പ്രകൃതിയുടെ പ്രതിഭാസമായ കാറ്റും വെളിച്ചവും വിൽക്കപ്പെടുന്നുണ്ട്!!! മറ്റെവിടെയും അല്ല ഇത്
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിലാണ് .
ബാലുശ്ശേരിക്കാർക്ക് വളരെ സുപരിചിതമായ ഈ കാറ്റും വെളിച്ചവും വിളിക്കുന്നത് ഹാരിസ് ആണ് . അച്ഛൻ അപ്പൂപ്പന്മാരായിട്ട് നേരത്തെ തന്നെ ബിസിനസ് മേഖലയിൽ വൈദഗ്ധ്യം ഉള്ളവരാണ് . ഹാരിസിന്റെ മേഖല വ്യത്യസ്തമാണെങ്കിലും ഒരു സംരംഭകൻ ആവുക എന്ന സ്വപ്നം പലരെയും പോലെ നെഞ്ചിലേറ്റിയിരുന്നു.

തല്പര മേഖലയായ ഇലക്ട്രോണിക്സ് ആയിരുന്നു പഠന വിഷയമായി തിരഞ്ഞെടുത്തത് . ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ഡിപ്ലോമ കഴിഞ്ഞ് സേവന മേഖലയിലേക്ക് ചുവടെ വെച്ചു. പ്രധാനമായും ടിവി, ഡിഷ്, ഗ്യാസ് സ്റ്റൗ, മിക്സി, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ ആയിരുന്നു സർവീസ് നടത്തിവന്നിരുന്നത്. കൂടാതെ സൈറ്റിൽ പോയുള്ള സർവീസുകളും ചെയ്തുപോന്നു. കുറച്ചുകാലം ഈ മേഖലയിൽ ജോലി ചെയ്ത പ്രവർത്തി പരിചയം നേടി.
പിന്നീടാണ് വില്പനയും സേവനവും ഒരുപോലെ ചെയ്യുന്നവർ ഈ മേഖലയിൽ കുറവാണെന്ന് മനസ്സിലാക്കുന്നത്. സർവീസ് നൽകി ആളുകൾക്ക് പൊതുവേ പരിചയമുള്ളതിനാൽ നമ്മൾ കൊടുക്കുന്ന സാധനങ്ങളിലും അവരുടെ വിശ്വസ്തത പരിഗണനയിൽ എടുത്തുകൊണ്ട് ഒരു സംരംഭത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങി.
വെറും 2000 രൂപയായിരുന്നു സംരംഭം തുടങ്ങുമ്പോൾ കൈവശം ഉണ്ടായിരുന്നത്. സർവീസിൽ നിന്നുള്ള തുക സ്വരു കൂട്ടിയും, കുറച്ചു തുക കടമായി സംഘടിപ്പിച്ചും ഒരുലക്ഷം രൂപ താഴെ മൂലധനത്തിൽ പർച്ചേസിംഗ് മറ്റും നടത്തി സംരംഭം തുടങ്ങി. വളരെ ചെറിയ രീതിയിൽ ബാലുശ്ശേരിയിൽ കാറ്റും വെളിച്ചവും വീശി തുടങ്ങി.
പല കമ്പനികളും ആയുള്ള നല്ല ബന്ധത്തിൽ നിന്ന് ക്രെഡിറ്റ് പർച്ചേസും ലഭിച്ചിരുന്നു. പണം ഇടപാടിലെ കൃത്യത കൊണ്ട് ബന്ധങ്ങളിൽ വിള്ളലുകളും ഇതുവരെ ഇല്ല.അതുകൊണ്ട് സാധനങ്ങളുടെ ലഭ്യത കുറവ് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.
നിലവാരമുള്ള ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് കൊടുക്കുന്നത് വഴി വിശ്വാസം ഊട്ടിയുറപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
തുടങ്ങിയപ്പോൾ ഫാൻ മാത്രമായിരുന്നു വിൽപ്പന ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഫാനിന്റ കട എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. സംരംഭം വിപുലീകരിക്കുക എന്ന ലക്ഷ്യത്തിൽ ബാങ്കിൽ നിന്നും ലോണും ഓ.ഡി യും മറ്റും എടുത്ത് റീട്ടെയിൽ ഡിസ്ട്രിബ്യൂഷൻസ് വ്യാപിപ്പിച്ചുകൊണ്ട് ലൈറ്റുകൾ കൂടി ചെയ്യാൻ തുടങ്ങി. ഫാനും ലൈറ്റും വില്പന തുടങ്ങിയപ്പോൾ കാറ്റും വെളിച്ചവും എന്ന പേരിൽ രജിസ്റ്റർ ചെയ്തു. ഹോം ലാൻഡ് എന്ന ആദ്യ പേര് പോലും പലർക്കും അറിയില്ലായിരുന്നു. കാറ്റും വെളിച്ചവും വന്നതോടെ കൂടുതൽ ശ്രദ്ധ നേടുകയും പ്രചാരത്തിൽ ആവുകയും ചെയ്തു.
കൊറോണ കാലം പോലും ബിസിനസിനെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല. വാടക കൊടുക്കാതെ വിൽപ്പന വീട്ടിൽ നിന്നുകൊണ്ട് നടത്തി, വിൽപ്പനയിൽ ഒട്ടും കുറവില്ലാതെ തന്നെ. ഒന്ന് മുതൽ അഞ്ചു വർഷം വരെ വാറണ്ടിയുള്ള ഫാനുകൾ വിൽക്കപ്പെടുന്നുണ്ട് കാറ്റും വെളിച്ചത്തിലും.
നിലവിൽ അധികം വൈദ്യുതി ചിലവ് ഇല്ലാത്ത ബി എൻ ഡി സി ഫാനുകൾ ആറേയിസ് എന്ന പുതിയ ബ്രാൻഡ് നാമത്തിൽ മൂന്ന് വർഷ വാറണ്ടിയോടുകൂടി നൽകുവാനുള്ള പദ്ധതികളാണ് നിലവിൽ നടത്തിവരുന്നത്.
നല്ല ഉൽപ്പന്നങ്ങളും സേവനങ്ങളും കൊടുത്തുകൊണ്ട് എല്ലായിടങ്ങളിലും കാറ്റും വെളിച്ചവും വരണം എന്നുള്ളതാണ് ആഗ്രഹം.