ഫാഷൻ മേഖലയിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഫാൻസി ഐറ്റംസ്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങി ഫാൻസി ഐറ്റംസിന്റെ ലോകം വളരെ വിഷമമായി നമുക്ക് മുന്നിൽ തുറന്ന് കിടക്കുകയാണ്.
ദിനം പ്രതി വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖല കൂടിയാണിത് . വിപണിയിൽ പുതിയൊരു ട്രെൻഡ് രൂപപ്പെടുമ്പോൾ ഉപഭോക്താക്കളുടെ കാഴ്ചപ്പാടും അതിനനുസരിച്ച് മാറുകയാണ്. കൂടാതെ ഇവയെല്ലാം വിരൽത്തുമ്പിൽ എളുപ്പം ലഭ്യമാവുന്ന വിപണി തന്ത്രവും സാങ്കേതിക സൗകര്യങ്ങളും ഇന്ന് നിലവിലുണ്ട്.
ഇലക്ട്രോണിക്സിൽ ഡിപ്ലോമ കഴിഞ്ഞ മുഹമ്മദ് ജാസിഫിന് ബിസിനസിനോടുള്ള അതിയായ താത്പര്യം കൊണ്ടാണ് സ്വന്തം നാടായ വടകരയിൽ മാനിയ ഫാൻസിക്ക് തുടക്കമിടുന്നത്. വിപണിയിലെ മാറ്റങ്ങൾ കൃത്യമായി പഠിച്ചാണ് ഒരു സംരംഭത്തിന് ജാസിഫ് മുന്നിട്ടിറങ്ങിയത് .2010ൽ നാട്ടിലെ ആദ്യത്തെ മോഡേൺ ഫാൻസിയായി മാനിയ അറിയപ്പെട്ടു.
കൊറോണ പല വിപണിയെയും സാരമായി ബാധിച്ച പോലെ മാനിയയേയും ബാധിച്ചു. ശേഷം മാർക്കറ്റ് ഇടിഞ്ഞ സാഹചര്യത്തിൽ മൂലധനം ഇറക്കിയുള്ള വിൽപ്പന സാഹചര്യത്തിനനുയോജ്യമല്ലെന്നു തിരിച്ചറിഞ്ഞതോടെ അതവിടെ അവസാനിപ്പിച്ചു. ശേഷം മറ്റു ജോലികളുമായി തുടർന്നു പോന്നെങ്കിലും ബിസിനസ് മോഹം ഉള്ളിൽ കനൽ പോലെ ഉണ്ടായിരുന്നു.വർഷങ്ങൾക്കിപ്പുറം മിമോസ എന്ന പേരിൽ നടക്കാവ് പുത്തൻ ആശയങ്ങളോടെ മറ്റൊരു ഫാൻസി തുടങ്ങി.
ഇവിടെ ബ്രൈഡ്സിനു വേണ്ട ഫാൻസി ഐറ്റംസ് ഉൾപ്പെടെ വസ്ത്രങ്ങളും മറ്റും വില്പന ചെയ്യപ്പെടുന്നുണ്ട്. കൂടാതെ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയും വിൽപ്പന നടക്കുന്നു. ഓൺലൈനായി ഓർഡർ ചെയ്താൽ ഏതു കോണിലായാലും ഉൽപ്പന്നം എത്തിച്ചു കൊടുക്കുന്നതായിരിക്കും.
മെമോസയിലെ മറ്റൊരു പ്രത്യേകത സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലാണ് ഉൽപ്പന്നം വിൽക്കപ്പെടുന്നു എന്നുള്ളതാണ്. ഇതിനു കാരണം ജാസിഫ് തന്നെ നേരിട്ട് പോയി ഗുണനിലവാരവും മിതമായ വിലയും ഉറപ്പുവരുത്തി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതിനാലാണ്. ബോംബെ പോലുള്ള നഗരങ്ങളിൽ നിന്നാണ് കൂടുതലായും പർച്ചേസ് ചെയ്യുന്നത്. ബ്രാൻന്റഡ് സാധനങ്ങൾ നോക്കി തന്നെയാണ് കൂടുതലും എടുക്കാറുള്ളത് അതിനാൽ ഇവ ഈടു നിൽക്കുകയും പെട്ടെന്ന് കേടുപാടുകൾ വരാതിരിക്കുകയും ചെയ്യുന്നു.
അന്നും ഇന്നും ഫാൻസി മേഖലയിൽ വന്ന മാറ്റത്തെ വീക്ഷിക്കുമ്പോൾ കാണാൻ സാധിക്കുന്നത് സ്വർണ്ണം വെള്ളി മറ്റു മൂല്യമേറിയ ആഭരണങ്ങൾ വാങ്ങാൻ ഇന്ന് പലർക്കും സാമ്പത്തിക സാഹചര്യമില്ലാത്തതും ഫാഷൻ ഒരു വിപ്ലവം സൃഷ്ടിച്ചിരിക്കുന്നതിനാലും ഫാൻസി ഐറ്റംസിനെ ഒരുപാട് പേർ ആശ്രയിക്കുന്നു.
അതുതന്നെയാണ് ഈ മേഖലയുടെ പുരോഗതിക്കും കാരണമായത്. ഫെസ്റ്റിവൽ സീസണിൽ ആണ് വില്പന കൂടുതലും നടക്കുന്നതെന്നും ജാസിഫ് പറയുന്നു.
ദിനംപ്രതി മാറുന്ന ഫാഷനൊപ്പം അപ്ഡേറ്റ് ആയിരിക്കേണ്ടതിനാൽ കൂടുതൽ സ്റ്റോക്കുകൾ ഒന്നും ജാസിഫ് എടുക്കാറില്ല.
വിപണിയെ മനസ്സിലാക്കി വില്പന നടത്തുക എന്ന തന്ത്രമാണ് ജാസിഫ് പയറ്റുന്നത്.