“ഒരു സ്ഥാപനത്തെ നമ്മൾ കണ്ണ് പോലെ സംരക്ഷിക്കണം കണ്ണടയാതെ നോക്കണം കണ്ണിൽ കരട് വീഴാതെ നോക്കണം. കണ്ണിനെ സംരക്ഷിക്കുന്ന കൺപീലി പോലും കണ്ണിൽ വീണാൽ നമുക്ക് അതൊരു ബുദ്ധിമുട്ടായിരിക്കും അതുപോലെ തന്നെ ബിസിനസിനെയും കാത്തുസൂക്ഷിക്കണം ” ഇങ്ങനെ കാത്തു സൂക്ഷിച്ചും പരിപാലിച്ചും വളർത്തിയെടുത്ത തന്റെ സ്വപ്നസാമ്രാജ്യമായ പാലക്കൽ ജ്വല്ലേഴ്സ് കെട്ടിപടുത്തതിന് പിന്നിലെ നോവുകളും കഷ്ടപ്പാടും കഠിനപ്രയത്നവും എല്ലാം പങ്കുവെക്കുന്നു ഉടമയായ സിജു പാലക്കൽ . അദ്ദേഹം പറയുന്നു “എല്ലാവരും ലക്ഷ്യത്തിനുവേണ്ടി ജീവിക്കുന്നു ഞാനത് നേടി കഴിഞ്ഞതിനു ശേഷം അതിനുവേണ്ടി ജീവിക്കുന്നു”. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ എന്ന സ്ഥലത്ത് മധുര ബസാറിൽ ആണ് നിലവിൽ താമസിക്കുന്നത് അച്ഛൻ സത്യനാഥൻ അമ്മ പുഷ്പവല്ലി സഹോദരി സ്മിത ഭാര്യ സുദീഭ അച്ഛമ്മ പത്മിനി എന്നിവർ അടങ്ങുന്നതാണ് കുടുംബം. ബാല്യവും കൗമാരവും യൗവനവും എല്ലാം കൈപ്പേറിയതായിരുന്നു എങ്കിലും ഇന്ന് അതിനെല്ലാം പകരമായി മധുരമൂറുന്ന ഒരു ജീവിതം ദൈവം അനുഗ്രഹിച്ചു നൽകി. സിജു പാലക്കൽ എന്ന വ്യക്തിയുടെ ജനനം പോലും ഒരു ഭാഗ്യ പരീക്ഷണം ആയിരുന്നു. ഉണ്ണാനും ഉടുക്കാനും വരെ കഷ്ടപ്പെട്ട ഒരു ബാല്യകാലം. സാധാരണ ഗവൺമെന്റ് സ്കൂളിൽ പഠിച്ചു വളർന്നതുകൊണ്ട് ലഭിച്ച ഏറ്റവും വലിയ ആനുകൂല്യം ഉച്ചക്കഞ്ഞി ലഭിച്ചിരുന്നു എന്നതായിരുന്നു. സാമ്പത്തികമായി വളരെ മോശമായ അവസ്ഥയിൽ ആയിരുന്നു, ദാരിദ്ര്യം എന്തെന്ന് അത്രമേൽ അറിഞ്ഞിരുന്നു. അച്ഛനും അമ്മയും ഓർമയിൽ വാങ്ങി തന്നിരുന്നത് ഒരു പാന്റും ഷർട്ട് മാത്രമായിരുന്നു മറ്റെന്തോ അല്ലാതെ ധരിച്ചിരുന്ന വസ്ത്രങ്ങൾ അത്രയും മറ്റു കുട്ടികൾ ഉപയോഗിച്ച് മുഷിഞ്ഞ വസ്ത്രങ്ങൾ ആയിരുന്നു. അച്ഛന് ഒരു മര കമ്പനിയിലായിരുന്നു ജോലി. അമ്മയ്ക്ക് ഒരു പ്ലൈവുഡ് കമ്പനിയിലും ആദ്യം ബേപ്പൂരിൽ ആയിരുന്നു താമസിച്ചിരുന്നത് പിന്നീട് അവിടെ നിന്നും എല്ലാം വിറ്റ് അച്ഛമ്മയുടെ ഇളയമ്മയുടെ വീട്ടിലേക്ക് താമസം മാറേണ്ടി വന്നു.അവിടെയുള്ള ഒറ്റ ബൾബിന്റെ വെളിച്ചത്തിൽ ആയിരുന്നു പിന്നീടുള്ള
Siju Palakkal ( Founder of Palakkal Jewellers ‘s and Fancy palace)
പഠനം അതും 7.30 മണി ആവുമ്പോഴേക്കും വെളിച്ചമില്ലാത്ത അവസ്ഥയാവും വീട്ടിൽ അപ്പോൾ ആകെ ഉള്ള ആശ്രയം അടുത്തുള്ള വീടായിരുന്നു . ബാല്യത്തിലേയുള്ള പ്രാരാബ്ധം പണത്തിന്റെ മൂല്യത്തെക്കുറിച്ച് നന്നായി പഠിപ്പിച്ചു തന്നു. അയൽപക്കത്തുള്ളവർക്ക് സാധനം മേടിച്ചു കൊടുക്കുമ്പോൾ അവർ തരുന്ന ചെറിയ തുകകൾ ഒരു കുഞ്ചിയിലിട്ട് സമ്പാദ്യശീലം വളർത്തിക്കൊണ്ട് വന്നു . പിന്നീട് പത്രങ്ങൾ വിതരണം നടത്തിയും ഒരു വരുമാന മാർഗ്ഗം കണ്ടെത്തി. പത്താം ക്ലാസ് പാസായ സമയം സ്വന്തം അമ്മ പറയുകയുണ്ടായി സ്വന്തം കയ്യിൽ പണമുണ്ടെങ്കിൽ പഠനം തുടരാം എന്നും , അല്ലാതെ പഠിപ്പിക്കാൻ ഉള്ള പണം അച്ഛന്റെയും അമ്മയുടെയും കൈ വശം ഇല്ല എന്നും . നിഴൽ പോലും കൂടെയുണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞ സമയം അമ്മയുടെ ആ വാചകം നല്ലപോലെ തന്നെ മനസ്സിൽ തട്ടി. ആ ഒരൊറ്റ വാചകം ഈ നിലയിൽ എത്താൻ ഒരുപാട് ഊർജം തന്നിട്ടുണ്ട് എന്തെങ്കിലും ജീവിതത്തിൽ നേടണമെങ്കിൽ ഒറ്റയ്ക്ക് തന്നെ ഇറങ്ങിത്തിരിക്കണം എന്ന ബോധം എന്നിൽ ആ വാചകങ്ങൾ സൃഷ്ടിച്ചു. അങ്ങനെ മുതിർന്നു വരുന്തോറും കഷ്ടപ്പാടുകൾ കൂടിക്കൊണ്ടിരുന്നു.പ്രീ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഫീസ് അടയ്ക്കാൻ പണം ഇല്ലാത്തതിനാൽ അവിടെ നിന്നും പുറത്താക്കപ്പെട്ടു . കോളേജിൽ നിന്നും തിരികെ വരുമ്പോഴാണ് ജീവിതത്തിലെ വഴിത്തിരിവിന് കാരണമായ സംഭവം നടക്കുന്നത്,1997 dec 17 ന് ചെറുവണ്ണൂർ ജ്വല്ലറിയിലെ സെയ്ദ് എന്ന സെയിൽസ്മാനേ പരിചയപ്പെട്ടു അങ്ങനെ അവിടെ നിന്നും അവരെ കണ്ടു പഠിച്ച് കുറച്ചുകാലം അവരുടെ കൂടെ ജോലി ചെയ്തു. ബിസിനസിലെ കാര്യമായ ശ്രദ്ധക്കുറവ് കാരണം ആ സ്ഥാപനം പെട്ടന്ന് തന്നെ പൂട്ടിപ്പോവുകയുണ്ടായി. എന്നാൽ അവിടത്തെ പരിചയം വെച്ച് പെട്ടന്ന് തന്നെ മറ്റൊരു ജ്വല്ലറിയിൽ സെയിൽസ് ജോലി ലഭിച്ചു . അതും അധിക കാലം നിലനിന്നില്ല. ചില നല്ല ബന്ധങ്ങൾ മൂലം ഗോൾഡ് പാലസ് എന്ന ജ്വല്ലറിയിൽ ജോലി ലഭിച്ചു 13വർഷം ആ ജോലിയിൽ തുടർന്ന് പോവുകയും ചെയ്തു. പിന്നീട് കക്കോടി ഉള്ള ഇശൽ ഗോൾഡ് ജ്വല്ലറിയിലും സേവനമനുഷ്ഠിച്ച് . കാര്യങ്ങൾ കുറച്ചു മെച്ചപ്പെട്ട് വരുമ്പോളായിരുന്നഹ് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ മുപ്പത്തിനാലാം വയസ്സിൽ സുധീഭയെ ജീവിതസഖിയാക്കിയത് . പിന്നീട് കല്യാണലീവിൽ രണ്ട് ലീവ് അധികം എടുത്തതിനെ ചൊല്ലിയും മറ്റും വിശ്വസ്തനും ആരാധ്യനുമായ മുതലാളിയുടെ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചു. അങ്ങനെയായിരുന്നു സ്വന്തമായി ഒരു ജ്വല്ലറി എന്ന ആശയം ഉടലെടുക്കുന്നത്. ഒരുപാട് പുച്ഛങ്ങൾക്കും പരിഹാസങ്ങൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിൽ 2018 ജൂലൈ 12നു സാമൂഹിക പ്രവർത്തകയായ കാഞ്ചനമാല ഉദ്ഘാടനം ചെയ്ത് പാലക്കൽ ജ്വല്ലറി എന്ന നാമത്തിൽ ബേപ്പൂർ നഗരത്തിൽ സിജുവിന്റെ സ്വപ്ന സ്ഥാപനത്തിന്റെ ആദ്യത്തെ ഷോറൂം പ്രവർത്തനം ആരംഭിച്ചു. അതിനിടയിൽ വന്ന കോവിഡും നിപ്പയും ബിസിനസിനെ സാരമായി ബാധിച്ചപ്പോൾ പോലും അതിലൊന്നും തളരാതെ ബിസിനസ്സ് നിലനിർത്താൻ വേണ്ടി ഭാര്യയുടെ സ്വർണം പോലും പണയം വെച്ച് സ്റ്റാഫിന് ശമ്പളം കൊടുത്ത് തന്റെ ബിസിനസിനെയും ജീവനക്കാരെയും ഒരുപോലെ സിജു സംരക്ഷിച്ചു പോന്നു. കൂടാതെ തന്റെ രണ്ടാമത്തെ ഷോറൂം ആരംഭിക്കുന്നതിനായുള്ള പദ്ധതികളുടെ ഭാഗമായി പുതിയൊരു ബിൽഡിംഗ് ചെറുവണ്ണൂരിൽ വാങ്ങിക്കുകയും ചെയ്തു .2022 ഓഗസ്റ്റിൽ ആ സ്ഥാപനത്തിനടുത്ത് തന്നെ മറ്റൊരു സ്ഥാപനമായ ഫാൻസി പാലസ് ഭാര്യക്ക് വേണ്ടി തുടങ്ങുകയും അതിലൂടെ ഭാര്യയെയും തന്റെ ബിസിനസ്സിലേക്ക് പങ്കു ചേർക്കുകയും ഉണ്ടായി. 2022 സെപ്റ്റംബർ 12ന് രണ്ടാമത്തെ ഷോറൂം പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.നിലവിൽ രണ്ടു ജീവനക്കാർ ഫാൻസി പാലസിലും ഒൻപത് ജീവനക്കാർ പാലക്കൽ ജ്വല്ലേഴ്സ് രണ്ടാമത്തെ ഷോറൂമിലുമായി ജോലി ചെയ്ത് വരുന്നുണ്ട്. ബിസിനസിൽ ലാഭ നഷ്ട്ടങ്ങൾ പോലെ തന്നെയാണ് ബിസിനസിലെ ഉയർച്ച താഴ്ച്ചകളും. ഇന്ന് കാലം ഒരുപാട് മാറി പങ്കാളിത്ത ബിസിനസുകളുടെ കാലമാണിത് . എന്നിരുന്നാലും ഉത്തരവാദിത്വം ഏറ്റെടുക്കുവാൻ തയ്യാറാകുന്നവരുടെ ഒപ്പം മാത്രം ബിസിനസ് തുടങ്ങുക. ബിസിനസ് ഒരു കടൽ പോലെയാണ് തിരമാലകൾ വന്ന് ആഞ്ഞടിക്കും ആ തിരമാലകൾ പുറകോട്ട് വലിഞ്ഞാണ് അടുത്ത തിരമാലകൾക്ക് ആക്കം കൂട്ടുന്നത് ഇതുപോലെ തന്നെയാണ് ബിസിനസിലെ പ്രതിസന്ധികളും, ഓരോ പ്രതിസന്ധികളും വിജയത്തിലേക്കുള്ള ഓരോ തിരമാലകൾ മാത്രമാണ്. ബിസിനസിന്റെ വളർച്ചയ്ക്ക് പ്രധാനമായി വേണ്ടത് സെയിൽസ് ആണെന്നും അതുകൊണ്ടുതന്നെ അതിനായി പ്രവർത്തിക്കുന്ന തൊഴിലാളികളെയും നമ്മൾ നന്നായി പരിഗണിക്കേണ്ടതുണ്ട്. നമ്മളിലൂടെ അവരുടെ ജീവിതം മെച്ചപ്പെടുന്നതിൽ സന്തോഷം കണ്ടെത്തുക. പണ്ട് പത്രം ഇട്ടു നടക്കുന്ന പയ്യനിൽ നിന്ന് ഇന്ന് പല ഉയർന്ന പദവികൾ വഹിക്കുന്നവരുടെ കൂടെ വേദികൾ പങ്കുവെക്കുന്ന നിലയിലേക്ക് എത്തിയത് ഒരു വലിയ നേട്ടം തന്നെയായി കാണുന്നു . ഇന്ന് കിട്ടുന്ന പല മൊമെന്റോകളും ഇതുവരെ ചെയ്തതിനുള്ള പാരിതോഷികങ്ങളായി കാണുന്നില്ല മറിച്ച് നമുക്ക് ഇനിയും ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നുള്ള ഓർമ്മപ്പെടുത്തലായാണ് കാണുന്നത് . അതുപോലെ നമ്മുടെ നാട്ടിലുള്ള ബിസിനസുകൾ ചെറുകിട സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നമ്മുടെ നാട് വളരാൻ വേണ്ടി നമ്മളും കൂടി പരിശ്രമിക്കണം ഓൺലൈനിൽ ഓർഡർ ചെയ്ത വാങ്ങുന്ന സാധനങ്ങൾക്ക് പകരമായി ഒന്ന് കട വരെ നടന്നു പോയി സാധനം വാങ്ങുന്നത് നമ്മുടെ നാട്ടിലുള്ള ബിസിനസുകളെ പരിപോഷിപ്പിക്കാൻ കൂടി കാരണമാകും. ഇനിയുള്ള സ്വപ്നം എന്ന് പറയുന്നത് പാലക്കൽ ജ്വല്ലേഴ്സിന്റെ ഒരുപാട് ബ്രാഞ്ചുകൾ തുടങ്ങാൻ കഴിയണം അതുവഴി ഒരുപാട് പേർക്ക് തൊഴിൽ നൽകുകയും അവരുടെ കുടുംബം സന്തോഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യുക എന്നുള്ളതാണ് . ചെറിയ ചെറിയ കാര്യങ്ങളിൽ വലിയ വലിയ സന്തോഷങ്ങൾ കണ്ടെത്തുക. ഒറ്റയ്ക്കാണെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് നടക്കുക കഠിനമായി പ്രയത്നിക്കുക എങ്കിൽ വിജയം സുനിശ്ചിതമാണെന്ന് സ്വന്തം യാത്രയിലൂടെ തെളിയിച്ചിരിക്കുകയാണ് സിജു പാലക്കൽ എന്ന ബിസിനസുകാരനും മനുഷ്യസ്നേഹിയും.