ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിങ്ങ് അഥവാ എൻ.എൽ.പി യിലൂടെ ബിസിനസ്സ് വളർച്ച സാധ്യമാകുമോ?
പല വമ്പൻ കമ്പനികളും എൻ.എൽ.പി യുടെ ഉപയോഗം കൊണ്ട് വളർച്ച കൈവരിച്ചിട്ടുണ്ടെന്നുള്ളത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
എന്താണ് എൻ.എൽ.പി?
എൻ – ന്യൂറോ, ന്യൂറോളജിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ പല തരം അനുഭവങ്ങളുടെയും അത്യന്തികമായ രേഖകൾ ന്യൂറോളജിയിലാണ് ശേഖരിക്കപ്പെട്ടിരിക്കുന്നത്.
എൽ -ലിങ്കുസ്റ്റിക്, ആശയവിനിമയ ശക്തി, എങ്ങനെ ആശയവിനിമയം നടത്തുന്നു എങ്ങനെ ആശയവിനിമയത്തിലൂടെ നെഗറ്റീവ്സിനെ പോസിറ്റീവ്സ് ആക്കി മാറ്റുന്നു എന്നതിനെ സംബന്ധിച്ച്.
പി – പ്രോഗ്രാമിങ്ങ്, എല്ലാ ആളുകൾക്കും വേണ്ട കാര്യങ്ങൾ അവരുടെ ഉള്ളിൽ തന്നെ ഉറങ്ങി കിടക്കുന്നു അത് പുറത്ത് കൊണ്ട് വരാനുള്ള മാർഗമാണ് പ്രോഗ്രാമിങ്ങ്.
എൻ.എൽ.പി എന്ന വിശാലമായ വിഷയത്തിൽ പറയുന്ന 5 തത്വങ്ങളാണ് താഴെ വിശദീകരിക്കുന്നത്
1- ഭാഷ അനുഭവം അല്ല.
അനുഭവം അഥവാ എക്സ്പീരിയൻസ് , അത് ഒരു ഭാഷ അല്ല. ബിസിനസ്സിൽ വളരെ ഏറെ പ്രാധാന്യം ഉള്ള ഒരു വികാരമാണ് ആത്മവിശ്വാസം. ഈ ഒരു വികാരം ബിസിനസിന്റെ എല്ലാ തലങ്ങളിലും ആവശ്യമാണ് വളർച്ച കൂട്ടാൻ, റിസ്ക് മറികടക്കാൻ, തീരുമാനങ്ങൾ എടുക്കാൻ, ലാഭം ഉണ്ടാക്കാൻ, നല്ല പ്രകടനം കാഴ്ച വെക്കാൻ എല്ലാത്തിനും ആത്മവിശ്വാസമാണ് പ്രധമമായി വേണ്ടത്. അത്തരത്തിലുള്ള ആത്മവിശ്വാസത്തെ അനുഭവത്തലത്തിൽ എത്തിക്കുന്ന ഉപകരണങ്ങളാണ് എൻ എൽ പിയിൽ ഉള്ളത്. എൻ.എൽ.പി എന്നുള്ളത് ഒരു മഹാ അവസരമാണ്.
2- നമുക്ക് ആവശ്യമുള്ളതെല്ലാം നമ്മുടെ ഉള്ളിൽ തന്നെ ഉറങ്ങുന്നു.
എല്ലാവർക്കും അവരവരുടെ വളർച്ചക്ക് ആവശ്യമുള്ള റിസോഴ്സുകൾ അവരവരുടെ ഉള്ളിൽ തന്നെ ഉണ്ട്. ആന്തരീകമായ റിസോഴ്സുകളെ ഡെവലപ്പ് ചെയ്യുകയാണ് വേണ്ടത്. അങ്ങനെയുള്ള ചില ആന്തരിക റിസോഴ്സുകളാണ് ആത്മവിശ്വാസം, നല്ല ആശയവിനിമയ വൈദഗ്ദ്ധ്യം, റിസ്ക് എടുക്കാനുള്ള കഴിവ്,പരസ്പര വൈദഗ്ദ്ധ്യം,സർഗ്ഗാത്മക ശക്തി എന്നിവ.
3- പരാജയം എന്നൊന്നില്ല ഫീഡ്ബാക്ക് മാത്രമേയുള്ളൂ.
പരാജയം എന്നൊരു ഘടകം ഇല്ല, നമ്മൾ പലതും ചെയ്യുമ്പോൾ ഉണ്ടാകുന്ന വീഴ്ചകളിലൂടെ നമ്മൾ പഠിക്കുകയാണ് അത് മെച്ചപ്പെടുത്തി ചെയ്യുന്നതിന് വേണ്ടി. തെറ്റിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവുക. സ്വയം പരാജയപ്പെട്ടു എന്ന് തോന്നാതിരിക്കുക എല്ലാം ഫീഡ്ബാക്ക് ആണെന്ന് മനസിലാക്കുക, ഫീഡ്ബാക്കിനെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുക കാര്യങ്ങൾ മെച്ചപ്പെടുത്തി ചെയ്യുക.
4- എല്ലാ പെരുമാറ്റത്തിനും പിന്നിൽ ഒരു പോസിറ്റീവ് ഉദ്ദേശം ഉണ്ടാകും
സംരംഭകരായ നിങ്ങൾ പെരുമാറ്റത്തെയും ഉദ്ദേശ്യത്തെയും രണ്ടായി കാണേണ്ടത് അനിവാര്യമാണ്. എന്ത് സംഭവിക്കുമ്പോഴും അതിന് പിന്നിലെ ഉദ്ദേശ്യം പോസിറ്റീവ് ആയിരിക്കും. എപ്പോഴും അനുകമ്പയുള്ള ഒരു മനസ്സ് ഉണ്ടായിരിക്കണം. എല്ലാ സംഭവങ്ങളിലും എന്തുകൊണ്ട് എന്നുള്ളതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക, ഉദ്ദേശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.അപ്പോൾ ഏതൊരു സാഹചര്യം വന്നാലും മനസ്സിനെ വഴക്കമുള്ളതാക്കി മാറ്റാൻ കഴിയും.
5- ചെയ്യുന്നത് നന്നാവുന്നില്ല എങ്കിൽ രീതികൾ മാറ്റുക.
നിങ്ങൾ ചെയ്യുന്ന ഒരു കാര്യം നല്ല റിസൾട്ട് നൽകുന്നില്ല എങ്കിൽ, ചെയ്യുന്ന രീതി മാറ്റി പരീക്ഷിക്കുക. ഒരേ രീതികൾ പിന്തുടരാതെ കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റവും ഫലവും വളരെ വലുതായിരിക്കും. ബിസിനസ്സിൽ വിജയിക്കാൻ ഒരു നിശ്ചിത മനോഭാവത്തെക്കാൾ വേണ്ടത് ഏത് സാഹചര്യത്തിലും വഴക്കമുള്ളൊരു മാനസികാവസ്ഥയാണ്.