ഒരു സംരംഭകന്റെ വളർച്ചയ്ക്കായി
സംരംഭകർ തങ്ങളുടെ കഴിവുകളും, പ്രാപ്തിയും പരമാവധി ഉപയോഗിച്ച് സ്വയം ബിസിനസ് ആശയങ്ങളെ പുനർനിർമ്മിക്കുകയാണ് പതിവ്. മികച്ച ലീഡറാകാൻ സെൽഫ് ഇംപ്രൂവ്മെന്റ് അനിവാര്യമാണ്. മികച്ച ലീഡേഴ്സിനെ സംബന്ധിച്ചിടത്തോളം മനുഷ്യവിഭവങ്ങളും ടെക്നോളജികളും വിജയകരമായ വിന്യസിച്ചാൽ മാത്രമാണ് ബിസിനസിനെ ഉയരങ്ങളിൽ എത്തിക്കാൻ സാധിക്കൂ. എന്നാൽ ഈ പ്രക്രിയ എളുപ്പമുള്ളതല്ല. അനിശ്ചിതത്വങ്ങളും, കടുത്ത മത്സരവും നിറഞ്ഞിരിക്കുന്ന ഈ മേഖലയിൽ അനുഭവസമ്പന്നരായ മെൻറർമാരുടെ സേവനം വിജയകരമായി ഉപയോഗിച്ച് വിജയം നേടാം.
സാമ്പത്തിക അനിശ്ചിതത്വങ്ങൾ, ടെക്നോളജികൾ അഡോപ്റ്റ് ചെയ്യുന്നതിനുള്ള ഗ്യാപ്പുകൾ, അടിസ്ഥാന സൗകര്യ ലഭ്യത തുടങ്ങിയ നിരവധി വെല്ലുവിളികൾ ഈ കാലഘട്ടത്തിൻറെതായുണ്ട്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, ഒരു സംരംഭകന് തന്റെ ബിസിനസ്സിനെ എങ്ങനെ പുരോഗതിയിൽ എത്തിക്കാൻ സാധിക്കും? ഇവിടെയാണ് ഏറ്റവും മികച്ച ഇൻഡസ്ട്രി എക്സ്പീരിയൻസ്സോടുകൂടിയ, പാഷനേറ്റായ മികച്ച ഒരു ബിസിനസ് കോച്ചിന്റെയോ, മെന്ററുടെയോ കൈത്താങ്ങ് സഹായകമാകുന്നത്. അതുകൊണ്ടുതന്നെ നമുക്ക് നോക്കിയാൽ അറിയാം ഇന്ത്യയിലെ മികച്ച ബിസിനസ് കോച്ചുകൾ മികച്ച ലീഡേഴ്സ് ആണ്, അവർക്ക് ബിസിനസ് ഉടമകളെ സ്വാധീനിക്കാനും, എജ്യുക്കേറ്റ് ചെയ്യാനും പ്രോത്സാഹിപ്പിക്കാനും കഴിയും, കൂടാതെ അവരിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ മനസ്സിലാക്കി അവരെ വിജയത്തിൽ എത്തിക്കാൻ ഈ മെന്റേഴ്സിന് കഴിയും. നിങ്ങൾക്ക് ഒരു ബിസിനസ് കോച്ച് ആവശ്യമാകുന്നത് ഇതുകൊണ്ടാണ്:
ഒരു മെന്റർ തൻറെ എക്സ്പീരിയൻസിനിന്നും
നിങ്ങളുടെ റിക്വയർമെൻറിന് അനുസരിച്ചുള്ള പ്ലാനുകൾ തയ്യാറാക്കി നൽകുന്നു.
ഒരു ബിസിനസ് കോച്ചിന്റെയും മെന്ററുടെയും സാന്നിധ്യം നിങ്ങൾക്ക് പുത്തൻ ആശയങ്ങളെ റോളിംഗ് ചെയ്യാനും വരാനിരിക്കുന്ന വെല്ലുവിളികൾക്കായി തയ്യാറെടുക്കാനും ആത്മബലം നൽകുന്നു.
സംരംഭകർ തങ്ങളുടെ സാധ്യതകൾ കണ്ടെത്തി അദ്ദേഹത്തിന്റെ സമ്പന്നമായ അനുഭവത്തിൽ നിന്ന് പ്രയോജനം നേടുന്നതിലൂടെ ബിസിനസുകാരുടെ ആത്മവിശ്വാസം
നഷ്ടമാകാതെ
ബിസിനസ് കോച്ചുമായി ഗതിവിധികളെ വിലയിരുത്തി തീരുമാനമെടുക്കുന്നത് വ്യക്തിഗതമായ അടിസ്ഥാനത്തിലാണ്.
ഒരു പ്രൊഫഷണൽ ഉപദേശകനെന്ന നിലയിൽ പ്രത്യേക പിന്തുണ നൽകുന്നതിലൂടെ അദ്ദേഹം ഒരു സംരംഭകന്റെ റോളിന് വലിയ മൂല്യം ചേർക്കുന്നു. ഒരു ബിസിനസ് ഉടമയ്ക്ക് അനിശ്ചിതത്വവും അജ്ഞതയുമുള്ള മേഖലകളിൽ ഇത് പ്രത്യേകിച്ചും സഹായകമാണ്. കലുഷിതവും മാത്സര്യവും നിറഞ്ഞ സാഹചര്യങ്ങളിൽ വിജയ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് ഒരു മെന്റർ തന്റെ അനുഭവസമ്പത്തിൽ നിന്നും മികച്ച സംഭാവനകൾ നൽകുന്നു.
മിക്ക സ്റ്റാർട്ടപ്പുകളും പരിമിതമായ വിഭവങ്ങളുമായാണ് ആരംഭിക്കുന്നത്, കൂടാതെ അവർ നേരിടുന്ന ത്വരിതഗതിയിലുള്ള മത്സരത്തിന്റെ ലോകത്ത് വേണ്ടത്ര അനുഭവ സമ്പത്ത് ഇല്ലാത്തത് കടുത്ത സമ്മർദ്ദത്തിനും സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുന്നു. അത്തരം സാഹചര്യങ്ങളിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് അതിജീവനത്തിനും വളർച്ചയ്ക്കും വളരെ നിർണായകമാണ്. സ്റ്റാർട്ടപ്പ് കാർക്കും പുതിയ ബിസിനസ് ആശയങ്ങൾ കൊണ്ട് സംരംഭം ആരംഭിച്ചവർക്കും ഇതിനകം നിരവധി പ്രശസ്ത ബ്രാൻഡുകൾ നിറഞ്ഞ ഒരു വിപണിയിൽ ശോഭിക്കുകയും നിലനിൽക്കുകയും ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ഒരു ബിസിനസ് കോച്ചും മെന്ററും തന്റെ കണക്ഷനുകളുടെയും, കഴിവുകളുടെയും, അനുഭവ സമ്പത്തിന്റെയും സഹായത്തോടെ നിങ്ങളെ പിന്തുണയ്ക്കുകയും, ഏത് പ്രതികൂല സാഹചര്യങ്ങളിലും പൊരുതാനും, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും സ്വന്തം കഴിവിൽ ഉറച്ചുനിൽക്കാനുള്ള കഴിവും വർദ്ധിപ്പിക്കുകയും ചെയ്യും.
മെന്ററിങ് കൊണ്ട് ഏറ്റവും കൂടുതൽ സാധ്യതയുണ്ടാവുന്നത് നെറ്റ്വർക്കിങ്ങിലാണ് ഇത് ഏറെനാളത്തെ പരിശ്രമ ഫലമായി മെൻറർക്കോ, ബിസിനസ് കൊച്ചിനോ സ്വന്തമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങളെ നമ്മുടേതാക്കി മാറ്റുവാനും.
അതുവഴി ബിസിനസ് സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാനും നെറ്റ്വർക്കിംങ്ങിന് വലിയ സാധ്യതയുണ്ട്. സ്റ്റാർട്ടപ്പായാലും എസ് എം ഇ യായാലും നന്നായി സ്ഥാപിതമായ സംഘടനയായാലും നെറ്റ്വർക്കിംഗ് അവസരങ്ങൾ പുതിയ ഉപഭോക്താക്കളെ, വിപണികളെ, പങ്കാളികളെ കണ്ടെത്തുന്നതിനുള്ള അവസരം എന്നിവ സംരംഭകർക്ക് നൽകുന്നു. നിങ്ങളുടെ ദൃശ്യത വർദ്ധിപ്പിക്കുകയും, നിങ്ങളുടെ അറിവ് പങ്കിടുകയും ചെയ്യുമ്പോൾ പുതിയ റഫറലുകൾ സൃഷ്ടിക്കാനും അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും കഴിയും. ഇത് നിങ്ങളുടെ ബിസിനസിൽ മൊത്തത്തിൽ പോസിറ്റീവിറ്റി പടർത്തുന്നു. ഒരു മെന്റർ വർഷങ്ങളോളമുള്ള വ്യവസായത്തിലെ അനുഭവത്തിലൂടെ രൂപപ്പെട്ട അദ്ദേഹത്തിന്റെ വിലയുള്ള കണക്ഷനുകളിലേക്ക് ഒരു സംരംഭകനെ പരിചയപ്പെടുത്തിക്കൊണ്ട് അത്തരം നെറ്റ്വർക്കിംഗ് പ്രവർത്തനങ്ങൾക്ക് ഒരു പ്രചോദനം നൽകുന്നു. ഇത് വിജയത്തിലേക്കുള്ള വഴിയൊരുക്കുന്നു. മാർക്കറ്റിംഗ്, ബ്രാൻഡിംഗ് പ്രമോഷൻ മീഡിയ പബ്ലിക് റിലേഷൻസ് എന്നീ മേഖലകളിലും ബിസിനസ് കോച്ചിന്റെ അഥവാ മെന്ററുടെ അനുഭവസമ്പത്ത് സാമ്പത്തികമായ ലാഭത്തോടൊപ്പം നിങ്ങളുടെ ബിസിനസിന്റെ സ്പീഡ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു.