എറണാകുളം ആണ് എന്റെ സ്വദേശം. അമ്മ ഭാര്യ എന്നിവർ അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത്. പ്ലസ് ടു വരെയേ വിദ്യാഭ്യാസം കൊണ്ടുപോകാൻ കഴിഞ്ഞുള്ളൂ. വീട്ടിലെ സാഹചര്യമൂലം പ്ലസ് ടു കഴിഞ്ഞ് ഒട്ടനവധി ചെറിയ ജോലികൾ ചെയ്തിരുന്നു. കൂടുതലും ഫുഡ് ഡെലിവറി പോലുള്ള ജോലികൾ ആയിരുന്നു ചെയ്തിരുന്നത്. ആദ്യ കാലഘട്ടത്തിൽ ഫുഡ് ഡെലിവറി ഒരു മികച്ച ശമ്പളമുള്ള ജോലിയായിരുന്നു. എന്നാൽ പിന്നീട് അതിന്റെ ഗതി മാറി. ആ ശമ്പളം കൊണ്ട് കുടുംബം മുന്നോട്ടു പോകുക സാധ്യമല്ലായിരുന്നു. അന്ന് ഞാൻ തിരിച്ചറിഞ്ഞു ഇങ്ങനെ ചെറിയ ജോലികൾ ചെയ്ത് ഒരിക്കലും ഭാവി സുഗമമാവില്ലെന്ന്. അങ്ങനെ ഞാൻ മാറി ചിന്തിക്കാൻ തുടങ്ങി.
കൂടുതലൊന്നും ചിന്തിക്കാതെ തന്നെ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് സോഡാ ബിസിനസ് തന്നെയായിരുന്നു. കാരണം എന്റെ കുടുംബത്തിൽ പലരും ചെയ്തു വരുന്നതായിരുന്നു സോഡാ ബിസിനസ്. എന്നാൽ ഞാൻ ഇതിൽ സ്വല്പം വ്യത്യസ്തത കൊണ്ടുവരാൻ ആഗ്രഹിച്ചു സോഡയിൽ നിന്നും മാറി ഗോലി സോഡാ അതായിരുന്നു എന്റെ കൺസെപ്റ്റ്. അതെ നമ്മുടെ പഴയ കാലഘട്ടത്തിലെ എല്ലാവരുടെയും നൊസ്റ്റാൾജിക് സോഡാ. പുതിയ കാലഘട്ടത്തിൽ നിന്ന് അപ്രത്യക്ഷമായതും ന്യൂജനറേഷന് കൗതുകവും ആയ സാധനം. പിന്നീട് അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്തി. അതിനെക്കുറിച്ച് കൂടുതൽ അറിയുകയും വിപണിയിൽ അതിന്റെ സാധ്യതകളെ കുറിച്ച് പഠനം നടത്തുകയും ചെയ്തു. അങ്ങനെ പുതിയ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് വളരെ പെട്ടെന്നുതന്നെ റെയിൻബോ ഗോലി സോഡാ എന്ന പേരിൽ വ്യത്യസ്ത ഫ്ലേവറുകളിൽ ഞാൻ വിപണിയിൽ എത്തിച്ചു.
പ്രതീക്ഷിച്ചതിൽ നിന്നും വലിയ സ്വീകാര്യതയാണ് എനിക്ക് വിപണിയിൽ നിന്നും ലഭിച്ചത്. അങ്ങനെ എന്റെ ജീവിതത്തിൽ പുതിയ വഴിത്തിരി ഉണ്ടാവുകയും ജീവിതസാഹചര്യം നല്ല രീതിയിൽ മെച്ചപ്പെടുകയും ചെയ്തു.
ഇനി എന്റെ അടുത്ത ചുവട് വെപ്പ് എന്ന് പറയുന്നത് എക്സ്പോർട്ടിങ് മേഖലയിലേക്കാണ്. ഇപ്പോൾ തന്നെ ധാരാളം എൻക്വയറിസ് വരുന്നുണ്ട് അതിനായിട്ടുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോൾ.