ലോകത്താകമാനമുള്ള എല്ലാ ബിസിനസ് ഓർഗനൈസേഷൻസും ഒരിക്കലെങ്കിലും, അല്ലെങ്കിൽ തുടർച്ചയായി തന്നെ ഉപയോഗപ്പെടുത്തുന്ന ഒരു സംഗതിയാണ് ബിസിനസ് കൺസൾട്ടിംഗ് എന്നുള്ളത്.
ഇപ്പോൾ ഇങ്ങനെയുള്ള സേവനങ്ങൾ കേരളത്തിലും ലഭ്യമാണ്. നമ്മുടെ നാട്ടിലെ സംരംഭകർ ഇത് ശരിയായി ഉപയോഗപ്പെടുത്തുവാൻ തയ്യാറാകണം.
ഒരു സംരംഭകന് വർഷങ്ങളുടെ പ്രവർത്തി പരിചയത്തിലൂടെ സ്വായത്തമാക്കാവുന്ന കാര്യങ്ങൾ ഒരു ബിസിനസ് കൺസൾട്ടിങ്ങിലൂടെ വളരെ കുറച്ച് സമയത്തിനുള്ളിൽ ലഭ്യമാകുന്നു. അതായത് 20 വർഷം കൊണ്ട് നിങ്ങൾക്ക് ലഭിക്കുന്ന എക്സ്പീരിയൻസ്, രണ്ടുവർഷംകൊണ്ട് ഒരു ബിസിനസ് കൺസൾട്ടിങ്ങിന് നൽകാൻ കഴിയുന്നു.
CEO & STRATEGIEST ONWARD BUSINESS CONSULTING &TRAINING LLP, TRIVADRUM& KOCHI # 9495 8359 88 www.bizonward.comബിസിനസ് കൺസൾട്ടിംഗ് എന്നത് ഒരു സ്ഥാപനത്തിലേക്ക് നൽകുന്ന എക്സ്പേർട്ട് അഡ്വൈസും ഗൈഡൻസും ആണ്.
അതിലൂടെ ആ സ്ഥാപനത്തിന്റെ പെർഫോമൻസ് ഇംപ്രൂവ് ചെയ്യുവാനും എഫിഷ്യൻസി( കാര്യക്ഷമത), ലാഭവിഹിതം എന്നിവ വർദ്ധിപ്പിക്കുവാനും കോസ്റ്റ് നിയന്ത്രിക്കുവാനും സഹായകമാകുന്നു.
കൺസൾട്ടിങ്ങിന്റെ അപ്രോച്ചിനെ കുറിച്ച് പറയാം : ബിസിനസ് കൺസൾട്ടിംഗ് എന്ന് പറയുന്നത് ഒരു ദിവസം സ്റ്റാർ ഹോട്ടലുകളിൽ ഇരുന്നു കൊണ്ടുള്ള മോട്ടിവേഷനല്ല. തീർച്ചയായും ബിസിനസുകാർക്ക് മോട്ടിവേഷനും ഇൻസ്പിരേഷനും വളരെ ആവശ്യമാണ്. അത്തരത്തിലുള്ള മീറ്റിങ്ങുകൾ അതിന് ഉപകരിക്കുകയും ചെയ്യും.
പക്ഷേ കൺസൾട്ടിംഗ് എന്നത് ഒരു ലോങ്ങ് ടേംജേർണിയാണ് . ഒരു സ്ഥാപനത്തിൽ മാറ്റങ്ങൾ വരുത്തുവാൻ ഉള്ള യാത്രയിൽ അതിന്റെ ഉടമയും, ജീവനക്കാരും മറ്റുള്ളവരും ഒരുപോലെ പങ്കാളികളാവേണ്ടതാണ്.
ഒരു കൺസൾട്ടിംഗ് സ്ഥാപനം, ഒരു ബിസിനസിന് വേണ്ടുന്ന ഉപദേശങ്ങൾ നൽകുന്നു. അതോടൊപ്പം അവിടെ നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുവാൻ ഉള്ള സഹായങ്ങളും നൽകുന്നു.
Implementation is the key in business consulting
തന്ത്രങ്ങളും ഉപദേശങ്ങളും ആർക്ക് വേണമെങ്കിലും നൽകാം ഇത് നടപ്പിൽ വരുത്തി കൊടുക്കുന്നവരാണ് യഥാർത്ഥ കൺസൾട്ടൻസ്.
ബിസിനസ് ഓണേഴ്സ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയാണ്. സ്ഥാപനത്തിൽ മാറ്റം വരുത്തുക എന്നുള്ള സ്വപ്നത്തിനൊപ്പം ബിസിനസ് കൺസൾട്ടന്റും ഒപ്പം നിൽക്കുന്നു. ഇതിനായി സ്ഥാപനത്തെക്കുറിച്ച് മനസ്സിലാക്കിയശേഷം ആ സ്ഥാപനത്തിലെ അഞ്ചോളം vertical ലുകളിൽ വർക്ക് ചെയ്യുന്നു.
ഒന്നാമതായി മാനേജ്മെന്റിന്റെ വിഷൻ എന്താണെന്നും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ, അതിന്റെ മിഷൻ, കോർ വാല്യൂ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുക എന്നുള്ളതാണ് ഒരു വെർട്ടിക്കൽ.
അതായത് ഒരു സ്ഥാപന ഉടമ മുറുകെ പിടിക്കുന്ന പ്രധാന മൂല്യങ്ങൾ, താൻ എന്തിന് വേണ്ടി ബിസ്സിനസ് ചെയ്യുന്നു എന്ഗനെ ചെയ്യുന്നു തുടങ്ങിയവയിൽ വ്യക്തത വളരെ ആവശ്യമാണ്. ഈ വക സംഗതികളുടെ ഡോക്യുമെന്റേഷൻ ആണ് ഒന്നാമത് ശ്രദ്ധിക്കേണ്ടത്.
രണ്ടാമത് ഏറ്റവും പ്രധാനപ്പെട്ട സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ആണ്. സ്ട്രോങ്ങ് ആയ സെയിൽസ് ടീം ബിൽഡ് ചെയ്തെടുക്കുക. അവരുടെ ടാർഗറ്റ്, പെർഫോമൻസ് ഇവയിൽ വ്യക്തത വരുത്തുക.
സെയിൽസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാവിധ ഏരിയയും ക്രമീകരിക്കുക എന്നുള്ളതാണ് രണ്ടാമത്തെ വെർട്ടിക്കിൾ.
ഒരു സ്ഥാപനം സ്കെയില് അപ്പ് ചെയ്യണമെങ്കിൽ നമുക്ക് ഏറ്റവും അത്യാവശ്യമാണ് നമ്മുടെ ഹ്യൂമൻ റിസോഴ്സ്. എച്ച് ആർ ഡിപ്പാർട്ട്മെന്റുമായി സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ക്രമീകരിച്ച് ഒരു ഹൈ പെർഫോമൻസ് ടീമിനെ വാർത്തെടുക്കുക എന്നുള്ളത് ഒരു കൺസൾട്ടിംഗ് ഫേർമിന് നിങ്ങൾക്ക് ചെയ്തു തരാൻ കഴിയുന്ന സംഗതിയാണ്.
ജീവനക്കാർക്ക് ആവശ്യമായ ട്രെയിനിങ്ങും ഗൈഡൻസും ഇതിനോടൊപ്പം നൽകുവാൻ സാധിക്കും. അവരുടെ J D, KRA, KPI എല്ലാം ചെയ്തു നൽകുന്നു.
നാലാമത്തേത് എന്നുള്ളത് ഒരു സ്ഥാപനത്തിലെ വർക്കിംഗ് പെർഫോമൻസിനെ എല്ലാം സ്റ്റാൻഡേർഡൈസ് ചെയ്യുക എന്നുള്ളതാണ്.
അവിടെയുള്ള പോളിസിസ് , പ്രോസസ്സുകൾ, പ്രൊസീജിയറുകൾ , SOP എല്ലാം സെറ്റ് ചെയ്തു കൊടുക്കുന്നതാണ്. നിങ്ങളുടെ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള വർക്കിംഗ് പ്രൊസീജിയർ ഒരു ബൈലോ പോലെ തയ്യാറാക്കി നൽകുന്നു.
ഇതിനോടൊപ്പം സ്ഥാപനത്തിന്റെ മറ്റ് ഡിപ്പാർട്ട്മെന്റ്കളും അവലോകനം ചെയ്തു ബെസ്റ്റ് പ്രോഡക്റ്റീവ് അഡ്വൈസ് നൽകി അത് നടപ്പിൽ വരുത്തി കൊടുക്കുന്നു. നിങ്ങളുടെ ഓപ്പറേഷൻസ്, പ്രൊഡക്ഷൻ, പർച്ചേസ്, വേർഹൗസ് മാനേജ്മെന്റ്, അങ്ങനെ എല്ലാവിധ ഡിപ്പാർട്ട്മെന്റ്കൾക്കും ഉള്ള SOPs ക്രമീകരിക്കുന്നു.
അഞ്ചാമത് സ്ഥാപനത്തിലെ സെയിൽസ് പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു ഡിപ്പാർട്ട്മെന്റ് ആയ ഫിനാൻസ് ആൻഡ് അക്കൗണ്ടസുമായി ബന്ധപ്പെട്ട കൺസൾട്ടിങ്ങ് ആണ്. സ്ഥാപനത്തിന്റെ വരവ്, ചിലവ്, എല്ലാം ഓഡിറ്റിംഗ് ക്രമപ്പെടുത്തി നൽകുന്നു.
ഒരു നിക്ഷേപകനെ അല്ലെങ്കിൽ നിക്ഷേപം കണ്ടെത്താനുള്ള ഗൈഡൻസ് ഉൾപ്പെടെ ഇതിനോടൊപ്പം നൽകുന്നു.
Mentor Consulting
ബിസിനസ് കമ്മ്യൂണിറ്റിയിൽ സ്വന്തം സ്ഥാപനം നടത്തുവാൻ സമയമോ സാഹചര്യമോ ഇല്ലാതെ വന്നാൽ ബിസിനസ് ഓണറിന് വ്യക്തിപരമായ മെന്റർ കൺസൾട്ടിംങ്ങും നൽകുന്നു.
ബിസിനസ് കൺസൾട്ടിംഗ് പോലെ ഒരു സ്ഥാപനത്തിനു മുഴുവൻ മാറ്റങ്ങൾ നൽകാൻ ഇതിന് സാധിക്കുകയില്ല.
പക്ഷേ അതിന്റെ അമരക്കാരായ ബിസിനസ് ഓണറിന് ഗൈഡൻസും ഡെവലപ്മെന്റും നൽകുവാൻ മെന്റർ കൺസൾട്ടിങ്ങിലൂടെ സാധിക്കുന്നതാണ്. Online ആയും Offline ആയും ഇത് നൽകുവാൻ കഴിയും.
ഒരു സ്ഥാപനത്തിന് വിജയത്തിലേക്ക് മുന്നേറാൻ അനവധി ആൾക്കാർ ഒരേ മനസ്സോടെ പ്രവർത്തിക്കുന്നതാണ് Business Consulting എന്നുള്ളത്.
നിങ്ങളൊരു entrepreneur ആണെന്കിൽ, തീർച്ചയായും ഒരു നല്ല Business Consulting സ്ഥാപനവുമായി അസ്സോസിയേററ് ചെയ്യുക. അവർക്ക് നിങ്ങളെ വിജയത്തിലേക്ക് നയിക്കാൻ കഴിയും. അതിനാൽ വിജയത്തിനായി ഒരുമിച്ച് നിന്ന് പ്രവർത്തിക്കുക മുന്നേറുക.
onward business consulting & training LLP എന്ന് ഞങ്ങളുടെ സ്ഥാപനം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. വളരെ വൈകാതെ കോഴിക്കോട്, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ഞങ്ങൾ പ്രവർത്തനം വ്യാപിപ്പിക്കുന്നതാണ്