1- കുപ്പികളോടുള്ള പ്രണയം എങ്ങനെ എന്ന് മുതൽ ആരംഭിച്ചു?
ഡിഗ്രി ഒക്കെ കഴിഞ്ഞ് അധ്യാപക പരിശീലനത്തിന്റെ ഇടയിലാണ് കുപ്പികളൊക്കെ ശേഖരിക്കാൻ തുടങ്ങിയത്. പിന്നെ 2019 ആയപ്പോൾ Quppi എന്ന ബ്രാൻഡ് നൈമിൽ ഇവയെല്ലാം വിൽക്കാൻ തുടങ്ങി.
2- കുപ്പി എന്നൊരു ടൈറ്റിൽ വീഴാൻ ഉണ്ടായ സാഹചര്യം?
കുപ്പികളൊക്കെ ബാഗിൽ പെറുക്കി ഇട്ട് കൂട്ടുകാർക്കിട്സയിൽ ചെന്ന് ബാഗ് വെക്കുമ്പോ കുപ്പികളുടെ ശബ്ദം കേട്ട് എല്ലാവരും കളിയാക്കി കുപ്പി എന്ന് വിളിക്കാൻ തുടങ്ങി. ഞാൻ അത് കുറച്ചൊരു സ്റ്റൈലിഷ് ആക്കി Quppi എന്നൊരു ബ്രാൻഡ് ആക്കി മാറ്റി.
3- കുടുംബത്തെ കുറിച്ചും ബാല്യത്തെ കുറിച്ചും…
കുഞ്ഞുനാൾ മുതൽ കരകൗശലങ്ങൾ ഇഷ്ടമാണ്. അമ്മ നന്നായി ക്രാഫ്റ്റ് വർക്കുകൾ ചെയ്യും. വേസ്റ്റുകളിൽ നിന്നും എല്ലാം സാധനങ്ങൾ എടുത്ത് ഭംഗിയുള്ള എന്തെങ്കിലുമൊക്കെ ആയി മറ്റുന്നത് കണ്ടുകൊണ്ടാൻ ഞാനും വളർന്ന വന്നത്. സ്കൂളിൽ പഠിക്കുമ്പോൾ ഫാബ്രിക് പെയിന്റ് മത്സരങ്ങൾക്കൊക്കെ പോകുമായിരുന്നു. പിന്നെ കോളേജിൽ പഠിക്കുമ്പോൾ ജ്വല്ലറി മേക്കിങ്, ടെറക്കോട്ട മേക്കിങ് ഒക്കെ ചെയ്ത് പോക്കറ്റ് മണി ഉണ്ടാകുമായിരുന്നു. ഒരു പാട് അക്കാഡമിക് കളക്ഷൻസും ഉണ്ട് പണ്ട് മുതലേ സ്റ്റാമ്പുകളായും, കോയിൻസ് ആയും എല്ലാം ശേഖരിച്ചു സൂക്ഷിച്ചു വെക്കുമായിരുന്നു.
4-പല രീതിയിലുള്ള പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തുന്ന ഒരു സാമൂഹിക സംരംഭകയാണ് താങ്കൾ എന്ന് കേട്ടിട്ടുണ്ട്. അതിനെ കുറിച്ചൊന്ന് പറയാമോ.
പരിസ്ഥിതിയെ സംരക്ഷിക്കുന്ന കാര്യങ്ങളിൽ ഏർപ്പെട്ടപ്പോൾ അത് പരിസ്ഥിതി പ്രവർത്തനങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഒരിടത്ത് കുറെ കുപ്പികൾ കിടക്കുമ്പോൾ അവ എടുത്ത് മാറ്റി അതെല്ലാം അപ്പ് വർക്ക് ചെയ്ത് വേറെ കാര്യങ്ങളാക്കി മാറ്റുമ്പോൾ എനിക്ക് സന്തോഷം ലഭിക്കുന്നതിലുപരി ആ സ്ഥലം വൃത്തിയാകുമ്പോൾ പുതിയതായി അവിടേക്ക് വേസ്റ്റ് ഇടുമ്പോൾ ആ ഇടുന്നവർക്ക് ഒരു കൺഫ്യൂഷൻ വെറും ഇത് വേസ്റ്റ് ഇടുന്ന സ്ഥലം തന്നെ ആണോ എന്നുള്ള കൺഫ്യൂഷൻ. പിന്നെ എന്നെപോലെ തന്നെ വേസ്റ്റ് അപ്വർക്ക് ചെയ്യാൻ പറ്റുന്നവരെ കൂട്ടി 2019 മാർച്ച് 19 വേൾഡ് വാട്ടർ ഡേയിൽ ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു അഷ്ടമുടിയെ ഇഷ്ടമുടി ആക്കാം എന്നതായിരുന്നു അതിന്റെ പേര്.
പിന്നെ കോവിഡ് സമയത്ത് യൂട്യൂബിൽ ഒരു ഹാഷ്ടാഗ് ക്യാമ്പയിൻ സംഘടിപ്പിച്ചു വിടൂല ഞാൻ എന്ന പേരിൽ. കേരള സ്കൂൾ കലോത്സവം കൊല്ലത് നടത്തിയപ്പോഴും അതിന്റെ വേസ്റ്റ് മാനേജ്മെന്റ് ആയിട്ടും Quppi അസോസിയേറ്റ് ചെയ്തിരുന്നു.
5- ഒരു ടീച്ചർ ആയിരിക്കെ തന്നെ കുപ്പി എന്ന ഈ സംരംഭവും ഒരുമിച്ച് എങ്ങനെ കൊണ്ടുപോകുന്നു?
Quppi എന്ന സംരംഭം എന്റെ ആദ്യ കുഞ്ഞാണ്. അതിൽ ഒരു പ്രോഡക്റ്റ് മാത്രമല്ല, പല ആക്ടിവിടികൾ ഉണ്ട്, വീഡിയോകൾ ഉണ്ട്, കൺടെന്റുകൾ ഉണ്ട്, എന്തൊക്കെ ഞാൻ എന്റെ പേർസണൽ ജീവിതത്തിനു വേണ്ടി അല്ലാതെ ചെയ്യുന്നുവോ അതെല്ലാം Quppi ക്ക് വേണ്ടിയാണ്. Quppi ഇപ്പോൾ ഒരു ട്രസ്റ്റ് കൂടിയാണ്. Quppi ക്ക് തന്നെയാണ് മുൻതൂക്കം.
6- കുപ്പിയിലുള്ള കരവിരുതിനു പുറമെ മറ്റെന്തെങ്കിലും കരകൗശലങ്ങൾ ചെയ്യാറുണ്ടോ?
എനിക്ക് ക്രാഫ്റ്റ് എല്ലാം ഇഷ്ടമാണ്, ക്രാഫ്റ്റ് ചെയ്യാൻ പറ്റുന്നതിലെല്ലാം ചെയ്യാറുമുണ്ട്. എനിക്ക് പ്ലംബിങ്, വെൽഡിങ്, വയറിങ് അറിയാം അതൊക്കെ ഇതിലേക്ക് ചെറിയ രീതിയിൽ അപ്ലൈ ചെയ്യാൻ ആലോചിക്കുന്നുണ്ട്. പതുക്കെ വെൽഡിങ്ങിൽ ഇരുമ്പിന്റെ ഫർണിച്ചർ ഉണ്ടാക്കാൻ ഒരു പ്ലാൻ ഉണ്ട് അതിന്റെ ഡിസൈനിങ് നടക്കുന്നുണ്ട്. അതൊക്കെയാണ് അടുത്ത ലക്ഷ്യം. പിന്നെ കാർപെന്ററി, സ്റ്റിച്ചിങ് എല്ലാം ഇഷ്ടമാണ്.
7- എങ്ങനെയാണ് ഇതൊരു സംരംഭമാക്കി മാറ്റാം എന്നുള്ള ഐഡിയയിൽ എത്തിയത്?
എന്റെ സന്തോഷത്തിനു വേണ്ടി ചെയ്ത ഒരു കാര്യം ആളുകൾക്കു ഇഷ്ടപ്പെട്ടു അപ്പോൾ അവർ അത് പൈസ നൽകി ആവശ്യപ്പെടാൻ തുടങ്ങി. അങ്ങനെ ഇത് പണം ഉണ്ടാക്കാൻ പറ്റിയ ഒരു മാർഗ്ഗമാണെന്ന് മനസിലായി. പിന്നെ അത് വേറെ തലങ്ങളിലേക്ക് പോയി. അങ്ങനെ Quppi ഒരു സംരംഭമായി തന്നെ ആരംഭിച്ചു.
8- നിലവിൽ എങ്ങനെ ആണ് ക്യുപ്പി എന്ന കോൺസെപ്റ്റിനെ മാർക്കറ്റ് ചെയ്യുന്നതും കസ്റ്റമേഴ്സിലേക്ക് എത്തിക്കുന്നതും?
മാർക്കറ്റിംഗ് നടക്കുന്നത് സോഷ്യൽ മീഡിയ പേജുകൾ വഴിയാണ്. പത്രവും വാർത്തയുമെല്ലാം കണ്ടിട്ടും ആളുകൾ വിളിക്കാറുണ്ട്. സോഷ്യൽ മീഡിയയിലെ മൂന്ന് പ്ലാറ്റ്ഫോമുകളും ( ഇൻസ്റ്റ, ഫേസ്ബുക്, യൂട്യൂബ് ) നന്നായി ഇതിനു വേണ്ടി ഉപയോഗിക്കുന്നുണ്ട്. വീഡിയോകളും പ്രോഡക്റ്റ് ഫോട്ടോകളുമെല്ലാം അപ്ഡേറ്റ് ചെയ്യാറുണ്ട് കൂടാതെ വെബ്സൈറ്റിന്റെ പണികൾ നടന്നുകൊണ്ടൊരിക്കുകയാണ്.
9- ഈ ഒരു സംരംഭത്തിന് പുറമെ മറ്റെന്തൊക്കെയാണ് ചെയ്ത് വരുന്നത്? ക്യുപ്പിയുടേയും താങ്കളുടെയും ഭാവി പ്ലാനിംഗുകളെ കുറിച്ചും…
Quppi ഇപ്പോൾ കുറച്ച് നാൾ ആയിട്ട് Quppi ഫൌണ്ടേഷൻ ആണ് അതിൽ സ്ത്രീ സംരംഭകരെ പ്രൊമോട്ട് ചെയ്യുന്നുണ്ട്, ഇക്കോ ഫ്രണ്ട്ലി പ്രോഡക്റ്റ് പ്രൊമോട്ട് ചെയ്യുന്നുണ്ട്, സ്കൂളുകളിലും മറ്റും ക്യാമ്പയിനുകൾ നടത്തുന്നുണ്ട്, അങ്ങനെ കുറെ കാര്യങ്ങൾ നടക്കുന്നു. ഭാവിയിൽ ഇത് കൂടുതൽ ഡെവലപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നു.
10 – വീട്ടിൽ നിന്നുമുള്ള സപ്പോർട്ട് ആൻഡ് പേഴ്സൺൽ ജീവിതത്തെ കുറിച്ചും, അടുത്ത് വിവാഹം കഴിക്കാൻ പോവുന്നു എന്നുള്ള വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. അതിനെ കുറിച്ചും ഒന്ന് പറയാമോ.
23 വയസിലാണ് ആദ്യമായി ഇതിലേക്ക് തിരയുന്നത് അതിനാൽ ആദ്യം എല്ലാം വീട്ടിൽ നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. പ്രതിശ്രുത വരൻ പേര് റിനോയ് വര്ഗീസ് ഒരു കൺസ്ട്രക്ഷൻ ബിൽഡർ ആണ്. ആദ്യം മുതലെ എന്റെ ഈ രീതികൾ അറിയുന്നതിനാൽ വളരെ സപ്പോർട്ടിവ് ആണ്.