എന്റെ ജീവിതത്തിൽ എന്നെ സ്വാധീനിച്ച വാചകങ്ങളിൽ ഒന്നാണിത് .
ഞാൻ എന്റെ ജീവിതത്തിൽ എപ്പോഴൊക്കെ തളർന്നു പോയിട്ടുണ്ടോ അപ്പോഴൊക്കെ എനിക്ക് മുന്നോട്ടു പോകാൻ പ്രചോദനം നൽകിയ വാക്കുകൾ. 2003 ൽ ബിരുദം പൂർത്തിയാക്കി ഏതൊരു ശരാശരി മലയാളി യുവാവിനെ പോലെ ഒരു ജോലി നേടണം ,സ്വന്തമായി സമ്പാദിക്കണം എന്ന ചിന്ത എന്നിലും കടന്നുകൂടി .ഒടുവിൽ 2003 ഓഗസ്റ്റ് മാസം ഞാനും ഒരു മെഡിക്കൽ റെപ്പായി എന്റെ കരിയർ ആരംഭിച്ചു. അവസാനം ഇന്ത്യൻ എം എൻ സി എന്ന് അറിയപ്പെടുന്ന റാൺബാക്സി വരെ എത്തി ആ യാത്ര.
2007 -ൽ ഫർമ ഇൻഡസ്ടറിയോട് വിടപറഞ്ഞു ബാങ്കിങ് & ഇൻഷുറൻസ് മേഖലയിൽ ജോലി ആരംഭിച്ചു.തുടക്കം ഒരിക്കലും എളുപ്പമായിരുന്നില്ല എങ്കിലും തോറ്റു കൊടുക്കാനുള്ള മനസ്സില്ലാത്തതിനാൽ പിടിച്ചു നിന്നു .ആ സമയത്താണ് ഒരു പബ്ലിക് സ്പീക്കർ ആകണം എന്ന ചിന്ത മനസ്സിൽ കടന്നു കൂടിയത്.അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ യുവജനോത്സവ പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത് ഇതിനൊരു പ്രചോദനം ആയിരുന്നിരിക്കാം .അങ്ങനെ ഇരിക്കുന്ന സമയത്തു തൃശൂർ ലുലുവിൽ വെച്ച് നടന്ന ഒരു ചടങ്ങിൽ 1200 പേരുടെ മുന്നിൽ സംസാരിക്കാൻ ഒരു അവസരം ലഭിക്കുന്നത്.അന്നാണ് എനെറെ ജീവിത്തിൽ ആദ്യമായി എന്റെ മുട്ടുകൾ കൂട്ടിയിടിക്കുന്നു ശബ്ദം ഞാൻ കേൾക്കുന്നത്.അത് എനിക്കൊരു വാശി ആയി ഇനി ഒരിക്കലും എന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കരുത്.നിരവധി ട്രെയിനേഴ്സിനെ കണ്ടു എങ്ങനെ ഒരു മികച്ച ട്രെയ്നർ ആയി മാറാം എന്ന് ഉപദേശങ്ങൾ സ്വീകരിക്കുകയും അതിനോട് അനുബന്ധമായി നിരവധി പുസ്തകങ്ങൾ വായിച്ചു തുടങ്ങുകയും,ഷോർട്ട് നോട്ട്സ് തയ്യാറാക്കക്കുകയും ചെയ്തു. കുറച്ചു കാലം മോട്ടിവേഷണൽ സ്പീക്കർ ആയി പ്രവർത്തിച്ചെങ്കിലും ആർക്കും ആരെയും മോട്ടിവേറ്റ് ചെയ്യാൻ സാധിക്കില്ല എന്ന സത്യം മനസിലായിക്കിയപ്പോൾ മൈൻഡ് പവർ ട്രെയിനിങ് രംഗത്തേയ്ക്ക് തിരിഞ്ഞു അതിനു പ്രചോദനം ആയതു ശിവ ഖേരയുടെ “YOU CAN WIN”എന്ന ബുക്ക് ആണ്.
പിന്നീട് മൈൻഡിനെ കുറിച്ച് അറിയാനുള്ള യാത്ര ആയിരുന്നു ,ആ യാത്രയിൽ NLP ,ഹിപ്പ്നോസിസ് ,മെസ്മേറിസം ,സൈക്കോളജി തുടങ്ങി മനസ്സിനെ പ്രതിപാദിക്കുന്ന എല്ലാ വിഷയങ്ങളെ കുറിച്ച് പഠിക്കുവാൻ തുടങ്ങി. ട്രെയിനിങ്ങിനു ഇടയിൽ ഉപയോഗിക്കുന്ന ഐസ് ബ്രേക്കർസ് ഇൻറർനെറ്റിൽ പരതുമ്പോൾ ആണ് യാദൃശ്ചികമായി മെന്റലിസം ഷോ കാണാൻ ഇടയായത് .ആദ്യ കാഴ്ചയിൽ തന്നെ അത് എന്നിൽ വല്ലാത്ത ഒരു കൗതുകം ഉണ്ടാക്കി.ആ സമയത്തു മെന്റലിസത്തെ കുറിച്ച് ആരും തന്നെ കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല.പക്ഷേ കുറച്ചു ട്രിക്കുകൾ അക്കാലത്തു തന്നെ വെളിപ്പെടുത്തിയവ ആയിരുന്നു അത് മനസിലാക്കി ഞാൻ അത് എന്റെ ട്രെയിനിങ്ങിന്റെ ഭാഗമാക്കി.ഞാൻ വിചാരിച്ചതിലും പത്തിരട്ടി റെസ്പോൺസ് ആണ് എനിക്ക് കാണികളിൽ നിന്നും ലഭിച്ചത് .അത് എനിക്ക് നല്ലൊരു പ്രചോദനം ആയി. മെന്റലിസം തുടർന്ന് പഠിക്കാൻ തീരുമാനിച്ചു അപ്പോഴാണ് ഇത് ഇന്ത്യയിൽ പഠിപ്പിക്കുന്നവർ ഇല്ല എന്ന സത്യം മനസ്സിലാകുന്നത് .ഒടുവിൽ എത്തിച്ചേർന്നത് യു കെ യിൽ നിന്നുമുള്ള ഓൺലൈൻ കോഴ്സിൽ ആയിരുന്നു. അങ്ങനെ നിരവധി പ്രമുഖരായ മെന്റലിസ്റ്റുകളുടെ കീഴിൽ പരിശീലനം നേടി ഇന്നും പഠനം തുടർന്ന് കൊണ്ടിരിക്കുന്നു. 2019 അവസാനം ജോലി ഉപേക്ഷിച്ചു ഫുൾ ടൈം ആയി അഭിനിവേഷത്തെ പിന്തുടരാൻ തീരുമാനിച്ചു അപ്പോഴാണ് കൊറോണ തിരിച്ചടിയായത്, വേദികൾ നഷ്ടപ്പെട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ഒന്ന് പതറി നിൽക്കുമ്പോൾ ആണ് ഓൺലൈനിലൂടെ മെന്റലിസത്തിന്റെ കോഴ്സ് തുടങ്ങുവാൻ തീരുമാനിക്കുന്നത് .ആ തീരുമാനം എന്നെ ദുബായിൽ എത്തിച്ചു ,ഇത് എനിക്കൊരു വഴിത്തിരിവായി ഒരു പാട് ബന്ധങ്ങളും ,അവസരങ്ങളും എനിക്ക് ലഭിച്ചത് ദുബായ് മണ്ണിൽ നിന്നുമാണ്. അതിനു കാരണമായത് മെന്റലിസം എന്ന കലയും .ബിസിനസ്സിന്റെ നാടായ ദുബായിൽ ബിസിനസ് കോച്ചിങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കി ബിസിനെസ്സിൽ മെന്റലിസത്തിനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിച്ചു തുടങ്ങി .ഒടുവിൽ “ബിസിനസ്സ് മെന്റലിസ്റ്റ് ” എന്ന പുതിയ ടെർമിനോളജി ആദ്യമായി ദുബായിൽ അവതരിപ്പിക്കുകയും ചെയ്തു. ദുബായിലെ ഓരോ ബിസിനസ്സ്കാരും അതിനെ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഇന്ന് ദുബായിലെ പ്രമുഖ സ്ഥാപനങ്ങളിൽ എല്ലാം തന്നെ ട്രെയിനിങ് എടുക്കുവാനും ,വിദഗ്ദ്ധ ഉപദേശി ആയി മാറുവാനും സാധിച്ചു .
തിരികെ ജോലിയിൽ കയറുവാൻ പോലും ചിന്തിച്ചു പോയ നിമിഷങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിനെയൊക്കെ മറികടന്നു ഇത്രയും നേട്ടങ്ങൾ കൈവരിക്കുവാൻ സാധിച്ചത് മുകളിൽ ഞാൻ സൂചിപ്പിച്ച വാചകവും എന്തിനും എന്റെ കൂടെ നിന്ന കുടുംബവും,ദുബായിലെ നല്ല കുറച്ചു സുഹൃത്തുക്കളും .പിന്നെ സക്സസ്സ് ആരുടേയും കുത്തകയല്ലെന്ന് എന്നെ പഠിപ്പിച്ച എന്റെ ഗുരുനാഥൻ മിസ്റ്റർ എഡിസൺ ഫ്രാൻസുമാണ് .