ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. എന്നാല്‍ സന്തോഷം മാത്രമായി ആര്‍ക്കെങ്കിലും അനുഭവിക്കാനാവുമോ? തീര്‍ച്ചയായും ഇല്ല. മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, സംഘര്‍ഷങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍, നിരാശകള്‍, ആത്മവിശ്വാസമില്ലായ്മ തുടങ്ങി അനേകമുണ്ട് ഓരോരുത്തരിലും. എല്ലാ വികാരങ്ങളുടെയും ആകെ തുകയാണ് മനുഷ്യന്. എന്നാല്‍, ഈ പ്രതിസന്ധികളെല്ലാം പരിഹരിക്കാന്‍ ഒരു മാര്ഗമുണ്ടെങ്കിലോ?
മനസ്സിനെ ആനന്ദത്തിലേക്ക് കൈപിടിക്കാന്‍, ഉള്ളിലുള്ള നെഗറ്റീവ് ചിന്തകളെയും വികാരങ്ങളെയും തുടച്ചുവൃത്തിയാക്കാന്, ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാന്‍, ഭാവിയെ ശോഭനമാക്കാന്‍ സുന്ദരവും ലളിതവുമായ വഴി കാണിക്കുകയാണ് ബ്യൂട്ടി ഗവാനിയ. 172 രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള, നിത്യവും അനേകരെ ആകര്‍ഷിക്കുന്ന അത്ഭുതകരമായ എനര്‍ജെറ്റിക് ട്രാന്സ്ഫോര്മേഷന് വിദ്യയാണ് ബ്യൂട്ടി ഗവാനിയ പരിചയപ്പെടുത്തുന്ന ആക്സസ് ബാര്‍സ്. മന:ശാന്തിയുടെ സമ്പൂര്‍ണ്ണമായ സ്നേഹസ്പര്‍ശം.
നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധി ഏതുമാവട്ടെ. കയ്യെത്തും ദൂരത്ത് അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടാവാം, തൊഴിലും വരുമാനവുമില്ലാതെ ജീവിതം തകര്ന്നുകൊണ്ടിരിക്കുകയാവാം, മാനസിക സംഘര്‍ഷങ്ങളാവാം. മനുഷ്യ സഹജമായ എല്ലാ പ്രതിസന്ധികള്‍ക്കും അവരവരില്തന്നെ പരിഹാരമുണ്ടെന്ന് അനുഭവങ്ങള്‍ സാക്ഷിയാക്കി ബ്യൂട്ടി ഗവാനിയ ആണയിടുന്നു. നമ്മുടെ തലയില്‍ 32 എനര്‍ജി പോയിന്റുകളുണ്ട്. അവിടങ്ങളില്‍ മൃദുവായി സ്പര്ശിക്കുന്നതിലൂടെയുണ്ടാവുന്ന ഉത്തേജനം ജീവിതത്തിന്റെ തുടര്‍യാത്രയെ പുതിയ ദിശയിലേക്ക് നയിക്കുമെന്നതിന് അനുഭവങ്ങള്‍ നിരവധി. ചിന്തകള്‍ മാറും, സമീപനം മാറും. അനുഭവങ്ങളിലും മാറ്റ നിശ്ചയം. ഇതാണ് ആക്സസ് ബാര്‍സിന്റെ രസതന്ത്രം.
1990 കളില്‍ അമേരിക്കക്കാരനായ ഡോ. ഗാരി എം. ഡഗ്ലസ് ആണ് ഈ വിദ്യ ലോകത്തിന് പരിചയപ്പെടുത്തിയത്. വ്യക്തിപരമായ ചില സംഘര്‍ഷ ഘട്ടങ്ങളില്‍ ദുബായില്‍വെച്ച് ഒരു പരിശീലനത്തില്‍ പങ്കെടുത്തതാണ് ബ്യൂട്ടി ഗവാനിയയുടെ ജീവിതത്തെ മാറ്റിയത്. സ്ട്രെസ്സും സ്ട്രെയിനും നഷ്ടപ്പെടുത്തിയ മനസ്സമാധാനവും ശാന്തിയും ശാന്തമായ ഉറക്കവും തിരിച്ചെത്തി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ആക്സസ് ബാര്സിനൊപ്പം ജീവിതവും സന്തോഷകരം. തന്റെ ജീവിതത്തിലെ ആനന്ദത്തിന്റെ സൗന്ദര്യം മറ്റുള്ളവര്‍ക്കും പകരുകയാണ് അവര്‍. എല്ലാവരും വിജയിക്കട്ടെ. എല്ലാവര്ക്കും നന്മകളുണ്ടാവട്ടെ.
ആക്സസ് ബാര്‍സ് എന്ന ഈ വിദ്യ പരീക്ഷിച്ചവര്‍ വീണ്ടും കാണാനെത്തുന്നത് പുതിയ ആനന്ദവും വിജയകരമായ ജീവിതവും പറഞ്ഞുകൊണ്ടാണ് എന്നത് കൂടുതല്‍ ആനന്ദകരം. ജാതകദോഷം, ശിഥിലമായ കുടുംബ ബന്ധങ്ങള്‍, ഭാര്യാ-ഭര്‍തൃ ബന്ധങ്ങളിലെ വിള്ളലുകള്‍, സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍, അനാവശ്യമായ ബന്ധങ്ങള്‍ തുടങ്ങി മനുഷ്യര്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും ഏതുതരത്തില്‍പ്പെട്ട ട്രോമകളും പരിഹരിക്കുകയോ മറികടക്കുകയോ ചെയ്യാനുള്ള മാനസികാവസ്ഥ വ്യക്തിയില്‍തന്നെ രൂപപ്പെടുത്തുകയാണ് ആക്സസ് ബാര്‍സ് ചെയ്യുന്നത്. ആശങ്കയില്ലാതെ, പാര്‍ശ്വഫലങ്ങളില്ലാതെ മൃദുവായ വിരല്‍ സ്പര്‍ശത്താല്‍ ആനന്ദത്തിലേക്ക്, ശാന്തതയിലേക്ക് ജീവിതത്തെ തിരിച്ചുവിടാനുള്ള അതിവിശിഷ്ടമായ ഉത്തേജകമാണ് ബ്യൂട്ടി ഗവാനിയ വഴി ആയിരങ്ങളിലേക്ക് നിത്യവും എത്തുന്നത്. ചിരിയും ചിന്തയും ഒപ്പം മനുഷ്യരുടെ വിജയത്തെ തടഞ്ഞുനിര്‍ത്തുന്ന എന്തിനെയും മറികടക്കാനും മുന്നോട്ടുപോവാനുമുള്ള വിസ്മയകരമായ ആനന്ദവുമാണ് ബ്യൂട്ടി ഗവാനിയ മുന്നോട്ടുവെയ്ക്കുന്നത്. ഏതുതരത്തിലുള്ള പ്രശ്നങ്ങളില്‍പ്പെട്ട് നട്ടം തിരിയുന്നവരുമാകട്ടെ, നിങ്ങളില്‍തന്നെയുണ്ട് പരിഹാരം. അത് കാണിച്ചുതരുകയാണ് ബ്യൂട്ടിയുടെ ഡ്യൂട്ടി. നിങ്ങള്‍ക്ക് നിങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ ലൈഫും ബ്യൂട്ടിഫുളാക്കാം. സഹായിക്കാന്‍ ബ്യൂട്ടി ഗവാനിയ കൂടെയുണ്ട്.