പുത്തൻ മേഖലകൾ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളിൽ ആകൃഷ്ടരാക്കാത്തവർ ചുരുക്കമാണ്. പുതു പുത്തൻ മേഖലകൾ വെല്ലുവിളികളോടെ നമ്മുടെ സൊസൈറ്റിയിൽ അർഹതപ്പെട്ടവരെ കാത്തു നിൽക്കുന്നു.
പുറം നാടുകളിൽ കാണുന്ന കൗതുകകരമായ കാര്യങ്ങളിൽ താല്പര്യ ജനിക്കുന്നവരാണ് ഏറെയും.. എന്നാൽ അതിനു പിന്നിലെ കൗതുക കാരണം അന്വേഷിച്ചു പോയ ചുരുക്കം ചിലർ വൈവിധ്യങ്ങൾ തീർത്ത് പുത്തൻ സംരംഭങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുമുണ്ട്.
വൈവിധ്യമാർന്ന സംരംഭങ്ങൾ എന്നും ശ്രദ്ധ പിടിച്ചു പറ്റുന്നവയാണ്.. അത്തരത്തിൽ പത്തനംതിട്ടക്കാരി രാഖി രഘുനാഥിന്റെ ഒരു നൂതന സംരംഭമാണ് നെയിൽസ് ബൈ രാഖി അക്കാദമി.
സൗന്ദര്യപരീക്ഷണങ്ങളിൽ ഉരുത്തിരിയുന്ന പുതിയ ട്രെൻഡുകളാണ് ഇന്ന് ഫാഷൻ ലോകത്തെ അടക്കി വാഴുന്നത്., ട്രെൻഡുകൾ വസ്ത്രങ്ങളിൽ മാത്രമായി ഒതുങ്ങുന്നവയല്ല നഖം മുതൽ മുടി വരെ മിനുക്ക് പണികൾ കൊണ്ട് അലങ്കാരങ്ങൾ തീർക്കുന്നു. ഈ മേഖലയിലെ കരിയർ സാധ്യതയും അനന്തമാണിന്ന്. നെയിൽസ് ബൈ രാഖി അക്കാദമിയുടെ പ്രസക്തിയും ഇവിടെ തന്നെയാണ്.
കൊറിയൻ സന്ദർശനം കഴിഞ്ഞ് വന്ന സുഹൃത്തിന്റെ കൈവിരലിലെ നഖങ്ങളിൽ തീർത്ത കൊത്തുപണികളിൽ കൗതുകമാർന്ന രാഖി അതിനു പിന്നിലെ ചായകളെക്കുറിച്ചും വർക്കുകളെ കുറിച്ചും തിരഞ്ഞും തേടിയും പഠിച്ചു.
പണ്ടുമുതലേ പെയിന്റിങ്ങിലും വരയിലും എല്ലാം പാഷനേറ്റ് ആയിരുന്നു രാഖി. എന്നാൽ ഈ ഒരു മേഖലയിൽ തന്നെയാണ് തന്റെ ഭാവി ഒളിഞ്ഞിരിക്കുന്നത് എന്ന കണ്ടെത്തലാണ് രാഖിയുടെ ആദ്യ പടിവിജയം.
എംടെക് ബിരുദാനന്തര ബിരുദധാരിയായ രാഖി 2013 മുതൽ 2019 വരെ ടെക് മേഖലയിൽ ജോലി ചെയ്തുപോന്നു.
2019 ൽ ജോലി റിസൈൻ ചെയ്തുകൊണ്ട് താമസസ്ഥലത്ത് ഫ്ലാറ്റിൽ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമായി തുടങ്ങിയ വർക്കാണ് ഇന്ന് കാണുന്ന നെയിൽസ് ബൈ രാഖി അക്കാദമിയായി മാറിയിരിക്കുന്നത് .
തുടക്കത്തിലെ ഏതൊരു സംരംഭക മേഖലയ്ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളിലുപരിയായി ഇത്തരമൊരു വെറൈറ്റി കൺസെപ്റ്റ് ആയതിനാലും ആളുകളിലേക്ക് എത്തുവാനുമായി ഒരു ടൈം പിരീഡ് എടുത്തിരുന്നു.
ഈ മേഖലയുടെ കൂടുതൽ സാധ്യതകളും വരുന്നത് ഫിലിം ഇൻഡസ്ട്രിയിലും അതുപോലെ ഫംങ്ഷനുകളിൽ പങ്കെടുക്കുന്നവർക്കുമായാണ് . ഒരാളുടെ കൈകളിൽ ചെയ്യാൻ തന്നെ രണ്ടര മണിക്കൂറോളം സമയം എടുക്കും.. റഷ്യൻ ഇറ്റാലിയൻ സ്റ്റൈലു കളാണ് കൂടുതലും ചെയ്യുന്നത്. അക്രൈനിക്ക് മോണോമർ എന്ന പദാർത്ഥം ഉപയോഗിച്ചാണ് നഖങ്ങളിൽ കൊത്തുപണികൾ തീർക്കുന്നത്.
സമയമെടുക്കുന്ന ഈ പ്രക്രിയ നഖം ചീകിയും മിനുക്കിയും പുതിയ നഖം ഉണ്ടാക്കിയെടുക്കുന്നു.
ഇതിനുവേണ്ട അസംസ്കൃത വസ്തുക്കൾ യുകെ, യു എസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വരുത്തുന്നവയാണ്. പർച്ചേസിനായി മാസം മൂന്ന് മുതൽ നാല് ലക്ഷം വരെ മുതൽമുടക്കാറുണ്ട്.
സാധനസാമഗ്രികളുടെ ക്വാളിറ്റിയിലും വിട്ടുവീഴ്ച ചെയ്യാറില്ല. വർക്ക് ചെയ്തിരുന്ന സമയം, പല ഇന്റർനാഷണൽ കമ്പനികൾക്കുമായി റിവ്യൂ ചെയ്തു കൊടുക്കുന്ന ജോലി കൂടി ചെയ്തിരുന്നു. ഇന്നത് സംരംഭക മേഖലയിൽ ഏറെ ഗുണം ചെയ്യുന്ന ഒന്നായി മാറി. അതിനാൽ തന്നെ ഗുണനിലവാരത്തിലും മിതമായ നിരക്കിലും സാധനങ്ങൾ ലഭ്യമാക്കുന്ന ഇന്റർനാഷണൽ കമ്പനികളുമായി ടൈയപ്പും ഉണ്ട്.
ഇതിന്റെ വിലനിലവാരം 1500 രൂപ മുതൽ പത്തായിരം വരെ നീളുന്നു.
സിനിമാ മേഖലയിൽ നിന്നും ലഭിച്ച പിന്തുണ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് രാഖിക്ക്. സിനിമ ഇൻഡസ്ട്രിയൽ തന്നെ വിശ്വസ്തതയും ക്വാളിറ്റിയും കൊണ്ട് പലരും മറ്റൊരാൾക്ക് റഫർ ചെയ്യുന്നുമുണ്ട്. കൂടുതൽ വർക്കുകളും ഇവിടെ നിന്നു തന്നെയാണ് ലഭിക്കുന്നതും. പുതിയ പലരും ഈ മേഖലയിലേക്ക് കടന്നുവന്നെങ്കിലും പലർക്കും ഇന്ന് നെയിൽസ് ബൈ രാഖിയോട് തന്നെ പ്രിയം.
കൊച്ചിയിൽ സ്വന്തം ബ്രാൻഡ് റൺ ചെയ്യുന്നതിലുപരിയായി 60 ഓളം ബാച്ച് കുട്ടികൾ പഠിച്ചിറങ്ങിയ ഒരു അക്കാദമി കൂടിയാണിത്. കൊച്ചിയിലെയും കേരളത്തിലെ ആദ്യ നെയ്ൽസ് അക്കാദമിയും രാഖിയുടേതാണ്.
ഇത്തരമൊരു മേഖലയിലേക്ക് തിരിഞ്ഞപ്പോൾ ചുറ്റുപാടിൽ നിന്നും വലിയ സപ്പോർട്ടും കാര്യങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ തന്റെ കഴിവിലുള്ള ആത്മവിശ്വാസം കൊണ്ടും അർപ്പണബോധം കൊണ്ടും ഉത്തരമായി മാറിയിരിക്കുന്നു രാഖി .ഈ മേഖലയിലെ തന്റെ കഴിവിനും പ്രയത്നങ്ങൾക്കും ആയി ലഭിച്ച അംഗീകാരങ്ങളും ചെറുതല്ല,
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഗ്രാൻഡ്മാസ്റ്റർ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങി ഒരുപാടുണ്ട് അംഗീകാരങ്ങൾ, ശേഷം ഈ റെക്കോർഡുകൾ ഒന്നും തന്നെ ആരും ഇതുവരെ ബ്രേക്ക് ചെയ്തിട്ടില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്.
നെയിൽസ് ബൈ രാഖി കേരളത്തിൽ എല്ലായിടത്തും ഉയരണം എന്നുള്ളതാണ് അടുത്ത ഘട്ടമായി കാണുന്ന ബിസിനസ് പ്ലാൻ.