സേതുരാമയ്യർക്കെന്താ ബിസ്നസ്സിലും സെയിൽസിലും കാര്യം എന്നാവും വായനക്കാർ ചിന്തിച്ചിട്ടുണ്ടാവുക..!
കാര്യമുണ്ട്.
ബിസ്നസുകാരെല്ലാം കസ്റ്റമേർസിനെ കിട്ടാൻ വേണ്ടി സോഷ്യൽ മീഡിയയിൽ വ്യാപകമായി പരസ്യം ചെയ്യുന്ന കാലഘട്ടമാണല്ലോ ഇത്. ലീഡ് ജെനറേഷനു വേണ്ടിയും ലീഡ് മാനേജ്മെൻ്റിനു വേണ്ടിയുമെല്ലാം ധാരാളമായി ഇൻവെസ്റ്റ് ചെയ്യുന്നു മിക്കവരും.
എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്നതുപോലെ ലീഡ്സെല്ലാം കസ്റ്റമേർസല്ല എന്നതാണ് കാര്യം.
കൊട്ട നിറച്ച് ലീഡ്സുണ്ടായിട്ടും ഒന്നു പോലും കൺവെർട്ട് ചെയ്യാൻ കഴിയാതെ വിഷമിക്കുകയാണ് ടെലി കാളർമാരും സെയിൽസ് സ്‌റ്റാഫും. !
ഇവിടെയാണ് സെയിൽസിലെ സേതുരാമയ്യരുടെ പ്രസക്തി.
സിനിമയിലെ സേതുരാമയ്യർക്ക് കൊലപാതകത്തിന് തെളിവന്വേഷിക്കുന്ന പണിയാണെന്ന് എല്ലാവർക്കുമറിയാം.
എന്നാൽ സെയിൽസിലെ സേതുരാമയ്യർക്ക് ലീഡ്സിനെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ബിസ്നസുകാരന് ജാഗ്രതാ നിർദ്ദേശം നൽകുന്ന പണിയാണു നിർവ്വഹിക്കാനുള്ളത്.
കാരണം ലീഡ്സിനെ കള്ള നാണയങ്ങൾ കൊള്ളക്കാരാണ്.
ബിസ്നനുകാരൻ്റെ വിലപ്പെട്ട സമയവും പണവും അധ്വാനവും അടിച്ചു മാറ്റുന്ന കൊള്ളക്കാർ..!!
സിനിമയിലെ സേതുരാമയ്യർക്ക് രണ്ടാലൊന്നാണ് അറിയേണ്ടത്. താൻ സംശയിക്കുന്നയാൾ കുറ്റവാളിയോ നിരപരാധിയോ..??

Tele Sales Expert
Leadership Developer
+91 7356600995
രണ്ടാലൊന്ന് തെളിയിക്കാൻ വേണ്ടി അയാൾ എവിഡൻസ് ശേഖരിക്കുന്നു..
സെയിൽസിലെ സേതുരാമയ്യരും രണ്ടാലൊന്നറിയാൻ വേണ്ടി എവിഡൻസ് ശേഖരിക്കേണ്ടിയിരിക്കുന്നു. അയാൾക്കറിയേണ്ടത് തൻ്റെ മുന്നിരിലിരിക്കുന്ന ആയിരക്കണക്കിന് ലീഡ്സുകളിൽ ആരാണ് യഥാർത്ഥ ബയർ എന്നതാണ്..?
സെയിൽസിലുള്ള ഒരു ടെലി കാളർ ഫോൺ നമ്പർ കറക്കുന്നതിനു മുമ്പു തന്നെ ആരെയൊക്കെ വിളിക്കേണ്ടതില്ല എന്നു തിരിച്ചറിഞ്ഞാലുള്ള നേട്ടമൊന്ന് ആലോചിച്ചു നോക്കൂ.!!
ലീഡ്‌സിലെ കള്ളനാണയങ്ങളെല്ലാം നോൺ ബയെർസ് ആണ്. അവർ നമ്മെ വല്ലാതെ മോഹിപ്പിക്കും. പക്ഷേ നമ്മളിൽ നിന്നും വാങ്ങിക്കില്ല..!!
ഇവരെ നേരത്തെ തന്നെ തിരിച്ചറിയാൽ സെയിൽസിലെ സേതുരാമയ്യർ നമ്മെ സഹായിക്കുന്നു.
ഈ സേതു രാമയ്യരുടെ സേവനം ലഭിക്കാൻ സി. ബി. ഐ ഓഫീസ് വരെ പോകണമെന്നില്ല.!!! അദ്ദേഹം നമ്മുടെ സ്ഥാപനത്തിൽ തന്നെയുണ്ട്.
നമ്മുടെ ബിസ്നസ്സ് ഡവലപ്മെൻ്റ് ഓഫീസർമാരും സെയിൽസ് സ്റ്റാഫും ടെലികാളർമാരും തന്നെയാണവർ.
അവരെ ഓരോരുത്തരെയും ഒരു സേതു രാമയ്യരാക്കി മാറ്റിയെടുക്കണം എന്നു മാത്രം..!!
ദിവസവും നൂറ് ലീഡ് സിനെ വിളിക്കുന്നതിലല്ല കാര്യം .. മറിച്ച്, ബയെർസ് ആകാൻ സാധ്യതയുള്ള ഒരു നൂറു പേരെ വിളിച്ചാൽ റിസൾട്ട് കുതിച്ചുയരും.
മാത്രവുമല്ല ടെലി കാളിംഗ് എക്സിക്യൂട്ടീവിന് തൻ്റെ പ്രൈം ടൈം ഇവരിൽ കേന്ദ്രീകരിക്കാനും സാധിക്കും.
ഏതൊരാളും ഏറ്റവും ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും ഊർജസ്വലതയോടെയും പ്രവർത്തിക്കുന്ന സമയമാണ് പ്രൈം ടൈം
ഈ സമയത്ത് ആ വ്യക്തിയുടെ പ്രോഡക്റ്റിവിറ്റി അതിൻ്റെ ഏറ്റവും ഉച്ചസ്ഥായി ലാവും. വ്യക്തികൾക്കനുസരിച്ച് ഈ പ്രൈം ടൈം വ്യത്യസ്ഥ സമയങ്ങളിൽ ആവാം. സെയിൽസിലെ സേതുരാമയ്യർ ഏറ്റവും അധികം റിസൾട്ട് കൊണ്ടു വരുന്നത് ഈ സമയത്താകും.
അതിനാൽ പരമാവധി നോൺ ബയെർസിനു ഈ സമയത്ത് അവഗണിക്കുന്നതാണ് ബുദ്ധി എന്ന് അയാൾക്കറിയാം.
ഇനി ലീഡ്സിലെ ഈ കള്ള നാണയങ്ങളെ എന്തു ചെയ്യണം എന്നും സെയിൽസിലെ സേതുരാമയ്യർക്ക് നന്നായിട്ടറിയാം..
അവരെ തീരെ അവഗണിക്കുന്നില്ല അയാൾ ..!!
നോൺ ബയെർസിനു വേണ്ടി മറ്റൊരു സ്ട്രാറ്റജി ഒരുക്കുന്നു അയാൾ..
എന്നിട്ട് തൻ്റെ പ്രൈം ടൈമിന് പുറത്തുള്ള സമയം അവരെ ‘കൈകാര്യം ‘ ചെയ്യാൻ ഉപയോഗപ്പെടുത്തുന്നു.
ചുരുക്കി പറഞ്ഞാൽ ഒരു ലീഡ് നെ കൈയ്യിൽ കിട്ടിയാൽ , ഘട്ടം ഘട്ടമായ ഒരു പ്രോസസ്സിംഗിന് അതിനെ വിധേയമാക്കി ബിസ്‌നസുകാരന് അനുകൂലമായ ഒരു പര്യവസാനത്തിലേക്ക് എത്തിക്കുന്നതിൽ സെയിൽസിലെ സേതുരാമയ്യർ കാര്യമായ പങ്കു വഹിക്കുന്നു.
നിങ്ങളുടെ സ്ഥാപനങ്ങളിൽ സെയിൽസിന് ചുക്കാൻ പിടിക്കുന്നവരെ എല്ലാം സേതുരാമയ്യർമാരാക്കി മാറ്റാൻ അബ്ദുൾ എസ് പി നിങ്ങളെ സഹായിക്കുന്നു.