പ്രായമായെന്നു പറഞ്ഞ് അടങ്ങിയിരിക്കാൻ ഒന്നും സ്നേഹപ്രഭ ഒരുക്കമല്ല . തൻ്റെ ജീവിതം മുഴുവനും ഒരു നാടിനെ സേവിക്കാനായി ഉഴിഞ്ഞു വെച്ചിരിക്കുകയാണ് ഇവർ . കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തിനടുത്ത് വെള്ളനൂരിൽ ആണ് സ്വദേശം. 5000 ത്തോളം പേരെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ചും സേവന പ്രവ൪ത്തനങ്ങളിൽ മുഴുകിയും നാടിന് മാതൃകയാവുകയാണ് ഈ വീട്ടമ്മ .
ഫയർ ആൻഡ് റസ്ക്യു സിവിൽ ഡിഫൻസ് വളണ്ടിയറായും സേവനമനുഷ്ഠിക്കുന്നുണ്ട് ഇവർ. കൊറോണ കാലത്തെ മികച്ച സന്നദ്ധ സേവന പ്രവർത്തനത്തിന് കേരള ഫയർ ഫോഴ്സ് ജനറലിൻ്റെ വിശിഷ്ട സേവനപത്രം ലഭിച്ചിട്ടുണ്ട്.
ചെറുപ്പം മുതലേ പല ജോലികളിലും സജീവമായിരുന്ന ആളായിരുന്നു സ്നേഹപ്രഭ .പതിനാലാം വയസു മുതൽ ടൈലറിങ്ങിൽ സജീവമായ സ്നേഹപ്രഭ ഇപ്പോഴും അത് തുടരുന്നു. 2012 മുതൽ ടൈലറിങ് ജോലികളിൽ നിന്ന് ലഭിക്കുന്ന വരുമാനം നാട്ടിലെ പാവപ്പെട്ടവരുടെ പലവിധ ആവശ്യങ്ങൾക്കായി ചെലവാക്കുകയാണ് ചെയ്യുന്നത്.
നീന്തൽ പരിശീലനം
കുട്ടിക്കാലത്ത് നീന്തൽ പഠിച്ചതല്ലാതെ നീന്തൽ ഒരു തൊഴിൽ മേഘലയായിട്ട് പഠിച്ചിട്ടില്ല. 2010ൽ കൈ വേദന വന്നതിനെ തുട൪ന്ന് പല ഡോക്ടർമാരെയും കാണിച്ചു. എന്നാൽ കൈവേദന ഭേദമായില്ല. അവസാനം ഒരു ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് നീന്തൽ പരിശീലിച്ചു. കൈ വേദന പൂർണ്ണമായും ഭേദമായി. തുട൪ന്നും കുളത്തിൽ നീന്തുന്നത് കണ്ടപ്പോൾ നാട്ടിലെ കുട്ടികൾ ഞങ്ങളെക്കൂടി പഠിപ്പിക്കാമോ എന്ന് ചോദിച്ചു.അങ്ങനെ കന്നാസ് കെട്ടിയിട്ട് പഠിപ്പിക്കാ൯ തുടങ്ങി. വർഷംതോറും നിരവധി പേരെ നീന്തൽപഠിപ്പിച്ചു 2018 ൽ കേരളഫയർ @ റസ്ക്യുവിൻ്റെ കീഴിൽസിവിൽ ഡിഫൻസ് വളണ്ടിയർ ആയി പരിശീലനം നടത്തി, പ്രളയ സമയത്ത് നിഷ്പ്രയാസം ആളുകളെ രക്ഷിക്കാൻ പ്ലാസ്റ്റിക് ബോട്ടിൽ വച്ച് ലൈഫ് ജാക്കറ്റ് ഉണ്ടാക്കാൻ പഠിപ്പിച്ചു. തുടർന്ന് സ്വന്തമായി കുറേ ലൈഫ് ജാക്കറ്റുകൾ നിർമിച്ച് കൂടുതൽ പേരെ നീന്തൽ പഠിപ്പിക്കാ൯ സാധിച്ചു. പ്ലാസ്റ്റിക് വേസ്റ്റ് ആയ ബോട്ടിൽ വെച്ച് ഇത്തരം മഹത്തായ ഒരു കാര്യം ചെയ്യാൻ സാധിച്ചുവെന്ന് സ്നേഹ പ്രഭ പറയുന്നു. കൊറോണ സമയത്തായിരുന്നു കൂടുതൽ പേരും നീന്തൽ പഠിക്കാനായി എത്തിയത്. കുട്ടികളോടൊപ്പം വരുന്ന രക്ഷിതാക്കളും നീന്തൽ പരിശീലിച്ചിരുന്നു.സ്ത്രീ പുരുഷ പ്രായഭേദമന്യേ എല്ലാവ൪ക്കും നീന്തൽ പഠിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിലെയും മലപ്പുറം ജില്ലയിലെയും ആളുകൾ നീന്തൽ പഠിക്കാനായി സ്നേഹ പ്രഭയുടെ അടുത്ത് എത്താറുണ്ട്. കുളത്തിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കുന്ന സമയത്ത് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നു.അത് കണ്ട് ചിലർ ചോദിച്ചു. ആഴമേറിയ കുളത്തിൽ നീന്തൽ പഠിപ്പിക്കാൻ നിങ്ങൾക്ക് ലൈസൻസ് ഉണ്ടോ എന്ന്.അങ്ങനെയാണ് ബാംഗ്ലൂരിൽ പോവുന്നതും നീന്തൽ പരിശീലനത്തിൻ്റെയും ലൈഫ് ഗാർഡിൻ്റെയും ലൈസ൯സ് എടുക്കുന്നതും അടിത്തട്ട് കാണാത്ത വെള്ളത്തിൽ പഠിപ്പിച്ചാൽ ലൈസ൯സ് റദ്ദ് ചെയ്യുമെന്നറിഞ്ഞതോടെ വീട്ടിൽ ആലോചിച്ച് ഒരു സ്വമ്മിംഗ് പൂൾ പണിയാൻ തീരുമാനിച്ചു.
40 ലക്ഷം രൂപ സ്വിമ്മിംഗ് പൂളിന് വേണ്ടി വരുമെന്ന് അന്വേഷണത്തിൽ മനസ്സിലായി.നീന്തലിനോടുള്ള അമിതമായ താല്പര്യം കൊണ്ട് കെഎസ്എഫ്ഇയിൽ നിന്നും ലോണെടുത്തു പണി തുടങ്ങി.6 മാസം കൊണ്ട് സ്വിമ്മിങ് പൂൾ ഉണ്ടാക്കി. അങ്ങനെ സ്നേഹപ്രഭസ്വിമ്മിങ്ങ് അക്കാദമി 2023 ഡിസംബർ 24 ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാർക്കും പരിശീലനം
സ്നേഹപ്രഭ ഭിന്നശേഷിക്കാ൪ക്ക് വേണ്ടിയും നീന്തൽ പഠിപ്പിക്കുന്നു.അവ൪ക്ക് വേണ്ട കരുതലും സ്നേഹവും പ്രത്യേകം നൽകണം . സാധാരണ കുട്ടികളോട് പറയുന്ന പോലെ പറഞ്ഞാൽ മനസ്സിലാവില്ല.അതിനാൽ അവരെ പരിഗണിച്ച് ഒരു പാട് സ്നേഹത്തോടെയാണ് പഠിപ്പിക്കുക.കുട്ടികൾക്ക് നീന്തൽ പഠിച്ചിട്ട് നല്ല മാറ്റങ്ങൾ വന്നിരുന്നു.നീന്തൽ പരിശീലനത്തിൽ ഏറെ സംതൃപ്തി വന്നത് ഭിന്നശേഷി കുട്ടികളെ പഠിപ്പിച്ചപ്പോഴായിരുന്നുവെന്ന് സ്നേഹപ്രഭ പറയുന്നു. അവധിക്കാലത്താണ് കൂടുതൽ ബാച്ചുകൾ ഉണ്ടാവാറ്. നിലവിൽ ശനിയും ഞായറുമാണ് പരിശീലനം.
പ്രതീക്ഷയോടെ ചാരിറ്റിയിൽ തുടക്കം
ആകസ്മികമായി വന്നു ചേർന്നതാണ് എല്ലാം. 2012 ൽ ഒരാൾ തന്നെ കാണണമെന്നു പറഞ്ഞത് മറ്റൊരാൾ മുഖേന അറിയുകയുണ്ടായി .രോഗിയായ അവരുടെ ചുറ്റുപാടു വളരെ മോശമായിരുന്നു. അസഹ്യമായ ഗന്ധം മൂലം അവരുടെ അടുത്തേക്ക് പോകാൻ കഴിയില്ലായിരുന്നു. വീടിന്റെ നിലം തുടക്കാത്തതുകൊണ്ടാണ്ഈ ഗന്ധം എന്ന് പറഞ്ഞപ്പോൾ നിലമൊന്നു സിമ൯റിട്ട് നൽകാമോ എന്ന് ചോദിച്ചു. അപ്പോൾ തന്നെ അവിടെ നിന്നും പണിക്കാരെ വിളിച്ചു. അവരുടെ റൂം സിമ൯റിട്ട് നൽകാൻ വേണ്ടതായ ഏർപ്പാട് ചെയ്തു.ഈ പ്രവൃത്തിയിൽ ഒരുപാട് ചാരിതാർത്ഥ്യവും സംതൃപ്തിയും തോന്നിയിരുന്നു . എന്നുകരുതി ചാരിറ്റിയുമായി മുന്നോട്ടു പോവണമെന്ന് വിചാരിച്ചിരുന്നില്ല. പിന്നീട് അവിടെ വരാറുള്ള പാലിയേറ്റീവ് കെയറുകാ൪ വീട് സിമ൯റിട്ട് തന്നത് ആരാ എന്ന് ചോദിക്കുകയും അതറിയുകയും ചെയ്തപ്പോൾ കൂടുതൽ പേ൪ക്ക് അവർ തൻ്റെ നമ്പർ നൽകുകയും ചെയ്തു വെന്ന് സ്നേഹ പ്രഭ പറയുന്നു.അവിടങ്ങളിൽ പോയപ്പോൾ ഇതിനെക്കാൾ ദയനീയമായിരുന്നു അവസ്ഥ. സ്വന്തമായി തലയിൽ സിമ൯റും മെറ്റലും ചുമന്ന് കൊണ്ടുപോയി പലർക്കും ബാത്റൂം ഉണ്ടാക്കി കൊടുത്തിട്ടുണ്ടെന്ന് സ്നേഹപ്രഭ പറയുന്നു .മാസം തോറും ടൈലറിങ്ങിൽ നിന്ന് കിട്ടുന്ന 5000 രൂപ മറ്റുള്ളവർക്കായിമാറ്റി വയ്ക്കാ൯ തുടങ്ങി. ആവശ്യക്കാർ കൂടുതലായപ്പോൾ 5000 രൂപ തികയാതെ വന്നു. അങ്ങനെ എ൯റെ കുറച്ച് കൂട്ടുകാരുമായി ആലോചിച്ച്.
കുറച്ച് പേ൪ ചേ൪ന്ന് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി.2012 മുതൽ 2015 വരെ സ്നേഹപ്രഭ തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു പോന്നു. 9 സെൻറ് സ്ഥലം കൊടുത്ത് രണ്ടു വീട് നിർമ്മിച്ചു കൊടുത്തു. ഇനിയും നാലു വീട് ഉണ്ടാക്കാനാണ് പദ്ധതി . കുറെ പേർ ശ്രമിച്ചിട്ടും പല കാരണങ്ങളാൽ നിർമ്മാണം നടക്കാത്ത റോഡ് സ്നേഹപ്രഭയുടെ നേതൃത്വത്തിൽ ഒരു ദിവസം കൊണ്ട് നിർമ്മിച്ചു നൽകി.ഒട്ടനവധി പേർക്ക് ഉപകാരപ്രദമായ റോഡിനായി തന്റെ സ്ഥലം വിട്ടു നൽകുകയും ചെയ്തു. ഇത് കൂടാതെ 8 വീട്ടുകാർക്ക് വെള്ളം ലഭ്യമാക്കാനായി സ്വന്തമായി കുഴൽക്കിണർ നിർമിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.കല്യാണ വീട്ടിൽ നിന്ന് ബാക്കി വരുന്ന ഭക്ഷണം,പിറന്നാളിന് ബാക്കി വരുന്ന ഭക്ഷണം, ക്ഷേത്രത്തിൽ നിന്ന് ബാക്കി വരുന്ന ഭക്ഷണം എന്നിവയെല്ലാം ഈ അമ്മ ആവശ്യക്കാ൪ക്ക് എത്തിച്ചുകൊടുക്കുന്നു.
അംഗീകാരങ്ങൾ
മികച്ച ജീവകാരുണ്യ പ്രവർത്തനത്തിന് ശ്രുതിവേദി പുരസ്കാരം ലഭിച്ചിട്ടുണ്ട്.2020-21 വർഷത്തെ വനിതരത്നം പുരസ്കാരം,ഈശ്വരാമ്മ വരേണ്യ പുരസ്കാരം,കേരള സർക്കാർ വനിത ശിശു വികസന വകുപ്പിൻ്റെ സ്നേഹാദരം, എ ടി അഷറഫ് കാപ്പാട് സ്മാരക റെഡ്ക്രോസ് അവാർഡ്,ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം നൽകുന്ന പുരസ്കാരം , ക്യാമൽ ഇൻ്റർനാഷണൽ അവാ൪ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നീന്തൽ മത്സരത്തിൽ സ്റ്റേറ്റ് ലെവലിലും നാഷണൽ ലെവലിലും പോയി സ്വ൪ണമെഡലുകളും വെള്ളി മെഡലുകളും നേടിയിട്ടുണ്ട്.
കരകൗശല വസ്തുക്കൾ ഉണ്ടാക്കുകയും ചെയ്യും സ്നേഹപ്രഭ. പേപ്പർ ബാഗ് നിർമ്മാണം ,ബാഗുകൾ ,മാറ്റുകൾ ,വിവിധ ഷോക്കേസ് ഐറ്റംസ് ,ഷാൾ ,പാവകൾ , തൊപ്പികൾ ,ടിവി കവറുകൾ ,കുഞ്ഞു ഉടുപ്പുകൾ തുടങ്ങി വിവിധങ്ങളായ കരകൗശല വസ്തുക്കൾ നിർമ്മിക്കാറുണ്ട് സ്നേഹപ്രഭ .മുത്തുകൾ കൊണ്ടുള്ള ബാഗുകൾ നിർമിച്ച് കൊടുക്കാറുണ്ട് .അതുപോലെ വിലയേറിയ ബാഗുകളും നിർമ്മിക്കും .ചാത്തമംഗലം വായനശാലയുടെ നേതൃത്വത്തിൽ ചാത്തമംഗലം സ്കൂളിൽ കരകൗശല എക്സിബിഷൻ നടത്തിയിട്ടുണ്ട്.സമയത്തിന് ഏറെ വിലയുണ്ടെന്ന് പറയുന്ന സ്നേഹപ്രഭ പല ജോലികൾക്കിടയിലാണ് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത് .ചാത്തമംഗലം എ.യു.പി സ്കൂളിൽ രണ്ടുവർഷം സൗജന്യമായി കരകൗശല വസ്തു നിർമ്മാണം പഠിപ്പിച്ചിട്ടുണ്ട് .ഓണക്കാലത്ത് പ്രദേശത്തെ കുട്ടികൾക്ക് സൗജന്യമായി പൂക്കൂടകൾ നിർമ്മിച്ചു നൽകും .
കുളത്തിൽ നീന്തൽ പഠിപ്പിച്ചിരുന്നപ്പോൾ ലഭിക്കുന്ന ദക്ഷിണയെല്ലാം ചാരിറ്റിക്ക് വേണ്ടി എടുത്തതാണെന്ന് സ്നേഹപ്രഭ പറയുന്നു.
കുട്ടികാലത്തേ സ്നേഹപ്രഭയ്ക്ക് ജോലികൾ ചെയ്യാൻ ഇഷ്ട്ടമായിരുന്നു.
ചെറുപ്പത്തിൽ അച്ഛൻ പല ജോലികൾക്കായി പണിക്കാരെ വിളിക്കുമ്പോൾ അതിൽ ഒരാളായി സ്നേഹപ്രഭയും കൂടുമായിരുന്നു .കൃഷി സംബന്ധമായ ജോലികൾക്കാണ് കൂടുതലും നിൽക്കുക .സേവന പ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിൽ തന്നെ ഉണ്ടാകും . ഒരു കാലഘട്ടത്തിൽജീവിതത്തിൻറെ ദുഃഖകരമായ സാഹചര്യത്തിലൂടെ കടന്നുവന്നതിനാൽ ആവാം പ്രയാസപ്പെടുന്നവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി സ്നേഹപ്രഭ ഓടിയെത്തുന്നത്. വീണ് പരിക്ക് പറ്റിയ നിർദ്ധനനായ രോഗിക്ക് വാക്കർ കൊടുക്കാൻ പോയപ്പോഴാണ് അവിടെയുള്ള പശുവിന് പുല്ലില്ല എന്ന് മനസ്സിലായത്. അപ്പോൾ തന്നെ പോയി പുല്ല് അരിഞ്ഞു കൊടുത്തു.ഈ വിവരമറിഞ്ഞ് പ്രയാ സമനുഭവികുന്ന വേറെ ആളുകളും പുല്ലിന് വേണ്ടി വിളിച്ചു.അങ്ങനെ ദിവസവും പുല്ല് അരിഞ്ഞു കൊണ്ടുപോയി കൊടുത്തു തുടങ്ങി. ഈ വിവരം അറിഞ്ഞ് പലരും വിളിച്ചു. എനിക്ക് ഇഷ്ടമുള്ള പണി ആയതിനാൽ ഇപ്പോഴും ചെയ്തു വരുന്നു . പൈസ തരുന്നവരും ഈ കൂട്ടത്തിൽ ഉണ്ട്. അവർ തരുന്ന പൈസ പാവപ്പെട്ട കുടുംബത്തിന് ഭക്ഷണ കിറ്റ് വാങ്ങിക്കൊടുക്കാൻ ഉപയോഗിക്കുന്നു . പുല്ലരിയാൻ പോകുന്ന പറമ്പുകളിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിനും ആവേശമായി. നടുക മാത്രമല്ല അവയെ ശുശ്രൂഷിക്കുകയും ചെയ്യും. പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി പഠന സഹായങ്ങളും നൽകുന്നു. അച്ഛൻ മരിച്ച മൂന്ന് കുട്ടികളെ സ്നേഹപ്രഭയുടെ നേതൃത്വത്തിൽ ഡിഗ്രിക്ക് ചേർത്ത് പഠിപ്പിക്കുന്നു. സ്നേഹപ്രഭ നാടിനുവേണ്ടിയും നൻമയ്ക്കു വേണ്ടിയും ജീവിച്ച് എങ്ങും സ്നേഹത്തിന്റെ പ്രഭ ചൊരിയുകയാണ്.
ബ്രഹ്മകുമാരീസ്(രാജയോഗിനി )കൂടിയാണിവർ. രാജയോഗ പഠിക്കുന്നതിലൂടെ മൈൻഡ് പവർ വർദ്ധിക്കുമെന്നും ഇവർ പറയുന്നു.
കുടുംബം
മിലിട്ടറിയിൽ നിന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും വിരമിച്ച വസന്തകുമാറാണ് സ്നേഹപ്രഭയുടെ ഭർത്താവ് .മക്കൾ പ്രവിത വസന്ത്,പ്രവീണ വസന്ത്. വിവാഹിതരായ മക്കൾ കുടുംബസമേതം വിദേശത്താണ് .