മഹത്തായ ആശയങ്ങളാണ് പല സംഭവവികാസങ്ങൾക്കും തുടക്കം ആവുന്നത്. ഈ ആശയങ്ങൾ രൂപപ്പെടുന്നത് ചിലപ്പോൾ നിമിഷനേരത്തിനുള്ളിൽ ആവും. വിശാലമായ അവസരങ്ങൾ ഉള്ള യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അത്തരത്തിൽ തന്റേതായ അവസരം സൃഷ്ടിച്ച് തടിക്കച്ചവടത്തിൽ മൂലധനം ഇറക്കി തുടങ്ങി ഫർണിച്ചർ മേഖലയിലെ വിശ്വസ്തതയുടെ അവസാന വാക്കായി മാറിയ സ്ഥാപനമാണ് അനന്തപുരിക്കാരൻ ഗോകുൽ രാജിന്റെ ഗോ റോയൽ അസോസിയേറ്റ്സ്.
ഗോ റോയൽ എന്ന ബ്രാൻഡ് ഇത്രത്തോളം വളർന്നുവന്നതിൽ ഗോകുൽരാജ് എന്ന വ്യക്തിയുടെ അധ്വാനത്തിന്റെ വിയർപ്പ് ചില്ലറ ഒന്നുമല്ല.
MBA പഠനത്തിനുശേഷം ബാങ്കിൽ ഹോം ലോൺ സെക്ഷനിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി തുടക്കം അതായിരുന്നു ജീവിതത്തിലെ ആദ്യത്തെ ജോലി. അതുകഴിഞ്ഞ് ആക്സിസ് ബാങ്കിൽ റിലേഷൻഷിപ്പ് മാനേജർ ആയി സ്ഥാനക്കയറ്റം. ജോലികൾ കുറച്ച് പ്രയാസമുള്ളതായിരുന്നു എങ്കിലും ഈ ജോലി വഴി തിരുവനന്തപുരത്തുള്ള ഒട്ടുമിക്ക ബിൽഡേഴ്സും പല മേഖലയിലുള്ളവരുമായും പരിചയപ്പെടാനും നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാനും സാധിച്ചു. ഇതിനിടയിൽ അച്ഛന്റെ കൂടെ നിർമ്മാണ മേഖലയിലും പ്രവർത്തിക്കാൻ അവസരം ലഭിച്ചതിലൂടെ ബിസിനസിനെ കുറിച് കൂടുതൽ അറിയാൻ സാധിച്ചു . ജോലി തുടർന്നു പോകവേ വിവാഹ ആലോചനകൾ നോക്കി തുടങ്ങി. ഒരു സ്ഥിരത ഇല്ലാത്ത ജോലി ചെയ്യുന്ന ഒരാൾക്ക് പെണ്ണിനെ തരില്ല എന്നുവരെ ചില കൂട്ടർ പറഞ്ഞു . അവരുടെ ഭാഗത്തുനിന്നും ചിന്തിക്കുമ്പോൾ കാര്യം ന്യായമാണ്. ആ നിമിഷത്തിൽ ഒരു സംരംഭകൻ എന്ന നിലയിലേക്ക് വളരണം എന്നുള്ള ചിന്ത വന്നിരുന്നുവെങ്കിലും പ്രാവർത്തികമാക്കുന്നതിനെ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. അങ്ങനെയിരിക്കെ സ്വന്തം വീടിന്റെ വാതിൽ മാറ്റുന്നതിനായി നല്ലൊരു ഡോർ നോക്കി നടക്കവെ യാണ് ഈ ഒരു മേഖലയിൽ എന്തുകൊണ്ട് ബിസിനസ് തുടങ്ങിക്കൂടാ എന്ന ചിന്ത വരുന്നതും ഇതിനായി തുനിഞ്ഞിറങ്ങുന്നതും. ഒരു MBA കാരൻ വൈറ്റ് കോളർ ജോലി കളഞ്ഞ് തടിക്കച്ചവടത്തിനിറങ്ങുകയാണോ എന്ന ചോദ്യ ശരങ്ങളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും താണ്ടിയാണ് ഇന്നു കാണുന്ന ഗോ റോയൽ എന്ന ബ്രാൻഡ് ഉണ്ടാക്കിയത്.
എതിർപ്പുകൾക്കിടയിലും അച്ഛന്റെ വാക്കുകൾ ഊർജ്ജമേകിയിരുന്നു. ” നിനക്ക് നിന്റേതായ സാമ്രാജ്യം കെട്ടിപ്പൊക്കണം എന്ന ആഗ്രഹവും അതിനുള്ള ആത്മവിശ്വാസവും ഉണ്ടെങ്കിൽ ധൈര്യമായി തന്നെ ഇറങ്ങുക എതിർപ്പുകൾ വകവയ്ക്കേണ്ട ആവശ്യമില്ല” അദ്ദേഹത്തിന്റെ ഈ വാക്ക് തന്ന പിൻബലം ചെറുതായിരുന്നില്ല.
അങ്ങനെ നേരത്തെ ചെയ്ത ജോലിയിൽ നിന്നും നേടിയെടുത്ത കസ്റ്റമർ ബെയ്സ് ഇതിൽ ഒരുപാട് ഗുണം ചെയ്തു. കയ്യിൽ ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ 10000 രൂപ മൂലധനത്തിൽ
വീടിന്റെ അടുത്തുള്ള ഓഡിറ്റോറിയത്തിൽ നാല് ഡോറുകൾ ഡിസ്പ്ലേക്ക് വെച്ച് ബിസിനസ് ആരംഭിച്ചു. ബിസിനസ് റൺ ചെയ്ത് പോകവേ അത്യാവശ്യം ഓർഡർ കിട്ടി. അതിനിടയിൽ ചില സാധനങ്ങൾ ക്വാളിറ്റി പ്രശ്നങ്ങൾ പറഞ്ഞു കൊണ്ട് റിട്ടേൺ വരാൻ തുടങ്ങി. അങ്ങനെയാണ് ഇതിനിടയിലെ ചതി മനസ്സിലാക്കിയത്. വിശ്വസിച്ച കാര്യങ്ങൾ ഏൽപ്പിച്ച സപ്ലയർ ചതിക്കുകയായിരുന്നു എന്ന്. കുറച്ചു നഷ്ടങ്ങൾ വന്നെങ്കിലും അതൊരു പാഠമായി. ക്വാളിറ്റി പ്രോഡക്റ്റ് നേരിട്ട് സപ്ലൈ ചെയ്യാൻ ആരംഭിച്ചു.
കൊറോണ കാലത്ത് കൂടുതൽ ഓർഡറുകൾ കിട്ടിയിരുന്നു എന്നാൽ സപ്ലൈ ചെയ്യാൻ ആവശ്യത്തിന് സാധനം കയ്യിലില്ലായിരുന്നു. കൊല്ലത്തുള്ള സപ്ലയറുമായി ചേർന്ന് എന്റെ കസ്റ്റമേഴ്സിന് അവരുടെ സാധനങ്ങൾ സപ്ലൈ ചെയ്യാൻ തുടങ്ങി. കൊറോണ കാരണം അടച്ചുപൂട്ടിയ അവരുടെ പ്രൊഡക്ഷൻ യൂണിറ്റ് ഏറ്റെടുത്തതോടെ അവർക്കും അതൊരു ആശ്വാസമായി.
അവരോടൊപ്പം നിന്ന് പ്രവർത്തിച്ചത് ഈ മേഖലയെ കുറിച് കൂടുതൽ അറിയാനും പഠിക്കാനും സഹായിച്ചു.
അഞ്ചു വർഷങ്ങൾക്കിപ്പുറം 2021ൽ 3000 സ്ക്വ. ഫീറ്റിൽ സ്വന്തമായി ഒരു എക്സിക്യൂട്ടീവ് ഷോറൂം തുടങ്ങി. ചെറിയ വർക്കുകൾ ഫോക്കസ് ചെയ്യാതെ വലിയ വില്ലകളും ബിൽഡിങ്ങുകളും ഫോക്കസ് ചെയ്ത വർക്ക് ചെയ്യാൻ ആരംഭിച്ചു. ക്വാളിറ്റി അളക്കുന്നതിനു മാത്രമായി ഒരു സ്റ്റാഫിനെ വെച്ചു. അതേപോലെ സർവീസിനും എപ്പോഴും എന്ത് പ്രശ്നമുണ്ടെങ്കിലും ഓടി ചെല്ലാൻ സർവീസ് പേഴ്സൺ എന്ന രീതിയിലും സ്റ്റാഫിനെ നിയമിച്ചു. പ്രോഡക്റ്റ് ക്വാളിറ്റിയിലും സർവീസ് ക്വാളിറ്റിയിലും മികച്ചു നിൽക്കുന്ന ഒരു സ്ഥാപനമാണ് ഗോ റോയൽ അസോസിയേറ്റ്സ്.
നിലവിൽ ഗോ റോയൽ പ്രോഡക്റ്റുകൾക് 10 വർഷത്തെ വാറണ്ടി നൽകുന്നുണ്ട് . 40 ഓളം ജീവനക്കാർ ജോലി ചെയ്യുന്ന ഒരു സ്ഥാപനമായി വളർന്നു കഴിഞ്ഞു ഗോ റോയൽ.
ഉൽപ്പന്നം എന്തുതന്നെയായാലും അത് സെയിൽ ചെയ്യുക എന്നു പറയുന്നത് ഒരു കഴിവാണ് .
ബിസിനസിന്റെ അടിത്തറയും സെയിൽസ് തന്നെയാണ്. മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എന്നു പറയുന്നത് ബിസിനസിന്റെ രണ്ട് കണ്ണുകളാണ്. ഫീൽഡിലെ മാറ്റങ്ങൾ വീക്ഷിച്ച് അപ്ഡേറ്റഡ് ആയിരിക്കുക. അതുപോലെ കസ്റ്റമേഴ്സ് ആണ് ഒരു ബിസിനസിലെ ഏറ്റവും വലിയ സമ്പത്ത്.
ബിസിനസ്സിൽ വൈവിധ്യങ്ങൾ തീർത്തുകൊണ്ട് ഗോ റോയൽ വ്യാപിപ്പിക്കാൻ തന്നെയാണ് നിലവിലെ ലക്ഷ്യം .