സുരക്ഷിതമായ ജോലിയുള്ള ഒരാൾക്ക് സാമ്പത്തിക ജ്ഞാനം ഇല്ലാതെ വിജയിക്കുവാൻ കഴിയുകയില്ല
Robert T.kiyosaki
എന്ത് കൊണ്ട് ദാരിദ്യം❓
” ഒരു മനുഷ്യൻ ദരിദ്രൻ ആയി ജനിക്കുന്നത് അവൻ്റെ കുറ്റം കൊണ്ടല്ല , എന്നാൽ ഒരാൾ ദരിദ്രനായി മരിക്കാൻ ഇടവന്നാൽ അത് അവൻ്റെ തെറ്റ് തന്നെയാണ്”
ദരിദ്രരുടെ പൊതുവേയുള്ള മാനസികാവസ്ഥ തങ്ങൾക്ക് പണമുണ്ടാക്കാൻ കഴിയില്ല എന്നതാണ്. എല്ലായ്പ്പോഴും അവർ ആസൂത്രണം ചെയ്യുന്നത് ചെറിയകര്യങ്ങാളെ കുറിച്ചായിരിക്കും. വലിയ സ്വപ്നങ്ങൾ കാണാനോ അതിനായി യത്നികാനോ പലരും ഒരുക്കമല്ല. ലോകത്തെവിടെയും ഒട്ടേറെ അവസരങ്ങൾ ഉണ്ടെന്ന് അവർ കാണുന്നില്ല. അവരുടെ വീക്ഷണം പലപ്പോഴും സങ്കുചിതമാണ്. ഇല്ലായ്മയിൽ നിന്ന് സൃഷ്ടികർമ്മം നടത്താൻ വേണ്ടത് നവീനമായ കാഴ്ച്ചപ്പാടും ഭാവനയും ഇച്ഛാശക്തിയും ദിർഘവീക്ഷണവുമാണ്. ഭാവനാ സമ്പന്നർ അവരു പോലുമറിയാതെ അവസരങ്ങൾക്ക് പിന്നാലെ പായും അതുകൊണ്ടു തന്നെ ഒട്ടേറെ അവസരങ്ങൾക്കു മുന്നിൽ തെളിയുകയും ചെയ്യും. അവരത് വേണ്ട വിധം ഉപയോഗിച്ച് സമ്പത്തും സന്തോഷവും നേടി കൊണ്ടേയിരിക്കും. അതേ സമയം തൊട്ടുമുന്നിലുള്ള അവസരങ്ങൾ പോലും കാണില്ല ചിലർ , ഉപയോഗിക്കുകയുമില്ല. ഭാഗ്യവാന്മാർ ആയത് കൊണ്ടാണ് ചിലർക്ക് അവസരങ്ങൾ ലഭിക്കുന്നതും അവർ സമ്പന്തരാകുന്നതുമെന്ന് അന്ധമായി വിശ്വസിക്കുന്നവരാണ് പലരും. നിർഭാഗ്യവരായത് കൊണ്ട് തങ്ങൾക്ക് അവസരങ്ങളൊന്നു ലഭിക്കില്ലെന്ന് ഇവർ കരുതുന്നു. ഇത്തരം ധാരണയും വിശ്വാസവും മൂലം അവർ ദാരിദ്രത്തിൽ തന്നെ ജീവിച്ച് ദാരിദ്രത്തിൽ തന്നെ മരിക്കുന്നു. ഒരവസരം ഉപയോഗ പെടുത്തുമ്പോൾ അത് പരാജയപ്പെടുമോ എന്ന ആശങ്ക ഭാവനാ സമ്പന്നരായവർക്ക് ഒരിക്കലും ഉണ്ടാകുന്നില്ല
സമ്പത്തിനായി മനസ്സിൻ്റെ ശക്തി ഉപയോഗപ്പെടുത്താം
” ലോകത്തിലെ ഏറ്റവും വലിയ ശക്തി അവനവൻ്റെ തന്നെ മനസ്സിൻ്റെ ശക്തിയാണ് . ആ ശക്തി തിരിച്ചറിയുക, ജീവിതത്തിൽ വിജയിക്കാം”
നമ്മുടെ ജീവിതത്തിൻ്റെ ശിൽപി യഥാർത്ഥത്തിൽ നമ്മൾ മാത്രമാണ്. വെറും തരിശായി കിടക്കുന്ന ഭൂമിയിൽ ഒരു മണിമന്ദിരം പണിയാമെന്ന് ആദ്യം ചിന്തിക്കുന്നത് നാമാണ് . അതിൻ്റെ യഥാർത്മ രൂപ രേഖ ( blue print) ആദ്യം രൂപം കൊള്ളുന്നത് നമ്മുടെ മനസ്സിലാണ്. അതെത്ര വലിപ്പമുള്ള കെട്ടിടമായിരിക്കണമെന്നും നാം തന്നെയാണ് നിശ്ചയിക്കുന്നത്. നമ്മുടെ മനസ്സിലെ രൂപ രേഖയ്ക്കനുസരിച്ച് കല്ലും കുമ്മായവും കൊണ്ട് അത് പൂർത്തിയാക്കുക മാത്രമാണ് ആർക്കിടെക്റ്റ് ചെയ്യുന്നത്. ആർക്കിടെക്റ്റ് അതിൻ്റെ രൂപരേഖ തയ്യാറാക്കും മുമ്പ് വീട് എന്ന സങ്കൽപ്പം നമ്മുടെ മനസ്സിൽ കൊണ്ടിട്ടില്ലേ?
ദാരിദ്രത്തിൻ്റെ രൂപരേഖ നാം കൊച്ചു കുഞ്ഞായിരിക്കുമ്പോൾ മനസ്സിൽ കയറിക്കൂടുന്നതാണ്. കുഞ്ഞായിരിക്കുമ്പോൾ മാതാപിതാക്കൾ പകർന്നു തരുന്നതാണ് ലോകത്തെക്കുറിച്ചുള്ള ആദ്യത്തെ സങ്കൽപ്പങ്ങൾ. നല്ലൊരു കളിപ്പാട്ടം കണ്ടാൽ അത് കൈക്കലാക്കാൻ കുട്ടി ആഗ്രഹിക്കുന്ന സമയത്ത് അമ്മ കുട്ടിയോട പറയും ‘അയ്യോ മോനേ’ നമ്മൾ പാവങ്ങളല്ലെ നമുക്ക് കളിക്കാൻ നമ്മുടെ കൊക്കിൽ ഒതുങ്ങതല്ലേ ആഗ്രഹിക്കാവൂ. എന്ന് ഓരോ തവണയും കുട്ടി തൻ്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും മാതാപിതാക്കളോട് പറയുമ്പോൾ അമ്മയുടെ മറുപടി “നമ്മൾ പാവങ്ങളാണ് ” എന്നായിരിക്കും അതോടെ കുട്ടികളുടെ മനസ്സിൽ ” തങ്ങൾ പാവങ്ങളാണ് ” എന്ന ചിന്ത അരക്കിട്ട് ഉറപ്പിക്കുന്നത് പോലെ ദൃഢമാകുന്നു. അങ്ങനെ ആ ഇളം മനസ്സിൽ ദാരിദ്ര്യത്തിൻ്റെ രൂപരേഖ ഉണ്ടാവുകയായി. ആത്യന്തികമായി പണമുള്ളവരോട് ആ കുഞ്ഞു മനസ്സിൽ അമർഷം മുളപ്പൊട്ടുകയായി. ഏറെ താമസിയാതെ അത് വളർന്ന് പന്തലിക്കുകയും ചെയ്യുന്നു.
എന്നാൽ ഇതേ കുട്ടിയുടെ മനസ്സിൽ തന്നെ കോടീശ്വരനാകാനുള്ള രൂപരേഖ സൃഷ്ടിക്കാനാകും അതിന് ആദ്യമായി ദാരിദ്രത്തിൻ്റെ രൂപരേഖ മനസ്സിൽ നിന്ന് പറിച്ചെറിയണം അവിടെ സമ്പത്തിൻ്റെ രൂപരേഖയിൽ അതി മനോഹരമായ ഒരു ഗോപുരം സമൃദ്ധിയുടെയും സമ്പത്തിൻ്റെയും നിറമുള്ള ഗോപുരം പടുത്തുയർത്തണം
മനസ്സ് എന്ന പൂന്തോട്ടം
നമ്മുടെ മനസ്സ് ഒരു പൂന്തോട്ടമാണെന്ന് സങ്കൽപ്പിക്കുക നന്നായി ഉഴുതുമറിച്ച് മണ്ണ് . അവിടെ നമുക്ക് ഏത് വിത്ത് വേണമെങ്കിലും വിതയ്ക്കാം. നല്ല സൗരഭ്യം തരുന്ന പൂക്കളുടെയും രുചികരമായ കായ്കനികളുടെയും വിത്തുകളാകാം. മുള്ളുകൾ കൊണ്ട് നിറഞ്ഞതും ഫല ശൂന്യമായ ചെടികളുടെ വിത്തുമാകാം അതായത് സന്തോഷവും സൗഭാഗ്യവും നിറഞ്ഞ ധനികനായി ജീവിയ്ക്കാൻ സഹായിക്കുന്ന വിത്തും നൈരാശ്യത്തോടെ ദാരിദ്രത്തിൽ കഴിയാൻ കാരണമാകുന്ന വിത്തും
ഇതിൽ നിങ്ങൾ ഏത് വിത്ത് നടും?
മനസ്സിൽ സന്തോഷവും സൗഭാഗ്യവും തരുന്ന ധനികനായി വളരാനുള്ള വിത്തിടുക . മനസ്സ് എന്ന പൂങ്കാവനത്തിൽ നല്ല പൂക്കളും മധുരമുള്ള കായ്കനികളും വിരിയുന്ന ചെടികൾ വളരും . അതിൻ്റെ സൗരഭ്യം അനുഭവിക്കുക
നമ്മുടെ മനസ്സിലെ രൂപരേഖയ്ക്ക് അടിത്തറയിടുന്നത് എട്ട് വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ്. ഈ സമയത്ത് ചുറ്റുവട്ടത്ത് നിന്ന് ഒരേ രീതിയിൽ തുടർച്ചയായി കാണുന്ന കാഴ്ച്ചകളും മാതാപിതാക്കളിൽ നിന്ന് നിരന്തരമായി കേൾക്കുന്ന കാര്യങ്ങളുമൊക്കെ കുട്ടിയുടെ ഉപബോധ മനസ്സിലേക്ക് കടന്ന് ജീവിതത്തെ കുറിച്ചുളള രൂപരേഖയ്ക്ക് അടിത്തറയിടുന്നു.
എന്താണ് യഥാർത്ഥത്തിൽ ഈ മനസ്സ് ❓
നമ്മുടെ ശരീരത്തിലെ പ്രധാന ഊർജ ഉറവിടമാണ് മനസ്സ് . അതിന് രണ്ടു ഭാഗങ്ങളുണ്ട്
മനസിന് ജാഗ്രതയിലിരിക്കുന്ന, അല്ലെങ്കിൽ ഉണർന്നിരിക്കുന്ന അവസ്ഥയാണ് ബോധാവസ്ഥ( ബോധമനസ്സ്) എന്നാൽ ഇതിൻ്റെ ശക്തി കേവലം 10 % മാത്രാണ്. അതേസമയം , 24 മണിക്കൂറും പ്രവർത്തനക്ഷമമായിരിക്കുന്ന ഉപബോധമനസ്സിൻ്റെ ശത്തിയാകട്ടെ തൊണ്ണൂറ് ശതമാനവും. മനസ്സ് ഊർജജത്തിൻ്റെയും ബോധത്തിൻ്റെയും പ്രഭവകേന്ദ്രമാണ് . ബോധമനസ്സിൻ്റെ ഭാഗമായ കുറെ ഘടകങ്ങളുണ്ട്. ദാഹം, വിശപ്പ്, തെരെഞ്ഞെടുക്കൽ, ചിന്ത, വിധിയെഴുത്ത്, പ്രവൃത്തി, ആഗ്രഹം ഇവയൊക്കെ ബോധമനസ്സിൻ്റെ ഭാഗമാണ്.
ആദ്യമായി ചിന്ത കൊട്ടിടുന്നത് ഉപബോധമനസ്സിലാണ്. അതുകൊണ്ടാണ് പ്രഭവസ്ഥലത്തു തന്നെ ഒരു തീരുമാനത്തിൻ്റെ വിത്ത് ഇടണമെന്നു പറയുന്നത്. അതിന് വളരാനുള്ള അനുകൂല പരിസ്ഥിതി കൂടി ഒരുക്കികൊടുത്താൽ ആ തീരമാനം നടപ്പാൻ വരുത്താൻ എളുപ്പമായി . എന്നു മാത്രമല്ല , ഉപബോധ മനസ്സിൻ്റെ ശക്തി അപാരായതിനാൽ ആഗ്രഹം സഫലീകരിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല
ഗർഭസ്ഥ ശിശു ആയിരിക്കുമ്പോൾ തന്നെ ഉപബോധമനസ്സ് പ്രവർത്തിക്കുന്നുണ്ട്. നാം ഉറക്കത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ഉപബോധമനസ്സിൻ്റെ നിർദ്ദേശാനുസരണം ഉള്ളവയാണ്. ഉപബോധ മനസ്സിനെ കൂടി ഉണർത്തുമ്പോഴാണ് നമ്മുടെ കഴിവുകൾ അതിൻ്റെ പാരമ്യത്തിലെത്തുന്നത് . കഴിക്കേണ്ട ആഹാരം തെരെഞ്ഞടുക്കുന്നതും അത് കഴിക്കുന്നതും ബോധമനസ്സിൻ്റെ നിർദ്ദേശപ്രകാരമാണ്. ആഹാരം കഴിക്കുന്നതോടെ ബോധമനസ്സിൻ്റെ ജോലി തീർന്നു. ആഹാരം ശരീരരത്തിനുള്ളിൽ എത്തിക്കഴിഞ്ഞുളള പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് ഉപബോധ മനസ്സിൻ്റെ നിർട്ടേശത്താലാണ്. ദഹനം മുതൽ വിസർജ്ജനം വരെ അത് നീളുന്നു. ദഹിച്ച ആഹാരം ശരീരത്തിലെ ഓരോ കോശങ്ങളിലുമെത്തി ഊർജ്ജമായി മാറുകയാണ്. ഇതിനിടയിൽ ദഹനരസം ഉൽപ്പാദിപ്പിക്കുന്നത് പോലെയുള്ള പലകാര്യങ്ങളും ചെയ്യേണ്ടതുണ്ട്. ഇതിനെല്ലാമുള്ള നിർദ്ദേശം ഒരിക്കലും ബോധമനസ്സ് നൽകുന്നില്ല.
എന്താഹാരം കഴിച്ചു. എത്രമാത്രം കഴിച്ചു എന്ന് മനസ്സിലാക്കി അത് ദഹിപ്പിക്കുന്നതിന് ആവശ്യമായ ആമാശയ രസം ഉപബോധ മനസ്സിൻ്റെ നിർദ്ദേശത്താൽ ശരീരം തന്നെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ആഹാരം ഊർജമായി മാറുന്നത് വരെയുള്ള എല്ലാ ജോലികളും സ്വാഭാവികമായി നടക്കുന്നു അവിടെ ബോധ മനസ്സിന് യാതൊരു സ്ഥാനവുമില്ല.
ഓരോരുത്തരുടെയും കഴിവുകൾ വിത്യസ്തമാണ്. ഈ കഴിവുകൾ സ്തിഥി ചെയ്യുന്നത് ബോധമനസ്സിലാണ്
ദാരിദ്രത്തിൽ ജീവിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? ഒരിക്കലുമില്ല. കോടീശ്വരന്മാരായി തികഞ്ഞ ആർഭാടത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ എല്ലാവർക്കും അത് സാധിക്കുന്നില്ല . ആഗ്രഹിച്ചത് കൊണ്ട് മാത്രം ആയില്ല. ആ ആഗ്രഹം സഫലമാക്കണം. എന്ത് കൊണ്ടാണ് ആഗ്രഹങ്ങളൊന്നും സഫലമാകാതെ പോകുന്നത്? ചിന്തിച്ചാൽ ഒരു കാര്യം വ്യക്തമാകും . നാമൊക്കെ ബോധമനസ്സിലാണ് സാധാരണയായി തീരുമാനങ്ങൾ എടുക്കാറുള്ളത്. ബോധമനസ്സിൻ്റെ തീരുമാനങ്ങൾക്ക് ആയുസ്സ് കുറവാണ്. അവ പെട്ടെന്ന് തേഞ്ഞു മാഞ്ഞു പോകും എന്നാൽ ഉപബോധമനസ്സിൽ ഒരു തീരുമാനത്തിൻ്റെ വിത്ത് ഇട്ടാൽ ക്രമേണ അത് വളർന്ന് പന്തലിച്ച് പ്രാവർത്തിക തലത്തിൽ എത്തിച്ചേരും
“മനസ്സും പാരച്യൂട്ടും ഒരു പോലെയാണ് . തുറന്നാലേ രണ്ടും പ്രവർത്തിക്കുകയുള്ളൂ. മനസ്സിനെ സ്വപ്നങ്ങളുടെ അനന്ത വിഹായസിലേക്ക് തുറന്ന് വിടുക. പുതിയ ലക്ഷ്യങ്ങളിലേക്ക് അത് പറന്നുയരട്ടെ”