ഒരു നൊസ്റ്റാൾജിക് റെസ്റ്റോറന്റ് കഴിഞ്ഞ എട്ട് വർഷമായി ആധികാരിക കേരള പൈതൃകവും പാചകരീതിയും സാമന്വയിപ്പിച്ചുകൊണ്ട് കേരളത്തിന്റെ തനതായ രുചിക്കൂട്ടുകൾ മലയാളികൾക്ക് മാത്രമല്ല വിദേശികൾക്കും പരിചയപ്പെടുത്തിക്കൊണ്ട് പ്രശസ്തി ആർജിച്ചു വരുന്നു. നമ്മുടെ വീടിനെയും കുട്ടിക്കാലത്തേയും ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണവും പറമ്പരാഗതമായ ഗൃഹാതുരത്വം നിറയുന്ന ചുറ്റുപാടും കൂടിച്ചേരുമ്പോൾ 1980’സിലെ വിഭവങ്ങൾക്ക് സ്വാദ് ഇരട്ടിയാണ് .
ആരംഭം…
2014ൽ വയനാട്ടിൽ ആയിരുന്നു ആദ്യത്തെ റെസ്റ്റോറന്റ് നിലവിൽ വന്നത് – ഉടമയായ സാനു സലീം പറയുന്നു . മലബാറുകാർ സൽക്കാര പ്രിയർ എന്നറിയപ്പെടുന്നവർ ആണ്, വയനാട്ടിൽ ഒരു റെസ്റ്റോറന്റ് തുടങ്ങണം എന്നുള്ളത് ഒരു ആഗ്രഹം ആയിരുന്നു. ടൂറിസം മേഖലയ്ക്ക് പ്രാധാന്യമുള്ള വയനാട്ടിൽ ഒരു റെസ്റ്റോറന്റുകളിലും തനത് വിഭവങ്ങൾ നൽകുന്നില്ല എന്നുള്ള കാര്യം മനസ്സിലാക്കി അതിൽ ഉള്ള സാധ്യത കണ്ടെത്തിയാണ് 1980’s വയനാട്ടിൽ ആദ്യമായി ആരംഭിച്ചു വിജയിപ്പിച്ചത് .
1980’s പേരിനു പിന്നിൽ…
പറമ്പരാഗതമായ രീതിയിലുള്ള വാസ്തുവിധ്യകളെ വളരെ ഏറെ ഇഷ്ടപ്പെടുകയും ആകൃഷ്ടനാവുകയും പാരമ്പര്യ തനിമയിൽ ഉള്ള എന്തെങ്കിലും ചെയ്യണം എന്ന ആലോചനയിൽ നിന്നുമാണ് 1980’s എന്ന ആശയത്തിൽ എത്തിയത്. മാത്രമല്ല ജീവിതത്തിലും 1980 എന്ന കാലഘട്ടത്തിന് വളരെ ഏറെ പ്രാധാന്യമുണ്ടായിരുന്നു. ഉപ്പയായ അബു സലിം സിനിമയിൽ സജീവമായതും നേട്ടങ്ങൾ ഒരുപാട് ഉണ്ടാക്കിയതും സ്വന്തം ബാല്യം കടന്നുപോയ കാലവും അങ്ങനെ കുറെ ഏറെ മാറ്റങ്ങൾ ഉണ്ടായൊരു സുവർണ്ണ കാലഘട്ടം എന്ന നിലയിൽ ആണ് 1980 കളെ പ്രതിനിതീകരിച്ചു തന്നെ റെസ്റ്റോറന്റ് തുടങ്ങാം എന്ന് തീരുമാനം എടുത്തത്.

ജനങ്ങൾക്കിടയിലെ സ്വീകാര്യതയെ കുറിച്ച് …
6മാസത്തോളം വളരെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു, വളരെ മെല്ലെ ആയിരുന്നു വളർച്ച ഉണ്ടായത്. തുടക്കത്തിലും ഇപ്പോഴും വലിയ രീതിയിൽ മാർക്കറ്റിംഗ് ഒന്നും നടത്തിയിരുന്നില്ല, ഒരു നെയിം ബോർഡ് പോലും വെച്ചിരുന്നില്ല.
ഫുഡ് ബിസിനസ് ആയതുകൊണ്ട് തന്നെ ആളുകൾ കഴിച്ച് നോക്കി അഭിപ്രായങ്ങൾ പങ്കുവെച്ച് ഒരു മൗത്ത് ട്ടു മൗത്ത് പബ്ലിസിറ്റി ഉണ്ടായാലേ ബിസിനസ്സിൽ സ്ഥിരതയുള്ള വളർച്ച കൈവരിക്കാൻ കഴിയുകയുള്ളു എന്നതാണ് 1980’s ന്റെ ബിസിനസ് സ്ട്രടെജി.
6 മാസം കഴിഞ്ഞപ്പോൾ മുതൽ ഗൂഗിൾ റിവ്യൂസിൽ ഒരുപാട് പോസിറ്റീവ് റിവ്യൂകൾ നേടി. നാടൻ ഭക്ഷണ വിഭവങ്ങൾ ആയതുകൊണ്ട് തന്നെ സ്വദേശികളെക്കാൾ അധികം വിദേശികളെ ആകർഷിക്കാൻ 1980’sന് കഴിഞ്ഞു എന്നതിന് തെളിവാണ് വയനാട്ടിലെ ഒരു ഐക്കണിക്ക് പ്രോപ്പർട്ടി ആയി 1980’s മാറിയതും വിദേശികൾക്ക് ഇടയിൽ ഒരു ‘മസ്റ്റ് വിസിറ്റ് പ്ലേയ്സ്’ ആയതും.
സിനിമയും ഹോട്ടൽ ബിസിനസ്സും…
പുതിയതായി ചെയ്ത സിനിമ തല്ലുമാലയും കാസർഗോൾഡും ആണ്. എപ്പോഴും സിനിമകൾ ചെയ്യാത്തത് കൊണ്ട് തന്നെ ആവശ്യത്തിന് സമയം ബിസിനസ്സിന് വേണ്ടി ലഭിക്കാറുണ്ട്. ഒരു മുഴുവൻ സമയ ഇൻവോൾവ്മെന്റ് ബിസിനസ്സിൽ ആവശ്യമായി വരാറില്ല, സ്റ്റാഫുകളും വർക്കിംഗ് പാർട്ണർമാരും കാര്യങ്ങൾ നോക്കി നടത്താനുണ്ട്.

മെനു ആൻഡ് റെസിപ്പി…
വീട്ടിൽ ഉമ്മ ഉണ്ടാക്കുന്ന ഡിഷസ് ഒക്കെ തന്നെ ആണ് റെസിപ്പികൾ, ഫേമസ് ബീഫ് ഫ്രൈ റെസിപ്പി ഫാദർ ഇൻ ലോയുടേതാണ്. ഫിഷ് ഫ്രൈ റെസിപ്പി സ്വയം തന്നെ കണ്ടെത്തിയതാണ് അങ്ങനെ ഓരോ റെസിപ്പികളും കുടുംബത്തിൽ തന്നെ ഉള്ളവർ കണ്ടെത്തിയവയാണ്.
ഫാമിലിയെ കുറിച്ച് പറയുമ്പോൾ…
22വയസായപ്പോഴാണ് ബിസിനസ്സിലേക്ക് ആദ്യമായി എത്തിയത്. റിയൽ എസ്റ്റേറ്റ് മേഖല ആയിരുന്നു ആദ്യത്തെ ബിസിനസ് പ്ലാറ്റഫോം, അതിൽ നിന്നും നേടിയ ലാഭംമായിരുന്നു എല്ലാത്തിന്റെയും മൂലധനം. പഠനത്തിൽ ആവറേജ് ആയിരുന്നു ഡിഗ്രി പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല, ഉപ്പയോട് പരീക്ഷ എഴുതാൻ താല്പര്യം ഇല്ല എന്നറിയിച്ചപ്പോൾ ഇഷ്ടവും താല്പര്യവുമുള്ള കാര്യങ്ങളിലേക്ക് തിരിയുവാൻ ഉള്ള ഉപദേശവും പിന്തുണയുമാണ് ലഭിച്ചത് ആ ഒരു പിന്തുണയും നിന്നുമാണ് ഇതെല്ലാം നേടാനുള്ള ആത്മധൈര്യം കൈവരിച്ചത്.
1980’s ന്റെ നേട്ടങ്ങൾ
വളരെ വലിയൊരു കസ്റ്റമർ ബെയ്സ് ഉണ്ടാക്കാനും 1980’s എന്ന ബ്രാൻഡ് റെസ്റ്റോറന്റ് മേഖലയിൽ ഒരു വേറിട്ട ചർച്ചാ വിഷയം ആയി മാറുകയും ചെയ്തത് തന്നെയാണ് എടുത്തു പറയേണ്ട നേട്ടം. കൂടാതെ ഒരുപാട് നാടുകളിൽ സോളോ ട്രാവൽ ചെയ്യാറുണ്ട്, അപ്പോഴെല്ലാം പരിചയപ്പെടുന്ന ആളുകളിൽ പലരും സംസാരത്തിനിടയിൽ 1980’s ഉടമയെന്ന രീതിയിൽ പരിചയപ്പെടുത്തുമ്പോൾ ഒരിക്കൽ എങ്കിലും നമ്മുടെ രുചിക്കൂട്ട് അറിഞ്ഞവർ ആണെന്ന് പറയുമ്പോൾ ഉണ്ടാകുന്ന സന്തോഷം തന്നെയാണ് ഏറ്റവും വലിയ അംഗീകാരവും സന്തോഷവും.

1980’s പ്രത്യേകതകൾ
ആർട്ടിഫിഷ്യൽ കളറുകൾ, പ്രിസർവേറ്റീവുകൾ, എൻഹാൻസറുകൾ തുടങ്ങിയ ആരോഗ്യത്തിന് ഹനീകരമാകുന്ന ഒന്നും തന്നെ വിഭവങ്ങളിൽ ചേർക്കുന്നില്ല എന്നുള്ളത് ഒഫീഷ്യലി അനൗൺസ് ചെയ്തിട്ടുള്ളതാണ്. 100% ഓർഗാനിക്ക് ചേരുവകൾ മാത്രമേ പാചകത്തിനായി ഉപയോഗിക്കാറുള്ളു. ആളുകൾക്ക് നല്ല ഭക്ഷണം കൊടുക്കുന്ന ഒരു റെസ്റ്റോറന്റിനെ ഉടമയാവുക എന്ന് പറയുന്നത് തന്നെയാണ് വലിയ അച്ചീവ്മെന്റ് ആയി കാണുന്നത്.
1980’s ടീമിനെ കുറിച്ച്
ഫാദർ ഇൻ ലോയും ഒരു സുഹൃത്തിന്റെ ഫാദറും കൂടിയാണ് ആണ് വയനാട് ബ്രാഞ്ച് മാനേജ് ചെയ്യുന്നത് ഭാര്യ ആണ് കിച്ചൺ മാനേജ് ചെയ്യുന്നത് കഴിഞ്ഞ ഒരു വർഷമായിട്ട് . ഡിഷസ് ആഡ് ഓൺ ചെയ്യുന്നതും മെനു നോക്കുന്നതും ഭാര്യയാണ്. വലിയ പിന്തുണയേകി ഉപ്പയും കൂടെത്തന്നെ ഉണ്ടാവാറുണ്ട്. കോഴിക്കോട് ബ്രാഞ്ച് സുഹൃത്തും കസിനും കൂടിയാണ് മാനേജ് ചെയ്യുന്നത്. കൂടാതെ 90ഓളം സ്റ്റാഫുകളും രണ്ട് ബ്രാഞ്ചിലായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ് 1980’s ന്റെ ഒരു വിജയത്തിന്റെയും പിന്നിലെ ശക്തി.
1980’s ഇനി ഭാവിയിൽ…
നിലവിൽ വയനാടും, കോഴിക്കോടും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിന്റെ പുതിയ ബ്രാഞ്ച് കൊച്ചിയിൽ അടുത്ത് തന്നെ പ്രവർത്തിച്ചു തുടങ്ങും. കൂടാതെ എല്ലാ മേജർ സിറ്റികളിലും മെല്ലെ വ്യാപിപ്പിക്കാനും പദ്ധതി ഉണ്ട് ഭാവിയിൽ.
കോഴിക്കോട് 1980’s
പ്ലാനിങ് ഒന്നും ഇല്ലാതെ സുഹൃത്തിന്റെ കൂടെ മറ്റൊരു ആവശ്യവുമായ പോയപ്പോൾ യാദൃശ്ചികമായാണ് കോഴിക്കോട് 1980’s പ്രോപ്പർട്ടി കണ്ടതും, ടോക്കൺ കൊടുത്ത് ബുക്ക് ചെയ്തതും. യൂണിക്ക് ആയ പ്രോപ്പർട്ടി കിട്ടിയതുകൊണ്ട് കൊച്ചിയിൽ തുടങ്ങാനിരുന്ന പദ്ധതി കോഴിക്കോട് തന്നെ ആദ്യം തുടങ്ങാം എന്ന് തീരുമാനിക്കുകയും കൊച്ചി പദ്ധതി മാറ്റിവെക്കുകയും ചെയ്തു. ഭക്ഷണപ്രിയരുടെ നാടായ കോഴിക്കോട് കോൺസെപ്റ്റ് വിജയിപ്പിക്കാൻ കഴിഞ്ഞാൽ ലോകത്തെവിടെയും ക്ലിക്ക് ആക്കാൻ സാധിക്കും. 200 വർഷം പഴക്കമുള്ള ബിൽഡിംഗ് നാലര മാസത്തെ റെനോവേഷൻ വർക്കികൾ കൊണ്ടാണ് ഇത്രയും പെർഫെക്റ്റ് ആക്കി എടുത്തതും നിലവിൽ കോഴിക്കോട് ഈ ഒരു രീതിയിലുള്ള വേറൊരു റെസ്റ്റോറന്റും ഇല്ല എന്നും നിസ്സംശയം പറയാം.


























































