• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
ടൂറിസം രംഗത്തെ ബിസിനസ് പ്രതീക്ഷകൾ

ടൂറിസം രംഗത്തെ ബിസിനസ് പ്രതീക്ഷകൾ

December 25, 2023
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home Opportunities

        ടൂറിസം രംഗത്തെ ബിസിനസ് പ്രതീക്ഷകൾ

        by WebDesk
        December 25, 2023
        in Opportunities
        0
        ടൂറിസം രംഗത്തെ ബിസിനസ് പ്രതീക്ഷകൾ
        515
        SHARES
        1.5k
        VIEWS
        Share on FacebookShare on Twitter

        ലോക ടൂറിസ്സം ഭൂപടത്തിൽ അദ്വിതീയ സ്ഥാനമാണ് ഇന്ത്യക്കുള്ളത്. നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും, ജനതയുടെ ജീവിതരീതിയിലെ വ്യത്യസ്തതയും, അവഗണിക്കാനാകാത്ത ഭൂതകാല പാരമ്പര്യവും ഇന്ത്യയിലെ ടൂറിസ്സം വ്യവസായത്തെ പ്രചോദിപ്പിക്കുന്ന ഘടകങ്ങളാണ്. ടൂറിസ്സം രംഗത്തെ വളർച്ചക്ക് ഏറെ അത്യന്താപേക്ഷിതമായ ഘടകമാണ് സുരക്ഷിതത്വം. ഇത് ഉറപ്പ് വരുത്തുന്നതിനും ആഭ്യന്തരവും വൈദേശികവുമായ സഞ്ചാരികൾക്ക് ആത്മവിശ്വാസം നൽകുന്നതിനും ടൂറിസ്സം പോലീസ്സ് ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
        ടൂറിസ്സം വരുമാന സാധ്യതകൾ ലക്ഷ്യമിട്ട് സർക്കാർ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ടൂറിസ്സം മന്ത്രാലയം ബഡ്ജറ്റ് വിഹിതത്തിന്റെ പകുതിയിലധികവും ചെലവഴിക്കുന്നത് ടൂറിസ്സം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കാവുന്ന അടിസ്ഥാന സൗകര്യവികസനത്തിനും ഗ്രാമീണടൂറിസ്സത്തിന്റെ വളർച്ചക്കുമാണ്.
        ഹിമാലയത്തിന്റെ 70 ശതമാനവും ഇന്ത്യയോട് ചേർന്ന് നിൽക്കുന്നതും,7500 കി.മി വരുന്ന തീരപ്രദേശങ്ങളും, വനപ്രദേശത്തിന്റെ പരിധിയുടെ അടിസ്ഥാനത്തിൽ 10ാമത് സ്ഥാനത്തുള്ളതും ചൂടും തണുപ്പും ഒരുപോലെ അനുഭവപ്പെടുന്ന മരുഭൂമികളുള്ളതുമായ ഇന്ത്യക്ക് സാഹസിക ടൂറിസ്സത്തിൽ അനന്തസാധ്യതകളാണുള്ളത്. പാരമ്പര്യ ആയോധനകലകളും, ആയുർവേദം, യോഗ തുടങ്ങിയവയുടെ പ്രചാരവും മെഡിക്കൽ ടൂറിസ്സത്തിന്റെ സാധ്യതകളാണ്. 21 ശതമാനം അന്തർദ്ദേശീയ സഞ്ചാരികളെ ഈ രംഗത്ത് ഇക്കാലയളവിൽ ആകർഷിച്ചിട്ടുണ്ട്.
        “അഥിതി ദേവോ ഭവ:” എന്ന ആപ്തവാക്യത്തെ അന്വർത്ഥമാക്കും വിധം ആഥിത്യ മര്യാദ സൂക്ഷിക്കുന്ന ജനത എന്ന നിലയിൽ ഹോട്ടൽ ബിസിനസ്സിൽ വലിയ നേട്ടം പ്രതീക്ഷിക്കുന്നു. ഈ മേഖലയിലെ ജിഡിപി സംഭാവനയെ അടിസ്ഥാനമാക്കി വേൾഡ് ട്രാവൽ ആൻഡ് ടൂറിസ്സം കൗൺസിലിന്റെ പട്ടികയിൽ 6ാമതും 2022ലെ വേൾഡ് ഇക്കണോമിക്ക് ഫോറം ട്രാവൽ ആൻഡ് ടൂറിസ്സം ഡവലപ്പ്മെന്റ് ഇൻടെക്സിൽ 54ാമതുമായാണ് ഇന്ത്യയുടെ സ്ഥാനം. 7.66 ബില്യൺ ഡോളർ റവന്യു വരുമാനവും 61.3 മില്യൺ ഉപഭോക്താക്കളെയും 2027ൽ ഇന്ത്യ ഹോട്ടൽ ബിസിനസ്സിലൂടെ പ്രതീക്ഷിക്കുന്നു.
        ക്രൂയിസ്സ് ടൂറിസ്സം യാത്രികരുടെ തോത് 0.4 മില്യൺ നിന്നും 4 മില്യണിലേക്ക് ഉയരുമെന്നും പരിസ്ഥിതി ടൂറിസ്സം രംഗത്ത് 2019-2027 കാലയളവിൽ 15.7 ശതമാനം വളർച്ച നിരക്ക് രേഖപ്പെടുത്തി 4.55 ബില്യൺ ഡോളർ വരുമാന സാധ്യത പ്രതീക്ഷിക്കുന്നു.
        Meeting Incentives Conference and Exhibitions (MICE) ലെ ഇന്ത്യൻ മാർക്കറ്റ് 1 ശതമാനത്തിൽ നിന്ന് അടുത്ത 5 വർഷത്തിനുള്ളിൽ ഇരട്ടിയാകും എന്ന പ്രതീക്ഷയാണുള്ളത്. ടൂറിസ്സം രംഗത്ത് നല്ല സംരംഭകത്വ സാധ്യതയും പ്രതീക്ഷിക്കുന്നു. 100 ശതമാനം വിദേശനിക്ഷേപത്തിന് ഈ മേഖലയിൽ അനുവാദം നൽകിയത് ആഭ്യന്തര നിക്ഷേപ സാധ്യതകളെ പിറകോട്ടടിപ്പിക്കുമെന്ന ആശങ്കയുണ്ട്.
        “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് വിശേഷിപ്പിക്കുന്ന കേരളം അതിന്റെ കാലാവസ്ഥ സവിശേഷത കൊണ്ടും, പ്രകൃതി സൗന്ദര്യവും,ഹരിതസമൃദ്ധിയും, പടിഞ്ഞാറ് അറബികടൽ തീരവും കിഴക്ക് സമുദ്രനിരപ്പിൽ നിന്നും 500 മുതൽ 2700 വരെ ഉയരമുള്ള പശ്ചിമഘട്ടവും തലങ്ങും വിലങ്ങുമായി ഒഴുകുന്ന നദികളും കായലുകളും ഒത്തുചേർന്ന് സഞ്ചാരികൾക്ക് പ്രിയപെട്ട ഒരു പ്രദേശമായി മാറിയിരിക്കയാണ്. സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധി നേരിടുന്ന ഈ സംസ്ഥാനം ടൂറിസ്സം ബിസിനസ്സിൽ വലിയ പ്രതീക്ഷയിലാണ്. കൊറോണ വൈറസ്സ് വ്യാപനം സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുള്ള കുതിപ്പ് ആരംഭിച്ചതായി ഈ മേഖലയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2020ൽ 11335.96 കോടി രൂപ വരുമാനം ഈ രംഗത്ത് നിന്ന് സംസ്ഥാനം ആർജ്ജിച്ചതെങ്കിൽ 2022ൽ അത് 35168.42 കോടി രൂപയായി വർദ്ദിച്ചു. 2019ൽ 1.96 കോടി സഞ്ചാരികൾ കേരളത്തിലെത്തി. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 11.5 ശതമാനവും മൊത്തം തൊഴിലിന്റെ 23.5 ശതമാനവും സംഭാവന ചെയ്യുന്നത് ടൂറിസ്സമാണെന്ന് ഗുലാത്തി ഇൻസ്റ്റിസ്റ്റ്യൂട്ട് മുൻ ഡയറക്ടർ ശ്രീ. ഡി. നാരായണ സമർത്ഥിക്കുന്നു.

        നാഷണൽ ജ്യോഗ്രഫിക്ക് ട്രാവലർ ലോകത്തിലെ അനിവാര്യമായും സഞ്ചരിക്കേണ്ട 50 സ്ഥലങ്ങളിലൊന്നായും അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് ട്രാവർ ഏജന്റ്സ് പുറത്തിറക്കിയ വിനോദ സഞ്ചാരികൾ കണ്ടിരിക്കേണ്ട 12 ആകർഷക കേന്ദ്രങ്ങളിലൊന്നായും മാറിയ കേരളം മെഡിക്കൽ ടൂറിസ്സം,സാഹസിക ടൂറിസ്സം, വെൽനസ്സ് ടൂറിസ്സം, ക്രൂയിസ്സ് ടൂറിസ്സം, കാരവൺ ടൂറിസ്സം എന്നീ മേഖലകളിൽ അനന്ത സാധ്യതകളുള്ള സംസ്ഥാനമാണ്.
        ഈ രംഗത്തെ വളർച്ചയെ സഹായിക്കുന്ന പ്രധാന ഘടകം സഞ്ചാരികൾക്ക് ലഭിക്കുന്ന സംതൃപ്തിയാണ്. ഇവിടെ വരുന്ന വിദേശ സഞ്ചാരികളും, ആഭ്യന്തര സഞ്ചാരികളും പല കാര്യങ്ങളിലും സംതൃപ്തരല്ലെന്ന ചില പഠന റിപ്പോർട്ടുകൾ ഗൗരവമായെടുക്കണം. ഗൈഡുകളുടെ സേവനം, പൊതുഗതാഗതമേഖലയിലെ പ്രയാസങ്ങൾ , കേരളതീരങ്ങളിലെ വൃത്തിഹീനമായ അന്തരീക്ഷം, വിനോദ ഉപാധികളുടെ ലഭ്യത, ഹോട്ടൽ ജീവനക്കാരുടെ പെരുമാറ്റം, ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണ നിലവാരം, താമസ സൗകര്യങ്ങളിലെ സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളിൽ ഇനിയും കേരളം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രാദേശിക ഭക്ഷണങ്ങളിലും പാനീയങ്ങളിലും, ഇന്റർനെറ്റ്-ടെലിഫോൺ സൗകര്യങ്ങളിലും ആയുർവേദ ചികിത്സരംഗത്തും ഏറെ സംതൃപ്തമായ അനുഭവം വിദേശ സഞ്ചാരികൾ പങ്കു വെക്കുന്നതായി ചില പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
        ഏത് ബിസിനസ്സിനും അനുകൂലമായ പരിതസ്ഥിതിയും സാഹചര്യവും സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. ടൂറിസ്സത്തെ സംബന്ധിച്ചടത്തോളം ഏറെ പ്രധാനമാണ് യാത്രാ സൗകര്യം. അക്കാര്യത്തിൽ കേരളം വളരെ പരിതാപകരമായ അവസ്ഥ നേരിടുന്നതായി എല്ലാ മേഖലയിലുമുള്ള സഞ്ചാരികൾ സാക്ഷ്യപെടുത്തുന്നതായി നേരത്തെ പരാമർശിച്ചുവല്ലോ, കേരളത്തിലെ ഒരറ്റത്തു നിന്ന് മറ്റൊരു അറ്റത്ത് എത്തിപ്പെടാനുള്ള യാത്ര നമുക്കു തന്നെ മടുപ്പുളവാക്കുന്നതാണെന്ന് പറയാതിരിക്കാനാകില്ല. ഈ അവസ്ഥക്ക് കാലോചിതമായ പരിഹാരത്തിന് കാലം അതിക്രമിച്ചിരിക്കുന്നു. ഹൈസ്പീഡ് ട്രെയിൻ സൗകര്യം അനിവാര്യമാണെന്നിരിക്കെ സിൽവർ ലൈൻ പദ്ധതി പോലുള്ള ആശയത്തെ കണ്ണടച്ച് എതിർക്കാതെ ജനതയുടെ ആശങ്കയകറ്റാൻ കൂട്ടായ ചർച്ച നടത്തി പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്.
        മറ്റൊരു പ്രശ്നം സുരക്ഷിതത്വബോധവും ആത്മവിശ്വാസം പകരലുമാണ്. അക്കാര്യത്തിൽ പോലീസ് സംവിധാനത്തിന് നിർണായക ചുമതലയാണുള്ളത്. തികച്ചും അപരിചിതമായ സ്ഥലങ്ങളിൽ എത്തിപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം നിരവധി ആശങ്കകളും ഭയപ്പാടുകളുമുണ്ടാകാം. ഇത് ചൂഷണം ചെയ്ത് നേട്ടമുണ്ടാക്കാനും ചതിയിൽ പെടുത്താനും ശ്രമിക്കുന്നവരും സമൂഹത്തിലുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇവരിൽ നിന്ന് സഞ്ചാരികളെ സംരക്ഷിക്കുകയും അവർക്ക് നല്ല ആത്മവിശ്വാസം പകർന്നു നൽകാനും എല്ലാ ടൂറിസ്സം മേഖലയിലും ടൂറിസ്സം പോലീസിനെ നിയോഗിച്ചിട്ടുണ്ട്. കേരളത്തിൽ പ്രധാനപ്പെട്ട ടൂറിസ്സം കേന്ദ്രങ്ങളിൽ 2009 മുതൽ ടൂറിസ്സം പോലീസ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
        പരിഹരിക്കപ്പെടാവുന്ന ചില ആശങ്കകൾ പരിഹരിച്ചാൽ വളരെ ശോഭനമായ പ്രതീക്ഷകളാണ് ടൂറിസ്സം രംഗത്തെ ബിസിനസ്സിനെ കാത്തിരിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വലിയ വികസന സ്വപ്നങ്ങൾക്ക് നിറം പകരാൻ കഴിയുന്ന മേഖലയായി ടൂറിസ്സം മാറുമെന്ന ആത്മവിശ്വാസവും പ്രതീക്ഷയുമാണ് ഈയവസരത്തിൽ പങ്കുവെക്കാനുള്ളത്.

        ലേഖകൻ

        വി.പി. ശിവദാസൻ
        അസി: സബ് ഇൻസ്പെക്ടർ , ടൂറിസം പോലീസ്, കാപ്പാട്
        കോഴിക്കോട്
        9497080584

        Share206Tweet129
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In