാളിച്ച വന്നാൽ സഹായിക്കാനും ആരായാനും എല്ലാം ആളുകൾ ഉണ്ടെന്നുമുള്ള ആത്മവിശ്വാസത്തിന്മേൽ ആവാം പക്ഷെ ഇവിടെ തൃശൂർ കൊടുങ്ങല്ലൂർകാരനായ മുജീബ് നടന്നു വന്നതും കെട്ടിപ്പടുത്തതും അധികം ആരും ചെയ്യാത്ത ഒരു മേകലയാണ് ഇന്നോവേഷൻ ഉണ്ടാവേണ്ടത് ഉണ്ട് വളരെ അപൂർവ്വം എന്ന് തന്നെ വിശേഷിപ്പിക്കാം മുജീബിന്റെ ഈ വ്യത്യസ്ത സംരംഭത്തെ .

Founder of Meezan Dates & Honey
+91 7510461559
2005 മുതൽ ഖത്തറിൽ പോവുകയും 2008 ൽ ബിസിനസ്സ് ചെയ്ത് വന്നിരുന്ന മുജീബ് കോറോണയുടെ സമയത്തായിരുന്നു നാട്ടിൽ എത്തുന്നത്. ശേഷം വെറുതെ ഇരിക്കുമ്പോൾ ഭാര്യയുടെ താല്പര്യത്തിൽ എന്തെങ്കിലും ബിസിനസ്സ് നടത്തണമെന്ന നിർബന്ധത്തിൽ പലതും പരീക്ഷിച്ചു അവസാനം എത്തി നിന്നത് ഈന്തപഴത്തിൽ നിന്നാണ് ഈന്തപ്പഴത്തിലായിരുന്നു . പണ്ട് ബോംബേയിൽ നിന്നും ഈന്തപഴം ബിസിനസ് നടത്തിയുള്ള പരിജയ സംഭത്ത് ഉള്ളതുകൊണ്ട് ഈ ഒരു കച്ചവടത്തിൽ ഒരു അഭിരുചി ആദ്യമേ ഉണ്ടായിരുന്നു മുജീബിന് അതുകൊണ്ട് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പക്ഷെ ഒരു നിർബന്ധം ഉണ്ടായിരുന്നു ഈന്തപ്പഴം അതിന്റെ തനതായ രീതിയിൽ വില്പന നടത്താതെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം, അതിനായി മുജീബ് ഈന്തപ്പഴത്തിൽ നിന്നും 99 ഉൽപന്നങ്ങൾ നിർമിക്കുകാൻ സ്വപ്നംകണ്ടുതുടങ്ങി പിന്നീട് ഈന്തപഴത്തെ കുറിച്ച് പഠനം നടത്തുകയും ഗൾഫ് നാടുകളിലൊക്കെ പോയി ഇതിന്റെ സാദ്ധ്യതകൾ മനസിലാക്കുകയും ചെയ്തു. ശേഷം ഈന്തപ്പഴം ഈന്തപ്പഴമായി വിൽക്കാതെ അതിൽ നിന്നും വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കി അവയെല്ലാം ഓരോ ഉൽപ്പന്നങ്ങളാക്കി മാറ്റി വിൽപ്പന നടത്താൻ തീരുമാനിച്ചു. ഏകദേശം 99ഓളം ഉത്പന്നങ്ങൾ ഈന്തപ്പഴം ഉപയോഗിച്ച ഉണ്ടാക്കാൻ കഴിയുമെന്ന് മുജീബ് പറയുന്നു, അതിൽ 50ഓളം ഉൽപ്പന്നങ്ങൾ അദ്ദേഹം ഉണ്ടാക്കി കഴിഞ്ഞു. ഇവയെല്ലാം തന്റെ ബ്രാൻഡ് ആയ മീസാനിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ തുടങ്ങി.
വളരെ വ്യത്യസ്തവും വൈവിധ്യവുമാർന്ന ഉൽപ്പന്നങ്ങളിൽ ഈന്തപ്പഴത്തിന്റെ സിറപ്പ്, ഉണക്കി പൊടിച്ച ഈന്തപ്പഴം, ഈന്തപ്പഴ കേക്കുകൾ, ഈന്തപ്പഴം കൊണ്ടുള്ള ബേബി ഫുഡ്, അമ്മമാർക്കുള്ള ഫുഡ്, ഹെൽത്ത് ഡ്രിങ്ക്, ജ്യൂസുകൾ എന്നിവയെല്ലാം ആണ് എടുത്ത് പറയേണ്ടത്. മാത്രമല്ല ഈന്തപ്പഴത്തിന്റെ പൗഡർ ഉൾപ്പെടുത്തി പല ഫുണ്ടിലേക്കും സമാനതകൾ ഇല്ലാത്ത ഒരു ഉല്പന്നമാണ്. കൂടാതെ ഈന്തപ്പഴത്തിന്റെ കുരു ഉപയോഗിച് കോഫി പൗഡറിനു സമാനമായ ഒരു പൊടി ഉണ്ടാക്കാമെന്നും അത് ഉപയോഗിച്ച് കാപ്പിക്ക് സമാനമായ ഒരു പാനീയം നിർമ്മിക്കാമെന്നും മുജീബ് കണ്ടെത്തി, ഈ ഒരു പാനീയം കാപ്പിക്ക് പകരം വെക്കാനാകും കൂടാതെ കാപ്പിയിൽ അടങ്ങിയിട്ടുള്ള കഫിൻ പോലുള്ള ആരോഗ്യത്തിന് ദോഷം ചെയ്യുന്ന പദ്ധർത്ഥങ്ങളെ ഒഴിവാക്കി ഒരു ഹെൽത്തി ഡ്രിങ്ക് ആയി നമുക്ക് ഈ ഒരു പൗഡറിനെ ഉപയോഗിക്കാം. ഏകദേശം മാസങ്ങളോളം ഗവേഷണം തന്നെ നടത്തിയാണ് മുജീബ് ഈ മേഖലയിൽ കൈ വെച്ചത്.
നിലവിൽ കൊടുങ്ങല്ലൂർ ആണ് മുജീബിന്റെ സ്ഥാപനം എങ്കിലും അഞ്ഞൂറ് കടകളിലൂടെ അദ്ദേഹത്തിന്റെ ഉൽപ്പന്നം വിൽക്കപ്പെടുന്നുണ്ട്. 3000 സ്ക്വ ഫീറ്റിൽ ഒരു നിർമാണ യൂണിറ്റും നിലവിൽ ഉണ്ട്. നിലവിൽ ഒരു ഔട്ട്ലൈറ്റ് തൃശൂരിൽ സ്റ്റാട്ട് ചെയ്‌തു
ഉത്പന്നങ്ങൾ എല്ലാം തന്നെ ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്നവ ആയതിനാൽ ഗുണമേന്മയുടെ കാര്യത്തിൽ വളരെ മികച്ചതാണ്. പ്രീമിയം ഉത്പന്നങ്ങൾ ആയതിനാൽ തന്നെ ഇപ്പോൾ പ്രീമിയം ഷോപ്പുകളിലേക്ക് മാറിയിരിക്കുന്നു മീഷാന്റെ ഉത്പന്നങ്ങൾ, എല്ലാം സ്വന്തം ഫണ്ട് ഉപയോഗിച്ച് തന്നെയാണ് മുജീബ് നടത്തികൊണ്ട് പോകുന്നത്. നമ്മൾ ഇല്ലാതെ ഒരു സ്ഥാപനം നിലനിന്നാലേ അത് ബിസിനസ്സ് ആവുകയുള്ളു എന്ന് പറയുന്നു അദ്ദേഹം.
നിലവിൽ ഗൾഫിലും വിവിധ ബിസിനസുകൾ ഉള്ള മുജീബ് തന്റെ ബിസിനസ്സ് ഓട്ടോ പൈലറ്റ് ആക്കാനുള്ള ശ്രമത്തിലാണ്. കൂടാതെ തന്റെ ബിസിനസിന്റെ ഫ്രഞ്ചിസികൾ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾക്ക് വേണ്ടി നൽകി വരുന്നു മിതമായ നിരക്കിൽ ഒരു കിയോസ്ക് മോഡലിൽ.
ഒരുപാട് ബിസിനസുകൾ നടത്തി പോന്നെങ്കിലും തനിക്ക് ഏറ്റവും കൂടുതൽ സന്തോഷവും സംതൃപ്തിയും നൽകിയ ഒരു ബിസിനസ്സ് മീസാൻ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. ഈ ഒരു ബിസിനസ്സിൽ കുടുംബത്തിന്റെയും കൂട്ടുകാരുടെയും പിന്തുണ വളരെ വലുതായിരുന്നു. നിലവിൽ ഒരു ടീം ഉണ്ടാക്കി എടുക്കുന്ന തിരക്കിലാണ് അദ്ദേഹം, എല്ലാം അദ്ദേഹത്തിന്റെ അഭവത്തിലും വളരെ ഭംഗിയായി നോക്കി നടത്താൻ കെൽപ്പുള്ള ഒരു ടീമിനെ വാർത്തെടുത്തുകൊണ്ടിരിക്കുകയാണ്.
നിലവിലുള്ള ഉൽപ്പന്നങ്ങൾക്ക് പുറമെ ഈന്തപ്പഴം കൊണ്ടുള്ള ലഡ്ഡു, ഈന്തപ്പഴ ബാറുകൾ തുടങ്ങിയവ ഉണ്ടാക്കാനുള്ള മെഷീനറികൾ വാങ്ങാനുള്ള പ്ലാനിംങും നടക്കുന്നുണ്ട്. ഭാവിയിൽ 99 ഷോപ്പുകൾ തുറക്കാനുള്ള ഒരു വലിയ പ്രൊജക്റ്റ് ആണ് മുജീബ് ലക്ഷ്യം വെക്കുന്നത്. ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ അതിന്റെ വിവിധ ഇനങ്ങൾ ഇവയെല്ലാം ജനങ്ങൾക്ക് പരിചയപെടുത്താനും അവയെ പറ്റി പഠിക്കാനുമൊക്കെയായി ഒരു ഈന്തപ്പഴ മ്യൂസിയം ആണ് മുജീബിന്റെ മനസ്സിലുള്ള മറ്റൊരു സ്വപ്നം. ഇതിലൂടെ എല്ലാം ആരോഗ്യകരമായ ഒരു സംസ്കാരം ജനങ്ങളിലേക്ക് എത്തിക്കുകയും കൃത്രിമമായ മധുരം ഉപയോഗിക്കുന്നതിനു പകരമായി പ്രകൃതിയിൽ നിന്നുമുള്ള മധുരങ്ങളായ ഈന്തപ്പഴം തേൻ എന്നീ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുക എന്നുള്ളതാണ് മീസാൻ മുജീബിന്റെയും വിഷൻ.