ഉപഭോക്താക്കൾക്കും, റസ്റ്റോറന്റുകൾക്കും ഇടയിൽ വിശ്വസനീയവും സൗകര്യപ്രദവുമായി മാറുന്ന സാരഥികളാണ് ഓരോ ഓൺലൈൻ ആപ്പുകളും, അവരുടെ സേവനങ്ങളും.
ഓൺലൈൻ ഡെലിവറി സേവനങ്ങൾ വ്യാപിച്ചതോടെ ഇന്ന് വാങ്ങലുകൾ വിൽക്കലുകൾ തുടങ്ങി വിരൽത്തുമ്പിൽ ആണ് വ്യാപാരം.
പ്രിയപ്പെട്ട ഭക്ഷണശാലകളിൽ നിന്നുള്ള ഭക്ഷണം, ഗാർമെന്റുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, പച്ചക്കറികൾ തുടങ്ങി ഉൽപ്പന്നങ്ങൾ ഏതുമാവട്ടെ ഒരൊറ്റ ക്ലിക്കിലൂടെ സേവനം സൗകര്യം അനുസരണം ഏത് ലൊക്കേഷനിലും എത്തുന്നതായിരിക്കും.
സാങ്കേതികവിദ്യയുടെ വളർച്ചയും ഉപഭോക്ത പ്രവണതകളിലെ മാറ്റങ്ങളും, സൗകര്യവും തുടങ്ങി ഒട്ടനവധി വസ്തുതകൾ ഓൺലൈൻ ഡെലിവറിയുടെ വളർച്ചയ്ക്ക് ശക്തി കൂട്ടുന്നു.
തൃശ്ശൂർ മണ്ണുത്തി സ്വദേശി സജിൻ തന്റെ വെക്സോ ആപ്പിന് തുടക്കമിട്ടതും ആധുനികകാലത്തെ നൂതന സാങ്കേതിക വിദ്യയിലൂന്നി എളുപ്പം സേവനം സാധ്യമാക്കി വ്യാപാരം വികസിപ്പിക്കാൻ തന്നെ.
സോഫ്റ്റ്വെയർ മേഖലയോട് പണ്ടുമുതലേ കമ്പം ഉണ്ടായിരുന്നു സജിനിന്. ആദ്യത്തെ സ്റ്റാർട്ടപ്പ് ദുബായിൽ ആരംഭിച്ചപ്പോൾ അത് എട്ടുനിലയിൽ പൊട്ടി. ശേഷം ഒരു എം എൻ സി കമ്പനിയിൽ ജോലി ചെയ്തു വരികയാണ് തിരിച്ചറിവിലേക്ക് നടന്ന് അടുക്കുന്നത്. ഒട്ടും താല്പര്യം ഇല്ലാതെ ജോലി തുടരാൻ ഉള്ള ബുദ്ധിമുട്ടും സോഫ്റ്റ്വെയർ മേഖലയോടുള്ള ഇഷ്ടവും സംരംഭക മോഹവും ഒന്നിച്ചപ്പോഴാണ് രണ്ടാമത്തെ സ്റ്റാർട്ടപ്പായ വെക്സോവിന്റെ പിറവി സാധ്യമാകുന്നത്.
ചുറ്റുപാടും വീട്ടുകാരും എല്ലാം പ്രതികൂലമായിരുന്നെങ്കിലും തന്റെ സ്വപ്നസാക്ഷാത്കാരം തന്റെ മാത്രം ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവാണ് മുന്നോട്ടുള്ള പ്രയാണത്തിന് ചുക്കാൻ പിടിച്ചത്.
കമ്പനിയിൽ നിന്നും റിസൈൻ ചെയ്തശേഷം 2020ൽ വെക്സോ ആപ്പ് വാർത്തെടുത്തു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായം കൂടെ ഉണ്ടായിരുന്നു.
തുടക്കത്തിൽ പിക്കപ്പും സർവീസും മാത്രം ലക്ഷ്യം വെച്ച വെക്സോ ആപ്പ് ഇന്ന് നിരവധി സേവനങ്ങൾ നൽകിവരുന്നു. വെക്സോ ആപ്പിന്റെ ഡെവലപ്പേഴ്സ് ആയ അനീഷും വിഷ്ണുവും നിലവിൽ ഇതിന്റെ പാർട്ണേഴ്സും കൂടിയാണ്. കൊച്ചിയിലും എറണാകുളത്തുമായി ഫ്രാഞ്ചൈസി എടുത്ത സുഹൈർ എന്ന വ്യക്തിയും പാർട്ണറായി കൂടെയുണ്ട്. താല്പര്യമുള്ളവർക്ക് വെക്സോവിന്റെ ഫ്രാഞ്ചൈസി എടുക്കാവുന്ന സ്കീം നിലവിലുണ്ട്. ഒരു ബിസിനസ് തുടങ്ങുന്ന അത്ര പോലും പണം ഫ്രാഞ്ചൈസി എടുക്കാൻ വരുന്നില്ല. കേരളത്തിനുള്ളിൽ 40,000 രൂപയ്ക്കും കേരളത്തിനു പുറത്ത് 20,000 രൂപയ്ക്കും ഫ്രാഞ്ചൈസി പ്ലാൻ ലഭ്യമാണ്.
ഭക്ഷണസാധനം, മത്സ്യം, വസ്ത്രങ്ങൾ, ജ്വല്ലറി, തുടങ്ങിയവയ്ക്ക് പുറമേ പ്ലംബർ ഇലക്ട്രീഷ്യൻ തുടങ്ങിയ സർവീസും വെക്സോ ആപ്പ് നൽകിവരുന്നു. ഫ്രാഞ്ചൈസികൾക്ക് യാതൊരുവിധ നിബന്ധനകൾ ഇല്ലാതെ സംശുദ്ധമായ ബിസിനസ് ചിന്തയോട് കൂടി ഏതു സർവീസും കൂട്ടിച്ചേർക്കാവുന്നതാണ്. മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് കേരളത്തിലുടനീളം ഫ്രാഞ്ചൈസി വ്യാപിപ്പിക്കണം എന്നൊരു ലക്ഷ്യവും ഇദ്ദേഹത്തിനുണ്ട്.
നിലവിൽ വെക്സോ ആപ്പിന്റെ ഫ്രാഞ്ചൈസി തമിഴ്നാട്ടിലും സജീവമായി പ്രവർത്തിക്കുന്നു.
കേരളത്തിൽ പല സിറ്റികളിലും ആയി വെക്സോ ആപ്പിന്റെ ഫ്രാഞ്ചൈസി വിജയകരമായി മുന്നോട്ടു പോകുന്നു.
എല്ലാത്തിനും പുറമേ നമ്മുടെ നാട്ടിൽ മികച്ച വരുമാനം ഉണ്ടാവുക എന്നൊരു സങ്കല്പം കൂടി ഇതിനു പിന്നിലുണ്ട് എന്ന് സജിൻ പങ്കുവെക്കുന്നു.
ഇന്ന് സജീവമായിരിക്കുന്ന പല ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളിലൂടെ എന്റ് യൂസറിൽ നിന്നും ലഭിക്കുന്ന തുക അവസാനം പുറത്ത് ഒരു സ്രോതസ്സിൽ ചെന്നെത്തുന്നു. ഇതിലൂടെ നമ്മുടെ നാട്ടിൽ നിന്നും തുക പുറത്തേക്ക് പോകുന്നതിലൂടെ പുരോഗതി കുറയുന്നു. ഇതിനൊരു ചെറുപരിഹാരം എന്നോണം കൂടിയാണ് വെക്സോ ആപ്പ് നില കൊള്ളുന്നത്.മറ്റുള്ളവ 35% ത്തോളം കമ്മീഷൻ വാങ്ങുമ്പോൾ വിൽക്കുന്നവനും ഇടനിലക്കാരനും എന്റ് യൂസറിനുമായി നല്ലൊരു തുക നഷ്ടം സംഭവിക്കാം. എന്നാൽ ഇതിനൊരു പരിധിവരെ വെക്സോ ആപ്പ് പ്രതിവിധി നൽകുന്നു.
നാട്ടിലെ പണം നാട്ടിൽ തന്നെ പുരോഗതി ഉണ്ടാക്കുന്നു. ഓരോരുത്തരുടെ ഇവ കടന്നുപോകുമ്പോഴുംവളരെ ചെറിയ തുക മാത്രം കമ്മീഷൻ ആയി പിടിക്കുന്നു. നാട്ടിൽ ഒരു ഫ്രാഞ്ചൈസി എടുക്കുന്നതിലൂടെ ആ പ്രദേശത്തെ ഒരു ഓൺലൈൻ മാർക്കറ്റിന്റെ മുഖമുദ്രയായി മാറുകയാണ് നാമോരോരുത്തരും.
ഓരോ ചെറുകിട സംരംഭകർക്കിടയിലും അവർക്ക് ആവശ്യമായ ബുക്കിംഗ് സോഫ്റ്റ്വെയർ ആപ്പുകൾ, അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ പോലുള്ളവ വികസിപ്പിക്കാനും പദ്ധതിയുണ്ട്.
വെക്സോ എന്ന പേര് മികച്ച സർവീസിലൂടെ ഇന്ത്യയിലുടനീളം മുടങ്ങി കേൾക്കണം എന്നതാണ് അടുത്ത ആഗ്രഹം.