ഈ ലോകം അവസരങ്ങളുടെ പറുദീസയാണ്. പണ്ട് നമ്മൾ സ്കൂൾ അടക്കുമ്പോൾ അമ്മയുടെ വീട്ടിലും അച്ഛന്റെ വീട്ടിലും പോയി നിൽക്കാറില്ലേ? എത്രയൊക്കെ അവിടെ ആഘോഷിച്ചാലും കളിച്ചു നടന്നാലും ജൂൺ 2 ന് നമ്മൾ തിരിച്ചു നമ്മുടെ വീട്ടിലേക്ക് തന്നെ പോരണം. കാരണം വീണ്ടും ഒരു ബാഗു നിറയെ പുസ്തകങ്ങളും മനസു നിറയെ സ്വപ്നങ്ങളു മായി പുതിയ അദ്ധ്യയന വർഷത്തിലേക് നമ്മൾ കടക്കും. അതുപോലെയാണ് നമ്മുടെ ഈ ജീവിതവും. ദൈവം നമുക്ക് ഒരവസരം തന്നിരിക്കുകയാണ്. ഈ ഭൂമിയെന്ന സ്വർഗത്തിൽ ഒരു ചെറിയ വെക്കേഷൻ. അത് കുറച്ചു കാലത്തേക്ക് ഒരു ആഘോ ഷമാക്കി ആ സ്വദിക്കാൻ. ഒരു ദിവസം ഇതെല്ലാം ഇവിടെ ഇട്ടിട്ട് നമ്മൾ തിരിച്ചു പോകണം അല്ലെ. ഇവിടെയാണ് നമ്മുടെ ജീവി തത്തിന്റെ വില മനസിലാക്കേണ്ടത്. സമയത്തിൻ്റെ കുടുംബ ത്തിന്റെ, സൗഹൃദങ്ങളുടെ, ആരോഗ്യത്തിൻ്റെ, അറിവിൻ്റെ ന മ്മുടെ ഉള്ളിൽ അടങ്ങികിടക്കുന്ന ആ അജയ്യമായ ശക്തിയു ടെ. ഈ ഭൂമിയിൽ നിന്ന് തിരിച്ചു പോകുമ്പോൾ നമ്മുടേതായി ഓർമിക്കാൻ നമ്മളെ ഓർക്കാൻ എന്തെങ്കിലും ബാക്കി വെക്ക ണ്ടേ? ഈ ഭൂമിയിൽ നമ്മൾ എങ്ങനെയാണു ജീവിക്കേണ്ടത് എ ന്ന് നമ്മളാണു തിരുമാനിക്കുന്നത്. ഈ ഭൂമിയിൽ ജനിക്കുന്ന ഓ രോ മനുഷ്യന്റെ ഉള്ളിലും അമൂല്യമായ ഒരു നിധി ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ഒരു വ്യക്തിയും ഈ ഭൂമിയിൽ പാഴായിട്ടു ജനിക്കുന്നില്ല. എന്തെങ്കിലും ഒരു അതുല്ല്യമായ ഒരു കഴിവ് അയാളുടെ ഉള്ളിൽ ഉണ്ടാവും. ആ കഴിവിനെ കണ്ടെത്തുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം എന്നു പറയുന്നത്. പക്ഷെ നമുക്ക് വേണ്ടതായ നമ്മുടെ അഭിരുചികളെ വളർത്തിയെടുക്കാൻ പറ്റുന്ന വിദ്യാഭ്യാസം നിർഭാഗ്യവശാൽ നമുക്ക് കിട്ടുന്നില്ല. പക്ഷെ ഈ ആധുനി യുഗത്തിൽ ഏതു അറിവാണോ നമുക്ക് വേണ്ടത് അതു ഇന്നു നമ്മുടെ വിരൽത്തുമ്പിൽ തന്നെയുണ്ട്. അത്രയും ഭാഗ്യമുള്ള സമയത്താണ് നമ്മൾ ജനിച്ചിട്ടുള്ളത്. നമ്മൾ എത്ര ഭാഗ്വവാന്മാരാണ്. നമ്മുടെ ജീവിതം എത്ര ഉയർച്ചയിലേക്കു കൊ ണ്ടുപോകാനും അതേപോലെ നശിപ്പിക്കാനും പെട്ടന്നു കഴിയും. ഇവിടെയാണ് നമ്മൾ ചിന്തിച്ച് ഓരോ പ്രവർത്തിയും ചെയ്യേണ്ടത്. ഇന്നുമുതൽ നിങ്ങളുടെ അതുല്ല്യമായ ആ കഴിവെന്താണെന്നു മനസിലാക്കുക. ആ കഴിവിനെ പരിപോഷിപ്പിക്കാനും അത് പ്രകടിപ്പിക്കാനും വേണ്ടിയായിരിക്കണം നിങ്ങളുടെ വിദ്യാഭ്യാസം. അങ്ങനെയാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ തീർച്ചയായും നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും.
1- കാരണം
നിങ്ങൾ ഓരോ പ്രവർത്തികളും ചെയ്യുമ്പോൾ നിങ്ങൾ നിങ്ങ ളോടു തന്നെ ചോദിക്കണം ഞാൻ ഈ പ്രവർത്തി ചെയ്യുന്ന തിൻ്റെ കാരണം. ഞാൻ ഈ പ്രവർത്തി ചെയ്യുന്നത് എനിക്ക് ഉപകാരപ്രദമാണോ, അല്ലയോ?. പിന്നെ ഈ പ്രവർത്തി എന്റെ ഭാവിയിലേക്ക് പ്രയോജനപ്പെടുന്നതാണോ അല്ലെങ്കിൽ ഞാൻ ഒരു തത്കാല സുഖത്തിനു വേണ്ടി ചെയ്യുന്നതാണോ? ഈ ചോദ്യങ്ങളുടെ ഉത്തരമാണ് വിജയിക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ജീവിതത്തിൽ എന്തെങ്കിലും ആവണമെന്ന് ആഗ്രഹിക്കുന്നവർ കണ്ടെത്തേണ്ടത്. ഇവിടെയാണ് നിങ്ങളുടെ നിയോഗം അല്ലെങ്കിൽ നിങ്ങളുടെ വിധി നിർണ്ണയിക്കുന്നത്.
2) ചിന്തകൾ
നമ്മുടെ തലച്ചോർ വളരെ ശ്രദ്ധയോടെ അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒരു അവയവമാണ്. കാരണം നമ്മുടെ ശ രീരത്തിൽ ഒരുപാട് അവയവങ്ങളുണ്ട്, തലച്ചോർ ഒഴിച്ചു എൻ്റെയും നിങ്ങളുടെയും ശരീരത്തിലെ അവയവങ്ങൾ ഒരേ പ്രക്രിയയാണ് ചെയ്യുന്നത്. പക്ഷെ നമ്മുടെ തലച്ചോർ മാത്രമാണ്. വ്യത്യസ്തമായി ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നമ്മൾ വ്യത്യസ്തരാകുന്നത്. നിർഭാഗ്യവശാൽ എങ്ങനെയാണ് നമ്മൾ ചിന്തിക്കേണ്ടതെന്ന് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും പഠിപ്പിക്കുന്നില്ല. നമ്മൾ എപ്പോഴും പരാജയത്തെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ നമ്മൾ ഒരു അന്താരാഷ്ട്ര പരാജയമായി മാറും. എന്നാൽ നമ്മൾ വിജയത്തെ കുറിച്ചും പുരോഗതിയെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചുമാണ് ചിന്തിക്കുന്നതെ ങ്കിൽ വിജയത്തെ ആകർഷിക്കാൻ കഴിയും. എൻ്റെ അനുഭവ ങ്ങളാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത്. ഞാൻ വെറും ഏഴാംക്ലാസുവരെ മാത്രം പഠിച്ചിട്ടുള്ള ഒരാളാണ്. ഏഴിൽ നിന്ന് എട്ടാംതരത്തിലേക്ക് ജയിച്ചിട്ടു പഠിക്കാൻ പോകാനുള്ള സാമ്പ ത്തികം ഇല്ലാതെ പഠിത്തം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വ ന്ന ഒരാളാണു ഞാൻ. പഠനം നിർത്തി ഇഷ്ടിക കളത്തിലും മണൽ വാരാൻ പുഴയിലും മറ്റും ഒട്ടനവധി കൂലിവേല ചെയ്യേണ്ടി വന്നൊരാളാണ് ഞാൻ. വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് അപമാനം പലസ്ഥലങ്ങളിൽ നിന്നും ഏൽക്കേണ്ടി വ ന്ന ഒരാളാണു ഞാൻ. ഒരു വേള പഠിത്തമില്ലാതെ ജീവിക്കേണ്ടിവരുന്ന അവസ്ഥയേക്കാൾ നല്ലത് ആത്മഹത്യയാണെന്ന് പോലും ചിന്തിച്ചുപോയിട്ടുണ്ട്. എൻ്റെ ഈ ജന്മം പാഴായി പോയല്ലോ എന്നോർത്തു ഒരുപാടുനാൾ നിരാശനായി ഞാൻ കഴി ഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു നിമിഷത്തിലാണ് നേരെ മറിച്ചു ചിന്തിച്ചുതുടങ്ങിയത്. എന്തുകൊണ്ടാണ് ഞാൻ ഇങ്ങനെ ആയി പോയത്… എന്താണെൻ്റെ കുറവുകൾ. അവിടെ ഞാൻ മനസിലാക്കിയ ഒരു കാര്യം അറിവ് ഇല്ലാത്തതുകൊണ്ടാണ് ആളുകൾ എന്നെ മാനിക്കാത്തത്, പണമില്ലാത്തതുകൊണ്ടാണ് അവർ എ ന്നെ ഒഴിവാക്കുന്നത്. ഒരു കാര്യം എനിക്കു മനസിലായി, പ ണം ഉണ്ടാക്കാൻ പെട്ടെന്നു കഴിയില്ലെങ്കിലും അറിവു നേടിയെടുക്കാൻ തീരുമാനിച്ചു. അന്നു തുടങ്ങിയ പഠനമാണ് ഇന്നും ഈ വരികൾ എഴുതുന്നതുവരെ എന്നെ സഹായിച്ചിട്ടുള്ളത്. കൂടാതെ ഇന്ന് ഈ നിലയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും പലമേഖലയിലുള്ള ഒത്തിരിപേരെ സാധാരണ കൂലിപണിക്കാർ തുടങ്ങി കോളേജ് പ്രൊഫസർമാർ വരെയുള്ളവരെ പഠിപ്പിക്കാനും എന്നെ പ്രാപ്തനാക്കിയത്. ഇത് ജീവിതത്തിൽ ഉയരണം എന്ന ചിന്തകൊണ്ട് മാത്രം നേടിയെടുത്ത വിജയമാണ്. എന്റെ പ്രിയ സഹോദരങ്ങളെ നിങ്ങളുടെ ചിന്തയാണ് നിങ്ങളെ നിങ്ങളാക്കുന്നത്.
3) പ്രവർത്തി
– എത്ര വലിയ സ്വപ്നങ്ങളുണ്ടെങ്കിലും ആ സ്വപ്നങ്ങൾക്കു വേണ്ടി പ്രവർത്തിച്ചില്ലെങ്കിൽ നമുക്ക് ഒന്നും നേടിയെടുക്കാൻ കഴിയില്ല. പ്രവർത്തി ആരാധനയോടെയാണ് നമ്മൾ ചെയ്യേണ്ടത്. കാരണം നിങ്ങൾ എത്ര അറിവുള്ളവനായാലും കഴിവു ള്ളവനായാലും നിങ്ങളുടെ സ്വപ്നത്തിനുവേണ്ടിയുള്ള പ്രവർത്തിയാണ് നിങ്ങളെ നിങ്ങളാക്കുന്നത്. ഇവിടെ നമുക്ക് വേണ്ടത് ശീലങ്ങളാണ്. ശീലങ്ങളാണ് നമുക്ക് ശക്തിയുണ്ടാക്കിത്തരു ന്നത്. ഒന്നാലോചിച്ചു നോക്കിയേ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണെന്ന്. എത്ര നല്ലകാലത്താണ് നമ്മൾ ജീവിക്കുന്നത്. കാരണം എന്തിനെ കുറിച്ചുള്ള അറിവുകളാണോ നമുക്ക് വേണ്ടത് നമ്മുടെ വിരൽത്തുമ്പിൽത്തന്നെ അത് ഉണ്ട്. അതുകൊണ്ട് ജീ വിതത്തിൽ വിജയിക്കാൻ വേണ്ട പ്രവർത്തികൾ അന്വേഷിച്ചു നട ക്കേണ്ട ആവശ്യം ഇല്ല. നമുക്ക് ചുറ്റും കണ്ണോടിച്ചാൽ വ്യക്തമായും മനസിലാക്കാം വിജയിക്കാൻ വേണ്ടി ചെയ്യേണ്ട പ്രവർ ത്തികൾ എന്താണെന്ന്. ഒരു കാര്യം എപ്പോഴും ഓർക്കുക നി ങ്ങളുടെ വിജയം നിങ്ങളുടെ കൈകളിലാണ്. എല്ലാവരും അവരവർ ആഗ്രഹിക്കുന്ന ഉന്നതിയിൽ എത്തി ചരാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ…