സൗന്ദര്യ കാര്യത്തിൽ വ്യാകുലപ്പെടാത്തവരായി ആരുമില്ല നമുക്ക് ചുറ്റും.
വെളുത്തിട്ട് പാറാം എന്ന പൊള്ളയായ പരസ്യങ്ങൾക്ക് പിന്നാലെ പോയി വെളുക്കാൻ തേച്ചത് പാണ്ടായി മാറിയ കഥകളും ഒത്തിരിയാണ്. കാലത്തിനനുസൃതമായി സൗന്ദര്യ സങ്കല്പങ്ങളിൽ മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു.
എന്നാൽ പഴമക്കാരായ നമ്മുടെ മുത്തശ്ശിമാരെല്ലാം സൗന്ദര്യവർദ്ധനവിനും മുഖകാന്തിക്കുമായി പ്രകൃതിദത്തമായി നിർമ്മിച്ച വസ്തുക്കൾ ഏറെ കരുതലോടെ പറമ്പിലും തൊടിയിലും നിന്ന് ശേഖരിച്ചും അമ്മിയിലിട്ട് അരച്ചും തേച്ചുമെല്ലാം തന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു . കാലചക്രം കറങ്ങുന്നതിനനുസരിച്ച് തിരക്കേറിയ ജീവിതത്തിനിടയിൽ അമ്മിയിലിട്ടും ഉരലിലിട്ടും അരയ്ക്കാനും പൊടിക്കാനും പോയിട്ട് അമ്മി കല്ലുകളും ആട്ട് കല്ലുകളുമെല്ലാം നാം പോലുമറിയാതെ മൺമറഞ്ഞു പോയിരിക്കുന്നു.
വിരൽത്തുമ്പിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ ഞൊടിയിടയിൽ കിട്ടും ഓൺലൈൻ യുഗമായ ഇന്നത്തെ കാലത്ത് ഗുണനിലവാരവും എന്നത് ഒരു ഭാഗ്യ പരീക്ഷണമായി മാറിയിരിക്കുന്നു. ഈ സാഹചര്യങ്ങൾ നില നിൽക്കെയാണ് നാടൻ രീതിയിൽ പറമ്പിൽ നട്ടുനനച്ചുണ്ടാക്കിയ കസ്തൂരി മഞ്ഞൾ പൊടിച്ച്, പരിശുദ്ധിയുടെ കാര്യത്തിൽ യാതൊരു വുട്ടുവീഴ്ചയും ചെയ്യാതെ ജോമറിക് എന്ന ഒരു ബ്രാൻഡ് വെറും ആറുമാസംകൊണ്ട് ജന പ്രീതി പിടിച്ചു പറ്റിയത്.
ഓർഗാനിക് കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ജോമറിക് എന്ന ബ്രാൻഡിന്റെ സ്ഥാപകനും സി ഇ ഒയും മലപ്പുറം ജില്ലയിലെ മഞ്ചോരി ആമയൂർ സ്വദേശിയായ ജൗഹറാണ്
അഞ്ചേക്കറോളം കസ്തൂരി മഞ്ഞൾ കൃഷി ചെയ്തു വിളവെടുത്ത് അത് പൊടിയാക്കി യാതൊരു രാസവസ്തുക്കളും ഉപയോഗിക്കാതെ ഓർഗാനിക് ആയിട്ടാണ് കോസ്മെറ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്.
ഐ ടി മേഖലയിൽ പ്രവർത്തി പരിചയമുള്ള ജൗഹർ മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്തു വരികയാണ് സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന ആഗ്രഹം ജനിക്കുന്നതും ഈ ഒരു മേഖല തിരഞ്ഞെടുക്കുന്നതും, കൂടുതൽ അറിവ് നേടിയും അധ്വാനം നിക്ഷേപിച്ചും ഒരു സംരംഭം തുടങ്ങുന്നതും.
എല്ലാത്തിനും സഹായവും സഹകരണവുമേകി അച്ഛനും അമ്മയും സഹധർമ്മിണിയും മൂന്നു മക്കളും അടങ്ങുന്ന കുടുംബവും .
ബിസിനസ് തുടങ്ങാനായി പ്രത്യേകം മുറികളോ കടകളോ എടുക്കാതെ വീട്ടിലെ ഒറ്റ മുറിയിൽ ആരംഭിച്ചതിനാൽ അധികം ചിലവുകൾ ഒന്നും ഉണ്ടായില്ല . വിജയ പരാജയ സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് പരിചിതമല്ലാത്ത മേഖലയിൽ മുതൽമുടക്കുമ്പോൾ കൂടുതൽ കരുതൽ നൽകുന്നത് നല്ലതാണ്.പരമാവധി ചിലവുകൾ എവിടെ കുറയ്ക്കാം എന്ന പദ്ധതികൾ മെനയുന്നത് ബിസിനസിന് ഗുണം ചെയ്യും.
മൂലധനമായി ആകെ മുടക്കേണ്ടി വന്നത് 2 ലക്ഷം രൂപ മാത്രമാണ്. ബാക്കിയെല്ലാം മണ്ണിന്റെ കൂറും പ്രകൃതിയുടെ പങ്കും കുടുംബത്തിന്റെ കൂട്ടായ്മയും ആണ്.
ജൗഹറിന്റെ കസ്തൂരിമഞ്ഞൾ എന്ന അർത്ഥം ഉരുവാക്കുന്നതാണ് ജോമറിക് എന്ന ബ്രാൻഡ് നെയിം , ജൗഹറിന്റെ ജോ യും, മഞ്ഞളിന്റെ ഇംഗ്ലീഷ് നാമമായ ടെർമറിക്കിന്റെ മറിക്കും സംയോജിപ്പിച്ചാണ് ജോമറിക് എന്ന പേര് നൽകിയത് .
പാർശ്വഫലങ്ങൾ ഇല്ലാത്തതും പ്രത്യക്ഷത്തിൽ നല്ല മാറ്റങ്ങൾ പ്രകടമാകുന്നതും ആണ് ജനപ്രീതിക്ക് കാരണമായി വിശ്വസിക്കുന്നത്.
ഉപയോഗിച്ചവർ പലരും അഭിപ്രായങ്ങൾ വിളിച്ചു പറയുന്നതിൽ സന്തോഷവും സംതൃപ്തിയും മാത്രം.
മൗത്ത് റ്റു മൌത്ത് പബ്ലിസിറ്റിയും സോഷ്യൽ മീഡിയ വഴിയുള്ള അന്വേഷണങ്ങളും എല്ലാം തകൃതിയായി തന്നെ പോകുന്നു.
ആമസോൺ,മീശോ, ഫ്ലിപ്കാർട്ട് വഴിയും വിൽപ്പന നടക്കുന്നുണ്ട്.
കസ്തൂരിമഞ്ഞൾ പൊടിക്ക് പുറമേ സപ്പോർട്ടിംഗ് ഉൽപ്പന്നമായി രക്ത ചന്ദനം , ഇൻഡിഗോ പൊടി ,മൈലാഞ്ചി പൊടി എന്നിവയും ജോമെറിക്കിൽ ലഭ്യമാണ് .
കൃഷി പത്തേക്കറിൽ വ്യാപിപ്പിച്ചു കൊണ്ട് ഉത്പന്നങ്ങൾ കുറച്ചുകൂടി വമ്പിച്ച രീതിയിൽ ചെയ്യണം പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തണം എന്നുള്ളതൊക്കെയാണ് അടുത്തഘട്ടമായി ജൗഹറിന്റെ ജോമറക്കിന്റെ ലക്ഷ്യം.