ബിസിനസ്സുകാരുടെ ഇടയിൽ ഈ കാലത്ത് ഏറ്റവും വലിയ വില്ലൻ ജിഎസ്ടി ആണെന്നാണ് പലരുടെയും ധാരണ. അത് സാധൂകരിക്കുവാൻ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾ പല ഉദാഹരണങ്ങളും പറയാറുണ്ട്.
ഓരോ ആളുകളും ബിസിനസ് ആരംഭിക്കുമ്പോൾ വളരെ ശ്രദ്ധയോടുകൂടി നിയമപരമായി എല്ലാം ഉറപ്പു വരുത്തി തന്നെയാണ് ആ മേഖലയിലേക്ക് ചുവടുവെക്കാറുള്ളത്.
എന്നാൽ വലിയൊരു ശതമാനം ആളുകളും തെറ്റിദ്ധരിച്ച ഒരു നിയമം തന്നെയാണ് ജി എസ് ടി നിയമം. ജിഎസ്ടി വന്ന ശേഷമാണ് ബിസിനസ് മോശമായി എന്ന് പറയുന്നവരും നമുക്കിടയിലുണ്ട്. എന്നാൽപലരുടെയും ജി എസ് ടി വിഷയത്തിലേ ധാരണ പലപ്പോഴും തെറ്റി പോകാറാണ് പതിവ്. ഇതിന് പ്രധാന കാരണം ആരംഭ കാലത്തെ ശ്രദ്ധ കുറവ് തന്നെയാണ്.
ജിഎസ്ടി എന്നാൽ ഒറ്റത്തവണ രജിസ്ട്രേഷൻ പോലെയൊരു പ്രക്രിയ ആണെന്നാണ് പലരും ധരിച്ചു വച്ചിരിക്കുന്നത്
ഇത് ബിസിനസ് തുടങ്ങുന്ന കാലത്ത് മാത്രം ചെയ്തു വർഷാവർഷം പുതുക്കിക്കൊണ്ട് മുന്നോട്ടു പോകാമെന്ന് ധരിച്ചു വെച്ചിരിക്കുന്നതാണ് ഇതിനകത്ത് ഉള്ള ഏറ്റവും വലിയ വെല്ലുവിളി.
ബിസിനസിൻ്റെ ആരംഭഘട്ടത്തിൽ പല സർട്ടിഫിക്കറ്റുകളോടൊപ്പം ഒരു ചെറിയ ഭാഗമായിട്ടാണ് ജിഎസ്ടിയെ കാണാറ്.
ഇത് പിന്നീടുള്ള ബിസിനസിനെ വലിയ തരത്തിലുള്ള പ്രയാസങ്ങൾ വരുത്തിവെക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഏതൊരു ബിസിനസുകാരന്റെയും പ്രഥമപരിഗണന തങ്ങളുടെ ബിസിനസ് നല്ല രീതിയിൽ മുന്നോട്ടേയ്ക്ക് കൊണ്ടുപോകു എന്നതാണ്. പക്ഷേ ജിഎസ്ടി എടുക്കുന്ന ഏതൊരു ബിസിനസുകാരനും വർഷാവർഷം മാത്രം ഇതുമായി ബന്ധപ്പെട്ട പ്രവർത്തികൾ ചെയ്താൽ മതി എന്നാണ് ധരിച്ചുവെക്കാറ്.
ജി എസ് ടി റിട്ടേൺ ചെയ്യാറുള്ളത് ഓരോ ബിസിനസ് ഉടമകളും വ്യത്യസ്ത രീതിയിലാണ്, അത് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് മാസത്തിലോ
ക്വാർർട്ടർല്ലിയോ വാർഷികമായോ ഫയൽ ചെയ്യാറുണ്ട്. തങ്ങളുടെ സ്ഥാപനത്തിൻ്റെ മുഴുവൻ വരവ് ചെലവ് കണക്കുകൾ അനുബന്ധ വിവരങ്ങൾ എല്ലാം കൃത്യമായി ഫയൽ ചെയ്യേണ്ടതുണ്ട്. പക്ഷേ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ പർച്ചേസും സെയിൽസും ഇല്ലെങ്കിൽ പോലും നിൽ റിട്ടേൺ അഥവാ ഒന്നും ഇല്ല എന്നത് നമ്മൾ ബോധിപ്പിച്ചിരിക്കേണ്ടതുണ്ട് എന്നകാര്യം എത്രപേർ ശ്രദ്ധിക്കാറുണ്ട് ?
പലരുടെയും ഒരു വലിയ തെറ്റിദ്ധാരണ ഇവിടെയാണ് കണ്ടു വരാറുള്ളത്. വില്പനയോ കച്ചവടമോ ഇല്ലെങ്കിൽ എന്തിനാണ് ജിഎസ്ടി ഫയലിംഗ് എന്ന് ചോദിക്കുന്ന ആളുകളെ കാണാറുണ്ട്. പിന്നീട് ഭാവിയിൽ ഏതെങ്കിലും തരത്തിൽ ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നു വന്ന് നോട്ടീസ് ലഭിക്കുമ്പോഴാണ് ഇതിൻ്റെ വലിയ അപകടം മനസ്സിലാക്കുക. റിട്ടേൺസ് കൃത്യമായി രീതിയിൽ ഫയൽ ചെയ്യാതിരുന്നാലോ നമ്മൾ നൽകിയ വിവരങ്ങൾ പൂർണ്ണമല്ലാതാവുകയോ ചെയ്താൽ അതിനുള്ള പിഴ ഫൈനായോ പെനാൽറ്റി ആയോ ലേറ്റ് ഫീയായോ ഓരോന്നിനും ഓരോ ദിവസം എന്ന തരത്തിൽ അടക്കേണ്ടി വരാറുണ്ട്.
ഇത് പൂർണ്ണമായി ഒഴിവാക്കാൻ നാം ശ്രദ്ധിക്കേണ്ട കാര്യം കൃത്യമായ ഇടവേളകളിൽ വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നതോടൊപ്പം ജി എസ് ടി റിട്ടേൺസ് ഫയലിങ്മായി ബന്ധപ്പെട്ട് പൂർണ്ണ വിവരങ്ങൾ സൂക്ഷിക്കുക, ഫയൽ ചെയ്യുക എന്നതാണ്.
ജിഎസ്ടി റിട്ടേൺസ് ഫയൽ ചെയ്യുന്നതോടൊപ്പം ആരംഭഘട്ടത്തിൽ കാണുന്ന മറ്റൊരു വലിയ അപകടം , ബിസിനസ് തുടങ്ങുന്ന കാലത്തെ തിരക്കിന്റെ കാരണം പറഞ്ഞുകൊണ്ട് കമ്മ്യൂണിക്കേഷൻ വിവരങ്ങൾ ഉൾപ്പെടെ ബിസിനസിൻ്റെ വിവരങ്ങൾ നൽകുന്ന കാര്യത്തിലാണ് .
ജിഎസ്ടി ആവശ്യങ്ങൾക്കായി പലപ്പോഴായി ബന്ധപ്പെടേണ്ടതുള്ളതുകൊണ്ട് നാം അധികപേരും വ്യക്തികത വിവരങ്ങളുടെ പട്ടികയിൽ ഒരുപക്ഷേ നമ്മുടെ സ്ഥാപനത്തിൻറെ സ്റ്റാഫിന്റെ ഫോൺ നമ്പർ അല്ലെങ്കിൽ ഈമെയിൽ ഇതെല്ലാമാണ് നൽകാറുള്ളത്.
ഒരു കാരണവശാലും ഇത്തരമൊരു അബദ്ധം നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല.
കൃത്യമായി ഇടവേളകളിൽ വിശകലനം ചെയ്തു സ്റ്റോക്ക് വിവരങ്ങളെ സംബന്ധിച്ച് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് പരിശോധിക്കേണ്ടത് . അതിൻ്റെ ഉത്തരവാദിത്വം നമ്മളിൽ തന്നെയാണ്.
ഒരു ബിസിനസ്സിലേക്ക് ചുവടെ വയ്ക്കുന്ന ഏതൊരു വ്യക്തിയും കൃത്യമായ അറിഞ്ഞിരിക്കേണ്ട ഒന്നുതന്നെയാണ് ജിഎസ്ടി നിയമങ്ങൾ