ചുറ്റുമുള്ളവരിലേക്കു പ്രചോദനം പകർന്നു നൽകുന്ന സംരംഭകൻ ,
സ്വന്തമായി തുടങ്ങി വിജയിപ്പിച്ച ബിസിനസ് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം തരുന്ന വിധത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി തുടങ്ങാവുന്ന തലത്തിലേക്ക് വളര്‍ത്തിയ സംരംഭകൻ – പേപ്പര്‍ ബാഗ് മിഷിനറിയിൽ പേപ്പര്‍ പ്ലേറ്റുകൾ , ബാഗുകളും നിര്‍മിക്കാന്‍ സഹായിക്കുന്ന ജിഎസ്എ എക്സ്സ്പോർട്സിന്റെ പാലക്കാട് ആലത്തൂര്‍ സ്വദേശി അബു സാഹിറിനെ ഒറ്റവാക്കില്‍ ഇപ്രകാരം വിശേഷിപ്പിക്കാം..
വളരെ വ്യത്യസ്തമായ ഒരു ബിസിനസ് മോഡലാണ് അബു സാഹിറിന്റെത്.
ലാഭം നേടിത്തരുന്ന ബിസിനസ് എന്നതിലുപരി അംഗവൈകല്യമുള്ളവര്‍ക്കും, സ്ത്രീകള്‍ക്കും വീട്ടിലിരുന്ന് ഒരു സ്ഥിരവരുമാനം നേടാവുന്ന ഒരു ബിസിനസ് ആശയമാണ് ഇത്. പേപ്പര്‍ ബാഗുകളും പേപ്പർ പ്ലേറ്റ് , ക്ലോത്ബാഗുകൾ, ലീഫ് പ്ലേറ്റ് , ആരെക്ക പ്ലേറ്റ് നിര്‍മിക്കുന്ന മിഷിനറി യൂണിറ്റുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് . ഈ ആശയത്തിലേക്ക് എത്തുന്നത്
ഈ ബിസിനസ് വേണ്ട എക്സ്പോര്‍ട്ട് ലൈസൻസ് കിട്ടിയത്തിന് ശേഷമാണ് . സ്വയം തുടങ്ങി വിജയിപ്പിച്ച ബിസിനസ് മറ്റുള്ളവരെക്കൊണ്ടും ചെയ്യിപ്പിച്ച് അവര്‍ക്ക് ഒരു ജീവിതമാര്‍ഗം എന്ന തലത്തിലേക്ക് യൂണിറ്റുകളാക്കിയാണ് ഒരുക്കി നൽകുന്നത് – ചെറിയമുതൽ മുടക്കിൽ എങ്ങിനെ വീട്ടിലൊരു സംരംഭം തുടങ്ങാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഇദ്ദേഹത്തിന്റെ ബിസിനസ്സ് . നമ്മുടെ നാട്ടിൽ ലാഭകരമായി ചെയ്യാൻ കഴിയുന്ന, നല്ല വിപണിയുള്ള പേപ്പർ ബാഗ്, ക്യാരി ബാഗ്, വാനിറ്റി ബാഗ് മുതൽ വിവിധതരം ബാഗുകൾ, പ്ലേറ്റുകൾ എന്നിവയുടെ നിര്‍മാണം നടത്തി കൊണ്ട്
പ്ലാസ്റ്റിക് നമുക്ക് ഉപേഷിക്കാം എന്നതാണ് അബു സാഹിർ മുന്നോട്ട് വെക്കുന്ന ആശയം.
കൂലിവേല മാത്രം ചെയ്ത് ഉപജീവനം കണ്ടെത്തുന്ന നൂറ് കണക്കിന് കുടുംബങ്ങൾക്ക് മാസങ്ങളിൽ നല്ലൊരു വരുമാനം ലഭ്യമാക്കി കൈത്താങ്ങാവുകയാണ് ഈ സംരംഭകനും തന്റെ സംരംഭവും. രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായി തുടരുമ്പോൾ പല സംരംഭങ്ങൾക്കും ഒരു മാതൃകയാണ് GSA എക്സ്പോർട്സ് ഇന്ന്.
പേപ്പർ ബാഗ് ഇൻഡസ്ട്രിക്ക് ദിവസം 20 ലക്ഷം പേപ്പർ ക്യാരി ബാഗുകളുടെ ആവശ്യകത നില നിൽക്കുന്നുണ്ട് ; ഈ ഒരവസരം ഉണ്ടെങ്കിലും പലർക്കും കേൾക്കുമ്പോൾ നിസ്സാരം എന്ന് തോന്നുന്ന ഏറെ സാധ്യതകളുള്ള ഒരു ബിസിനസാണ് പേപ്പർ കാരി ബാഗ് നിർമാണം. കണക്കുകൾ പ്രകാരം ഒരു ദിവസം ശരാശരി 20 ലക്ഷം പേപ്പർ കാരി ബാഗുകളാണ് കേരളത്തിൽ മാത്രം ആവശ്യമായി വരുന്നത്.പല മുൻനിര കമ്പനികളും പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും ഒഴിവാക്കിയിരിക്കുന്നു. ടെക്സ്റ്റൈൽ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും എല്ലാം ഇപ്പോൾ പേപ്പർ കാരി ബാഗുകൾ സ്ഥാനം പിടിച്ചു കഴിഞ്ഞു. അതിനാൽ പരിസ്ഥിതിക്ക് ദോഷം വരുത്താത്ത പേപ്പർ ക്യാരി ബാഗിന്റെയും , പ്ലേറ്റുകളുടെയും വിപണി സാധ്യത തുറക്കുന്നതും ഇവിടെ നിന്നുതന്നെ. ഒരു പേപ്പർ ബാഗിന് മൂന്നു രൂപ മുതൽ എട്ട് രൂപ വരെ വിലവരും. വ്യത്യസ്തമായ രൂപകല്പനയോടെ എത്തുന്ന ബാഗുകൾക്ക് കൂടുതൽ മികച്ച വില ലഭിക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. നിർമ്മാണയൂണിറ്റ് തുടങ്ങുന്നതിനു ഏറ്റവും അനിവാര്യമായ ഘടകം മെഷീനറികൾ വയ്ക്കാൻ കഴിയുന്ന കെട്ടിടം ആവശ്യമാണ് എന്നതാണ് . ക്യാരി ബാഗ് നിർമാണത്തിനുള്ള മെഷിനറിക്കും കംപ്യൂട്ടറിനും വേണ്ടി പ്രവർത്തന മൂലധനത്തിന്റെ 50% ചെലവിടേണ്ടി വരും . മറ്റ് അസംസ്കൃത വസ്തുക്കള്‍ക്കായി 40% വും .വ്യത്യസ്തമായ ഡിസൈനുകൾ ആകര്‍ഷനീയമായ തരത്തിലുള്ളവ നൽകുവാൻ കഴിയുന്നതാണ് സംരംഭത്തിന്റെ വിജയം. കംപ്യൂട്ടർ ഡിസൈനിങ്ങിൽ വൈദഗ്ധ്യമുള്ള ഒരാളും നാലഞ്ച് തൊഴിലാളികളുമുണ്ടെങ്കിൽ സ്ഥാപനം എളുപ്പത്തിൽ നടത്താം. മണിക്കൂറിൽ 500-1000 ബാഗ് നിർമിക്കാൻ ശേഷിയുള്ള മെഷിനറികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ക്ലസ്റ്റർ രൂപീകരിച്ച് ആഗോള വിപണിയിലേക്കും പ്രവേശിക്കാം. ഇങ്ങനെ ഉള്ള സംരംഭങ്ങളിലൂടെ നിങ്ങൾ പ്രകൃതിയെ രക്ഷിക്കുകയാണ് ചെയ്യുന്നത്
വലിയ ഫാക്ടറിയോ, മെഷീനറിയോ ഒന്നുമല്ല ഇന്നാവശ്യം. ചെറിയ മുതൽ മുടക്കിൽ സംരംഭങ്ങൾ വിജയിപ്പിക്കുകയാണ് ചെയ്യേണ്ടത്. കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ് വർദ്ധിപ്പിക്കാനാകും എന്നതാണ് ഈ ബിസിനസിന്റെ പ്രത്യേകത. കഠിനാധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ബിസിനസ് വിജയിപ്പിച്ചെടുക്കാനും കഴിയും. പ്രതിസന്ധിയിൽ തളരാതിരിക്കുക. നിങ്ങൾക്കും ഇതേ തരത്തിൽ ഒരു സംരംഭം വളർത്താനും അതിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും സഹായവും നൽകുവാനും തയ്യാറാണ് GSA എക്സ്പോർട്സും അബു സാഹിറും.