അടുത്തിടെ ശ്രീ എം എ യൂസഫലി കോഴിക്കോട് സന്ദർശിച്ചപ്പോൾ കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ അദ്ദേഹം പറയുകയുണ്ടായി “കോഴിക്കോട് പഴയ പ്രതാപം വീണ്ടെടുക്കണമെന്ന്. ”
അതെ നൂറ്റാണ്ടുകളായി കോഴിക്കോട് എന്ന നഗരം ലോക വാണിജ്യ ഭൂപടത്തിൽ പ്രമുഖ സ്ഥാനം വഹിച്ചിരുന്നു.
ഇബാൻ ബത്തൂത്ത എന്ന ചൈനീസ് ലോക സഞ്ചാരി കോഴിക്കോടിനെ വിശേഷിപ്പിച്ചത് ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു വാണിജ്യ കേന്ദ്രമായിട്ടാണ് അറേബ്യൻ നാടുകളിലെയും യുറോപ്പിലേയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും കപ്പലുകൾ കോഴിക്കോടിന്റെ തുറമുഖത്ത് കണ്ടു എന്നാണ് രേഖപ്പെടുത്തിയിരുന്നത്,
എന്നാൽ ഇരുപതാം നൂറ്റാണ്ട് മുതൽ കോഴിക്കോടിന്റെ പ്രാധാന്യം കുറഞ്ഞുകൊണ്ടേയിരുന്നു,പ്രത്യേകിച്ച് സ്വാതന്ത്ര ലഭിച്ചതിനു ശേഷവും കേരളമെന്ന സംസ്ഥാനം രൂപപ്പെട്ടതിനു ശേഷം അതിന് അർഹമായ പ്രാധാന്യം പല കാരണത്താലും ലഭിക്കാതെ പോയി.
മലബാറിന്റെ തലസ്ഥാനം എന്ന് അറിയപ്പെട്ടിരുന്ന ഈ നഗരം പഴയകാല പ്രതാപത്തിന്റെ വെറുമൊരു നിഴൽ മാത്രമായി മാറി.
എല്ലാറ്റിനും ഒരു മറുവശം ഉണ്ടെന്നു പറയുന്ന പോലെ കോഴിക്കോടിന്റെ വാണിജ്യ പ്രവർത്തനങ്ങൾ മന്ദീ ഭവിച്ചാലും സ്വാതന്ത്ര്യ സമര പോരാട്ടത്തിനോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾ കോഴിക്കോടിനെ അക്ഷരങ്ങളുടെ ലോകത്തേക്ക് അടുപ്പിച്ചു.
കേരളത്തിലെ പ്രമുഖ ദിനപത്രങ്ങളായ മാതൃഭൂമി , ദേശാഭിമാനി, ചന്ദ്രിക . മാധ്യമം തുടങ്ങി പുതുതലമുറയിലെ നിരവധി ദിനപത്രങ്ങൾ കോഴിക്കോട് തുടക്കം കുറിച്ചു.
കേരളത്തിലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ച രണ്ടു മഹാ വ്യക്തികളുടെ പ്രവർത്തന മണ്ഡലമായും കോഴിക്കോട് മാറി
അതുപോലെതന്നെ സാംസ്കാരിക സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്ന പലരുടെയും പ്രവർത്തന മേഖലയായി കോഴിക്കോട് മാറി
ഇന്ന് യുനെസ്കോ പ്രഖ്യാപിച്ച ലോകത്തിലെ സാഹിത്യ നഗരമായി കോഴിക്കോടിനെ തിരഞ്ഞെടുത്തു.
അതേ അവസരത്തിൽ വിദ്യാഭ്യാസമേഖലയിൽ ഒരു വൻ കുതിച്ചുചാട്ടം തന്നെ നടത്തി ഭാരതത്തിലെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ
NIT ,IIM തുടങ്ങിയവ കോഴിക്കോട് പ്രവർത്തിച്ചു പോരുന്നു കൂടാതെ മൂന്ന് മെഡിക്കൽ കോളേജുകളും ഒട്ടനവധി എൻജിനീയറിങ് കോളേജുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്
തീർച്ചയായും മാറിവരുന്നലോക വ്യാപാര മേഖലയിൽ ഏറ്റവും ആവശ്യമായ highly skilled employees reservoir കോഴിക്കോടിനു സ്വന്തം
ഇന്ന് ഐടി രംഗം tier 2 & 3 നഗരങ്ങളിലേക്ക് കൂടുമാറുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിലുള്ള
കോഴിക്കോടിന്റെ മുൻതൂക്കം തീർച്ചയായും I T ഇതര മേഖലയിലുള്ള വളർച്ച ത്വരിതപ്പെടുത്തും.
കോഴിക്കോടിന്റെ പരമ്പരാഗത വാണിജ്യ ആധിപത്യ ഉൽപ്പന്നങ്ങളായ പലവ്യഞ്ജനം, കൊപ്ര, അരി, സുഗന്ധവിള ഉൽപ്പന്നങ്ങൾ , റബ്ബർ, കുരുമുളക് വ്യവസായ മേഖലയിൽ മരം ,ഓട്,കൈത്തറി ഉൽപ്പന്നങ്ങൾ ഇന്ന് കടുത്ത വെല്ലുവിളികളെ തുടർന്ന് അതിൻറെ പ്രാധാന്യം ഇവിടെ നഷ്ടപ്പെട്ടു.
എന്നാൽ ഇന്ന് ചെരിപ്പ് വ്യവസായത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ പ്രമുഖ ചെരുപ്പ് ഉൽപാദന കേന്ദ്രമായി മാറി,
അടുത്തകാലത്തായി ഗാർമെൻറ് ഉൽപ്പാദനരംഗത്തും,വ്യാപാര രംഗത്തും കോഴിക്കോട് നല്ല വളർച്ച നേടുന്നുണ്ട് എന്നുള്ളതിൽ ആശ്വസിക്കാം.
ടൂറിസം മേഖലയിൽ കോഴിക്കോടിന്റെ വളർച്ച ദയനീയമാണ്.
ചരിത്രപരമായി ഇത്രയും പ്രാധാന്യമുള്ള ഒരു നഗരത്തിന് അർഹമായ ടൂറിസം വികസനം ഇവിടെ നടന്നിട്ടില്ല അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ആളുകൾ അത് മനസ്സിലാക്കിയിട്ടില്ല എന്നുവേണം കരുതാൻ
നമ്മുടെ കേരളത്തിൻറെ പുതിയ ടൂറിസം വകുപ്പ് മന്ത്രി ഈ കാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്നു എന്ന് മനസ്സിലാക്കുന്നതിൽ സന്തോഷമുണ്ട്.
വിനോദസഞ്ചാര വ്യവസായ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ്
ജനപങ്കാളിത്തം.
പൊതുവേ നമ്മൾ മലയാളികൾ ഏതൊരു പ്രസ്ഥാനം വരുമ്പോഴും സംശയത്തോടു കൂടിയാണ് നമ്മൾ അതിനെ വീക്ഷിക്കുന്നത്.
ഒരു സംരംഭം എങ്ങനെ വിജയിപ്പിക്കാം എന്ന് സംരംഭകർ ആലോചിക്കുമ്പോൾ
പൊതുജനം ആ സംരംഭം കൊണ്ട് എനിക്കെന്ത് ദോഷം വരും എന്ന് മാത്രം ചിന്തിച്ച് അതിനെ നഖശിഖാന്തം എതിർക്കുന്നു.
ഈയൊരു സമീപനമാണ് മാറ്റേണ്ടത്.
കേരളത്തിലെ ടൂറിസം മേഖലയിൽ വളർച്ച നേടിയ തെക്കൻ ജില്ലകളിൽ ആദ്യം ഇതുപോലെ വെല്ലുവിളികൾ നേരിട്ടിട്ടുണ്ടെങ്കിലും പിന്നീട് ജനങ്ങൾ അതിൻറെ ഗുണഭോക്താക്കളായി മാറിയപ്പോൾ സ്വാഭാവികമായും അതിനോടുള്ള എതിർപ്പുകൾ കുറയുകയും ഇന്ന് ഒരു പരിധിവരെ സൗഹൃദപരമായി ഈ മേഖലയെ കാണുന്നു എന്നുള്ളത് സ്വാഗതാർഹമാണ്
ഇതുപോലെ തന്നെ കോഴിക്കോട്ടും സംഭവിക്കേണ്ടതാണു
ഒരു ലോക സഞ്ചാരിക്കും ദേശീയ സഞ്ചാരിക്കും കാണിച്ചുകൊടുക്കാൻ കോഴിക്കോട് നമ്മൾക്ക് പലതും ഉണ്ട്.
അത് കൃത്യമായി ശാസ്ത്രീയമായി പ്രസന്റ് ചെയ്താൽ
തീർച്ചയായും ഒരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി കോഴിക്കോടിനെ മാറ്റാം.
നമ്മുടെ വലിയങ്ങാടിയെ നൈറ്റ് ഫുഡ് സ്ട്രീറ്റ് ആയി മാറ്റാൻ ശ്രമിച്ചപ്പോൾ വളരെയേറെ എതിർപ്പുകൾ വന്ന സാഹചര്യത്തിൽ അത് നടപ്പാക്കാൻ സാധിച്ചില്ല
എന്നാൽ കൃത്യമായ അവബോധം , നടപ്പാക്കുന്ന രീതി എല്ലാം വ്യക്തമാക്കിയാൽ ഫുഡ് സ്ട്രീറ്റ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാം.
തീർച്ചയായും കോഴിക്കോടിൻറെ സിഗ്നേച്ചർ ആയ രുചിയുടെ നഗരത്തിന്
ഇതൊരു മുതൽക്കൂട്ടാകും.
ഇന്ത്യയിലെ ഏറ്റവും വളർച്ചയുള്ള നഗരങ്ങളിൽ ഒന്നായി മാറിയ കോഴിക്കോട്
ഇന്ന് ദക്ഷിണേന്ത്യയിലെ മികച്ച നഗരങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളായ
റോഡ്, തുറമുഖം , എയർപോർട്ട്, റെയിൽവേ എന്നിവയുടെ വികസനം എത്രയും വേഗം പൂർത്തീകരിച്ചാൽ നമ്മുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും.
ലേഖകൻ
RAFFI P Devassy
Immediate Past President
Calicut Chamber of Commerce & Industry