പരമ്പരാഗത ഹോട്ടലുകൾ റിസോർട്ടുകൾ എന്നതിലുപരിയായി വിദേശികൾക്കും മറ്റു യാത്രക്കാർക്കും ആയി വീട് എന്ന സുഖപ്രദമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് പ്രദേശവാസികൾ ഒരുക്കുന്ന മനോഹരമായ ഒരു അനുഭവമാണ് ഹോംസ്റ്റേകൾ.
ഹോംസ്റ്റേകൾ വെറും താമസ സൗകര്യം ഒരുക്കുക മാത്രമല്ല പ്രദേശത്തെ ദൈനംദിന ജീവിതങ്ങളുടെ നേരിട്ടുള്ള അനുഭവം, നാടിന്റെ ഭക്ഷണം, കല, ജീവിതരീതി ഒറ്റവാക്കിൽ പറഞ്ഞാൽ നാടിന്റെ സംസ്കാരം എന്നിവയെല്ലാം മികച്ച ആതിഥേയരിൽ നിന്നും അതിഥികൾക്ക് ലഭിക്കുന്നു. നാടിന്റെ വളർച്ചയിലൂടെ ടൂറിസം മേഖലകൾക്ക് സംഭാവന നൽകുക കൂടിയാണ് ഹോംസ്റ്റേകൾ പ്രദാനം ചെയ്യുന്നത്.
തിരുവനന്തപുരം സ്വദേശിയായ അശ്വതി ഓയ്സ്റ്റർ മാരിസ് ഹോംസ്റ്റേ എന്ന പേരിൽ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് ഒരു ഹോംസ്റ്റേക്ക് തുടക്കമിടുമ്പോൾ തന്നെ ഇതിന്റെ മികച്ച വളർച്ച സ്വപ്നം കണ്ടിരുന്നു. അതുകൊണ്ടു അടിത്തറ പാകൽ മുതൽ ഓരോ സൂക്ഷ്മ കാര്യങ്ങളിലും ശ്രദ്ധാലുവായിരുന്നു അശ്വതി, പത്തുവർഷത്തെ മാധ്യമപ്രവർത്തക ജോലി വിരാമം ഇട്ടുകൊണ്ട് ഒരു സംരംഭക എന്ന പദവിയിലേക്കുള്ള ദൂരം ചെറുതായിരുന്നില്ല. ഒന്നരവർഷത്തോളം ഇതിനെക്കുറിച്ച് അന്വേഷിക്കാനും പഠിക്കാനും ആയി ചിലവഴിച്ചു ഇന്ത്യയിലുടനീളം ഉള്ള പല ഹോംസ്റ്റേകളിലുമായി താമസിച്ചു കാര്യങ്ങൾ കൂടുതൽ അടുത്തറിഞ്ഞും അനുഭവിച്ചും മനസ്സിലാക്കി.
ഒരു വീട് എന്ന സ്വപ്നം ഉള്ളിലുണ്ടായിരുന്നു എന്നാൽ ലക്ഷങ്ങൾ മുതൽമുടക്കി ഒരു വീട് വയ്ക്കുമ്പോൾ അതിനുവേണ്ട പണം കൈവശം വേണം. ലാഭം കൊയ്തെടുക്കാവുന്ന ഒരു വരുമാനമാർഗ്ഗത്തെ കുറിച്ചും ഇതേസമയം ചിന്തിച്ചിരുന്നതിനാൽ വീട് പൂർത്തിയായി കഴിഞ്ഞാൽ ഒരു പെയിങ് ഗസ്റ്റ് എന്ന ആശയത്തെ കുറിച്ചും ചിന്തിച്ചു. എന്നാൽ ട്രെൻഡുകൾ മാറി എന്തുകൊണ്ട് ഒരു ഹോംസ്റ്റേ തുടങ്ങിക്കൂടാ എന്ന സുഹൃത്ത് സുനിൽ ബേബിയുടെ ചോദ്യത്തിൽ നിന്നുമാണ് ഹോംസ്റ്റേ എന്ന ആശയം ഉരുത്തിരിഞ്ഞത്.
ആദ്യം സങ്കല്പത്തിനൊത്ത ഒരു ആകർഷകമായ സ്വപ്നഭവനം നിർമ്മിച്ചു 3 മുറികളും അതിനൊത്ത സൗകര്യങ്ങളുമായി. 2021 ഓയ്സ്റ്റർ മാരിസ് ഹോംസ്റ്റേ ഔദ്യോഗികമായി ആരംഭിച്ചു.
എല്ലാവർക്കും ഒരുപോലെ സംതൃപ്തമായ മികച്ച സേവനത്തിനൊപ്പം സ്ത്രീകൾക്ക് പ്രത്യേക പരിഗണനയും നൽകുന്നു കൂടാതെ വളർത്തുമൃഗങ്ങളെ കൂടെ കൂട്ടാം എന്ന പ്രത്യേകതയും ഇവിടെ ഉണ്ട് . അതിഥികളുടെ ആവശ്യാനുസരണം അനുയോജ്യമായ ഭക്ഷണം, കൂടാതെ അവരുടെ യാത്രകൾക്കായി വാഹനങ്ങൾ ഏർപ്പാടാക്കി നൽകൽ , ഇങ്ങനെ നീളുന്നു ഓയിസ്റ്റർ മാരിസിന്റെ സർവീസുകൾ.
ആദ്യത്തെ അതിഥി ഡയറക്ടറും ഛായാഗ്രാഹകനുമായ ശ്രീ രാജീവ് രവി ആയിരുന്നു എന്നതിലെ സന്തോഷവും അശ്വതി പ്രകടമാക്കുന്നു. കൂടാതെ നടൻ സണ്ണി വെയ്ൻ, ഇന്ത്യൻ അംബാസിഡർ ശ്രീകുമാർ മേനോൻ ഐ എഫ് എസ്,എഴുത്തുകാരി സ്മിത ദിവ്വാസി,ഗാനരചയിതാവും കവിയുമായ അൻവർ അലി,തുടങ്ങിയ പ്രശസ്ത വ്യക്തികളടക്കം മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും ഇതിനോടകം അതിഥികളായി എത്തിയിട്ടുണ്ട്. കൊറോണയുടെ സമയം തുടങ്ങിയതിന്റെ ചെറിയ ആശങ്ക ഉണ്ടായിരുന്നു എങ്കിലും കൊറോണ ഒരുതരത്തിൽ ഓയിസ്റ്റർ ഹോംസ്റ്റേക്ക് ഒരു അനുഗ്രഹമായി മാറി. പലരും ഹോട്ടലുകളിൽ പോകാൻ മടിച്ച സാഹചര്യത്തിൽ ഹോംസ്റ്റേകൾക്ക് ഡിമാൻഡ് കൂടുതൽ കിട്ടി തുടങ്ങി.
ഓയിസ്റ്റർ ഹോംസ്റ്റേയുടെ അഞ്ച് കിലോമീറ്റർ അകലത്തിൽ പത്മനാഭസ്വാമി ക്ഷേത്രവും നാല് കിലോമീറ്റർ അകലത്തിൽ കോവളം ബീച്ചും അഞ്ച് കിലോമീറ്റർ അകലത്തിൽ എയർപോർട്ടും സ്ഥിതി ചെയ്യുന്നതിനാൽ അതിഥികൾക്ക് ഏറെ പ്രിയമാണ് ഇവിടം.
വളരെ മിതമായ നിരക്കായ 2,800 രൂപ മുതൽ മുറികൾ ഇവിടെ ലഭ്യമാക്കിക്കൊണ്ട് കൂടെ മികച്ച സേവനവും അതിഥികളുടെ മാനസിക സംതൃപ്തിയും അശ്വതിയുടെ പ്രഥമ പരിഗണനയിലുണ്ട്.
ഭർത്താവും മകനും അടങ്ങുന്ന കുടുംബത്തിന്റെ എല്ലാവിധ പിന്തുണ ഉള്ളതുകൊണ്ടും തന്റെ കഴിവിലും പ്രവർത്തിയിലും ആത്മവിശ്വാസം ഉള്ളതുകൊണ്ടും ഓയ്സ്റ്റർ മാരിസിന്റെ മറ്റൊരു ശാഖ തിരുവനന്തപുരത്ത് കൊണ്ടുവരണം എന്നൊരു ആഗ്രഹമാണ് ഇപ്പോൾ അശ്വതിയുടെ മുന്നിൽ ഉള്ളത് .