നിങ്ങളുടെ ബിസിനസ്സ് നിങ്ങളുടെ കുട്ടിയാണോ? അതെ എന്ന് പറയുന്ന ഒരു ബിസിനസ് ഉടമക്ക് ഒരു റിയാലിറ്റി ചെക്കിനുള്ള സമയം ആയി.
ഒരു സ്ഥാപകൻ എന്ന നിലയിൽ ഇത്തരം വികാരങ്ങൾ നിങ്ങളുടെ ഏറ്റവും വലിയ ശത്രുവായിത്തീരാം. ബിസിനസ് കൺസൾറ്റൻറ് എന്ന നിലയിൽ ബിസിനസ്സുകളെ പുറത്തു നിന്നും കണ്ടു വിലയിരുത്താൻ സാധിക്കാറുണ്ട്. ഒരു ബിസിനസ്സ് ഉടമക്ക് അത് എളുപ്പം സാധിക്കണമെന്നില്ല.
ബിസിനസ് വാലുവേഷൻ അഥവാ സ്ഥാപനത്തിന്റെ മൂല്യനിർണയം ചെയുമ്പോൾ പൊതുവെ കണ്ടുവരാറുള്ളത് ബിസിനസ് ഉടമ തന്റെ അതുവരെ ഉള്ള തന്റെ അധ്വാനവും അതിൽ ഉൾക്കൊള്ളിക്കും. ഏതൊരു സംരംഭവും അതിന്റെ ഉടമക്ക് വളരെയധികം പ്രിയപ്പെട്ടതാണ്. അതിൽ അവന്റെ സമയവും ആത്മാവും സമ്പാദ്യങ്ങളും കണ്ണീരും എല്ലാമുണ്ടാവും.
ബിസിനസ്സ് ഉടമകളിൽ 83% ആളുകളും അവരുടെ കമ്പനി മൂല്യത്തെ 40% അധിക മൂല്യം കണക്കാക്കുന്നു. പക്ഷെ ഒരു ഇൻവെസ്റ്ററിനെ സംബന്ധിച്ച് ഏറ്റവും പ്രധാനം ഇതൊന്നുമല്ല..അവിടെ നിങ്ങളുടെ ത്യാഗങ്ങളെക്കാൾ വിലമതിക്കുന്നത് ROI ആണ്. ഇവിടെയാണ് ഒരു പ്രൊഫഷണൽ valuation expertന്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. ഞങ്ങൾ ഒരു ബിസിനസിനെ വൈകാരികമായല്ല മറിച്ചു ശാസ്ത്രീയമായാണ് മൂല്യനിർണയം നടത്തുന്നത്.
ബിസിനസ് valuation ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ …
1. നെടുനീളൻ വിവരണകൾക്കുപരി അക്കങ്ങളിൽ ശ്രദ്ധിക്കുക. നിങ്ങളുടെ കഥയേക്കാൾ പ്രസക്തം cashflow എങ്ങനെ മാനേജ് ചെയ്യുന്നു എന്നുള്ളതാണ്.
2. നിങ്ങളുടെ സമാനബിസിനസ് ചെയ്യുന്നവരെ കുറിച്ച് ശെരിക്കും അറിഞ്ഞിരിക്കുക.
3. നിങ്ങളുടെ ബലഹീനതകളെക്കുറിച്ച് സത്യസന്ധത പുലർത്തുക.
4. ഒരു വാങ്ങുന്നവനെ പോലെ ചിന്തിക്കുക. എന്താണ് നിങ്ങളെ നിങ്ങളുടെ ബിസിനസ്സിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നത്?
5. സ്ഥാപനത്തിലെ internal controlsഉം ലാഭത്തിന്റെ കണക്കിലും ശ്രദ്ധിക്കുക. വളർച്ചാനുപാതം വളരെ മുഖ്യമാണ്.
ഓർക്കുക, 70% സംരംഭകളും ഭാവി വളർച്ചക്കാവശ്യമായ മൂലധന സമാഹരണ പ്രക്രിയയിൽ പരാജയപ്പെടുകയാണ് പതിവ്. ഇതിന്റെ പ്രധാനകാരണം, ഉടമകൾക്ക് ഇക്കണോമിക്സിൽ നിന്നും ഇമോഷനുകളെ വേർപിരിക്കാൻ കഴിയാത്തതിനാലാണ്. ഒരുപാട് ബിസിനസ് ഉടമകളോട് സംസാരിക്കുമ്പോൾ ഇത് വീണ്ടും വീണ്ടും സത്യമാണെന്നു ബോധ്യപ്പെടാറുണ്ട്.
എന്റെ ആരംഭകാലത്തു ഞാൻ ഒരു മെഡിക്കൽ ബിസിനസിനെ മൂല്യനിർണയം നടത്തിയപ്പോൾ 20 മില്യൺ ഡോളർ ആണ് കണ്ടിരുന്നത്. പക്ഷെ വിപണി അതിനു കണ്ടിരുന്നത് 7 മില്യൺ മാത്രമാണ്. ഇത് തീർച്ചയായും ഒരു സ്ഥാപകനെ വേദനിപ്പിക്കും. founders ego എന്നൊന്നുണ്ട്….സ്ഥാപകന്റെ അഹങ്കാരം എന്ന് പറയാം…പല കാര്യങ്ങളിലും ഇത് ആവശ്യമാണെങ്കിലും വാല്യേഷന്റെ കാര്യത്തിൽ ഇത് പരിധിയിൽ കവിഞ്ഞാൽ ബുദ്ധിമുട്ടാണ്. ഞാൻ ആദ്യം തന്നെ ശ്രമിക്കാറ് ഇതിനെ തച്ചുടക്കാനും അവരെ യാഥാർഥ്യത്തിലേക്ക് എത്തിക്കുവാനുമാണ്. പിന്നീടുള്ള യോജിച്ച പ്രവർത്തനത്തിന്റെ ഭാഗമായി ആ valuation 10 മില്യൺ ആയി ഉയർത്താൻ ഞങ്ങൾക്കു സാധിച്ചു. ഇതിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ എന്തൊക്കെയാണ്?
വൈകാരികത മാറ്റി വച്ച് ബിസിനസ് മൂല്യനിർണയം നടത്തിയാൽ നിങ്ങളുടെ സ്ഥാപനത്തിന്റെ യഥാർത്ഥ മൂല്യം കാണാൻ സാധിക്കും. ചെറിയ മാറ്റങ്ങൾ ബിസിനെസ്സിൽ വരുത്തിയാൽ തന്നെ മൂല്യം കൂടുകയും ചെയ്യും.
ബിസിനസ് മൂല്യനിർണയം നടത്തുക എന്ന് പറയുമ്പോൾ നിങ്ങളെ എവിടെ എത്തി, എവിടെ എത്തും എന്നുള്ള ഒരു വിദഗ്ധോപദേശം കൂടിയാണ് ചെയ്യുന്നത്.
ഈ തിരിച്ചറിവ് എത്രയും നേരത്തെ കിട്ടുന്നു അത്രയും സമയവും സമ്പാദ്യവും നിങ്ങള്ക്ക് ലാഭിക്കാം. പല വിജയിച്ച ബിസിനസ് ഉടമകളുടെയും വഴിയിലൂടെ നിങ്ങൾ ഒന്ന് സഞ്ചരിച്ചു നോക്കൂ. അവർ പലരും അവരുടെ പൊന്നോമനകളെ പോലെ കരുതിയിരുന്ന ബിസിനസ് സംരംഭം വേണ്ടെന്നു വച്ചിട്ടുപോലും ഉണ്ട്. ഈഗോ കൊണ്ട് അവർ അത് അന്ന് തുടർന്നിരുന്നുവെങ്കിൽ അവരുടെ വിജയിച്ച സംരംഭകങ്ങൾ ഇന്നുണ്ടാവുമായിരുന്നില്ല.
എളുപ്പമല്ല, പക്ഷെ അതാണ് യാഥാർഥ്യം!!