ജീവിതത്തിൽ തുടരെത്തുടരെ പ്രതിസന്ധികൾ വന്നുകൊണ്ടിരിക്കുമ്പോൾ നമ്മളിൽ ആരെങ്കിലും ഒക്കെ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവണം!
എനിക്ക് വയ്യ, എന്നെക്കൊണ്ട് ഒന്നിനും പറ്റത്തില്ല, ജീവിതം മടുത്തു, ഞാനൊരു തോൽവിയാണ്! എനിക്ക് മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ?
എന്നാൽ കൂടുതൽ ചിന്തിച്ചു വഷളാക്കും മുൻപ് ഞാനൊരു ഒരു കഥ പറയാം…………..
ജന്മം നൽകിയ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കൈക്കുഞ്ഞ്, കുഞ്ഞിനെ മറ്റൊരു ദമ്പതികൾ ദത്തെടുക്കുന്നു.
എന്നാൽ ദത്തെടുക്കും മുൻപ് ജന്മം നൽകിയ മാതാപിതാക്കൾ ഒരു കണ്ടീഷൻ വെച്ചിരുന്നു!!!!
കുഞ്ഞിന് മികച്ച വിദ്യാഭ്യാസം നൽകണം എന്ന ഒരേയൊരു ഡിമാൻഡ് മാത്രം.
പുതിയ രക്ഷിതാക്കൾക്കൊപ്പം വളരുന്ന കുഞ്ഞിന്റെ ബാല്യകാലങ്ങളിൽ പിതാവ് പോൾ ഇടയ്ക്കിടെ കുട്ടിയോട് പറയുമായിരുന്നു തന്നോടൊപ്പം വന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പരീക്ഷിച്ചു നോക്കാൻ. ഇതിൽ താൽപര്യം ജനിച്ചുതുടങ്ങിയ കുട്ടിക്ക് ഇതൊരു ഹരമായി മാറി.
ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്ന കുട്ടിക്ക് സ്കൂൾ ജീവിതം ക്ലേശകരമായിരുന്നു. സഹപാഠികളുടെ കുറ്റപ്പെടുത്തലും കളിയാക്കലുകളും അവനെ വല്ലാതെ തളർത്തി….
വർഷങ്ങൾക്കുശേഷമുള്ള കോളേജ് ജീവിതവും ആറുമാസം കൊണ്ട് അവസാനിപ്പിച്ചു പയ്യൻ!!!
പതിയെ പല മാനസിക സമ്മർദ്ദങ്ങളാലും വലഞ്ഞു അവൻ….
മെഡിറ്റേഷൻ ധ്യാനം പോലുള്ളവയിൽ അഭയം പ്രാപിച്ച തിരിച്ചുവന്ന പയ്യൻ.. ഒരു കമ്പനിയിൽ ചേർന്നു.. അവിടെനിന്നും വോസ്നിയാക്ക് എന്നയാളെ പരിചയപ്പെടുന്നു. അന്നത്തെ കാലത്തെ വലിയ കമ്പ്യൂട്ടറുകൾക്ക് പകരമായി ചെറിയ കമ്പ്യൂട്ടർ നിർമ്മിക്കാൻ അശ്രാന്തമായി പരിശ്രമിക്കുന്ന വോസ്നിയാക്കിന്റെ ആശയത്തിൽ അവൻ ഏറെ ആകൃഷ്ടനായി വോസ്നിയക്കിനൊപ്പം കൂടി.
ഇപ്പോൾ കഥയിലെ നായകനെ എല്ലാവർക്കും പിടികിട്ടി കാണും!!!!!!!
അങ്ങനെ ഇരുവർ സംഘം റൊണാൾഡ് വെയിനിനെയും ചേർത്ത് മൂവർ സംഘമായി മാറുന്നു.അങ്ങനെ ചെറിയ ഒരു ഗ്യാരേജിൽ പുതിയൊരു കമ്പനി പിറക്കുന്നു.
കമ്പനിയുടെ പേര് :-ആപ്പിൾ കമ്പ്യൂട്ടർ🔥
റൊണാൾഡ് വെയിൻ, സ്റ്റീവ് ജോബ്സ്, വോസ്നിയാക്.മൂവരുടെ കൂട്ടുസംരംഭം.
സർക്യൂട്ട് ബോർഡ് മാത്രമായി apple 1 പുറത്തിറക്കുമ്പോൾ പാർട്ണർ ആയ റൊണാൾഡ് വെയിൻ അസ്വാരസ്യങ്ങൾ കാരണം കമ്പനി വിട്ടു പോയിരുന്നു.
എന്നാൽ apple 1 ഒരു പരാജയമായിരുന്നു. കൃത്യമായ മാർക്കറ്റിങ് തന്ത്രങ്ങൾ ഇല്ലാതെ വിപണിയിൽ നിന്നും പുറത്തായി.
പുതിയ ഐഡിയകളോടെ പെപ്സിയുടെ മാർക്കറ്റിംഗ് പ്രസിഡനന്റായ ജോൺ സ്കള്ളിയെ സ്റ്റീവ് ആപ്പിളിലേക് ക്ഷണിച്ചു.. സ്കള്ളി ആദ്യം നിരസിച്ചെങ്കിലും പിന്നീട് സ്റ്റീവ്നൊപ്പം ചേർന്നു. അങ്ങനെ ആപ്പിൾ 2 പിറന്നു. ആദ്യവർഷം ത്തന്നെ 2.7 മില്യൺ ഡോളർ വിൽപ്പനയാൽ വൻ വിജയം കരസ്ഥമാക്കി.
ഇതൊരു വൻ ചർച്ചാ വിഷയമായി… അസാധാരണമായ ഈ സംഭവം യു എസ് അന്ന് അത്ഭുതത്തോടെ നോക്കി കണ്ടു.
പിന്നീട് ആപ്പിളിൽ മാക്കെന്റോഷ് എന്ന കമ്പ്യൂട്ടറും മൗസുമൊക്കെ പിറന്നെങ്കിലും വിപണി കീഴടക്കാൻ ആയില്ല എന്നു മാത്രമല്ല സാമ്പത്തിക നഷ്ടത്തിനും കാരണമായി.
ബോർഡ് മെംബേർസ് ന്റെ പലരുടെയും അഭിപ്രായ പ്രകാരം സി ഇ ഒ ആയ സ്കള്ളി സ്റ്റീവ് നെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കി…
കൂടുതലും തന്റെ വിയർപ്പിൽ ഉയർന്നുപൊങ്ങിയ ആപ്പിൾ കമ്പനിയിൽ നിന്നും 1985 ൽ അദ്ദേഹം പടിയിറങ്ങി.
പിന്നീട് നെക്സ്റ്റ് കമ്പ്യൂട്ടർ എന്ന പുതിയ ഒന്ന് പരീക്ഷിച്ചെങ്കിലും വിജയത്തിൽ എത്തിയില്ല.
പിന്നീട് ജോർജ് ലൂക്കസ് ന്റെ കമ്പ്യൂട്ടർ ആനിമാഷൻ കമ്പനിയായ പിക്സാർ വാങ്ങി. ഒരുപാട് വർഷങ്ങൾക് ശേഷം ടോയ് സ്റ്റോറിസ് എന്ന സിനിമ പിക്സാറിൽ പ്രദർശിപ്പിച്ചു. ഇത് ബോക്സോഫീസിൽ വൻ വിജയമായി. സമാനമായ അടുത്ത ഫിലിമും ജനശ്രദ്ധ ആകർഷിച്ചു… ഇതേ സമയം ആപ്പിൾ തകർച്ചയിലേക്ക് കൂപ്പ് കുത്തികൊണ്ടിരുന്നു.
1996 ൽ 400 മില്യൺ ഡോളറിനു ആപ്പിൾ നെക്സ്റ്റ് കമ്പനി സ്റ്റീവ് ൽ നിന്നും വാങ്ങി. ഇതിനു പിന്നിലെ തന്ത്രവും വ്യക്തമാണ്. ആപ്പിളിന്റെ സി ഇ ഒ ആയി സ്റ്റീവ് തിരിച്ചുവന്നു.
2007 ൽ ആപ്പിലിന്റെ മൊബൈൽ ഫോൺ ഐ ഫോൺ പിറന്നു… പിന്നെ നമ്മൾ ഓരോരുത്തരും കണ്ടതാണല്ലോ ആപ്പിലിന്റെ വളർച്ച…. ചരിത്രം കുറിച്ചു കൊണ്ടുള്ള സ്റ്റീവ് ജോബ്സ് ന്റെ ഒരു വമ്പൻ മുന്നേറ്റ മായിരുന്നു അത്..
ആദ്യത്തെ ട്രില്യൺ ഡോളർ കമ്പനി യായി ആപ്പിൾ വളർന്നു. 2011 ൽ അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
തനിക്ക് ഒന്നും സാധിക്കില്ലെന്നു പറഞ്ഞത് അന്ന് ആ മനുഷ്യൻ മടി പിടിച്ചിരുനെങ്കിൽ വരും തലമുറ പോലും ഓർക്കുന്ന വ്യക്തി ആവാൻ സാധിക്കില്ലായിരുന്നു അദ്ദേഹത്തിന്.
മികച്ച തോൽവിയാണ് വൻ വിജയങ്ങൾ സൃഷ്ടിക്കുന്നത്.അതിനാൽ പൊരുതി തോൽക്കുക. വിജയിക്കാനായി……..