ബിസിനസ് ഏത് തരത്തിലുള്ളതാണെങ്കിലും അത് ലാഭകരമാകണമെങ്കിൽ അതീവ ജാഗ്രത കൂടിയെ പറ്റു.
ബിസിനസ് നടത്തുന്നവർ ഓർത്തിരിക്കേണ്ടുന്ന പരമപ്രധാനമായ കാര്യം ഇത് ഒരു മാരത്തോൺ ഓട്ടം പോലെയാണ് അതുകൊണ്ട് തന്നെ
ബിസിനസ് തുടങ്ങിയാലുടനെ ലാഭം കൊയ്യാമെന്ന ചിന്ത ഉണ്ടാകരുത്. സമർപ്പണ മനോഭാവത്തോടെയുള്ള
പരിശ്രമം ഏത് ബിസിനസ്സിനും ആവശ്യമാണ്. അതിനാൽ താഴെപ്പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
1 .ഏതൊരു കാര്യവും വിജയിക്കുവാൻ വ്യക്തമായ പ്ലാനിംഗും പ്രോഡക്ട് അഥവാ സർവ്വീസിനെക്കുറിച്ചുള്ള അറിവും പ്രൈസിംഗും വളരെ പ്രധാനമാണ്.
2. വരുമാനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ചിന്തയും പ്രവർത്തനവും ഉണ്ടാകണം.
3. അനാവശ്യ ചിലവുകൾ ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം
4. ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും
സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും കാലാനുസൃതമായ മാറ്റം വരുത്തുന്നതിനും തയ്യാറാകണം.
5. കഴിവും ആത്മാർത്ഥതയുമുള്ള ഒരു ടീമിനെ സെലക്ട് ചെയ്യുന്നതോടൊപ്പം
ആവശ്യമായ സാങ്കേതിക പരിശീലനം നല്കുന്നതിനും ശ്രദ്ധിക്കണം
6. വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തുന്നതോടൊപ്പം ലാഭ ശതമാനത്തെക്കുറിച്ചു വ്യക്തമായ ധാരണയും ഉണ്ടാകണം
7. കാലത്തിന്റ മാറ്റത്തിനനുസൃതമായ് ഉല്പന്നങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തണം.
8. കസ്റ്റമറുടെ തൃപ്തിയാണ് ഒരു ബിസിനസ്സിന്റ വളർച്ചയ്ക്ക് പരമപ്രധാനം അതിനാൽ മികച്ച സേവനം അവർക്കു നല്കുന്നതിൽ അലംഭാവം ഉണ്ടാകാൻ പാടില്ല.
9. ഉല്പന്നങ്ങളുടെ വൈവിധ്യത്തോടൊപ്പം പുതിയ മാർക്കറ്റുകളിലേക്കും ബിസി സസ്സ് വ്യാപിപ്പിക്കണം.
10. തുടർച്ചയായുള്ള വിലയിരുത്തൽ
മുന്നോട്ടുള്ള വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്.
കൂടാതെ ഒരു ബിസിനസ്സ് അത് സേവനമാന്നെങ്കിലും ഉല്പന്നമാണെങ്കിലും
കസ്റ്റമറിലെത്തിക്കുന്നതിന് ആവശ്യമായ പരസ്യത്തോടൊപ്പം അവരെ ആകർഷിക്കുന്നതിനായ് മികച്ച വില്പനാനന്തര സർവ്വീസും ഓഫറുകളും നല്കുന്നതിൽ ജാഗ്രത കൂടിയെ പറ്റു.
ആധുനികസാങ്കേതിക വിദ്യയുടെ ഉപയോഗവും കാലാനുസൃതമായി മെഷിനറികളുടെ നവീകരണത്തിലും ശ്രദ്ധിക്കണം.