ലോകം വളരെ വേഗതയിൽ കുതിക്കുകയാണ് . അനുദിനം വിപ്ലവകരമായ മാറ്റങ്ങൾ ലോകത്തു നടന്നു കൊണ്ടിരിക്കുന്നു .പ്രത്യേകിച്ചും വിവര സാങ്കേതിക വിദ്യയിലുള്ള കുതിച്ചിച്ചാട്ടം നമ്മളുടെ ചിന്തകൾക്കുമപ്പുറത്താണ് ..
ലോകം ഒരു ആഗോള ഗ്രാമമായി മാറിക്കഴിഞ്ഞു . എല്ലാ മേഖലയിലും കൃത്രിമ ബുദ്ധി ( എ. ഐ ) കയ്യടക്കികൊണ്ടിരിക്കുന്നു .ഒരു കാര്യം തീർച്ചയാണ് . ടെക്നോളജി യുടെ വികാസം മനുഷ്യന്റെ നിഖില മേഖലകളിലും മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട് .
തികച്ചും മത്സരാത്മകമായ ഒരു ലോകത്താണ് നാം ഇപ്പോൾ .
ബിസിനസ് മേഖലയിൽ പ്രത്യേകിച്ച് ടെക്നോളജി യുടെ ഇടപെടൽ പറയേണ്ടതില്ലല്ലൊ …
ഈ അടുത്തായി വലിയ പ്രചാരം നേടിയ ഒരു കരിയർ ആണ് ടെലി മാർക്കറ്റിങ് .
ലക്ഷകണക്കിന് പേര് ഇന്ന് ഈ ജോലി ഏറ്റെടുത്തു ചെയ്യുന്നു . പലരും എംപ്ലോയീസ് ആയും ഫ്രീലാൻസ് ആയും . പക്ഷെ പലർക്കും ഇനിയും ഇതിന്റെ വ്യാപ്തി മനസ്സിലായിട്ടില്ല എന്നാണ് വസ്തുത ..
ടെലി മാർക്കറ്റിങ് എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഏതെങ്കിലും ഒരു കാൾ സെന്റർ ജോബ് ആയിരിക്കും . അത് ഒരു തെറ്റിദ്ധാരണയാണ് .
ഈ മത്സരാത്മക ലോകത്തു കോടി കണക്കിന് സാധനങ്ങളും സേവനങ്ങളും ( പ്രോഡക്ട്സ് ആൻഡ് സർവീസ് ) ഉണ്ട് .പ്രത്യേകിച്ച് നമ്മുടെ രാജ്യം വളരെ വിശാലമായ 150 കോടി ജനങ്ങൾ ഉൾകൊള്ളുന്ന വലിയൊരു വിപണി ( മാർക്കറ്റ് ) ആണ് എന്നതിൽ സംശയമില്ല .
എന്നാൽ സങ്കടകരമായ ഒരു വസ്തുത തൊഴിലില്ലായ്മ വളരെ രൂക്ഷമാണ് എന്നതാണ് . വളരെ ലളിതമായി പറഞ്ഞാൽ ടെലി മാർക്കറ്റിംഗ് നമ്മുടെ കയ്യിലുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ചോ മറ്റു ഏതെങ്കിലും ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ ഒരു പ്രോഡക്റ്റ് അല്ലെങ്കിൽ സർവീസ് കസ്റ്റമർക്കു പരിചയപ്പെടുത്തുകയും അത് വില്പന നടത്തുകയും ചെയുന്ന മനോഹരമായ ഒരു ജോലി ആണ് .
ഇന്ന് ഒരു സാലറി പേഴ്സൺ ആയും ഫ്രീലാൻസ് മേഖലയിലും ഉന്നതമായ ഒരു കരിയർ പലരും കണ്ടെത്തുന്നു . ചെറിയ വിലവരുന്ന പ്രോഡക്റ്റ് മുതൽ , റിയൽ എസ്റ്റേറ്റ് , മറ്റു ലക്ഷ്വറി പ്രോഡക്റ്റുകൾ വരെ വില്പന നടത്തി ഉയർന്ന ഇൻസെന്റീവ് നേടുന്നവർ ധാരാളമാണ് . പല ബിസിനസ് സ്ഥാപനങ്ങളും ഇന്ന് ടെലി മാർക്കറ്റിംഗ് നു വേണ്ടി പ്രത്യേക ഡിവിഷൻ തന്നെ ആരംഭിച്ചിട്ടുണ്ട് .
അടുത്തിടെ ടെലി മാർക്കറ്റിങ് മേഖലയിൽ വളരെ വിജയകരമായി കുതിക്കുന്ന ഒരു കൂട്ടുകാരനെ കാണാനിടയായി . അദ്ദേഹം വ്യത്യസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി സ്റ്റുഡന്റസ് അഡ്മിഷൻ എടുക്കാൻ സഹായിക്കുന്നു . ഇതിലൂടെ ചുരുങ്ങിയ കാലയളവിൽ വലിയ രീതിയിൽ സമ്പാദിക്കൻ അദ്ദേഹത്തിന് സാധിക്കുന്നു .
ഈ മേഖലയിൽ പാഷനേറ്റ് ആയ ആർക്കും ഈ കരിയർ തിരഞ്ഞെടുക്കാവുന്നതാണ് .നല്ല ആശയവിനിമയ ശേഷി ( കമ്മ്യൂണിക്കേഷൻ സ്കിൽ ) ആണ് ഇതിന്റെ യോഗ്യത . ഏതൊരു ജോലിക്കും വേണ്ട പോലെ സ്ഥിരത വളരെ അത്യാവശ്യമാണ് .ഇനിയുള്ള കാലം വലിയ സാധ്യതകളാണ് ടെലിമാർക്കറ്റിങ്ങ് തുറന്ന് നൽകുന്നത് . എ ഐ ഇന്റഗ്രേഷൻ ടെക്നോളജി വളരെ ഭംഗിയായി സെയിൽസിൽ ഉപയോഗിക്കാൻ കഴിയുന്നതാണ്.
കസ്റ്റമറിന്റെ വ്യക്തിത്വം മുൻകൂട്ടി മനസിലാക്കി അതിന്റെ അടിസ്ഥാനത്തിൽ കസ്റ്റമറോട് സംസാരിച്ച് അത് ഒരു സെയിൽസ് ആയിരുന്നു മാറ്റാൻ ഉപകരിക്കുന്നുണ്ട്. അതുപോലെ തന്നെയാണ് ഡാറ്റാ അനലിസിസ് മേഖലയും ഒരുപാട് സാദ്ധ്യതകൾ ഉണ്ട്. വലിയ ഡാറ്റകളെ ചെറുതാക്കികൊണ്ട് ആ ഡാറ്റാ നമുക്ക് ടാർഗറ്റ് കസ്റ്റമറിനെ കണ്ടെത്താൻ സഹായിക്കുന്നു. അതുപോലെ തന്നെ വിർച്വൽ റിയാലിറ്റി ഉപയോഗിച്ച് കസ്റ്റമറിനെ ബോധ്യപ്പെടുത്തുകയും വിശ്വാസം ഉണ്ടാക്കാനും സാധിക്കുന്നു. ചാറ്റ്ബോട്ടുകളുടെ ഉപയോഗം ആശയവിനിമയം ഫലപ്രദമാക്കാനും ലീഡ് കൺവെർട്ട് ചെയ്യുന്നതും സുഗമമാക്കുന്നു. നൂതനമായ സാങ്കേതിക വിദ്യകൾ സെയിൽസിൽ പ്രയോഗിക്കുന്നതിലൂടെ ടെലി മാർക്കറ്റിംഗ് വളരെ ഫലപ്രദമാക്കാൻ കഴിയും.
ഭംഗിയായി സംസാരിക്കുന്നവർക്ക് നന്നായി ടെലി മാർക്കറ്റിംഗ് ചെയ്യാൻ സാധിക്കും, അവർക്ക് എളുപ്പത്തിൽ കസ്റ്റമറിന്റെ പെയിൻ കണ്ടെത്താൻ കഴിയുന്നു അതിലൂടെ അവരെ എളുപ്പത്തിൽ ക്ലോസ് ചെയ്യാനും കഴിയുന്നു. ഒരു മികച്ച ടെലിമാർക്കറ്റിംഗ് സ്റ്റാഫ് കസ്റ്റമേഴ്സിനെ നന്നായി കേൾക്കുന്ന ആളായിരിക്കണം. കൂടുതൽ കസ്റ്റമറെ കേൾക്കുകയും കുറച്ച് സംസാരിക്കുകയുമാണ് വളരെ ഫലപ്രദമായ രീതി പക്ഷെ പലരും നേരെ വിപരീതമയാണ് ടെലി മാർക്കറ്റിംഗ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച നേട്ടം ടെലി മാർക്കറ്റിംഗിൽ നിന്നും നേടാൻ കഴിയാത്ത അവസ്ഥ വരുന്നു. കസ്റ്റമറിന്റെ പ്രശ്നത്തെ പരിഹരിക്കുകയാണ് വേണ്ടത്, കസ്റ്റമറിനോട് ഒരു, സുഹൃത്ത് ബന്ധം സ്ഥാപിക്കുകയും കാര്യങ്ങൾ ലളിതവൽക്കരിക്കുകയും ചെയ്യുന്നതിലൂടെ ടെലിമാർക്കറ്റിംഗ് കുറച്ചുകൂടി ഫലപ്രധമായി ചെയ്യാൻ സാധിക്കും.