നമ്മൾ ഇന്ന് കാണുന്ന തൊഴിലുകളിൽ 50% പത്തുവർഷത്തിനുശേഷം കാണുകയില്ല . Sapiens എന്ന വിശ്വവിഖ്യാതമായഗ്രന്ഥത്തിൻറെ രചയിതാവായ Yuval Noah Harari എന്ന ഇസ്രായേൽ ചരിത്രകാരനും ചിന്തകനും പറഞ്ഞ കാര്യമാണ് ഈ സൂചിപ്പിക്കുന്നത് ചുരുക്കം പറഞ്ഞാൽ നമ്മൾ ഇന്ന് തൊഴിൽ ലഭിക്കാൻ വേണ്ടി പഠിക്കുന്ന പല കാര്യങ്ങളും നമ്മൾ പഠിച്ചു കഴിഞ്ഞാൽ ആ പടുത്തം കൊണ്ട് നമുക്ക് ഒരിക്കലും തൊഴിൽ ലഭിക്കുകയില്ല ഈ പറഞ്ഞ കാര്യത്തിന് പ്രസക്തി വളരെ വലുതാണ്.
ഇന്ന് നമ്മൾ കാണുന്നതും കേൾക്കുന്നതുമായ പുതിയ ഇന്നോവേഷൻസ് വളരെയധികം ഡിസറപറ്റീവായിട്ടാണ് disruptive ( വിനാശകരമായ നവീകരണം) മനസ്സിലാക്കുന്നത് .ഈ പ്രക്രിയ പ്രത്യേകിച്ചും A I യുടെ വരവോടെ അതിന് ഊർജ്ജം പകർന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്ഇന്ന് നമ്മളെക്കാൾ കൂടുതൽ നമ്മളെ അറിയുന്നത് , നമ്മൾ എന്ത് ഭക്ഷിക്കുന്നു, നമ്മുടെ മനസ്സിൻറെ വ്യാപനങ്ങൾ , നമ്മൾ എന്ത് ചിന്തിക്കുന്നു , നമ്മൾ എന്ത് കാണുന്നു, എന്തു സംസാരിക്കുന്നു എന്നുള്ള കാര്യങ്ങൾ വ്യക്തമായിട്ട് അറിയുന്നത് ഒരുപക്ഷേ നമ്മൾ ഉപയോഗിക്കുന്ന ഫോണിനോ അതിനുള്ളിലെ ആപ്പുകൾക്കോ , ഗൂഗിളിനോ , ഫേസ്ബുക്കിനോ മറ്റു ആയിരിക്കും . അങ്ങനെ നമ്മുടെ മനസ്സിനെ നമ്മുടെ ചിന്തകളെ തന്നെ സ്വാധീനിക്കാനോ കീഴ്പ്പെടുത്താനോ A I ക്ക് സാധിക്കുമെന്നുള്ള ആശങ്ക അദ്ദേഹം പങ്കുവയ്ക്കുന്നത് വളരെ പ്രസക്തിയുള്ളതാണ്
30 വർഷം മുമ്പ് നമ്മൾ ഒരു ഓഫീസിൽ ചെന്നാൽ അവിടെ നമുക്ക് കാണാൻ സാധിക്കുക കുറെ രജിസ്റ്ററുകളും, ഫയലുകളും, അക്കൗണ്ടിങ്ങ് സ്റ്റാഫുകളേയും മറ്റുമാണ് എന്നാൽ പിന്നെ കമ്പ്യൂട്ടറിൻറെ വരവോടുകൂടി ഫയലുകളുടേയും ഓഫീസ് സ്റ്റാഫുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു എന്നാൽ ചെയ്യുന്ന വർക്കിന്റെ രീതിയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല അത് ഓട്ടോമേറ്റഡ് ആക്കുക മാത്രമാണ് ഉണ്ടായത് .
ഇന്ന് നമ്മൾ വികസിത രാജ്യങ്ങളിലെ വലിയ സൂപ്പർമാർക്കറ്റുകളിൽ പോയാൽ ബില്ലിംഗ് കൌണ്ടറുകളിൽ നാമമാത്രമായ ഒരാൾ മാത്രമേ കാണുകയുള്ളൂ എല്ലാം നമ്മൾ തന്നെ സ്വയം സ്കാൻ ചെയ്ത് പേയ്മെൻ്റ് നൽകി പ്രിൻറ് ഔട്ട് ഫോണിൽ വാങ്ങി സ്വയം എടുത്ത് പുറത്തേക്ക് പോകണം . അതുപോലെ നമ്മുടെ നാട്ടിൽ ATM എടിഎം കൗണ്ടറുകളിൽ ഒരു മൂന്നുവർഷം മുമ്പ് കണ്ടിരുന്ന തിരക്ക് ഇന്ന് കാണുന്നില്ല UPI യുടെ വരവോടെ ജനങ്ങളുടെ കറൻസി ( നോട്ടുകൾ) കയ്യിൽ വയ്ക്കുന്ന ആവശ്യം വളരെയേറെ കുറഞ്ഞു ഇന്ന് ലോകത്തിലെ ഏറ്റവും അധികം UPI ഇടപാട് നടത്തുന്ന രാജ്യം നമ്മുടെ ഭാരതമാണ് (Thanks to Demonetisation and COVID-19) 2023 വർഷം മാത്രം Rs 182 ലക്ഷം കോടി യുടെ ഇടപാടുകൾ നടന്നിട്ടുണ്ട് 2022 വർഷത്തെ അപേഷിച്ച് 49 % വർച്ചയാണ ഒരു വർഷം രേഖപ്പെടുത്തിയത്.
തീർച്ചയായും മേൽപ്പറഞ്ഞ ഈ മാറ്റങ്ങൾ വളരെയധികം തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തി എന്നുള്ള കാര്യം ഒരുയാഥാർത്ഥ്യമാണ്. ഇന്ന് ലോകം ഏറ്റവും കൂടുതൽ ആശങ്കയോടെ കൂടി നോക്കുന്നത് A I ( Artificial intelligence) Elon Musk – (Owner of Tesla, Motors , Richest man as per Forbes Magazine who is a genius) പറയുന്നപോലെ ലോകം കണ്ട ഏറ്റവും വലിയ ഡിസറെപ്റ്റീവ് ഇൻവെൻഷൻ ആണ് ഓട്ടോണമസ് ഡ്രൈവിംഗ് പ്രത്യേകിച്ച് കാർഗോ ട്രാൻസ്ഫറുകളും ട്രക്ക് ഡ്രൈവിങ്ങും . കോടി കണക്കുന്നു ഡ്രൈവർമാർ ലോകത്ത് ട്രക്ക് ഡ്രൈവിങ്ങിൽ ഏർപ്പെട്ടിരിക്കുന്നു ഭാവിയിൽ പല വികസിത രാജ്യങ്ങളിലും ഓട്ടോമസ് ഡ്രൈവിംഗ് എന്ന സംവിധാനങ്ങൾ ഏതാനും വർഷങ്ങൾക്കുള്ളിൽ വരും എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത് , അങ്ങനെ വന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടപ്പെടുന്നത് മൂന്നാം ലോക രാജ്യങ്ങളിൽ ( ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ) നിന്ന് വരുന്ന ഡ്രൈവർമാർക്ക് ആയിരിക്കും
ചുരുക്കം പറഞ്ഞാൽ നമ്മുടെ ഇന്നത്തെ തൊഴിൽ സംസ്കാരവും തൊഴിൽ രീതികളും അവസരങ്ങളും എല്ലാം വളരെയേറെ മാറിക്കൊണ്ടിരിക്കുകയാണ് അങ്ങനെ ഏതു മാറ്റങ്ങൾ ഉൾക്കൊള്ളാനുമുള്ള മാനസികാവസ്ഥയും അടിസ്ഥാന കാര്യങ്ങളിലുള്ള വ്യക്തമായ അറിവു വർദ്ധിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങൾ പിന്തുടരണം എന്നാണ് അദ്ദേഹം പറയുന്നത് മാറ്റങ്ങൾ എല്ലാ രംഗത്തും ഉള്ളപോലെ തന്നെ തൊഴിൽ രംഗത്തു മുണ്ട് മേൽപ്പറഞ്ഞ പോലെ പത്ത് വർഷം കഴിഞ്ഞ് നമ്മൾ (പുതുതായി പഠിച്ചിറങ്ങുന്നവർ ) അന്ന് എന്ത് ജോലിയാണ് ചെയ്യുക എന്നുള്ള കാര്യത്തിൽ കൃത്യമായ ധാരണ ഇപ്പോൾ ഉണ്ടാക്കുവാൻ ബുദ്ധിമുട്ടാണ് എന്തും ഉൾക്കൊള്ളാനും മനസ്സിലാക്കുവാനും പഠിക്കാനും ഉള്ള ഒരു മാനസിനെ പാകപ്പെടുത്തുക എന്നുള്ള ദൗത്യമായിരിക്കണം എല്ലാവരും പിന്തുടരേണ്ടത്