• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
സംരംഭകർക്കുള്ള വിജയ മന്ത്രങ്ങൾ

സംരംഭകർക്കുള്ള വിജയ മന്ത്രങ്ങൾ

December 20, 2023
The Corporate Oxygen

The Corporate Oxygen

January 17, 2026
How to Start a Startup: A Practical Blueprint for Aspiring Entrepreneurs

How to Start a Startup: A Practical Blueprint for Aspiring Entrepreneurs

January 17, 2026
The Sky Was His Calling

The Sky Was His Calling

January 17, 2026
Twinz Drive: Twin Brother’s Driving Dreams on Four Wheels

Twinz Drive: Twin Brother’s Driving Dreams on Four Wheels

January 17, 2026
Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

Amba Naturals: The Rise of a Homegrown Ayurvedic Beauty Revolution

January 15, 2026
Arsu: Home Baker Who Turned Passion Into a Baking Empire

Arsu: Home Baker Who Turned Passion Into a Baking Empire

January 14, 2026
WHATEVER HAPPENS HAPPENS FOR THE GOOD

WHATEVER HAPPENS HAPPENS FOR THE GOOD

January 14, 2026
Founder vs Investor: Who Really Controls a Startup ?

Founder vs Investor: Who Really Controls a Startup ?

January 14, 2026
Why Sales Training and Closing Skills Truly Matter in Real Life

Why Sales Training and Closing Skills Truly Matter in Real Life

January 12, 2026
Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

January 12, 2026
Where Struggle Met Strength: The Girl Who Refused to Give Up

Where Struggle Met Strength: The Girl Who Refused to Give Up

January 12, 2026
The Roots That Built Ashtaveni

The Roots That Built Ashtaveni

January 12, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Saturday, June 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    BUSINESS FINANCIAL AND RISK MANAGEMENT

    BUSINESS FINANCIAL AND RISK MANAGEMENT

    Trending Tags

    • Business
      • All
      • Business Motivation
      • Investment
      • Legal Talks
      • Opportunity
      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Why Sales Training and Closing Skills Truly Matter in Real Life

      Why Sales Training and Closing Skills Truly Matter in Real Life

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      Why Confidence, Not Capital, Is the Real Currency for Women Entrepreneurs Today

      The Coffee Club – KAAPIKOOTTAM

      The Coffee Club – KAAPIKOOTTAM

      Turning Fire into Fuel

      Turning Fire into Fuel

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      From Control to Catalyst: A Leader’s Guide to India’s Business Law Evolution

      Recent Trends in Cyber Law: The Approach of Kerala High Court

      Recent Trends in Cyber Law: The Approach of Kerala High Court

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        Bucho – The Smoked Brisket Born in the Flames of Kozhikode

        Bucho – The Smoked Brisket Born in the Flames of Kozhikode

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Mindful Eating and Stress Reduction: A Key to a Healthier Life

        Mindful Eating and Stress Reduction: A Key to a Healthier Life

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        The Coffee Club – KAAPIKOOTTAM

        The Coffee Club – KAAPIKOOTTAM

        PURE — The Journey of a Homemaker Turned Entrepreneur…

        PURE — The Journey of a Homemaker Turned Entrepreneur…

        Arena Technologies: Innovation Driven by Vision

        Arena Technologies: Innovation Driven by Vision

        Weaving Dreams into Reality…

        Weaving Dreams into Reality…

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        From a Promise to a Premium Brand: The Soulful Journey of Fulva, Kozhikode’s Nostalgic Halwa

        BRAND – Coming Sooon ISHA In form

        Ziltto: A Success Story in the Water Treatment Sector

        Ziltto: A Success Story in the Water Treatment Sector

        Giving Wings to Dreams: A Game-Changer Emerges in Mannarkkad’s Beauty & Wellness Sector

        Giving Wings to Dreams: A Game-Changer Emerges in Mannarkkad’s Beauty & Wellness Sector

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home News Business Business Motivation

        സംരംഭകർക്കുള്ള വിജയ മന്ത്രങ്ങൾ

        by WebDesk
        December 20, 2023
        in Business Motivation
        0
        സംരംഭകർക്കുള്ള വിജയ മന്ത്രങ്ങൾ
        542
        SHARES
        1.5k
        VIEWS
        Share on FacebookShare on Twitter

        നിങ്ങൾ വലിയ സ്വപ്നം കണ്ട് കൊണ്ട് അത് നേടിയെടുക്കാൻ വേണ്ടി പരിശ്രമിച്ചില്ലെങ്കിൽ , മറ്റുള്ളവർ അവരുടെ സ്വപ്ന സാക്ഷാൽക്കാരത്തിനായി നിങ്ങളെ ജോലിക്കെടുക്കും – ഇത് പറഞ്ഞത് ധീരുഭായ് അംബാനിയാണ്. അവനവൻ പണസമ്പാദനത്തിനായി സ്വപ്നം കാണുന്നത് ബിസിനസ്സ് ആയി മാറില്ല , അതൊരു ജോലി മാത്രമാണ്. മറ്റുള്ളവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനായി നിങ്ങൾക്കൊരാശയമുണ്ടെങ്കിൽ അത് ബിസിനസായി വളർത്താം. ലോകത്ത് ഇന്ന് കാണുന്ന ഏത് ബിസിനസ്സും ബിസിനസ്സുകാരന് പണമുണ്ടാക്കാൻ തുടങ്ങിയതല്ല , പണം സ്വീകരിച്ച് മറ്റുള്ളവർക്ക് ഉപകാരമാവുന്ന ഉല്പന്നങ്ങളോ സർവ്വീസോ കൊടുക്കുന്നതാണ്. ഒരു സംരംഭവും തനിയെ വിജയിക്കില്ല അതിനു പുറകിൽ ചിട്ടയായ ഇടപെടലുകളും, ആഴത്തിലുള്ള ചിന്തകളും, അർപ്പിത മനോഭാവവും ഉണ്ട്. ഏതൊരു സംരംഭകനും വ്യക്തി ജീവിതത്തിലും ബിസിനസ്സ് ജീവിതത്തിലും സ്വീകരിക്കുന്ന നിലപാടുകളും , ആർജിച്ചെടുക്കുന്ന ശീലങ്ങളും, പാലിക്കുന്ന മര്യാദകളുമാണ് സത്യത്തിൽ അദ്ദേഹത്തിന്റെ ബിസിനസ്സ് വിജയിക്കുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നത്. ബിസിനസുകാർ നിരന്തര പരിശ്രമത്തിലൂടെ നേടിയെടുക്കേണ്ട ചില നൈപുണ്ണ്യങ്ങളാണ് ഇവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത്.

        ബിസിനസ്സുകാർ ജീവിതത്തിൽ ചില അച്ചടക്കങ്ങൾ പരിശീലിക്കേണ്ടതും , ചില തിരിച്ചറിവുകൾ സ്വാംശീകരിക്കേണ്ടതും അവ ദീർഘ കാലത്തേക്ക് തുടരേണ്ടതും ഉണ്ട്. സ്വയം കഴിവിനെക്കുറിച്ചും കഴിവ് കേടിനെക്കുറിച്ചും ധാരണയില്ലാത്ത ഒരു ബിസിനസ്സ്‌കാരനും വിജയിച്ചിട്ടില്ല. ഏതൊരാളും അവന്റെ അറിവിന്റെ കാര്യത്തിൽ മൂന്ന് തരത്തിലായിരിക്കും. ഒന്നാമത്തേത് എനിക്കെന്തെല്ലാം അറിയില്ല എന്നറിയാത്ത അവസ്ഥ. ഏറ്റവും ഭീകരമാണീ അവസ്ഥ. ബിസിനസ്സിന്റെ കാര്യത്തിൽ അതുമായി ബന്ധപ്പെട്ട നിയമ പരമായ കാര്യങ്ങളോ , സ്റ്റാഫുമായി ബന്ധപ്പട്ട കാര്യങ്ങളോ ഏതായാലും എനിക്കതറിയില്ല എങ്കിൽ അറിയില്ല എന്ന ബോധ്യം വേണം. അറിയാത്ത കാര്യങ്ങൾ ചോദിച്ചു പഠിക്കണമെങ്കിലും അല്ലെങ്കിൽ അറിയാവുന്ന ആളെ ജോലിക്ക് നിയമിക്കണമെങ്കിലും ഈ അവസ്ഥയിൽ നിന്ന് മാറണം. രണ്ടാമത്തെ വിഭാഗം എന്തൊക്കെ കാര്യങ്ങൾ അറിയില്ല എന്നറിയുന്ന അവസ്ഥയാണ്. ഈ വിഭാഗം ആളുകൾക്ക് അറിയാത്ത കാര്യങ്ങൾ എന്താണെന്നറിയുന്നത് കൊണ്ട് അതിനു പകരം സംവിധാനങ്ങൾ ഒരുക്കാൻ എളുപ്പമാണ്. മൂന്നാമത്തേത് എനിക്കോന്തൊക്കെ അറിയാമെന്ന് അറിയുന്ന അവസ്ഥ . ഈ വിഭാഗമാണ് ബിസിനസ്സിൽ വിജയിക്കുക. എല്ലാ അറിവുകളും എല്ലാവര്ക്കും സ്വായത്തമാക്കാൻ കഴിയില്ല. സംരംഭത്തിന്റെ കാര്യത്തിൽ പണം മുടക്കിയാൽ ഏത് കാര്യത്തിലെയും നിപുണതയുള്ള ആളെ കണ്ടെത്താനാവും. അതായത് സംരംഭകർ നിരന്തരം പഠിച്ച് കൊണ്ടിരിക്കണം. പ്രത്യേകിച്ച് അതി ശീഘ്രം വളരുന്ന ടെക്നോളജി അധിഷ്ഠിതമായ ലോകത്ത് കാലികമായ മാറ്റങ്ങൾക്ക് അനുസരിച്ച് സംരംഭത്തിൽ മാറ്റം കൊണ്ട് വന്നില്ലെങ്കിൽ എല്ലാവരും പറയുന്ന ഉദാഹരണമായ ‘നോക്കിയ’ യുടെ ഗതി ഏത് ബിസിനസ്സിലും പ്രതീക്ഷിക്കാം. പുതുമയെ പുൽകാനുള്ള മനസ്സ് നിർബന്ധമാണ്. നിങ്ങൾ ചെയ്യുന്ന ബിസിനസ്സ് ലോകത്തിൽ ആരൊക്കെ ചെയ്യുന്നുണ്ടോ അവിടെയൊക്കെ യാത്ര ചെയ്യാനും അവർ സ്വീകരിക്കുന്ന നയങ്ങൾ പഠിക്കാനും ശ്രമിക്കണം. അതിലേറ്റവും പ്രധാനപ്പെട്ടതാണ് പുതിയ അവസരങ്ങൾ തേടിപ്പോവുന്നത്. ഇന്ന് കാണുന്ന അവസരമല്ല നാളെ നമുക്ക് മുന്നിൽ ഉണ്ടാവുന്നത്. അത് കണ്ടെത്താൻ ശ്രമിക്കണം. മാർക്കറ്റിലെ കാലികമായ മാറ്റങ്ങളെക്കുറിച്ച് പഠിക്കാൻ തയ്യാറാവണം, അത് ബിസിനസ്സിൽ ചേർക്കുകയും വേണം . നമുക്ക് വേണ്ടി ജോലി ചെയ്യാൻ എത്ര ആളെ വേണമെങ്കിലും കിട്ടും. പക്ഷെ നമ്മുക്ക് വേണ്ടി നമ്മൾ ചിന്തിക്കുന്ന അതേ ആഴത്തിൽ ചിന്തിക്കാൻ വേറെ ആളെ കിട്ടിയെന്ന് വരില്ല. ഉയർന്ന ചിന്തകൾ ഉള്ളത് കൊണ്ടാണ് നിങ്ങൾ സംരംഭകനായതും അപരൻ തൊഴിലാളിയായതും.

        സ്വന്തം ബിസിനസ്സിൽ ഓരോരുത്തരും അവരവരുടെ കഴിവുകൾ ,കഴിവ് കേടുകൾ , അവസരങ്ങൾ , ഭീഷണികൾ എന്ന തരത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്. അവനവന്റെ കഴിവുകൾ സ്വസ്ഥമായി ചിന്തിച്ചാൽ മാത്രമേ കണ്ടെത്താൻ കഴിയൂ . നന്നായി സംസാരിക്കാനുള്ള കഴിവ്, ആളുകളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അവരുടെ മനോഭാവം മനസ്സിലാക്കാനുള്ള കഴിവ് , ജോലിക്കാരെ പിണക്കാതെ നിർത്താനുള്ള കഴിവ് അങ്ങനെ ആലോചിച്ചാൽ ധാരാളം കഴിവുകൾ കണ്ടെത്താൻ കഴിയും. ആ കഴിവുകൾ എങ്ങനെ ബിസിനസ്സിൽ പ്രയോജനപ്പെടുത്താം എന്ന കണ്ടെത്തൽ നടത്തണം . കഴിവുകൾ കണ്ടെത്തിയത് പോലെ കഴിവ് കുറവുകൾ അതും തിരിച്ചറിയണം , ഉദാഹരണത്തിന് എനിക്ക് പെട്ടെന്ന് ദേഷ്യം വരും,നല്ല മറവി ഉണ്ട് , ആളുകളുമായുള്ള ബന്ധം നിലനിർത്താനുള്ള കഴിവില്ല , മീറ്റിംഗിൽ സംസാരിക്കാനുള്ള കഴിവില്ല അങ്ങനെ പലതും കണ്ടെത്താൻ കഴിയും. കഴിവുകളും കഴിവ് കേടുകളും കണ്ടെത്തിയാൽ പിന്നെ അവസരങ്ങളെ കുറിച്ചാണ് ആലോചിക്കേണ്ടത്. എന്റെ കുടുംബം ബിസിനസ്സ് കുടുംബമാണ് അതെനിക്കൊരു അവസരമാണ്. ബിസിനസ്സ് തുടങ്ങാനുള്ള മൂലധനം കുടുംബത്തിൽ തന്നെ ഉണ്ട് അത് അവസരമാണ്. ഈ ബിസിനസുമായി ബന്ധപ്പെട്ട ഡിഗ്രി ആണ് ഞാൻ പഠിച്ചത് അതും അവസരമാണ്. ഇങ്ങനെയുള്ള അവസരങ്ങൾ കണ്ടെത്തുക. അവസാനമായി തടസ്സങ്ങൾ കണ്ടെത്തണം. ഈ ബിസിനസ്സ് തുടങ്ങാൻ പറ്റിയ സ്ഥലമല്ല ഇവിടെ,ജല ദൗർലഭ്യം ഉണ്ട് , മലിനീകരണ ഭീഷണി ,തൊഴിലാളികളുടെ ലഭ്യത അങ്ങനെ പലതും. ഈ നാല് കാര്യങ്ങൾ ഏതൊരു സംരംഭകനും ഇടക്കിടക്ക് വിശകലനം ചെയ്യേണ്ടതുണ്ട്.

        സംരംഭകർ ജീവിതത്തിൽ നിർബന്ധമായും പരിശീലിക്കേണ്ട ഒന്നാണ് സമയ നിഷ്ഠയും സമയ ക്രമീകരണവും. ടൈം മാനേജ്‌മന്റ് എന്നത് ഒരു കലയാണ്. ഏത് മേഖലയിൽ വിജയിക്കണമെങ്കിലും ഇത് പരിശീലിക്കണം. ടൈം മാനേജ്മെന്റിൽ കഴിവില്ലാത്തവരാണ് എന്നും സമയം കിട്ടിയില്ല എന്ന് പരാതി പറയുന്നത്. എല്ലാ ദിവസവും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു നോട്ട് തയ്യാറാക്കുകയും അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാര്യം ആദ്യം ചെയ്യുകയും ചെയ്യുന്ന ശീലമാണ് ടൈം മാനേജ്‌മന്റ്. എന്റെ സംരംഭവുമായി ബന്ധപ്പെട്ട ഞാൻ ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്നു അറിഞ്ഞാൽ കുറഞ്ഞ സമയം കൊണ്ട് തന്നെ എല്ലാ ജോലിയും ചെയ്ത് തീർക്കാൻ കഴിയും. മുൻഗണന ക്രമം നിശ്ചയിക്കാൻ കഴിഞ്ഞാൽ സമയം ബാക്കിയായിരിക്കും. ആദ്യം ചെയ്യേണ്ട ജോലി ഏത് അത് കഴിഞ്ഞ ഏത് എന്നിങ്ങനെ കൃത്യാമായി പ്ലാൻ ചെയ്താൽ വളരെ വേഗം ഏത് ജോലിയും ചെയ്തു തീർക്കാം. നേരത്തെ ഉറങ്ങി നേരത്തെ എഴുനേൽക്കാൻ ശീലിച്ചാൽ ധാരാളം സമയം കണ്ടെത്താൻ കഴിയും. ടൈം മാനേജ്‌മന്റ് പോലെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് സമയ നിഷ്ഠ. പറഞ്ഞ സമയത്ത് ഓഫീസിൽ എത്തുക , പറഞ്ഞ സമയത് തന്നെ യോഗം ആരംഭിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉടമസ്ഥൻ കാണിച്ചു കൊടുത്താൽ മാത്രമേ തൊഴിലാളികളും അത് പകർത്തുകയുള്ളൂ.

        പരാജയ ഭീതിയോടെ ഏത് സംരംഭം തുടങ്ങിയാലും അത് പരാജയപ്പെടാനുള്ള സാധ്യതയാണ് കൂടുതൽ. വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കിൽ അത് വിജയിക്കുക തന്നെ ചെയ്യും. എല്ലാ പരാജയങ്ങളും വിജയത്തിലേക്ക് നയിക്കും. പരാജയങ്ങളിൽ നിന്ന് അനുഭവങ്ങൾ നേടുക. റിസ്ക് എടുക്കാൻ തയ്യാറാവാത്ത ഒരു ബിസിനസ്സും ഇന്നേ വരെ വിജയിച്ചിട്ടില്ല. നിങ്ങൾ വിജയിച്ചാൽ ഒരു പക്ഷെ കുറച്ച് ആളുകൾ കയ്യടിച്ചേക്കാം , പരാജയപ്പെട്ടാൽ അതിലേറെ ആളുകൾ കളിയാക്കുകയും ചെയ്യും. അതിനാൽ വിജയത്തിൽ കയ്യടിക്കുന്നവരോട് കാണിക്കുന്ന ഇഷ്ടം തന്നെ പരാജയത്തിൽ കൂടെ നിൽക്കുന്നവരോടും കാണിക്കുക. എന്ത് കൊണ്ട് ഞാൻ പരാജയപ്പെട്ടു എന്ന തിരിച്ചറിവിൽ നിന്ന് അടുത്തത് തുടങ്ങുക. സ്വപ്‌നങ്ങൾ വലുതാക്കുക അതിനു വേണ്ടി നിരന്തരം പരിശ്രമിക്കുക. ബിസിനസ്സ് ചെയ്യാനുള്ള അവസരങ്ങൾ എപ്പോഴും ഒരു ‘ബസ്’ പോലെയാണ് എന്നു പറയാറുണ്ട്. ഒന്ന് പോയാൽ അടുത്തത് വരും. ക്ഷമയോടെ കാത്തിരിക്കണം. ഒരു പാട് ബിസിനസുകാർ പരാജയപ്പെട്ടതിനു കാരണം അവർ ഒരു തവണ കൂടെ ശ്രമിക്കാനുള്ള മനസ്സ് കാണിക്കാത്തതാണ്. ഒരു ആശയം വിജയിച്ചില്ലെങ്കിൽ അടുത്ത ആശയം വിജയിക്കും. ഏത് മേഖലയും പോലെ ബിസിനസ്സിലും അപ്രതീക്ഷിത പ്രശ്നങ്ങൾ വരും. മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കണം. ഏത് താഴിനും ഒരു താക്കോലുണ്ടെന്നു പറയുന്നത് പോലെ ഏത് പ്രശ്നത്തിനും ഒരു പരിഹാരമുണ്ടെന്ന ചിന്തയാണ് മുന്നോട്ട് നയിക്കേണ്ടത്. വാഹനം ഓടിക്കുമ്പോൾ ഓരോ സ്പീഡിനും ഒരു ഗിയർ ഷിഫ്റ്റ് നടത്തുന്നത് പോലെ ബിസിനസ്സിലും സ്പീഡ് കൂട്ടുകയും ഗിയർ ഷിഫ്റ്റ് നടത്തുകയും വേണം. നിർഭാഗ്യ വശാൽ നമ്മുടെ നാട്ടിൽ കാണുന്ന മിക്ക സംരംഭവും ഗിയർ മാറ്റാൻ മറന്നവരാണ്. ഗിയർ മാറ്റുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഒരു ബിസിനസ്സ് ആരംഭിക്കുമ്പോൾ അതിന്റെ എല്ലാ കാര്യവും നമ്മൾ തന്നെയായിരിക്കും ചെയ്തിട്ടുണ്ടാവുക . അടുത്ത ഘട്ടത്തിൽ സ്റ്റാഫുകൾ വർധിക്കും പിന്നെ അവരെ നിയന്ത്രിക്കാനുള്ള സംവിധാനം ഉണ്ടാക്കണം . എത്ര വലുതാവുന്നുവോ അപ്പോൾ നമ്മൾ ഒന്നും ചെയ്തില്ലെങ്കിലും ബിസിനസ്സ് മനോഹരമായി നടക്കുന്ന അവസ്ഥയിലെത്തണം. ഏതൊരു ബിസിനസുകാരനും ഓർത്തിരിക്കേണ്ട ഒരു കാര്യമാണ് അവനവന്റെ കഴിവിൽ ശ്രദ്ധ ചെലുത്തുകയും കഴിവില്ലാത്തതിന് ആളെ നിയമിക്കുകയും ചെയ്യുക എന്നത്. വിജയിച്ച ബിസിനസ്സ് കാരുടെ ജീവിത രീതികളും നിലപാടുകളും നമ്മുടെ ജീവിതത്തിലും ബിസിനസ്സിലും പകർത്തുന്നതിൽ തെറ്റില്ല. ബിസിനസ്സ് ആശയത്തെ വേഗത്തിൽ വളർത്തി എടുക്കാൻ സഹായിക്കുന്ന കോച്ചുമാരുടെ സഹായം തേടാവുന്നതാണ്. അറിവുള്ളവരിൽ നിന്ന് ജ്ഞാനം ആർജ്ജിക്കുന്നതാണ് വിജയിയുടെ ലക്ഷണം.

        സാമ്പത്തിക സാക്ഷരതയാണ് ബിസിനസ്സ് കാരന് വേണ്ട മറ്റൊരു കഴിവ്. പെട്ടെന്ന് കുറച്ച് പണം കയ്യിലെത്തുമ്പോൾ അനാവശ്യ കാര്യങ്ങൾക്കായി അത് ചിലവാക്കുന്നതിലൂടെ കൂടുതൽ സാമ്പത്തിക ബാധ്യത വരാനുള്ള സാധ്യത ഉണ്ട്. അങ്ങനെ ജീവിതത്തിൽ തന്നെ പരാജയപ്പെട്ട കുറെ ബിസിനസ്സ് കാരെ നമുക്ക് കാണാം. നല്ലതും ചീത്തയുമായ ആസ്വാദന വഴികളെ തിരിച്ചറിയണം. ഏതെങ്കിലും ബിസിനസ്സുകാരൻ പണം ചിലവഴിക്കാൻ കണ്ടെത്തിയ മാർഗം മയക്കു മരുന്നും മദ്യവുമാണെങ്കിൽ അത് പോലെ ആവാനല്ല ആഗ്രഹിക്കേണ്ടത്. സ്വന്തം ശരീരത്തിനും മറ്റുള്ളവർക്കും ദോഷകരമായി ഭവിക്കാത്ത രീതിയിൽ ആസ്വാദനങ്ങൾ ആവാം. ബിസിനസ്സിന്റെ വിജയം സമ്പാദ്യം വെച്ച് അളന്നു നോക്കരുത് , പകരം ആ ബിസിനസ്സിലൂടെ സംതൃപ്തിയുള്ള ജീവിതം കിട്ടുന്നുണ്ടെങ്കിൽ അതാണ് വലിയ വിജയം. ഏതൊരു വ്യക്തിയും അധ്വാനിക്കുന്നത് തൃപ്തികരമായ സന്തോഷകരമായ ഒരു ജീവിതം ലഭിക്കാനാണ്. നമ്മുടെ ബിസിനസ്സ് നമുക്ക് സന്തോഷവും തൃപ്തിയും തരുന്നില്ലെങ്കിൽ എത്ര ലാഭമുണ്ടെങ്കിലും അതൊരു പരാജയ ബിസിനസ്സാണ്.
        ഒറ്റക്ക് ഒരാൾക്ക് ഒരു ബിസിനസ്സും വിജയിപ്പിക്കാൻ കഴിയില്ല. നമ്മുടെ സാധനങ്ങളോ സർവീസോ സ്വീകരിക്കുന്ന ഒരു സമൂഹമാണ് നമ്മുടെ ബിസിനസ്സിന്റെ വിജയം. ആ സമൂഹത്തോട് കടപ്പാടുണ്ടാവണം. എങ്കിൽ മാത്രമേ തൃപ്തിയുള ജീവിതം ലഭിക്കൂ.നമ്മുടെ സമ്പാദ്യത്തിന്റെ ഒരംശം സമൂഹത്തിൽ അർഹിക്കുന്നവരുടെ കരങ്ങളിൽ ഒരു സഹായമായി എത്തണം. സന്തോഷത്തെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും പറയുന്നത് മറ്റുള്ളവരെ സഹായിക്കുന്നതിലൂടെയാണ് ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുക എന്നാണ്. സംരംഭത്തിന്റെ പ്രധാന ഉദ്ദേശം പോലും ആളുകളെ സഹായിക്കാനായിരിക്കണം.

         

        ബിസിനസ്സ് വിജയത്തിന്റെ മറ്റൊരു പ്രധാന അടിത്തറയാണ് , ബിസിനസ്സിൽ നാമനുഭവിക്കുന്ന ഒരു മാനസിക പിരിമുറുക്കവും കുടുംബത്തിൽ കാണിക്കരുത്. എത്ര തിരക്ക് പിടിച്ച ജീവിതത്തിലും മാതാപിതാക്കൾ ഭാര്യ /ഭർത്താവ് ,മക്കൾ എന്നിവർക്ക് വേണ്ടിയുള്ള സമയം കണ്ടെത്തിയില്ലെങ്കിൽ ഒരിക്കലും സന്തോഷമുള്ള ജീവിതം പ്രതീക്ഷിക്കരുത്. ദിന ചര്യയിൽ തന്നെ കുടുംബത്തിനും കൂട്ടുകാർക്കും വേണ്ടിയുള്ള സമയം മാറ്റിവെക്കണം.
        വൈകാരിക പക്വത ഇല്ലാത്ത സംരംഭകർക്ക് മുന്നോട്ട് പോവാൻ ബുദ്ധിമുട്ടായിരിക്കും. അനവസരത്തിൽ ദേഷ്യം, വെറുപ്പ് , എടുത്തു ചട്ടം ഇതെല്ലം ബിസിനസിനെ സാരമായി ബാധിക്കും. അത് ഉപഭോക്താവിനോട് ആണെങ്കിലും തൊഴിലാളിയോടാണെങ്കിലും. ബിസിനസ്സ് വിജയിപ്പിക്കണം എന്നാഗ്രഹമുള്ളവർ കുറച്ച് സമയം അവനവനിൽ തന്നെ നിക്ഷേപിക്കണം. മന ശാന്തിക്ക് വേണ്ടി യോഗ ,മെഡിറ്റേഷൻ തുടങ്ങിയവാ പതിവാക്കണം. എത്രയൊക്കെ സമ്പാദിച്ചാലും മനസ്സമാധാനം ഇല്ലെങ്കിൽ ജീവിതത്തിനു അർത്ഥമില്ലാതാവും. ഈ അടുത്ത കാലത്ത് പോലും കോടീശ്വരന്മാരായ പല ബിസിനസ്സ് കാരും ഡിപ്രെഷൻ ലും ആത്മഹത്യയുടെ വക്കിലുമാണ്. അതിനു കാരണം ബിസിനസ്സ് തുടങ്ങുന്ന കാലത്ത് തന്നെ മാനസീക ആരോഗ്യത്തിൽ ശ്രദ്ധ കൊടുക്കാത്തതാണ്. മനസ്സമാധാനത്തിനായി കൃത്യമായ ഇടവേളകളിൽ വിശ്രമം എടുക്കുക , ഏറ്റവും സന്തോഷം കിട്ടുന്ന കാര്യങ്ങളിൽ ഏർപ്പെടുക. സുഹൃത്തുക്കളുടെ കൂടെ യാത്ര , പാർട്ടി തുടങ്ങി ജീവിതം നശിപ്പിക്കാതെ പ്രവർത്തികൾ എന്തും.
        മാനസീക ആരോഗ്യം പോലെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ശാരീരിക ആരോഗ്യം. നേരത്തെ എഴുന്നേൽക്കുക , സ്ഥിരമായ വ്യായാമം , ഭക്ഷണ നിയന്ത്രണം , ആവശ്യത്തിനുള്ള ഉറക്കം തുടങ്ങിയവ പരിശീലിക്കണം. കൃത്യമായ ഇടവേളകളിൽ ആരോഗ്യം ചെക്ക് ചെയ്യുക. രോഗം വരാനുള്ള സാധ്യതകളിൽ നിന്ന് വിട്ട് നിൽക്കുക.

        പുതിയ കാലത്ത് വിജയിച്ച ബിസിനസ്സുകാരിൽ അധികവും പരസ്പരം മത്സരിക്കുന്നതിന് പകരം പരസ്പരം ഒരുമിച്ച് നിന്ന് ബിസിനസ്സ് ചെയ്യാനുള്ള സാധ്യതകളെയാണ് പ്രയോജനപ്പെടുത്തുന്നത്. പ്രത്യേകിച്ച് ബിസിനസ്സിൽ വിവര സാങ്കേതിക വിദ്യയുടെ ആവശ്യമുണ്ടെങ്കിൽ അതിൽ കഴിവുള്ള ഒരാളെ ബിസിനസ്സിൽ പങ്കാളിയാക്കുന്നതാണ് നല്ലത്. വിത്യസ്ത മേഖലകളിലുള്ള ഒന്നിലധികം ആളുകൾ കൂടിച്ചേർന്നു നടത്തുന്ന പല ബിസിനസ്സുകളും ഒറ്റക്ക് നടത്തുന്നതിനേക്കാൾ പതിന്മടങ്ങ് വളർന്നതായി നമുക്ക് കാണാം. കോടിക്കണക്കിനു ഉപഭോക്താക്കളുള്ള നമ്മുടെ പോലുള്ള ഒരു രാജ്യത്ത് ബിസിനസ്സ് എത്ര വലുതാക്കിയാലും അതിനെല്ലാം ഉപഭോക്താവുണ്ട്. നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കണം. ഈ കാലഘട്ടത്തിൽ അതിന് സംരംഭകരെ ഏറെ സഹായിക്കുന്ന ഘടകമാണ് സോഷ്യൽ മീഡിയ . നമ്മുടെ ബിസിനസ്സിലൂടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും ലോകത്തോട് വിളിച്ചു പറയാനുള്ള സൗജന്യ മാധ്യമമാണ് സോഷ്യൽ മീഡിയ. നമ്മൾ നൽകുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പ് വരുത്തൽ നിർബന്ധമാണ്. പല ഉത്പന്നങ്ങളും ആളുകൾ വാങ്ങുന്നത് സോഷ്യൽ മീഡിയയിൽ അതിനെക്കുറിച്ചുള്ള അഭിപ്രായം നോക്കിയാണ്. ആളുകൾ കുറ്റം പറയാത്ത രീതിയിൽ കുറ്റമറ്റ സ്വഭാവം നമ്മുടെ ബിസിനസ്സിനുണ്ടാവണം. സോഷ്യൽ മീഡിയയിലൂടെ ബിസിനസ്സ് വളർത്തുമ്പോൾ തന്നെ ബിസിനസുകാരന്റെ വ്യക്തി പ്രഭാവവും , ചെയ്യുന്ന നല്ല കാര്യങ്ങളും ലോകത്തെ അറിയിക്കാൻ ഇതേ മാധ്യമം ഉപയോഗിക്കാം. വളരെ യുക്തിപരമായി ഉപയോഗിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന വലിയ മാധ്യമമാണ് സോഷ്യൽ മീഡിയ. നമ്മുടെ നാട്ടിലെ പല ബിസിനസ്സിനെയും വാനോളം വളർത്തിയതും , വളർന്നുവന്ന പല ബിസിനസ്സിനെയും നശിപ്പിച്ചതും ഇതേ സോഷ്യൽ മീഡിയ ആണ്.
        നേതൃത്വ പാടവം ഏതൊരു ബിസിനസ്സ് കാരനും അനിവാര്യമാണ്. അതിനായുള്ള നിരന്തര പരിശ്രമവും വിവിധ നേതൃത്വ പരിശീലനം ക്യാമ്പുകളിൽ പങ്കെടുക്കുകയും വേണം. ഇതിനെല്ലാമപ്പുറം നിങ്ങളെ ഒരു നേതാവായി അംഗീകരിക്കണമെങ്കിൽ നിങ്ങൾ വളരുന്നതിനൊപ്പം നിങ്ങളുടെ അനുയായികളും വളരുന്നു എന്നവർക്ക് ബോധ്യപ്പെടണം.
        വ്യക്തിപരമായ ജീവിതത്തിലായാലും ബിസിനസ്സ് ജീവിതത്തിലായാലും പരാതി പറയുന്നതിന് പകരം ഉള്ളതിൽ തൃപ്തി കണ്ടെത്തി നന്ദിയുള്ളവരായിരിക്കണം. ഇത്രയൊക്കെ അനുഗ്രഹങ്ങൾ തന്ന ഈശ്വരനോട് നന്ദി പ്രകാശിപ്പിക്കുന്നവർക്കാണ് വീണ്ടും വീണ്ടും ലഭിക്കുന്നത്. എണ്ണിയാലൊതുങ്ങാത്ത അനുഗ്രഹങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട് എന്ന തിരിച്ചറിവാണ് പ്രധാനം.
        ഓരോ സംരംഭകനും തീർച്ചയായും ആർജ്ജിച്ചെടുക്കേണ്ട കുറെ ജീവിത നൈപുണികളുണ്ട് . ആത്മ വിശ്വാസം വളർത്തുക , പ്രശ്ന പരിഹാരത്തിനുള്ള കഴിവ് , യുക്തി പരമായ ചിന്ത , എല്ലാ കാര്യത്തിലും ക്രിയാത്മകത , നല്ല രീതിയിൽ ആശയ വിനിമയം നടത്താനുള്ള കഴിവ് , ഇങ്ങനെ ഓരോന്നായി നേടിയെടുക്കണം. ഓരോ വർഷവും ഓരോ പുതിയ സ്കില്ലുകൾ പഠിച്ചെടുക്കണം. ബിസിനസ്സിനാവശ്യമായ പുതിയ ഭാഷകൾ സംസാരിക്കാൻ പഠിക്കണം.

        നിങ്ങൾ ചെയ്യുന്ന ബിസിനസ്സിൽ നിങ്ങൾ ചെയ്യുന്നത് ശരിയാണെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിൽ അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ സമയം കളയരുത്, അതെ പോലെ തന്നെ ചെയ്യുന്നത് തെറ്റാണെങ്കിൽ അത് ശരിയാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ശ്രമിക്കരുത്.

        ലേഖകനെ കുറിച്ച് :-  MUJEEB T ( Motivational speaker , soft skill trainer with 15 year experience and a life coach ).

        ദീർഘ കാലം സർക്കാർ സർവ്വീസിലിരുന്ന, തന്റെ മേഖല ബിസിനസ്സണെന്ന തിരിച്ചറിഞ്ഞ് ജോലി രാജി വെച്ച് സ്വന്തമായി ബിസിനസ്സ് തുടങ്ങിയ ആളാണ് ലേഖകൻ. “എം ടി വ്ലോഗ്” എന്ന യൂട്യൂബ് ചാനലിലൂടെ ദശലക്ഷക്കണക്കിനു ഫോള്ളോവെർസ് ഉള്ള ലേഖകൻ “എംട്ടീസ് അക്കാദമി” എന്ന പേരിൽ കൊച്ചി ആസ്ഥാനമായി ഭാഷ സ്ഥാപനം തുടങ്ങുകയും ഇപ്പോൾ ഓൺലൈനിലൂടെ മുപ്പത്തിനായിരത്തിൽ അധികം വിദ്യാർത്ഥികൾ മൂന്ന് വർഷം കൊണ്ട് പഠിച്ചിറങ്ങുകയും ചെയ്തിട്ടുണ്ട്.

        Share217Tweet136
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        December 21, 2023
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        The Corporate Oxygen

        The Corporate Oxygen

        January 17, 2026
        How to Start a Startup: A Practical Blueprint for Aspiring Entrepreneurs

        How to Start a Startup: A Practical Blueprint for Aspiring Entrepreneurs

        January 17, 2026
        The Sky Was His Calling

        The Sky Was His Calling

        January 17, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In