“മഹത്തായ സ്വപ്നങ്ങൾ കണ്ടു കൊണ്ടിരിക്കുക, നിങ്ങൾ എന്ത് സ്വപ്നമാണോ കാണുന്നത് അതായിത്തീരും നിങ്ങൾ”
സ്വപ്നം കാണണം
മനുഷ്യൻ്റെ ഏറ്റവും തരംതാണ ആഗ്രഹങ്ങളെല്ലാം നിറവേറ്റപ്പെടുന്നതായി കാണുന്നുണ്ട്. അങ്ങനെയെങ്കിൽ ഉന്നതമായ അഭിലാഷങ്ങളും സഫലമാകാതെ വരുമോ?
ചോദിക്കുക, ലഭിക്കുക അതാണ് പ്രകൃതി നിയമം “മുട്ടുവിൻ തുറക്കപ്പെടും” എന്നാണല്ലോ, മഹത്തായ സ്വപ്നങ്ങൾ കണ്ടു കൊണ്ടേയിരിക്കുക. ‘
ലക്ഷ്യ പ്രാപ്തിയെ കുറിച്ച് ദിവാസ്വപ്നം കാണുമ്പോൾ ഒരേ സ്വപ്നം തുടർച്ചയായി കാണുന്നുവെന്ന് ഉറപ്പ് വരുത്തണം ഇടയ്ക്കിടെ സ്വപ്നം മാറി കൊണ്ടിരുന്നാൽ ഉപബോധ മനസ്സിൽ ആശയക്കുഴപ്പമുണ്ടാകും. അത് വിപരീതഫലമാണ് ഉണ്ടാക്കുക.
നിങ്ങൾ ഏത് സ്വപ്നമാണോ കാണുന്നത് അതായിത്തീരും നിങ്ങൾ.
നിങ്ങൾക്കും സാധ്യമാണ്
നിങ്ങൾക്കും ഇങ്ങനെയായിത്തീരാം. നിങ്ങളുടെ ഹൃദയം ഊട്ടി വളർത്തുന്ന സ്വപ്നം നിങ്ങൾക്ക് യാഥാർത്ഥ്യമാക്കാൻ കഴിയും. അത് സുന്ദരമാകാം. നിങ്ങൾ ഏറ്റവും അധികം ഉള്ളിൽ വച്ച് സ്നേഹിക്കുന്നതെന്തോ അതിലേക്കായിരിക്കും നിങ്ങൾ എത്തിച്ചേരുക. നിങ്ങളുടെ ചിന്തകളുടെ കൃത്യമായ ഫലമായിരിക്കും നിങ്ങളുടെ കൈകളിൽ ഒടുവിൽ എത്തിച്ചേരുക. അതിൽ ഒട്ടും കൂടുതലോ കുറവോ ഉണ്ടാകില്ല. നിങ്ങളുടെ നിലവിലെ സാഹചര്യം എന്തു തന്നെയായാലും നിങ്ങളുടെ ചിന്തകൾക്കനുസരിച്ച് ദർശനമനുസരിച്ച് നിങ്ങൾ ഉയർന്നു കൊണ്ടിരിക്കും.
ചിന്ത ഉന്നതമെങ്കിൽ നിങ്ങൾ മോഷക്കാരനുമാകില്ല. ചിന്താ ശൂന്യമായവർ കാര്യങ്ങളുടെ പ്രത്യേക്ഷത്തിലുള്ള അവസ്ഥ മാത്രമേ കാണുന്നുള്ളൂ യഥാർത്ഥ വസ്തുത കാണുന്നില്ല. അങ്ങനെയുള്ളവർ ഭാഗ്യ കേടിനെപ്പറ്റി , അവസരത്തെപ്പറ്റി പറഞ്ഞ് വ്യസനിക്കുന്നു. ഒരു മനുഷ്യൻ ധനികനായാൽ അവർ പറയും ‘അയാളെത് ഭാഗ്യവാൻ’ ! മറ്റൊരാൾ ധിഷണാശാലിയായി കാണപ്പെട്ടാൽ അവർ പറയും ‘ദൈവം അനുഗ്രഹിച്ചയാൾ’ എന്ന്. ആയിരങ്ങളെ സ്വാധീനിക്കുന്ന വിശുദ്ധനെ പോലെ ഒരാളെ ചൂണ്ടികാട്ടി പറയും .’എല്ലാം അയാളുടെ അവസരമായി മാറുന്നു!’ എന്ന്
ഉന്നതമായ ചിന്തകൾ മനസ്സിൽ കൊണ്ട് നടന്ന് അത് സഫലമാക്കിയതാണ് അവരുടെ നേട്ടങ്ങൾക്ക് പന്നിലെന്ന് ചിന്താ ശൂന്യമായവർ കാണുന്നില്ല.
ഭാഗ്യമല്ല ത്യാഗം
ഉന്നത സൗഭാഗ്യങ്ങൾ നേടുന്ന വരനുഷ്ടിച്ച ത്യാഗങ്ങൾ, നിരന്തര പരിശ്രമങ്ങൾ, താൽക്കാലിക തിരിച്ചടികളിൽ തളർന്നു പോകാതെ ഹൃദയത്തിൽ കാത്തു സൂക്ഷിച്ച വിശ്വാസം ഇതൊന്നും ആരും കാണാറില്ല. മറ്റൊരാളുടെ ജീവിതത്തിലെ വെളിച്ചവും സന്തോഷവും കണ്ട് “ഭാഗ്യം” എന്ന് വിളിച്ചു കൂവുന്നവർ അവരുടെ വഴികൾ ഇരുട്ടും ഹൃദയത്തിൽ നുറുങ്ങുന്ന വേദനയും ഉണ്ടായിരുന്നുവെന്ന് അറിയുന്നില്ല
ഓർക്കുക , പ്രവൃത്തിയുടെ ശക്തിയാണ് ഫലത്തിൻ്റെ അളവ് . അല്ലാതെ അവസരമല്ല , സമ്മാനങ്ങളും കഴിവുകളും ആത്മീയ സിദ്ധികളുമൊക്കെ പരിശ്രമത്തിൻ്റെ ഫലങ്ങളാണ്.
” ജീവിത വിജയത്തിനും സന്തോഷത്തിനും യോഗ്യമായ വിധത്തിൽ പ്രവർത്തിക്കാൻ നന്മ നിറഞ്ഞ മനസ്സ് ആവശ്യമാണ് ”
ഭാവനയും തീരുമാനവും
മനശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഭാവനയും തീരുമാനവും നേർക്കുനേർ വരുമ്പോൾ ഭാവനയ്ക്കാണ് മേൽക്കോയ്മ ലഭിക്കുക. ഭാവനയുടെ മുൻപിൽ ബുദ്ധിയും തീരുമാനവും എല്ലാം അശക്തമാവും.
മനസ്സിൽ മുൻതൂക്കം കിട്ടിയ ചിന്തയാണ് നിങ്ങളെന്തു ചെയ്യുന്നുവെന്ന് നിശ്ചയിക്കുക. അതായത് നിങ്ങളുടെ ആഗ്രഹം ഭാവനയ്ക്ക് എതിരാവുമ്പോൾ തോൽവിയാണ് ഉണ്ടാവുക എന്നർത്ഥം. ഭാവനാശൂന്യമായ അദ്ധ്വാനം പാഴാവുകയേ ഉള്ളൂ. തെറ്റായ സ്ഥലത്ത് കുഴിച്ച് വിലപിടിച്ച ചരിത്രാവശിഷ്ടങ്ങൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നതുപോലെ അത് നിങ്ങളെ ലക്ഷ്യത്തിൽ എത്തിക്കുകയില്ല. അതിനാൽ ഏതെങ്കിലുമൊരു ശ്രമം തുടങ്ങുമ്പോൾ ഒരിക്കലും പരാജയം മനസ്സിൽ സങ്കൽപിക്കാതിരിക്കുക. അല്ലെങ്കിൽ അത് നിങ്ങളെ പിന്നിലേക്ക് വലിച്ചു കൊണ്ടിരിക്കും.
ഐശ്വര്യത്തിൻ്റെ സമ്പത്തിൻ്റെ വിജയത്തിൻ്റെയും ചിന്തകൾ ഉപബോധമനസ്സിൽ നിക്ഷേപിക്കുക. കൂട്ട് പലിശയോടെ നിങ്ങൾക്കത് തിരിച്ചു കിട്ടും