എന്റെ അനുഭവം പറഞ്ഞു തന്നെ തുടങ്ങാം. ഞാൻ എഞ്ചിനീയറിംഗ് മേഖലയിൽ സ്റ്റാർ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന കാലം. വർക്കുകൾ ഒന്നിന് പുറകെ മറ്റൊന്നായി വരുന്ന സമയങ്ങളിൽ താമസിച്ചാണ് മിക്കവാറും വീട്ടിലെത്താറുള്ളത്. കുട്ടികളുമായും വീട്ടുകാരുമായും സമയം ചിലവഴിക്കുന്നത് ആഴചയിൽ ഒരു ദിനം, അതും സൈറ്റിൽ നിന്നും കാൾ വന്നാൽ വീണ്ടും fed up. എന്തൊക്കെ ആയാലും നമ്മൾ അവിടെയും ഹാപ്പി ആയിരിക്കും. കാരണം ശ്രീ ബഷീർ സാർ പറഞ്ഞതുപോലെ നമ്മളൊക്കെ ഒരുപാട് കാലം ഒരു സ്ഥലത്ത് തങ്ങിയാൽ ആ പ്രദേശമാണ് ഭൂമിയുടെ ഒത്ത നടു എന്നു നമുക്കു തോന്നും (Comfort Zone).
ആ സമയത്താണ് ലോകം മുഴുവൻ പ്രകമ്പനം കൊള്ളിച്ച കോവിഡിന്റെ കടന്നുവരവ്. മിക്ക ആൾക്കാരും ഫേസ് ചെയ്തപോലെ എനിക്കും ജോലി നഷ്ടമായി. വളരെയധികം വിഷമത്തോടെ മറ്റുപല ജോലികൾ ചെയ്തെങ്കിലും അതൊന്നും പൂർണ്ണതയിൽ എത്തിയില്ല.
പിന്നീട് പല ചെറുകിട ബിസിനസ്സ് നടത്തുകയും അതിലൊക്കെ പരാജയം രുചിക്കുകയും ചെയ്തു. പക്ഷെ ഒരു തിരിച്ചു പോക്കിന് ഞാൻ തയ്യാറല്ലായിരുന്നു. ഏത് മേഖലയാണോ തിരഞ്ഞെടുത്തത്, അതിലേക്ക് വേണ്ടുന്ന കാര്യങ്ങൾ മാത്രം കൂടുതൽ പഠിക്കുവാനും, പ്രവർത്തനമേഖല വിജയകരമാക്കാനും തീരുമാനിച്ചു.
എന്റെ comfort zone പൊട്ടിപ്പോയപ്പോഴാണ് പ്രപഞ്ചത്തിലെ അനന്തസാധ്യതകൾ എന്നിലേക്ക് വന്നത്. പലവിധ ഓൺലൈൻ ട്രൈനിങ്ങുകളും ബിസിനസുകളും അറ്റൻഡ് ചെയ്തുകൊണ്ട് മുന്നോട്ട് പോയി. എല്ലാത്തിനും സപ്പോർട്ട് ചെയ്തു കൊണ്ട് എന്നെ സഹായിച്ച, അതിനുള്ള സാഹചര്യം ഒരുക്കിത്തന്ന Rich Indians Courier & Delivery എന്ന കമ്പനിയുടെ ചെയർമാൻ ശ്രീ : മൃത്യുഞ്ചയൻ സാർ,
Magic Mind Institute എന്ന കമ്പനിയുടെ സ്ഥാപകനായ ശ്രീ : ഷൈൻ മുഹമ്മദ് സാർ എന്നിവർക്ക് എന്റെ ഹൃദയനിർഭരമായ നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു.
ഈ സ്റ്റോറി വായിക്കുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത്, നിങ്ങൾ എല്ലാ കാലഘട്ടത്തിലും എന്തെങ്കിലുമൊക്കെ പഠിച്ചു കൊണ്ടിരിക്കുക. ഇല്ലെങ്കിൽ ടെക്നോളജിയുടെ വളർച്ചക്കനുസരിച്ച് നിങ്ങൾ ഔട്ട്ഡേറ്റഡ് ആവും. നിങ്ങൾക്ക് കമ്പനി തരുന്ന ആളുകളെ മാത്രം ചേർത്തുപിടിക്കാതെ, നിങ്ങളുടെ ഉയർച്ചകളെ സഹായിക്കുന്ന, സപ്പോർട്ട് ചെയ്യുന്ന വ്യക്തികളെ കൂടി ചേർത്തു നിർത്തുക. അതുപോലെ നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം സാഹചര്യങ്ങളിലേക്കും വ്യക്തികളിലേക്കും വെച്ചുകൊടുക്കാതെ സ്വയം ഏറ്റെടുക്കുക. നമ്മുടെ സ്വന്തം നിലപാടുകളിൽ മാറ്റം വരുത്തുന്നത് വരെ പ്രപഞ്ച സൃഷ്ടാവ് നമ്മുടെ അവസ്ഥക്ക് മാറ്റം വരുത്തുകയില്ല.
ചെറുപ്പക്കാരായ പുതുതലമുറക്കാരെ… ടെൻഷൻ, ഭയം മുതലായ കാര്യങ്ങളൊക്കെ നിങ്ങൾ മനസിൽ നിന്നും തുടച്ചുമാറ്റിക്കൊണ്ട് അധികം സാമ്പത്തികം മുടക്കാത്ത രീതിയിലുള്ള ബിസിനസ്സ് തുടങ്ങി വിജയിപ്പിക്കുക. ഇതിനു ഏറ്റവും അനിയോജ്യം വലിയ റിസ്കുകളില്ലാത്ത, നല്ല കമ്പനികളുടെ ഫ്രാഞ്ചസി ഏറ്റെടുത്തുകൊണ്ട് അവരുടെ സപ്പോർട്ടോടു കൂടി വിജയത്തിലേക്ക് ചുവടെടുത്ത് വെക്കുക എന്നുള്ളതാണ്.
നിങ്ങളുടെ ജീവിതത്തിൽ പാലിക്കേണ്ട മൂന്നു പ്രധാന കാര്യങ്ങൾ കൂടി ഓർമിപ്പിക്കുന്നു. Forgiveness, Gratitude, Unconditional love. നിങ്ങളുമായി പ്രശ്നമുള്ളവരോട് നിങ്ങൾ മാപ്പു കൊടുക്കുക, നിങ്ങൾക്ക് ലഭിച്ച ആനുഗ്രഹങ്ങളോട് ദൈവത്തോട് നന്ദി പറയുക, ഒരു വിധിവിലക്കുകളുമില്ലാതെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എല്ലാവരെയും ആത്മാർഥമായി സ്നേഹിക്കുക. തീർച്ചയായും വിജയം നിങ്ങൾക്കുള്ളതാണ്.
നിങ്ങൾ നന്ദിയുള്ളവരായി മാറുക. നിങ്ങളുടെ വരുമാനത്തിന്റെ ഒരംശം ദാനം ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കാൻ ഇതു കാരണമാവും. FTBA, TMFS മുതലായ മാർഗങ്ങളിലൂടെ wealth gain ചെയ്യുന്നതിനും ഫ്രാഞ്ചസീ ബിസിനസിന്റെ സാധ്യതകളെകുറിച്ച് മനസിലാക്കുന്നതിനും സമീപിക്കുക.