അടർന്നു വീഴുന്ന ഇലകൾ തിരികെ പോകാത്തത് പോലെ തിരിച്ചെടുക്കാൻ കഴിയാത്തതാണെല്ലേ വാക്കുകൾ.
മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന കാര്യം നമ്മുക്കറിയാം. എന്നാൽ സ്വന്തത്തോട് പറയുന്ന കാര്യങ്ങൾക്കും അതേ സൂക്ഷ്മത നൽകണമെന്ന കാര്യം എത്രപേർക്ക് അറിയാം.മറ്റുള്ളവരുടെ വാക്കുകൾ നമ്മെ വേദനിപ്പിക്കുന്നുണ്ടെങ്കിൽ,തീർച്ചയായും സ്വയത്തോട് പറയുന്ന ഓരോ വാക്കുകളും നമ്മെ വേദനിപ്പിക്കും.പുറമേ നിന്നൊരാൾ മോശമായി സംസാരിച്ചു എന്നതിൻറെ പേരിൽ,എത്ര തവണയാണ് സ്വയത്തെ അതേ കാര്യം കൊണ്ട് വേദനിപ്പിച്ചത്.പറഞ്ഞയാൾ ഒരു തവണയേ പറഞ്ഞുള്ളൂ.. നമ്മൾ അത് ഉള്ളിലേക്കു ഒരു പത്ത് തവണ എങ്കിലും നൽകി കാണും.ദിവസവും കണ്ണാടിയിൽ കുറവുകളെ നോക്കി കുറ്റപ്പെടുത്തുന്നതിന് പകരം,കിട്ടിയ സൗഭാഗ്യങ്ങളിൽ നന്ദി പറയുകയും നമുക്ക് നൽകിയ പ്രോമിസുകൾ പാലിക്കാതെ പോയതിന് ക്ഷമിച്ചു കൊടുക്കുക ചെയുക .മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സമയം കണ്ടെത്തുന്നത് പോലെ,സ്വയത്തെ അറിയാനും അനുഭവിക്കാനും സമയം കണ്ടെത്തുക.
“വാക്കെന്ന മാന്ത്രികത”
നമ്മുടെ നാവിൽ നിന്നും വരുന്ന ഓരോ വാക്കുകളും നമ്മുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് മനസ്സിലാക്കുക.നമ്മുടെ ജീവിതത്തിലെ ഏതെങ്കിലും മേഖല നമ്മൾ ആഗ്രഹിച്ചതുപോലെ അല്ല മുന്നോട്ടു പോകുന്നതെങ്കിൽ, ആ മേഖലയെ കുറിച്ച് നാം ഇപ്പോൾ ഉപയോഗിക്കുന്ന വാക്കുകൾക്ക് വലിയ പങ്കുണ്ട് എന്ന് തിരിച്ചറിയുക. അത് സമ്പത്ത്,ആരോഗ്യം, കുടുംബ ബന്ധങ്ങൾ അങ്ങനെ ഏതൊരു കാര്യത്തിലായാലും ശരി വിചാരിച്ചത് പോലെ അല്ല നീങ്ങുന്നതെങ്കിൽ, അത് നമ്മൾ തന്നെ സ്വയം ചിന്തിച്ച് പറഞ്ഞ് അങ്ങനെ ആക്കിയതാണ് എന്നതാണ് സത്യം.നേരെ തിരിച്ചാണെങ്കിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. വാക്കുകൾക്ക് നമ്മുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുണ്ട്. നിരന്തരമായ ചിന്തകൾ ഉപബോധമനസ്സിനെ സ്വാധീനിച്ച് ആ കാര്യം നമ്മുടെ ജീവിതത്തിൽ ആകർഷിക്കാൻ ആവശ്യമായ സാഹചര്യം ഈ പ്രപഞ്ചം രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ചിന്തകളുടെ ആക്ഷൻ ഫോമാണ് വാക്കുകൾ നിരന്തരമായി എനിക്ക് കഴിവില്ല,എൻറെ കയ്യിൽ പണമില്ല, ആരോഗ്യമില്ല എന്നീ ചിന്തകൾ വാക്കുകളായി പുറത്തേക്ക് വരുമ്പോൾ അതിൻറെ ശക്തി ഇരട്ടിയാകുന്നു. അതുകൊണ്ടുതന്നെ ഉന്നത സാമ്പത്തിക അവസ്ഥയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇപ്പോഴുള്ള അവസ്ഥയിൽ നിന്ന് മാറി,പണമില്ല ദാരിദ്രനാണ് എന്ന വാക്കുകൾക്ക് പകരം നിങ്ങൾക്ക് ആവശ്യമുള്ള അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും പറയുകയും ചെയ്യുക.