ഒരു ബിസിനെസ്സ് ആരംഭിക്കണം എന്ന് ചിന്തിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്ന ചില സംശയങ്ങൾ ഉണ്ട്. രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ? രജിസ്റ്റർ ചെയ്യണമെങ്കിൽ എങ്ങനെ രജിസ്റ്റർ ചെയ്യണം. പാർട്ണർഷിപ്, എൽ ഏൽ പി, പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അങ്ങനെ മനസ്സിൽ സംശയങ്ങൾ വരുന്ന സാഹചര്യങ്ങളിൽ ഓർക്കേണ്ട ചില നിയമപരമായി കാര്യങ്ങളുണ്ട്. എപ്പോഴും നമ്മൾ തിരഞ്ഞെടുക്കേണ്ടത് നമ്മൾ ആരംഭിക്കാൻ പോകുന്ന ബിസിനസിന്റെ സ്വഭാവംമനുസരിച്ചു ഏറ്റവും ഫേവറബിൾ ആയിട്ടുള്ളത് തിരഞ്ഞെടുക്കാം.
1- നിങ്ങൾ വീട്ടിൽ തന്നെ ചെറിയ രീതിയിൽ 5 ലക്ഷം രൂപക്ക് ഉള്ളിലുള്ള ബിസിനെസ്സ് ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ, ആ ബിസിനസ് പൊലൂഷൻ കണ്ട്രോൾ ബോർഡ്ന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്തവയാണെങ്കിൽ വെറും MSB രജിസ്ട്രേഷൻ മാത്രമേ ആവശ്യമായി വരുകയുള്ളു. മേൽ പറഞ്ഞ business ഫുഡ് ഐറ്റംസ് ആണെങ്കിൽ ഫുഡ് ആൻഡ് സേഫ്റ്റി കണ്ട്രോൾ ബോർഡ് ന്റെ അനുമതി വാങ്ങേണ്ടതുണ്ട്.
2- രണ്ടിലധികം ആളുകളുമായി പാർട്ണർഷിപ്പ് ബിസിനസ് തുടങ്ങുമ്പോൾ നിർബന്ധമായും പാർട്ണർഷിപ്പ് ഡീഡ് ഉണ്ടാക്കി രജിസ്റ്റർ ചെയ്യുന്നതാണോ ഏറ്റവും ഉചിതം.
3- സ്റ്റാർട്ടപ്പ് ബിസിനസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ സ്ഥാപനം തീർച്ചയായും രജിസ്ട്രാർ ഓഫ് കമ്പനീസ്ന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണം. എങ്കിൽ മാത്രമേ ഗവണ്മെന്റ് ഗ്രാൻഡുകൾ പോലുള്ള സഹായങ്ങൾ നിങ്ങൾക്ക് നേടാൻ കഴിയുകയുള്ളു.
4- ഔട്ട് സൈഡ് ഇൻവെസ്റ്റ്മെൻറ് സീക്കിങ് കമ്പനി ആയിട്ടാണ് തുടക്കം എങ്കിൽ ബെസ്റ്റ് ഓപ്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയിട്ട് രജിസ്റ്റർ ചെയ്യുന്നതാണ്.
5- ഫ്രഞ്ചിസീ മോഡൽ ബിസിനസ് ആണ് നിങ്ങളുടേതെങ്കിൽ എൽ എൽ പി അല്ലെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയി തുടക്കം കുറിക്കാം.
6- ലാർജ് സ്കെയിൽ ബിസിനസ് ലക്ഷ്യമാണെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയി ഇൻകോർപോറേറ്റ് ചെയ്യാം. രജിസ്ട്രേഷൻ ഡേറ്റ് നോക്കി എക്സ്പീരിയൻസ് കണക്കാക്കുന്ന രീതിയായതുകൊണ്ട് തന്നെ ഏറ്റവും അടുത്ത ഡേറ്റിൽ തന്നെ രജിസ്റ്റർ ചെയ്യാൻ ശ്രദ്ധിക്കുക.
7.ബിസിനസ്സ് സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ ഉടമസ്ഥതയുടെ അടിസ്ഥാനത്തിലും പ്രവർത്തനങ്ങളുടെയും ഘടനകളുടെയും അടിസ്ഥാനത്തിലും പ്രൊപ്രൈറ്റർഷിപ്പ്, പാർട്ണർഷിപ്പ്, എൽ എൽ പി, എൻ ജി ഒ, ട്രസ്റ്റ്, പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിക് ലിമിറ്റഡ്, കോ- ഓപ്പറേറ്റീവ് സൊസൈറ്റി തുടങ്ങി സംരംഭകന്റെ അല്ലെങ്കിൽ പ്രൊമോട്ടർസിന്റെ ആവശ്യവുംനുസരണം ബിസിനസ്സ് ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ തന്നെ തീരുമാനിക്കുന്നതാണ് ഉചിതം.
8.കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ തരം ആനുകൂല്യങ്ങൾ, സാമ്പത്തിക സഹായം, സബ്സിടികൾ ഉദ്ദാ : CGTMSE Guaranteed programme (PMMY – പ്രധാന മന്ത്രി മുദ്ര യോജന, NORKA ലോൺസ് etc…)
ഓർമിക്കേണ്ടവ
1.വ്യക്തിഗത സംരംഭകത്വം
– കമ്പനിയുടെ മാർക്കറ്റിംഗ് മുതൽ സാമ്പത്തിക തീരുമാനങ്ങൾ വരെ ഉൾപ്പെടുന്ന ബിസിനസിന്റെ എല്ലാ മേഖലകളിലും നിങ്ങൾക്ക് നിയന്ത്രണം ഉണ്ട്.
-പ്രാദേശിക അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഫയൽ രൂപീകരണ രേഖകൾ ആവശ്യമില്ല.
-ഫയലിംഗ് ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഇത് നിങ്ങളെ സ്വതന്ത്രമാക്കുന്നു.
2. പാർട്ണർഷിപ്പ്
-ബിസിനസ്സിൽ ഉണ്ടാകുന്ന ലാഭനഷ്ടങ്ങളുടെ വിശദാംശങ്ങൾ നിങ്ങൾ പങ്കിടണം.
-പരസ്പര ധാരണയോടെ ഒരു “ബിസിനസ് നാമം” ഉണ്ടാക്കുകയും തുടർന്ന് ഒരു പാർട്ണർഷിപ്പ് ഡീഡ് ഉണ്ടാക്കുകയും വേണം.
-പാർട്ണർഷിപ്പ് ഡീഡ് കണ്ടിഷൻസ് വായാലേ അല്ലാതെ എഴുതിയ കുറിപ്പിൽ സൂചിപ്പിക്കേണ്ടത്.
3.PVT LTD കമ്പനി (പ്രൈവറ്റ് ലിമിറ്റഡ് കമ്പനി)
– പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്നതിന് കുറഞ്ഞത് രണ്ട് പേരെങ്കിലും ആവശ്യമാണ്, നിങ്ങൾക്ക് പരമാവധി 200 ആളുകളെ ചേർക്കാം .
-കമ്പനിയുടെ പേരിന് അടുത്തായി നിങ്ങൾ “പ്രൈവറ്റ് ലിമിറ്റഡ്” എന്ന് ഉൾപ്പെടുത്തണം. -രജിസ്റ്റർ ചെയ്ത ഓഫീസ്, ഓഫീസിന്റെ സ്ഥിരമായ വിലാസം എന്നിവ ഉണ്ടായിരിക്കണം .
– ബിസിനസ്സിന് ഒരു ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് നേടിയിരിക്കണം, അതിൽ കമ്പനിയുടെ എല്ലാ ഡയറക്ടർമാരുടെയും രേഖകളും ലഭ്യമായിരിക്കണം.
4.എൽ എൽ പി
-കമ്പനി ഉടമസ്ഥതയിൽ നിയന്ത്രണങ്ങളൊന്നുമില്ല. ഒരാൾക്ക് കമ്പനിയിൽ ചേരുകയോ വിടുകയോ ചെയ്യാം.
-ഡിവിഡന്റ് വിതരണ നികുതിയും മിനിമം ബദൽ നികുതിയും ബാധകമല്ല.
-നിങ്ങളുടെ വിറ്റുവരവ് 40 ലക്ഷം കവിയുകയും പൊതു ഫണ്ട് 25 ലക്ഷം കവിയുകയും ചെയ്യുന്നില്ലെങ്കിൽ ഓഡിറ്റ് നിർബന്ധമല്ല.
ASWATHI P.P
LLB, LLM
Specialised in INTERNATIONAL LAW