മനസ്സ് നന്ദി കൊണ്ട് നിറയുമ്പോഴൊക്കെയും ,ആത്മാവിന്റെ ആഴങ്ങളിൽ ആരോ തൊട്ടറിയുന്ന അനുഭൂതിയാണ്. പലരും സന്തോഷിക്കാനായി വലിയ വിജയങ്ങൾക്ക് വേണ്ടിയോ കടമകൾ പൂർത്തിയാക്കാൻ വേണ്ടിയോ കാത്തിരിക്കുന്നു. സത്യത്തിൽ, ഈ നിമിഷവും നമ്മള് ജീവിക്കുന്നു എന്നതിനേക്കാൾ വലിയ അത്ഭുധം എന്താണുള്ളത്?
ചെറിയ ചെറിയ വിജയങ്ങളെ ആഘോഷമാക്കാനും തോൽവികളെയൊക്കെയും വിജയത്തിലേക്കുള്ള പടികളായി കണക്കാക്കാനും സാധിക്കുമ്പോഴാണ് ഉന്നതമായ വിജയങ്ങൾ നമ്മെ തേടിയെത്തുന്നത്.
ഇന്ന് രാവിലെ ഉണരുമെന്ന് യാതൊരു ഉറപ്പായുമില്ലാഞ്ഞിട്ടും അലാറം വെച്ച് ഉറങ്ങാൻ കിടക്കുന്ന confidence മാത്രമേ എത്ര വലിയ ബുദ്ധിമുട്ടിനെയും അതിജീവിക്കാനും വേണ്ടിയുള്ളു എന്നത് നാം മാനസ്സിലാക്കേണ്ടതുണ്ട്. അത് പോലെ,. ചെറുതെന്ന് നമ്മള് കരുതുന്ന ഓരോ ചെറിയ (വലിയ ) കാര്യങ്ങൾക്കും നന്ദിയുള്ളവരാകൻ നമുക്ക് സാധിക്കണം. അത്തരത്തിൽ നന്ദിയോടെയിരിക്കുന്നവർക്ക് മാത്രമാണ്,നന്ദിയോടെ സ്മരിക്കുന്നവർക്ക് മാത്രമാണ് അത്ഭുതങ്ങളിൽ വിശ്വസിക്കാനുള്ള ത്രാണിയുണ്ടാവുകയുള്ളു.
ഒന്നോർത്തു നോക്കിയാൽ , നമ്മളിപ്പോൾ ജീവിക്കുന്ന ഈ ജീവിതം പോലും കോടിക്കണക്കന് മനുഷ്യരുടെ സ്വപ്നമാണ്. വർഷങ്ങൾക്ക് മുമ്പ് നമ്മളാഗ്രഹിച്ച പലതും നമ്മളിറിയാതെ നമുക്കിന്നുണ്ട്. അതിലൊക്കെയും നന്ദിയുള്ളവരാകൻ പറ്റുമ്പോൾ മാത്രമാണ് അനുഗ്രഹങ്ങളുടെ പുതിയ വസന്തം നമ്മളെ പുൽകുകയുള്ളു. വീണ്ടും വീണ്ടും നന്ദി പറയാനുള്ള ഒത്തിരി വിഭവങ്ങൾ പ്രപഞ്ചം നമുക്കൊരുക്കിത്തരും.
ആത്മാവിന് അർത്ഥമുള്ളതിനെ ആത്മാർഥമായി ആഗ്രഹിക്കുമ്പോൾ അത് നിറവേറ്റി തരാതിരിക്കാൻ പ്രപഞ്ച ശക്തിക്കാകുമോ?
നന്ദിയുള്ളവർക്ക് മാത്രമാണ് ഏതോരാഗ്രഹവും പ്രയാസമില്ലാതെ നിറവേറുന്നത്. സന്തോഷങ്ങൾക്കപ്പുറം നമ്മുടെ ഓരോ വേദനയിലും നന്ദിയുള്ളവരാകൻ നമുക്ക് പറ്റണം.
നാല് മാസം മുമ്പ് എനിക്കൊരു ബൈക്ക് accident ഉണ്ടായി.ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്ക് ന് ശേഷം അതിലെ വന്നത് ഒരു പാണ്ടി ലോറി ആയിരുന്നു. ഒന്നോർത്തു നോക്കു. … എത്ര മനോഹരമായാണ് അത്ഭുതങ്ങളെ ജീവിതം വരവേൽക്കുന്നതെന്ന്.
എത്ര മനോഹരമായിട്ടാണ് വേദനകളൊക്കെ വിജയത്തിന്റെ മറുമരുന്നാകുന്നത് !