സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് പേരുകേട്ട നഗരമായ കൊച്ചിയുടെ ഹൃദയഭാഗത്ത് ഒരു യുവ സംരംഭകൻ ഒരു ഫാഷൻ വിപ്ലവം സൃഷ്ടിക്കുകയാണ്. അതാണ് 20 കാരനായ ജോസഫും , പുരുഷന്മാരുടെ ഫാഷൻ ബ്രാൻഡായ J@Y ഉം . അഭിനിവേശവും , വിദ്യാഭ്യാസവും സംരംഭകത്വവും സന്തുലിതമായി കൊണ്ടുപോകാനുള്ള ആകർഷകമായ കഴിവ് തന്നെയാണ് ജോസഫിന്റെ വിജയകഥ സൂചിപ്പിക്കുന്നത്.
ഫാഷൻ മേഖലയിൽ പാരമ്പര്യം ഉള്ള അമ്മ നിതയുടെ വഴിയിലൂടെ തന്നെയാണ് മകനും സഞ്ചരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സ്ത്രീകളുടെ ഫാഷൻ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിൽ പ്രത്യേക പ്രാവിണ്യം നേടിയ സംരംഭകയാണ് ജോസഫിന്റെ അമ്മ . ചെറുപ്പം മുതൽക്കേ തുണിത്തരങ്ങൾ, തയ്യൽ യന്ത്രങ്ങൾ, എന്നിവയാൽ ചുറ്റപ്പെട്ട ജോസഫിനു , ഫാഷൻ എന്നാൽ വെറും വസ്ത്രങ്ങളേക്കാൾ കൂടുതലാണെന്ന് മനസ്സിലായി അങ്ങനെയാണ് ഈ വ്യവസായത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ J@Y എന്ന ബ്രാൻഡ് ജോസഫ് ആരംഭിക്കുന്നത് .
പുരുഷന്മാരുടെ വസ്ത്രങ്ങളിലെ നൂതന ഫാഷന് ഊന്നൽ നൽകുന്നതാണ് J@Y എന്ന ജോസ്ഫിന്റെ ബ്രാൻഡ്. പുരുഷന്മാർക്ക് സ്റ്റൈലിഷും ഉയർന്ന നിലവാരമുള്ളതുമായ വസ്ത്രങ്ങൾ മികച്ച രീതിയിൽ തന്നെ ഡിസൈൻ ചെയ്യുക എന്നതായിരുന്നു ജോസഫിന്റെ ലക്ഷ്യം. ഡിസൈനിങ്ങിലേ ഓരോ കണികയും സൂക്ഷ്മമായി നിരീക്ഷിച്ചു ഏറ്റവും ഗുണനിലവാരത്തോടുള്ള തുണിത്തരങ്ങൾ മാത്രം ഉപയോഗിച്ചുള്ള J@Y-യിലെ വസ്ത്രങ്ങൾ, വ്യത്യസ്തതയെ വിലമതിക്കുന്ന ഉപഭോക്താക്കളെ ആകർഷിച്ചു.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ശക്തമായ ഒരു ബ്രാൻഡിന് ശക്തമായ ഓൺലൈൻ സാന്നിധ്യം ആവശ്യമാണ്. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും സേവനങ്ങൾ എവിടെ ആയാലും എത്തിക്കുന്നതിനുമായി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ജോസഫ് തന്റെ J@Y യെ ആഗോളത്തരത്തിലേക്ക് ഉയർത്തുന്ന തിരക്കിലാണ് .