2013 ലെ കമ്പനീസ് ആക്ട്നു നമ്മുടെ കോർപ്പറേറ്റ് /ബിസിനെസ്സ് നിയമങ്ങളിൽ ഇതുവരെയില്ലാത്ത വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. വൺ പേഴ്സൺ കമ്പനി എന്ന ആശയം തന്നെ അത്തരത്തിലുള്ള ഒരു ഗെയിം ചേഞ്ചറായിരുന്നു. അതുപ്രകാരം ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള ഒരു പുതിയ രീതി അംഗീകരിക്കപ്പെട്ടു, ഇത് ഒരു കമ്പനി രൂപത്തിലുള്ള ഒരു എൻ്റിറ്റിക്ക് മാത്രം കഴിയുന്ന വഴക്കവും അതുപോലെ തന്നെ ഏക ഉടമസ്ഥതയും പങ്കാളിത്തവും ചെയ്യാത്ത പരിമിതമായ ബാധ്യതയുടെ സംരക്ഷണവും വാഗ്ദാനം ചെയ്യുന്നതുമാകുന്നു. 2013-ൽ പുതിയ കമ്പനീസ് ആക്ട് പാസാക്കുന്നതിന് മുമ്പ് തന്നെ മറ്റ് പല രാജ്യങ്ങളും ഒരു കമ്പനി സൃഷ്ടിക്കുന്നതിനുള്ള വ്യക്തികളുടെ കഴിവ് അംഗീകരിച്ചിരുന്നു. ചൈന, സിംഗപ്പൂർ, യുകെ, ഓസ്ട്രേലിയ എന്നിവ ഇതിൽ ചിലതാണ്.
2013 കമ്പനീസ് ആക്ടിൻ്റെ ഉപവകുപ്പ് 62-ൻ്റെ സെക്ഷൻ 2-ൽ ഒ പി സി നിർവചിച്ചിരിക്കുന്നു. ഇത് ഒ പി സി -യെ വിശേഷിപ്പിക്കുന്നത് ഒരൊറ്റ അംഗമുള്ള ഒരു കമ്പനിയായാണ് (വൺ പേഴ്സൺ കമ്പനി ), ആ കമ്പനിയുടെ മുഴുവൻ നിയമപരവും സാമ്പത്തികവുമായ ബാധ്യതകൾ മൊത്തമായും കമ്പനിയിൽ നിലകൊള്ളുന്നു. ഇതിൽ വ്യക്തികൾക്ക് ബാധ്യതകൾ വരുന്നില്ല. പഴയ കമ്പനീസ് ആക്റ്റ് 1956 പ്രകാരം ഒരു കമ്പനി സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് അംഗങ്ങളെങ്കിലും വേണമെന്നിരിക്കെ, 2013ലെ പുതിയ കമ്പനി നിയമം ഒരു പരിധിവരെ വിപ്ലവകരമായ ഒരു ആശയം തന്നെ അവതരിപ്പിക്കുന്നു.
ഇന്ത്യയിൽ ജെ ജെ ഇറാനി കമ്മിറ്റി 2005 ഇൽ ആണ് വൺ പേഴ്സൺ കമ്പനി എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. അതിനു ശേഷം 2013 ലെ കമ്പനീസ് ആക്ട് പ്രകാരം ചെറുകിട സംരംഭകർക്ക് സോൾ പ്രൊപ്രൈറ്റർഷിപ്പിന്റെ എല്ലാ ന്യൂനതകളും മറികടക്കുന്നതിന് വേണ്ടി ജെ ജെ ഇറാനി കമ്മിറ്റിയുടെ ശുപാർശയെ അംഗീകരിച്ചുകൊണ്ട് വൺ പേഴ്സൺ കമ്പനിക്കു നിയമസാധുത നൽകി.
ഒരു സംഘടിത ബിസിനസ്സിൻ്റെ ഘടനയിൽ സ്വന്തം സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ നൽകുന്നതിനാൽ വൺ പേഴ്സൺ കമ്പനി വലിയ തോതിൽ പ്രശംസിക്കപ്പെടുന്നു. ബാങ്ക് ലോൺ സൗകര്യം, വിപണിയിലേക്കുള്ള പ്രവേശനം, ബിസിനസിൻ്റെ നിയമപരമായ പരിരക്ഷ, ക്രെഡിറ്റുകളിലേക്കുള്ള പ്രവേശനം തുടങ്ങി എല്ലാ ആനുകൂല്യങ്ങളും യുവ വ്യവസായികൾക്ക് നൽകുന്നതിനാൽ വൺ പേഴ്സൺ കമ്പനി (ഒ പി സി ) അവർക്ക് ഏറ്റവും അനുയോജ്യമായ ഒരു ഓപ്ഷൻ തന്നെയാണ്. അതുകൊണ്ടുതന്നെ വിശാലമായ വീക്ഷണകോണിൽ ചിന്തിക്കുമ്പോൾ, കോർപ്പറേറ്റ് ലോകത്തെ വളർന്നുവരുന്ന നിരവധി പുതിയ ബിസിനസുകാർക്ക് ഒരു വ്യക്തി കമ്പനി വലിയ നേട്ടമാണെന്ന് തെളിയിക്കുന്നു.
സെക്ഷൻ 3 പ്രകാരം വൺ പേഴ്സൺ കമ്പനി നിയമപരമായി ഒരു പ്രൈവറ്റ് കമ്പനിയായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടു തന്നെ പ്രൈവറ്റ് കമ്പനിക്ക് ബാധകമായ എല്ലാ നിയമങ്ങളും ഒ പി സിക്കും ബാധകമായിരിക്കും. അതിനുള്ള ഒരേയൊരു എക്സംപ്ഷൻ വൺ പേഴ്സൺ കമ്പനി രൂപീകരിക്കാനുള്ള അവകാശം ഒരു ഇന്ത്യൻ റസിഡന്റ് ആയ ഒരു ഇന്ത്യൻ പൗരനു മാത്രമേ സാധിക്കുകയുള്ളു എന്നത് മാത്രമാണ് .
വൺ പേഴ്സൺ കമ്പനി രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ് –
നാച്ചുറൽ പേഴ്സൺ
ഒരു ഇന്ത്യൻ പൗരനായിരിക്കണം,
ഇന്ത്യൻ റസിഡന്റ് ആയിരിക്കണം. (ഇന്ത്യൻ റസിഡന്റ് കണക്കാക്കുന്നത് കഴിഞ്ഞ സാമ്പത്തിക വര്ഷം 182 ദിവസമെങ്കിലും ആ വ്യക്തി ഇന്ത്യയിൽ താമസിചിരിക്കണം .)
1 ഡയറക്ടർ, മാക്സിമം 15 വരെയാവാം
പക്ഷേ ഷെയർ ഹോൾഡർ എപ്പോഴും ഒരാൾ മാത്രമായിരിക്കും.
ഒരു ഷെയർ ഹോൾഡർക്കു (അവരുടെ മരണ ശേഷം ഷെയർ ഹോൾഡർ ആവേണ്ട) നോമിനിയെ നിർദ്ദേശിക്കാവുന്നതാണ്.
വൺ പേഴ്സൺ കമ്പനിയുടെ മിനിമം ഷെയർ ക്യാപിറ്റൽ ആ ബിസിനെസ്സിനനുസരിച് വ്യത്യസ്ഥമായിരിക്കും എങ്കിലും 100000/- (ഒരു ലക്ഷം) ത്തിൽ കുറയാൻ പാടുള്ളതല്ല അതുപോലെ മാക്സിമം ഷെയർ ക്യാപിറ്റൽ 5000000/ – (അൻപത് ലക്ഷം) ത്തിൽ കൂടാനും പാടുള്ളതല്ല. രെജിസ്ട്രേഷൻ ഫീ എപ്പോഴും ക്യാപിറ്റൽ ഇൻവെസ്റ്റ്മെൻറ്റിനനുസരിച് വ്യത്യസ്തമായിരിക്കും.
വൺ പേഴ്സൺ കമ്പനിയുടെ നേട്ടങ്ങൾ
1. സെപ്പറേറ്റ് ലീഗൽ പേഴ്സൺ ആയി കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ കമ്പനിക്കുണ്ടാവുന്ന ലാഭനഷ്ടങ്ങൾക്കു നേരിട്ട് പാർട്ടി ഉത്തരവാദി ആവുന്നില്ല. ആ കമ്പനിയുടെ ലൈബിലിറ്റി കമ്പനിയുടെ ഷെയർ ക്യാപിറ്റലിൽ പരിമിതപ്പെടുത്തിയിരിക്കുന്നു
2. കമ്പനിയുടെ ലാഭത്തിന്റെ 30 % നു മാത്രം ടാക്സ് ചുമത്തപ്പെട്ടിരിക്കുന്നു.
3. കമ്പനി മെമ്പർ മരണപ്പെട്ടുപോവുകയോ മറ്റോ ചെയ്താൽ കമ്പനി നിലനിൽക്കും.
4. വൺ പേഴ്സൺ കമ്പനിയിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനിക്ക് എപ്പോൾ വേണമെങ്കിലും മറ്റു ലീഗൽ എന്റിടീകളായി മാറാൻ സാധിക്കുന്നതാണ്.
6. തീരുമാനം എടുക്കാനുള്ള അധികാരം എപ്പോഴും ബിസിനെസ്സ് ഹെഡിനായിരിക്കും. അതുകൊണ്ടു തന്നെ പെട്ടന്നുള്ളതും എളുപ്പമായതുമായ തീരുമാനങ്ങൾ ഉണ്ടാക്കാൻ കഴിയുന്നു .
ഒരു വ്യക്തിക്ക് ഒരേ സമയം ഒരു കമ്പനിയുടെ മെമ്പറും മറ്റൊരു കമ്പനിയുടെ നോമിനിയും ആവാൻ സാധിക്കുകയില്ല.
ഒരു വൺ പേഴ്സൺ കമ്പനിയുടെ ഷെയർ ക്യാപിറ്റൽ 5000000/ -നു മുകളിലോ അല്ലെങ്കിൽ ആ കമ്പനിയുടെ വാർഷിക ടേൺഓവർ 20000000/ – രൂപയുടെ മുകളിലോ ആണെങ്കിൽ ആ കമ്പനിയുടെ ഏക വ്യക്തി കമ്പനി എന്ന പധവി എടുത്തുമാറ്റപ്പെടും. അങ്ങനെയുള്ള കമ്പനികൾക്കു 6 മാസത്തിനുള്ളിൽ പ്രൈവറ്റ് കമ്പനിയോ പബ്ലിക് കമ്പനിയോ ആയി മാറാവുന്നതാണ്. അതുപോലെ ഒരു പ്രൈവറ്റ് കമ്പനിയുടെ ഷെയർ ക്യാപിറ്റൽ 5000000 /-രൂപയോ അതിൽ കുറവോ ആണെങ്കിലോ അല്ലെങ്കിൽ ആ കമ്പനിയുടെ വാർഷിക ടേൺഓവർ 20000000/ – രൂപയോ അതിൽ കുറവോ ആണെങ്കിൽ കമ്പനിക്ക് വേണമെങ്കിൽ സ്പെഷ്യൽ റെസൊല്യൂഷൻ പ്രകാരം വൺ പേഴ്സൺ കമ്പനിയിലേക്ക് മാറാവുന്നതാണ്. അതിനു എല്ലാ മെമ്പര്മാരുടെയും ക്രെഡിറ്റർമാരുടെയും നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
വൺ പേഴ്സൺ കമ്പനി എന്ന ആശയം ഇന്നും നമ്മുടെ ഇന്ത്യയിൽ ആരംഭ ഘട്ടത്തിലാണ്. നമ്മുടെ ബിസിനസ് ലോകം ഈ ഒരു ആശയം പൂർണമായി സ്വീകരിക്കാൻ ഇനിയും കാലങ്ങളെടുത്തേക്കാം . ചെറുകിട ബിസിനെസ്സ് സംരംഭകർക്ക് ഏറ്റവും അനുയോജ്യമായ ഒരു ബിസിനെസ്സ് രൂപം ആയി ഇത് മാറുകതന്നെ ചെയ്യും.