• Latest
  • Trending
  • All
  • News
  • Business
  • Politics
  • Science
  • World
  • Lifestyle
  • Tech
പുതിയ കാലത്തെ കരിയർ പ്ലാനിങ്

പുതിയ കാലത്തെ കരിയർ പ്ലാനിങ്

January 2, 2025
From Clay to Creativity: The Story of Aabharana

Art, Courage, and Purpose ALTOGETHER

August 7, 2026
Art Without Limits

Art Without Limits

August 7, 2026
From Clay to Creativity: The Story of Aabharana

Don’t Wait for Opportunities, Create Them

August 7, 2026
From Clay to Creativity: The Story of Aabharana

From Clay to Creativity: The Story of Aabharana

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Dreams Delayed, Not Destroyed

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Beyond Boundaries

August 7, 2026
Before You Become a Franchise Owner

Before You Become a Franchise Owner

August 7, 2026
MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

August 7, 2026
A Journey of Dedication, Resilience, and Purpose

A Journey of Dedication, Resilience, and Purpose

August 7, 2026

A Journey of Spiritual Awakening

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Elon Musk: The World’s First Trillionaire – A Journey That Redefined Success

August 7, 2026
The Psychology of Sales: Why Understanding Human Behavior is the Key to Sales Success

Success Beyond Balance Sheets

August 7, 2026
  • Highlights
  • Business
  • Trending
  • Miscellaneous
Sunday, September 6, 2026
  • Login
Jaytrade Times
  • Highlights
    • All
    • Business Celebrities
    • Society
    • StartUp
    • Youth
    ആയുർവേദം ഇഹം

    ഒരു ഹാപ്പി ബിസിനസ്‌

    Bucho – The Smoked Brisket Born in the Flames of Kozhikode

    Bucho – The Smoked Brisket Born in the Flames of Kozhikode

    Trade and Industry Sector: Challenges and Concerns

    Trade and Industry Sector: Challenges and Concerns

    Kidilan Muthassi

    Kidilan Muthassi

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    എന്റെ സംഗീത യാത്രയും : ഞാൻ പിന്നിട്ട വഴികളും

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നടിയും ബിസിനസ് ഐക്കണും : റീനാ ബഷീർ

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നിങ്ങളുടെ ബിസിനെസ്സിനെ അറിയുവാനും, അഴിച്ചുപണിയാനും, അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുന്ന ഒരു എളുപ്പവഴി …

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    നാഗരാസൂത്രണത്തിൽ കലയും സംഗീതവും ഇഴ ചേർത്ത്..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    യാനങ്ങൾ കഥ പറഞ്ഞ തീരങ്ങൾ..

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    നിറങ്ങളാൽ അൽബുദ്ധങ്ങൾ സൃഷ്ടിച്ചവൾ…

    Trending Tags

    • Business
      • All
      • Business Motivation
      • Legal Talks
      • Opportunity
      Before You Become a Franchise Owner

      Before You Become a Franchise Owner

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      MSME Registration & Franchise Business: Two Legal Foundations Every Entrepreneur Must Understand

      Love What You Do, and Success Will Follow

      Love What You Do, and Success Will Follow

      6 Mistakes That Can Destroy a Business

      6 Mistakes That Can Destroy a Business

      5 Major Legal Mistakes Startup Founders Make

      5 Major Legal Mistakes Startup Founders Make

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Psychology of Sales: Why Understanding Human Behavior is the Key to Sales Success

      The Corporate Oxygen

      The Corporate Oxygen

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      How to Start a Startup: A Practical Blueprint for Aspiring Entrepreneurs

      WHATEVER HAPPENS HAPPENS FOR THE GOOD

      WHATEVER HAPPENS HAPPENS FOR THE GOOD

      Founder vs Investor: Who Really Controls a Startup ?

      Founder vs Investor: Who Really Controls a Startup ?

      Trending Tags

      • Trending
        • All
        • Fashion
        • Food
        • Health
        • Women
        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Beyond Boundaries

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Carrying Forward a Legacy of Healing Through Narayaneeyam Arya Ayurvedam

        Mambally’s — Preserving India’s Baking Legacy Through Generations

        Mambally’s — Preserving India’s Baking Legacy Through Generations

        Weaving Dreams into Reality…

        Weaving Dreams into Reality…

        The Flavor’s of Meenchatti

        The Flavor’s of Meenchatti

        Career and Well-being

        Career and Well-being

        Journey of Team Kunjippuzhu

        Journey of Team Kunjippuzhu

        NOMOPHOBIA

        NOMOPHOBIA

        The Business Stress

        The Business Stress

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

        Meraki: The Success of Makeup Artist Arathi, Built on Passion and Hard Work

      • Miscellaneous
        • All
        • Brand
        • Insurance
        • Tech
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        From Clay to Creativity: The Story of Aabharana

        From Clay to Creativity: The Story of Aabharana

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Delayed, Not Destroyed

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Success Beyond Balance Sheets

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Crafting Elegance with Passion

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Threads of Success

        The Psychology of Sales: Why Understanding Human Behavior is the Key to Sales Success

        Dreams Never Expire

        BRAINNET – EMPOWERING FUTURES THROUGH SKILLS

        BRAINNET – EMPOWERING FUTURES THROUGH SKILLS

        Where Struggle Met Strength: The Girl Who Refused to Give Up

        Where Struggle Met Strength: The Girl Who Refused to Give Up

        The Roots That Built Ashtaveni

        The Roots That Built Ashtaveni

        Trending Tags

        No Result
        View All Result
        Jaytrade Times
        No Result
        View All Result
        Home News Business Business Motivation

        പുതിയ കാലത്തെ കരിയർ പ്ലാനിങ്

        by WebDesk
        January 2, 2025
        in Business Motivation
        0
        പുതിയ കാലത്തെ കരിയർ പ്ലാനിങ്
        498
        SHARES
        1.4k
        VIEWS
        Share on FacebookShare on Twitter

        മനുഷ്യകുലം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം സാങ്കേതിക വിദ്യയുടെ വിപ്ലവകരമായ മാറ്റങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ രീതിയിൽ ഇന്ന് കരിയർ പ്ലാനിങ്ങിനെ കുറിച്ച് പറയാൻ കഴിയില്ല. കരിയർ കോവിഡിന് മുൻപും ശേഷവും എന്നറിയപ്പെട്ടു കൊണ്ടിരിക്കുന്നു.
        സാങ്കേതികവിദ്യയുടെ വിപ്ലവാത്മകമായ കുതിപ്പ് ലോകത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന മാറ്റം വലുതാണ്. ഒന്ന് കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് തന്നെ മനുഷ്യൻ ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവി പരിപാടി എന്ത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരങ്ങൾ ഇല്ലാതെ പടർന്ന വിദ്യാർത്ഥി സമൂഹത്തിന്റെ മുന്നോട്ടുപോക്ക് അത്ര നല്ലതല്ല.

        നല്ല ജോലി, ഉയർന്ന ശമ്പളം എന്ന ലക്ഷ്യത്തോടെയാണ് ഓരോ വിദ്യാർത്ഥിയും കഷ്ടപ്പെട്ട് പഠിച്ചു കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട് പഠിക്കുന്നവരും ഇഷ്ട ജോലി ചെയ്യുന്നവരും വളരെ കുറവാണ്. പഠിച്ചത് മെഡിക്കൽ എൻജിനീയറിങ് , കൊമേഴ്സ് എന്നിങ്ങനെ ഏത് കോഴ്സ് ആണെങ്കിലും നല്ല ഒരു കരിയർ ഡെവലപ്പ് ചെയ്യുക എന്നത് പുതിയ കാലത്ത് വലിയ പ്രയാസം തന്നെയാണ്. പഠിച്ച കോഴ്സിന് അനുസരിച്ച് ജോലി ചെയ്യുന്നവരും വളരെ കുറവാണ്.

        Nisamudheen K Career Coach and Deputy Director of National Institute for Training and Educational Research, Trivandrum.  8593973242,9526324265

        ഓക്സ്ഫോർഡ് മാർട്ടിൻ സ്കൂളിന്റെ “the future of employment ” എന്ന പഠനപ്രകാരം 2030 ആകുമ്പോഴേക്കും നിലവിലുള്ള 47 ശതമാനം ജോലിയും അപ്രത്യക്ഷമാകും. പകരം നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത പുതിയ ജോലികൾ ചെയ്യേണ്ടിവരും. നിർമ്മിത ബുദ്ധിയും, റോബോട്ടിക്സും, ബിഗ് ഡാറ്റയും, മെഷീൻ ലേണിങ്ങും പുതിയ തൊഴിലിടങ്ങളെ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തിൽ ആയിരുന്നു ഗൂഗിൾ അവരുടെ 25% ജോലിയും നിർമ്മിത ബുദ്ധിയെ ഏൽപ്പിച്ചതിലൂടെ തൊഴിൽ നഷ്ടപ്പെട്ടത്. അതും ലക്ഷക്കണക്കിന് ആളുകൾക്ക്. ജോലിചെയ്യാൻ മനുഷ്യനെ വേണ്ട എന്ന് ലോകം പറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഡാർവിൻ നേരത്തെ എഴുതിവെച്ചത് ഇവിടെ പ്രസക്തമാവുന്നു. ” പ്രകൃതിയുടെ മാറ്റത്തിന് അനുസരിച്ച് ഫിറ്റ് ആകുന്നവർക്ക് മാത്രമേ ഇവിടെ അതിജീവിക്കാൻ സാധിക്കൂ” പത്തുപേർ ചെയ്ത ജോലിക്ക് ഇനി ഒരാളെ മാത്രമാണ് ആവശ്യമുള്ളത്. എന്നു പറഞ്ഞാൽ പത്തിൽ കേമൻ ആവുക എന്നതാണ്. ലോകത്തുള്ള എല്ലാവരും ഒരുമിച്ച് മത്സരിക്കുന്ന ഒരു ലോകമാണിത്. തൊഴിലില്ലായ്മ ഒരു ഭാഗത്ത് ഉയരുമ്പോൾ തൊഴിലവസരങ്ങളും സാധ്യതകളും മറുഭാഗത്ത് കുതിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ കരിയർ പ്ലാൻ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

        മുന്നൊരുക്കം പ്രധാനം
        കരിയർ തിരഞ്ഞെടുക്കുന്നത് വ്യക്തമായ മുന്നൊരുക്കമുള്ള യാത്രകൾ പോലെയാണ്. കൃത്യമായ ലക്ഷ്യബോധം നിർബന്ധമാണ്. അഭിരുചി അറിഞ്ഞുള്ള പഠനവും അതിനനുസരിച്ചുള്ള ജോലിയും ആണ് നമുക്ക് വേണ്ടത്. പത്താം ക്ലാസിനു ശേഷം 500ലധികം പഠന മേഖലകൾ ഒരു കുട്ടിയുടെ മുന്നിലുണ്ട്. മുന്നോട്ടുള്ള യാത്ര തന്റെ അഭിരുചി അറിഞ്ഞതിനുശേഷം ആയിരിക്കണം.

        കേരളത്തിലെ 62% കുട്ടികളുടെയും ഹയർസെക്കൻഡറി പഠനം അഭിരുചി അനുസരിച്ചുള്ളതല്ല എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ബിരുദ തലത്തിലേക്ക് എത്തുമ്പോൾ ശതമാന നിരക്ക് 78 ലേക്ക് എത്തുന്നു. ഈ ഒരു കരിയർ ഗ്യാപ്പിന്റെ പ്രത്യാഘാതം നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കരിയർ തിരഞ്ഞെടുക്കുമ്പോൾ ആദ്യത്തെ പ്രവേശന പരീക്ഷ അഭിരുചി അറിയുക എന്നതാണ്. ഓരോരുത്തരിലും ഉണ്ട് നൈസർഗികവും വ്യത്യസ്തവുമായ കഴിവുകൾ.അത് കണ്ടുപിടിച്ച് മുന്നേറുക.

        ഈ ലോകത്തുള്ള ഓരോ മനുഷ്യനും വ്യത്യസ്തനാണ് എന്നത് തന്നെയാണ് ഓരോരുത്തരുടെയും ഏറ്റവും വലിയ ആത്മവിശ്വാസവും അവസരവും.
        അതിനെ ഉപയോഗപ്പെടുത്തി ചരിത്രത്തിന്റെ ഭാഗമാവുക എന്നതിന്റെ ആദ്യപടിയാണ് അഭിരുചി കണ്ടെത്തുക എന്നത്. എല്ലാവരും ചെയ്യുന്നത് എനിക്കും ചെയ്യണം എന്ന വാശി ഒഴിവാക്കി നമ്മുടെ ശക്തിയും യുക്തിയും ആരോഗ്യവും
        ദൗർബല്യങ്ങളും മനസ്സിലാക്കി ലൈഫ് ലോങ്ങ് പഠനത്തിന് തയ്യാറെടുക്കൽ തന്നെയാണ് പുതിയ കാലത്തെ കരിയർ.
        മറ്റുള്ളവരുടെ സ്വപ്നത്തിന്റെ പിന്നാലെ ഓടരുത്.സ്വന്തം സ്വപ്നത്തിന്റെ വിരൽത്തുമ്പിൽ മുറുകെ പിടിക്കുക. അതൊരു ലഹരിയാക്കുക. അഭിരുചി അറിഞ്ഞ് മാർക്കറ്റ് വാല്യൂ മനസ്സിലാക്കി ഇഷ്ടമുള്ള കോഴ്സ് എടുത്ത് മുന്നോട്ടു പോകാൻ തയ്യാറെടുക്കുമ്പോൾ ചില കാര്യങ്ങൾ കൂടെ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്.

        ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കരിയർ

        എന്ത് പഠിച്ചു എന്നതിനപ്പുറം എവിടെ നിന്ന് പഠിച്ചിറങ്ങി എന്നതാണ് പ്രധാനം:- കെ ജി എഫ് സിനിമയിലെ ഈ ഡയലോഗ് ഇവിടം വളരെ പ്രസക്തമാണ്. “Powerful people come from powerful places ”
        പഠിക്കുന്ന കോഴ്സിനേക്കാൾ പ്രാധാന്യമുണ്ട് പഠിക്കുന്ന സ്ഥാപനത്തിന്. എവിടെയെങ്കിലും പോയി എന്തെങ്കിലും പഠിക്കുന്ന കാലഘട്ടം കഴിഞ്ഞു. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ അഡ്മിഷൻ ലഭിച്ച സ്കൂളിൽ അനുസരിച്ച് നാട്ടിലെ സാധാരണക്കാർ പോലും വിദ്യാർഥികളുടെ മികവിനെ വിലയിരുത്താറുണ്ട്. പരുന്തിനെ പോലെ പറക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരുന്തിന്റെ കൂടെ തന്നെ പറന്നു പഠിക്കണം.

        നമ്മൾ എന്ത് കാര്യം ചെയ്യുമ്പോഴും നമ്മൾ നിൽക്കുന്ന ഇടം വലിയ പ്രാധാന്യം അർഹിക്കുന്നു. നിൽക്കുന്ന ഇടം വലുതാകുമ്പോൾ നമ്മുടെ ചിന്തകളും സ്വപ്നങ്ങളും വലുതാകുന്നു. തിരഞ്ഞെടുക്കുന്ന കോഴ്സ് ഏതായാലും അത് പഠിക്കുന്ന സ്ഥാപനം നല്ലതായിരിക്കണം. IIT, NIT, AIMS, IIM, IISc, കേന്ദ്ര സർവകലാശാലകൾ പോലെയുള്ള ഉന്നത സ്ഥാപനങ്ങൾ നമുക്ക് കാണിച്ചു തരുന്ന നെറ്റ്‌വർക്കും അവസരങ്ങളും അത്രയ്ക്കും വലുത് തന്നെയാണ്.

        നിങ്ങൾ എന്തു പഠിച്ചു എന്നതിനപ്പുറം നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിലാണ് കാര്യം :-

        സർട്ടിഫിക്കറ്റിനേക്കാളും യോഗ്യതകളെക്കാളും സ്കില്ലിനാണ് പ്രാധാന്യം. സ്കില്ലുള്ളവനെയാണ് ലോകത്തിന് ആവശ്യം. പുതിയകാലത്ത് ആർജിച്ചെടുക്കേണ്ട സ്കില്ലുകളെ പഠിക്കുന്ന കോഴ്സിനൊപ്പം നമ്മൾ ആർജ്ജിച്ചെടുക്കണം. അതുതന്നെയാണ് പുതിയ നാഷണൽ എഡ്യൂക്കേഷൻ പോളിസി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യവും.
        ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിർമ്മിത ബുദ്ധിയോടെ ആണ് മനുഷ്യൻ മത്സരിക്കുന്നത്. അവിടെ നമ്മൾ ആർജിച്ച് എടുക്കുന്ന സ്കില്ലുകൾ ആണ് നമ്മുടെ എക്സ്പീരിയൻസ്. അറിവും കഴിവും ഉള്ളവന് എത്ര കോടിയും ശമ്പളം കൊടുക്കാൻ ലോകോത്തര കമ്പനികൾ തയ്യാറാണ്. നല്ല ആശയ വിനിമയം, സഹകരണ ബോധം, ക്രിയേറ്റീവ് ആൻഡ് ക്രിറ്റിക്കൽ തിങ്കിംഗ്, ഫ്ളക്സിബിലിറ്റി, റെസീലിയൻസ് പോലുള്ളവയാണ് പുതു ലോകം ആവശ്യപ്പെടുന്ന സ്കില്ലുകൾ. ഇവ നമ്മൾ വളർത്തിയെടുക്കണം. ജീവിത നൈപുണ്യങ്ങളെ വളർത്തിയെടുക്കാതെ ഒരിക്കലും ഒരു നല്ല കരിയർ നമുക്ക് സ്വപ്നം കാണാൻ കഴിയില്ല.

        എന്തു പഠിച്ചു എന്നതിലപ്പുറം നിങ്ങളെ ആർക്ക് അറിയാം എന്നതിലും കാര്യമുണ്ട് :-
        കരിയറിൽ റഫറൻസ് എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. നാലുവർഷം നമ്മൾ ഒരു കോളേജിൽ നിന്ന് ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ നിങ്ങളെ ആര് റഫർ ചെയ്യും എന്നത് ഒരു ചോദ്യമാണ്. ലിങ്കിടിൻ പോലെയുള്ള പ്രൊഫഷണൽ കരിയർ അപ്ലിക്കേഷൻ സുകൾ നമുക്ക് നൽകുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരങ്ങൾ ആണ്. നമ്മൾ പഠിച്ചിറങ്ങുന്ന അല്ലെങ്കിൽ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവികളുടെ റഫറൻസ് ബുക്കിൽ നമ്മൾ ഉണ്ടായിരിക്കണം. അത് തന്നെയാണ് നമ്മുടെ ഏറ്റവും വലിയ നെറ്റ്‌വർക്ക്.

        ” നമുക്ക് ആരെ അറിയാം നമ്മളെ ആർക്കൊക്കെ അറിയാം”എന്നത് വലിയ ചോദ്യമാണ്.പുതിയ കാലത്തെ കരിയറിനെ നമുക്ക് ഒറ്റവാക്കിൽ ഇങ്ങനെ പറയാം “it’s all about your network ” ഏറ്റവും നല്ല നെറ്റ്‌വർക്ക് എവിടെ കിട്ടും അവിടെ പഠിക്കുക എന്നതിലൂടെ മികച്ച കരിയർ ഡെവലപ്പ് ചെയ്യാൻ നമ്മളെ സഹായിക്കുന്നു.

        Planing make a man perfect :- ജീവിതത്തെ കൃത്യമായി പ്ലാൻ ചെയ്യുക എന്നതാണ് ജീവിത വിജയത്തിന്റെ രഹസ്യം. അനന്തമായ അവസരങ്ങളുടെ ലോകത്താണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. പുതിയ കാലത്ത് കരിയർ പ്ലാൻ ചെയ്യുന്നത് ഒറ്റത്തവണയുടെ ഒരു പ്രക്രിയ അല്ല. മറിച്ച് ആജീവനാന്ത പ്രക്രിയ ആണ്. വിവരവും അതിനനുസരിച്ച് വ്യക്തിഗത വളർച്ചയും പ്രതിബദ്ധതയും ഉള്ളവരായി തുടരുന്നതിലൂടെ നമുക്ക് നല്ല ഒരു കരിയർ ഡെവലപ്പ് ചെയ്യാൻ പറ്റും. മാറ്റം മാത്രം സ്ഥിരമായ ഒരു ലോകത്ത് ചിന്താപൂർവ്വം ആസൂത്രണം ചെയ്യുകയും യാത്രയെ സ്വീകരിക്കുകയും ചെയ്യുന്നവർ വിജയിക്കാൻ തയ്യാറാണ്.

        നിങ്ങളുടെ കരിയർ ആണ് നിങ്ങളെ നിർവചിക്കുന്നത്. കൃത്യമായ പ്ലാനിങ്ങോടെ കരിയർ ഡെവലപ്പ് ചെയ്യാം.

        Share199Tweet125
        WebDesk

        WebDesk

        • Trending
        • Comments
        • Latest
        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        ദി ക്രീയേറ്റീവ് വൈറൽ കപ്പിൾസ്

        February 3, 2024
        ആയുർവേദം ഇഹം

        ഒരു ഹാപ്പി ബിസിനസ്‌

        June 19, 2026
        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        ഗ്ലാമറിന്റെ മോഡലിങ് ലോകം ഒപ്പം അവസരങ്ങളുടെയും

        December 21, 2023
        ഇടവേളകൾ ഇല്ലാതെ INTERVAL

        ഇടവേളകൾ ഇല്ലാതെ INTERVAL

        0
        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        എൽ.എൽ.പി – അറിയേണ്ടതെല്ലാം

        0
        സ്ത്രീകളും സംരംഭകത്വവും

        സ്ത്രീകളും സംരംഭകത്വവും

        0
        From Clay to Creativity: The Story of Aabharana

        Art, Courage, and Purpose ALTOGETHER

        August 7, 2026
        Art Without Limits

        Art Without Limits

        August 7, 2026
        From Clay to Creativity: The Story of Aabharana

        Don’t Wait for Opportunities, Create Them

        August 7, 2026
        Jaytrade Times

        Copyright © 2023 Jaytrade Times

        Navigate Site

        • About
        • Advertise
        • Privacy & Policy
        • Contact

        Follow Us

        No Result
        View All Result
        • Highlights
        • Business
        • Trending
        • Miscellaneous

        Copyright © 2023 Jaytrade Times

        Welcome Back!

        Login to your account below

        Forgotten Password?

        Retrieve your password

        Please enter your username or email address to reset your password.

        Log In