നാം പോലും അറിയാതെ നമ്മെ ഉയരങ്ങളിലേക്ക് നയിക്കുന്ന ചില നിമിത്തങ്ങൾ ഉണ്ടാവാറുണ്ട് നമ്മുടെയെല്ലാം ജീവിതത്തിൽ.
കോഴിക്കോട് മാവൂർ സ്വദേശി ഹനീഫയുടെ ബ്യൂട്ടി പ്രോഡക്റ്റ് ബ്രാൻഡുകൾ ആയ അർവാഗ്, ഗൗറ എന്നിവയ്ക്ക് ലോകോത്തര ബ്യൂട്ടി ബ്രാൻഡുകൾക്കിടയിൽ ഒരിടം ലഭിച്ചതിന് പിന്നിലും നിമിത്തത്തിന് ഒരു പങ്കുണ്ട്.
ചെറുപ്പത്തിൽ സ്കൂൾ കഴിഞ്ഞ് ജ്യേഷ്ഠന്റെ കടയിൽ കൈ സഹായിയായി നിന്നു തുടക്കം, സഹോദരങ്ങൾ എല്ലാം സൗദിയിൽ സ്ഥിരതാമസം ആയതിനാൽ പത്താം ക്ലാസിനു ശേഷം സൗദിയിലോട്ട് പോയി. ജ്യേഷ്ഠന്റെ സ്ഥാപനത്തിൽ ജോലിക്കുനിന്നു. പിന്നീടുള്ള ചുവടുകൾ എല്ലാം നിർണായകം ആയിരുന്നു ഹനീഫയുടെ ജീവിതത്തിൽ. 5 ലക്ഷം രൂപ മൂലധനത്തിൽ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി. 1999 ൽ സൗദി അറേബ്യയിൽ സാല അല് റുദൈമാൻ എന്ന പേരിൽ തുടങ്ങിയ സംരംഭം HMC ( ഹൈൽ മിറർ കമ്പനി ലിമിറ്റഡ് ) എന്ന പേരിലേക്ക് പുനർനാമകരണം ചെയ്ത്, സുഗന്ധദ്രവ്യങ്ങൾ സൗന്ദര്യ ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിൽപ്പനയുടെ ശ്രേണിയിൽ മുൻനിര ബ്രാൻഡായി എച്ച് എം സി. അതോടെ സുവർണ്ണ കാലഘട്ടത്തിനു തുടക്കമായി എന്നു പറയാം. ബിസിനസ്സിൽ നിന്നും ലഭിച്ച ലാഭം തൊട്ടടുത്ത വർഷങ്ങളിലായി ഓരോരോ ഔട്ട്ലെറ്റുകളായി ഉയർത്തിക്കൊണ്ടുവന്നു.
പിന്നീട് ബിസിനസിനുള്ള ഭ്രമം വർദ്ധിച്ചുവന്ന ഹനീഫ കോസ്മെറ്റിക് പ്രോഡക്റ്റ് മൊത്ത വില്പനയും , ചില്ലറ വില്പനയും എന്നതിനപ്പുറം സ്വന്തമായി ബ്യൂട്ടി പ്രോഡക്റ്റ് ബ്രാൻഡുകൾ നിർമ്മിക്കാൻ തുടങ്ങി. ഗൗറ, അർവാഗ് എന്നിവയാണ് നിലവിലെ കോസ്മെറ്റിക് പ്രോഡക്റ്റ് ബ്രാൻഡ്. വിദേശ ബ്രാൻഡുകൾ ഉൾപ്പെടെ മൾട്ടി ബ്രാൻഡ് കോസ്മെറ്റിക് പ്രോഡക്റ്റുകളും നിലവിൽ വിൽക്കുന്നുണ്ട് .
അർവാഗ് ബ്രാന്റ് കേരളത്തിലാണ് കൂടുതലും പ്രചാരത്തിൽ ഉള്ളത്, ( ലിപ്സ്റ്റിക് എന്നതിന്റെ അറബി നാമത്തിൽ നിന്നുമാണ് അർവാഗ് ഉണ്ടായത് )
ഗൗറ എന്ന ബ്രാൻഡ് ഹെയർ കർളർ, ഹെയർ ഡ്രൈയർ, സ്ട്രൈറ്റ്നിംഗ് മെഷീൻ തുടങ്ങിയ ബ്യൂട്ടി ടൂൾസിന് പേര് കേട്ടതാണ്.
ഇതിനെല്ലാം പുറമേ ഫാൻസി ഐറ്റംസ് പെർഫ്യൂംസ്, ബാഗ്സ് തുടങ്ങിയവയും ഒരൊറ്റ കുടകീഴിൽ ലഭിക്കും എന്നതും പ്രത്യേകതയാണ്. പ്രധാനമായും ഹനീഫയുടെ പ്രോഡക്ടുകളിൽ അർവാഗ് ബ്രാൻഡ് തന്നെയാണ് മുൻപന്തിയിൽ നിൽക്കുന്നതും.
സൗദിയിലും കേരളത്തിലും അടക്കം നൂറോളം ഔട്ട്ലെറ്റുകൾ പ്രവർത്തിച്ചുവരുന്നു. ഇതിനെല്ലാം പുറമെ സൗദിയിൽ തന്നെ സ്വന്തമായി റസ്റ്റോറന്റുകളും ഹൈപ്പർമാർക്കറ്റും ഉണ്ട് ഹനീഫയ്ക്ക്.
ലാഭത്തിനുപരിയായി 200 ഓളം പേർക്ക് ഒരു വരുമാന മാർഗ്ഗം നൽകാനായി എന്നതിൽ വാനോളം അഭിമാനം ഉണ്ട്. നാലു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബവും പൂർണ്ണ പിന്തുണയേകി കൂടെ ഉണ്ട്.
എം ആർ പി റേറ്റ് സാധനങ്ങൾ ആണ് പൊതുവേ ഷോപ്പുകളിൽ ലഭ്യമാവാറ്, ഇവിടെയാണ് അർവാഗിന്റെ പ്രസക്തിയും പ്രത്യേകതയും എടുത്തുപറയേണ്ടത്, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നൽകുന്നതിനു പുറമേ ചുരുങ്ങിയ വിലയ്ക്ക് നൽകുന്ന ഉൽപ്പന്നങ്ങൾക്കെല്ലാം അതിലുപരിയായി 10% ഡിസ്കൗണ്ടും നൽകപ്പെടുന്നുണ്ട്.
ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട സമയം കൊറോണ വന്നപ്പോഴായിരുന്നു . എല്ലാ ഷോപ്പുകളും വരുന്നത് മാളുകളിൽ ആയതിനാൽ, കൊറോണ കാരണം മാളുകൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ സ്ഥാപനങ്ങളുടെ വാടക നൽകുകയും വിൽപ്പന നടക്കാതിരിക്കുകയും ചെയ്തു. പ്രതിസന്ധിഘട്ടത്തിൽ ആണെങ്കിലും കൂടെയുള്ള ജോലിക്കാരെ കൈവിടാതെ കൃത്യമായി ശമ്പളം നൽകി ചേർത്തു നിർത്തി. കാരണം അവരാണ് സ്ഥാപനത്തിന്റെ ഉയർച്ചയുടെ നട്ടെല്ല്, ആയതിനാൽ ഏത് ഘട്ടത്തിലും ഒരുപിടി അധികം മുൻതൂക്കം അവർക്ക് തന്നെയാണ്.
പിന്നീട് മാസ്ക് വെച്ച് പുറത്തിറങ്ങുന്ന സാഹചര്യത്തിൽ ലിപ്സ്റ്റിക്കിനും ഫൗണ്ടേഷനും ഒന്നും മാർക്കറ്റില്ലാതെ ആയി. കല്യാണങ്ങൾ കുറവായതിനാൽ ബ്യൂട്ടി പ്രോഡക്റ്റുകളും വിറ്റു പോയില്ല. എന്നാൽ കൊറോണയ്ക്ക് ശേഷം ബിസിനസുകൾ എല്ലാം തന്നെ പണ്ടുള്ളതിനേക്കാൾ സജീവമായി മുന്നോട്ടു പോകുന്നു.
ഈ വർഷം അവസാനത്തോടെ തന്നെ സൗദിയിൽ സ്വന്തമായി കോസ്മെറ്റിക്സ് പ്രോഡക്റ്റ്ന്റെ ഒരു നിർമ്മാണ യൂണിറ്റ് തുടങ്ങണം എന്നുള്ളതാണ് നിലവിലെ ലക്ഷ്യം.