കാലംചെല്ലും ട്രെൻഡിന് അനുസരിച്ച് വ്യാപകമായി മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്ന വീക്ഷണോപകരണങ്ങളാണ് കണ്ണടകൾ, കോൺടാക്ട് ലെൻസുകൾ തുടങ്ങിയവ. പലരുടെയും നിത്യ ജീവിതത്തിലെ സന്തതസഹചാരിയാണ് ഇവ. കണ്ണടകളെ കവച്ചുകൊണ്ട് ലെൻസുകൾ സ്ഥാനം പിടിച്ചിരുന്നെങ്കിലും കണ്ണടകളോളം പ്രാധാന്യം നേടാൻ കഴിഞ്ഞില്ല. ഇന്ന് കണ്ണടകൾ ആധികാരിക ഫാഷൻ സ്റ്റേറ്റ്മെന്റുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. ആളുകൾ അവരുടെ വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനായി വിവിധ ഫാഷൻ ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നു.കണ്ണടയുടെ ഫാഷന്റെ കാര്യത്തിൽ ഏറിയ പങ്കും വഹിക്കുന്നത് ഫ്രെയിമുകൾ ആണ്.ഫാഷനോടൊപ്പം മുഖചേർച്ച കൂടി പരിഗണിച്ചേ നമ്മൾ ഓരോന്നും തിരഞ്ഞെടുക്കാറുള്ളൂ.
പവറിനു പുറമേ ഫ്രെയിമും ഫാഷനും ക്വാളിറ്റിയും ബ്രാൻഡും എല്ലാം നോക്കി ഒന്നെടുത്താലോ കീശ കാലിയാവും.
കീശ കാലിയാവാതെ വെറും 500 രൂപയ്ക്ക് ഇനി ഇഷ്ടപ്പെട്ട കണ്ണട ഫ്രെയിമുകൾ വാങ്ങാം കൊല്ലം ചാത്തന്നൂരിലെ സുരേഷ് കുമാറിന്റെ ഐ ഒപ്റ്റിക്സിൽ നിന്നും.
മൂന്ന് വർഷത്തോളമായി മികച്ച സേവനം നൽകി മുന്നേറുകയാണ് ഐ ഒപ്റ്റിക്സ്.കേരളത്തിനകത്തും പുറത്തുമായി ഐ ഒപ്റ്റിക്സിലൂടെ കണ്ണടകൾ തുച്ഛമായ വിലയിൽ സുലഭമായി ലഭിക്കുന്നതാണ്. ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നത് സുരേഷിന് നിർബന്ധമായിരുന്നു.
താങ്ങാവുന്ന വിലയിൽ സാധാരണക്കാർക്കും മികച്ച ഉത്പന്നം ലഭ്യമാവണം എന്നാൽ അത് ബിസിനസിനെ നഷ്ടത്തിൽ ആക്കാനും പാടില്ല എന്ന ആശയത്തിൽ നിന്നും ഉരുതിരിഞ്ഞതാണ് 500 രൂപ കണ്ണട ഫ്രെയിമുകൾ.
ഒരു വർഷം ഗ്യാരണ്ടിയോടു കൂടിയാണ് ഇവ നൽകുന്നത്. എല്ലാ കണ്ണടഫ്രെയിമുകളും വില വ്യത്യാസമില്ലാതെ 500രൂപയ്ക്ക് ലഭ്യമാകുന്നു, കൂടാതെ ലെൻസുകൾക്ക് പകുതി വിലയും എന്ന പ്രത്യേകതയും ഉണ്ട്. ബ്രാൻന്റുകളുമായി ആലോചിച്ചു പകുതി വിലയ്ക്ക് ലഭ്യമാക്കാനുള്ള പദ്ധതികളും നിലവിൽ ഉണ്ട്.
ബിസിനസിൽ പച്ചപിടിക്കാനായി താണ്ടിയ ദൂരങ്ങൾ ഒന്നും ചെറുതായിരുന്നില്ല സാധാരണ കർഷക കുടുംബത്തിൽ ജനിച്ച സുരേഷിന്. ചെയ്യാത്ത ജോലികൾ ഇല്ല. പിന്തുണയ്ക്കാൻ സമ്പാദ്യങ്ങളോ കൈത്താങ്ങായി ആളുകളോ ഉണ്ടായിരുന്നില്ല. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു വിധം ചുവട് ഉറപ്പിച്ചു മുന്നോട്ടുപോകവെയാണ് ഒപ്റ്റിക്കൽ മേഖലയിലേക്ക് തിരിയുന്നത്.എന്നാൽ അവിടെയും ഇദ്ദേഹത്തിന് ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നു.
ഒപ്റ്റിക്കൽ മേഖലയിലെ ഒരു വൻകിട കമ്പനിയിൽ നിന്നും ചെറിയ തുകയ്ക്ക് ഡീലർഷിപ്പ് കരസ്ഥമാക്കി. നൂറുവർഷത്തോളം പാരമ്പര്യമുള്ള വൻകിട കമ്പനിക്ക് കേരളത്തിൽ ഇതുപോലെ 170ൽ പരം ഡീലേഴ്സ് ഉണ്ടായിരുന്നു.
ഡീലർഷിപ്പിനായി എടുക്കുന്ന തുകയ്ക്കനുസരിച്ച് കണ്ണടകൾ ലഭിക്കുന്ന എണ്ണത്തിലും വ്യത്യാസം ഉണ്ടായിരുന്നു. മൂന്നുലക്ഷം കൊടുത്ത് ഡീലർഷിപ്പ് എടുത്തവന് ഒന്നരലക്ഷം കൊടുത്തു ഡീലർഷിപ്പ് എടുത്തവനെക്കാൾ കണ്ണടകൾ എണ്ണം കൂടുതൽ ലഭിക്കും.
ഒരു ഫ്രെയിം എടുത്താൽ ഒരു ലെൻസ് ഫ്രീ എന്ന മെത്തേഡിൽ ആയിരുന്നു വിപണി തന്ത്രം. ഇവയ്ക്ക് പുറമേ 6000 രൂപയുടെ കണ്ണടകൾ ഓഫർ പ്രൈസിൽ 3000ത്തിന് ആളുകൾക്ക് ലഭ്യമാകുന്നു. എന്നാൽ താൻ വാങ്ങിയതൊന്നും വിറ്റു പോകാതെ ചില്ലു കൂട്ടുകളിൽ കിടന്നു പൊടി പിടിക്കാൻ തുടങ്ങി.
വല്ലപ്പോഴും വരുന്ന കസ്റ്റമേഴ്സിൽ നിന്നും ലഭിക്കുന്ന തുച്ഛമായ ലാഭം മാത്രമായി വരുമാനം. ഇത്തരം ബിസിനസ് പ്ലാൻ പൊളിച്ചു മാറ്റാതെ പുരോഗതിയോ ലാഭമോ പ്രതീക്ഷിക്കേണ്ട എന്ന് മൂന്നാറിൽ സംഘടിപ്പിച്ച ഡീലേഴ്സ് മീറ്റിങ്ങിൽ സുരേഷ് അഭിപ്രായപ്പെട്ടു.
എന്നാൽ മുൻനിര കമ്പനിയായ ലെൻസ് കാർട്ടിനെ തകർക്കാൻ ആയിരുന്നു മറ്റു പലരുടെയും ലക്ഷ്യം. അതിനായി ക്വാളിറ്റി കൂടിയ പ്രോഡക്ടുകൾ വിപണിയിൽ ഇറക്കാനായി ചർച്ചകൾ.
ക്വാളിറ്റി കണ്ണടകൾ ഒന്നെടുത്താൽ ഒന്ന് ഫ്രീ നൽകുന്ന ലെൻസ് കാർട്ടിന്റെ മെത്തേഡ് പുതുതലമുറ ഉൾപ്പെടെ ഏവരും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഇവിടെ ക്വാളിറ്റി പ്രോഡക്ടുകൾ വച്ചുകൊണ്ടുള്ള ആശയം വില പോവില്ലെന്ന് സുരേഷ് വീണ്ടും ആവർത്തിച്ചു മറ്റുള്ളവർക്കിടയിൽ ഒരു കരടായി മാറി.
എല്ലാവർക്കും ഉതകുന്ന ബിസിനസ് പ്ലാൻ അവതരിപ്പിക്കുകയും ചെയ്തു ഇദ്ദേഹം. ക്വാളിറ്റിയോടൊപ്പം വില കുറവിൽ നൽകുക. 170 ഓളം ഡീലർഷിപ്പ് ഉള്ള കമ്പനിക്ക് ഇത് എന്തുകൊണ്ട് സാധ്യമല്ല എന്ന ചോദ്യം ഉന്നയിച്ചു. എതിർപ്പുകൾ മാത്രമായിരുന്നു പരിണിതഫലം.
നഷ്ടം സഹിച്ചു മുന്നോട്ടു പോവാൻ ഒരുക്കമല്ലായിരുന്നു സുരേഷ്. എടുത്ത കണ്ണടകൾ പകുതി വിലയിൽ കമ്പനി തിരിച്ചെടുക്കാൻ നിർബന്ധിതരായി.
ഐ ഒപ്റ്റിക്സ് എന്ന സ്ഥാപനത്തിൽ പുത്തൻ ആശയങ്ങൾ പ്രാവർത്തികമാക്കി എല്ലാ കണ്ണടകളും നേരിട്ട് പോയി ക്വാളിറ്റി ടെസ്റ്റ് നടത്തി മുഴുവൻ തുകയ്ക്ക് എടുത്തു.ഇവ 500 രൂപയ്ക്ക് വിൽക്കുവാനും ആരംഭിച്ചു. കൂടാതെ കണ്ണട സംബന്ധമായ എല്ലാ വസ്തുക്കളും പകുതി വിലയിലും ലഭ്യമാകുന്നു. ലോകോത്തര കമ്പനികളുമായി സഹകരിച്ച് പ്രവർത്തിച്ചുകൊണ്ട് മുന്നോട്ടു കുതിക്കുകയാണ് ഐ ഒപ്റ്റിക്സ്.
കേരളത്തിലെ ഒപ്റ്റിക്കൽ അസോസിയേഷൻ തനിക്കെതിരായിരുന്നു. പലരും തകർക്കാനായി അപവാദം വരെ പറഞ്ഞു പരത്തി. എല്ലാം തരണം ചെയ്ത സുരേഷ് ഇന്ന് ഉയരങ്ങളിലേക്ക് തന്നെ കുതിക്കുന്നു.
ഏതൊരു കണ്ണട ഷോപ്പിൽ നിന്നും വാങ്ങുന്ന കണ്ണടകൾ പോലെ തന്നെ ഐ ഒപ്റ്റിക്സിലെ 500 രൂപയുടെ കണ്ണടയും ഉപയോഗിക്കാം കൂടാതെ ഇവ ഓൺലൈൻ ആയും ലഭ്യമാണ്. കസ്റ്റമറുടെ കൈകളിൽ എത്തി അവരുടെ തൃപ്തി ബോധ്യപ്പെട്ടതിനുശേഷം മാത്രം പണം നൽകിയാൽ മതി. എന്തെങ്കിലും കേടുപാടുകളോ തകരാറോ ഉണ്ടെങ്കിൽ സൺഗ്ലാസ് ഉൾപ്പെടെ ഏതു കണ്ണടയും തിരിച്ചെടുക്കുന്നതാണ്.
ബിസിനസ്സിൽ പല പറ്റിക്കപ്പെടലുകൾക്ക് ഇരയായിട്ടുണ്ടെങ്കിലും എല്ലാം ആവർത്തിക്കാത്ത പാഠമായി ഉൾക്കൊണ്ടു മുന്നോട്ടു നീങ്ങുന്നു.
കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങി ഡീലർഷിപ്പുകൾ കൊണ്ടുവരണം എന്നതാണ് അടുത്ത ലക്ഷ്യം.