പണ്ടൊരു ഗ്രാമത്തിൽ ഒരു ചെറുപ്പക്കാരൻ താമസിച്ചിരുന്നു.അയാൾക്ക് വലിയൊരു എഴുത്തുകാരൻ ആവണം എന്നതായിരുന്നു ആഗ്രഹം . എന്നാൽ അയാൾക്ക് അതിനുള്ള കഴിവില്ല എന്ന് സ്വയം വിശ്വസിച്ചു.
ആത്മവിശ്വാസം ഇല്ലാത്ത അയാൾ ആരാധിക്കുന്ന പ്രശസ്തനായ മറ്റൊരു എഴുത്തുകാരനെ കണ്ടപ്പോൾ ചോ ദിച്ചു.
“എനിക്ക് നിങ്ങളെ പോലെ എഴുതാൻ കഴിയുമോ ? എത്രയെത്ര മനോഹര ശൃഷ്ടികളാണ് നിങ്ങൾ
എഴുതിയിട്ടുള്ളത്? അത്ഭുതങ്ങൾ;
നിങ്ങളെപ്പോലെ ആകാൻ എനിക്കും ആഗ്രഹമുണ്ട് ,എന്താണ് അതിന് വഴി ? “
അയാൾക്കൊരു ഉപദേശം കിട്ടി ” “ദിവസവും ഒരു പേജ് എഴുതുക, നിങ്ങൾ എന്നെക്കാൾ വലിയ
എഴുത്തുകാരനാവും ” ചെറുപ്പക്കാരൻ അതനുസരിച്ചു . വർഷങ്ങൾക്ക് ശേഷം അയാൾ ലോകം കണ്ട ഒരു
എഴുത്തുകാരനായി . ഇതൊരു സാങ്കല്പിക കഥയാണ്.
എന്നാൽ ലോകപ്രശസ്തനായ എഴുത്തുകാരൻ സ്റ്റീഫൻ കിംഗ് പറഞ്ഞത് തൻറെ വിജയത്തിന് കാരണം എന്താ ണ് എന്ന് ചോദിച്ചപ്പോൾ “ഞാൻ ദിവസവും വെറും 2000 വാക്കുകളെഴുതി അത്രയേ ഉള്ളൂ എന്നാണ്”
ടെന്നീസ് താരം സെറീന വില്യംസ് എന്നും പുലർച്ച അഞ്ചുമണിക്ക് എഴുന്നേറ്റ് പരിശീലനം ആരംഭിക്കും .
സത്യത്തിൽ അതൊരു ചെറിയ കാര്യമാണ് പക്ഷേ അത് അവരുടെ വിജയത്തിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കുന്നത്.
എന്തുവന്നാലും ഒരു ദിവസവും മുടങ്ങാതെ ഡെയിലി അരമണിക്കൂർ വായിക്കുക. ഒരു ചെറിയ കാര്യം പക്ഷെ
അഞ്ചുവർഷം കൊണ്ട് നിങ്ങൾ നിങ്ങളുടെ നാട്ടിലെ ഏറ്റവും അറിവുള്ള വ്യക്തിയാവും . വെറും അരമണിക്കൂർ എത്ര വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്.
“വെറും അരമണിക്കൂർ കൊണ്ട് അയാൾ ലോകത്തെ ഏറ്റവും അറിവുള്ള മനുഷ്യരിൽ ഒരാൾ ആയിരിക്കുന്നു. അത്ഭുതം അല്ലെ അത്” ഓഫീസിൽ ലഫ്റ്റിൽ കയറുന്നതിനു പകരം സ്റ്റെപ്പ് കയറിപോകുന്ന ഒരാൾ വർഷങ്ങൾക്ക് ശേഷം ആ ഓഫീസിലെ ആരോഗ്യവാനായ ആളായിരിക്കും .അയാൾ കാര്യമായിട്ട് ഒന്നും ചെയ്തില്ല ചെറിയൊരു കാര്യം സ്റ്റെപ്പ് കയറി പോവുക എന്നത് .പക്ഷേ ദിവസവും അല്ലെങ്കിൽ വർഷങ്ങളോളം അങ്ങനെ ചെയ്യുമ്പോൾ അയാളുടെ ആരോഗ്യത്തിൽ അത് കാര്യമായ ഗുണം നൽകി . സക്സസ് ഉണ്ടാവാൻ എന്താണ് മാർഗം എന്നൊരാൾ അന്വേഷിച്ചു ഇറങ്ങിയാൽ അയാൾക്ക് പല ഉത്തരങ്ങളും കിട്ടും . പക്ഷേ അവസാനം പോയി എത്തുന്നത് ഡിസിപ്ലിൻ എന്ന ഉത്തരത്തിലായിരിക്കും .ഒരേ കാര്യം ഡെയിലി
ചെറുതെങ്കിലും ആയാൽ ചെയ്തു പക്ഷേ വർഷങ്ങൾക്കു ശേഷം അതു വലിയ മാറ്റം ഉണ്ടാകും .
ന്യൂറോ സയൻസ് പഠനങ്ങൾ തെളിയിക്കുന്നത് നമ്മുടെ ശീലങ്ങളും പെരുമാറ്റവും മസ്തിഷ്കത്തിൽ പുതിയ ന്യൂറൽ പാതകൾ സൃഷ്ടിക്കുന്നു എന്നാണ്. ഈ പുതിയപാതകൾ നമ്മുടെ പ്രവർത്തികളെ കൂടുതൽ കാര്യക്ഷമമാക്കും അതിനാൽ, ചെറിയ ശീലങ്ങളിലൂടെ നാം നമ്മുടെ തലച്ചോറിനെ പരിശീലിപ്പിക്കുകയാണ് വലിയ വിജയത്തിന് വേണ്ടി നിങ്ങൾക്ക് വിജയിക്കാൻ നിങ്ങൾ ചെറിയ ശീലങ്ങൾ നിങ്ങളെ സഹായിക്കും . ദിവസവും ചെറിയ ലക്ഷ്യങ്ങൾ നിശ്ചയിക്കുക. അത് നേടാൻ പ്രവർത്തിക്കുക. നിങ്ങളുടെ പുരോഗതി ട്രാക്ക് ചെയ്യുക. ഇന്ന് ഈ നിമിഷം മുതൽ നിങ്ങൾ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങുക. ആ ചെറിയ കാര്യം എന്നും ചെയ്യുക .ചെറുതിൽ അത്ഭുതം ഒളിച്ചിരിപ്പുണ്ട്, ഒന്നും ചെറുതല്….