സ്വപ്നങ്ങളെ സ്വപ്നങ്ങളായി തന്നെ നിലനിർത്താതെ സ്വപ്നം കണ്ടതിനും മുകളിലായി യാഥാർത്ഥ്യങ്ങളെ എത്തിക്കാൻ പരിശ്രമിക്കുകയും അതിനുവേണ്ടി തന്റെ സമയമത്രയും ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിതത്തിന്റെ ഓരോ പടവുകളും കയറി ഇന്ന് തന്റെ കഠിനാധ്വാനം കൊണ്ട് അറിയപ്പെടുന്ന സംരംഭകയും അധ്യാപികയും കൗൺസിലറുമായി വിജയം കൈവരിച്ച ദീർഘ ദർശിയുടെ പിന്നിട്ട വഴികളും തുടർന്നുകൊണ്ടിരിക്കുന്ന നേട്ടങ്ങളെയും പുതിയ പ്രതീക്ഷകളെയും പരിചയപ്പെടാം.
ആവർത്തിക്കപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സമ്പ്രദായങ്ങളെയും ഉടച്ചു വാർത്ത് തന്റേതായ ഒരു പുതിയ വിദ്യാഭ്യാസ ശൈലി അവതരിപ്പിക്കുകയും, ഒരു ഭാഷ പഠിക്കുന്നതിന്റെ എല്ലാ സങ്കീർണതകളും വളരെ ലളിതമായി പഠിതാക്കളിലേക്ക് എത്തിച്ച് ഇന്ന് വിജയകരമായി മുന്നോട്ടുപോകുന്ന ഇംഗ്ലീഷ് ബസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സനം നൗഫൽ.
ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും ബിരുദാനന്തബിരുദവും നേടുകയും,അസിസ്റ്റന്റ് പ്രൊഫസറായി പ്രവർത്തിക്കുകയും ചെയ്ത സനം അധ്യാപനവൃത്തിയിൽ ആനന്ദം കണ്ടെത്തുകയും, കുട്ടികളെ അവർക്ക് മനസ്സിലാവും വിധത്തിൽ ക്ലാസുകൾ നൽകാൻ കഴിയുന്ന ഒന്നും കഴിവിനെ തിരിച്ചറിയുകയായിരുന്നു ആ കാലഘട്ടത്തിൽ.
വിവാഹവും, കുടുംബ ജീവിതവും, പ്രസവവും എല്ലാം അവരെ ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചു. എന്നാൽ അധ്യാപനം സനം നൗഫലിന് കേവലം ഒരു ഉപജീവനമാർഗ്ഗം എന്നതിലുപരി, പാഷനും, എന്റെ അറിവുകൾ മറ്റുള്ളവരിലേക്ക് പകരാനും, താൻ ഇരിക്കുന്ന മേഖലയിലെ പുതിയ സാധ്യതകൾ കണ്ടെത്തി പൊതു സമൂഹത്തിലേക്ക് എത്തിക്കാനുമുള്ള ആവേശമായിരുന്നു. തന്റെ ഈ ലക്ഷ്യത്തെ മുൻനിർത്തി അവർ 2019-ൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ ആൻഡ് കൗൺസിലർ എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പരിപാലിക്കുന്നതിനിടയിലും സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും മോട്ടിവേഷൻ വീഡിയോകളും തുടർച്ചയായി അപ്ലോഡ് ചെയ്തുകൊണ്ടിരുന്നു.
ലാഭം ഒന്നും മനസ്സിൽ കാണാതെ സനം ചെയ്തുകൊണ്ടിരുന്ന ഈ പ്രവർത്തികളെ പരിഹസിക്കാനും ഉണ്ടായിരുന്നു പലർ. എല്ലാ പിന്തിരിപ്പൻ അഭിപ്രായങ്ങളെയും, പരിഹാസങ്ങളെയും ലക്ഷ്യബോധം കൊണ്ട് മറികടന്ന് അവർ, കഠിനാധ്വാനം കൊണ്ട് ചാനലിന്റെ വളർച്ച 5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സിലേക്
എത്തിക്കുകയായിരുന്നു.ഇതൊരു ഭാഗ്യ പരീക്ഷണം ആയിരുന്നില്ല നിരന്തര പ്രയത്നത്തിന്റെ ഫലമായിരുന്നു.പൊതുസമൂഹത്തിലെ ഈ സ്വീകാര്യതയും, പ്രേക്ഷകരുടെ നിരന്തര അഭിപ്രായങ്ങളും മാനിച്ച് 2021ൽ ഇംഗ്ലീഷ് ബസ് എന്ന സ്ഥാപനത്തിന് തുടക്കമിടുകയും ചെയ്തു.
ലൈവ് ക്ലാസുകൾ ആയിരുന്നു ഇംഗ്ലീഷ് ബസ്സിലൂടെ സനവും ഭർത്താവ് നൗഫലും ചേർന്ന് തുടങ്ങിയത്.
രണ്ടുപേരിൽ തുടങ്ങിയ സ്ഥാപനം ഇന്ന് നൂറോളം സഹപ്രവർത്തകരുള്ള സംരംഭമായി വളർന്നിരിക്കുന്നു. ബേസിക് ഇംഗ്ലീഷ് മുതൽ അഡ്വാൻസ്ഡ് ലേണിങ് വരെയുള്ള ക്ലാസുകൾ നാട്ടുഭാഷാ രീതിയിലുള്ള ട്രാൻസിലേഷൻ ടെക്നിക്കു വഴി നടത്തപ്പെടുന്നു. അമ്പതിനായിരത്തിന് മുകളിൽ വിദ്യാർഥികൾ ഈ വിദ്യാഭ്യാസ രീതിയിലൂടെ ഇംഗ്ലീഷ് അനായാസംപ്രാപ്തമാക്കി.
വീട്ടമ്മമാരും, വിദ്യാർത്ഥികളും, പ്രവാസികളും,വിദേശത്തും സ്വദേശത്തും ജോലി നേടാൻ ആഗ്രഹിക്കുന്നവരും ലഘുവായി ഭാഷയെ കൈകാര്യം ചെയ്യാൻ ഇന്ന് ഇംഗ്ലീഷ് ബസ് എന്ന സ്ഥാപനത്തെ ആശ്രയിക്കുന്നു. അമിത ലാഭം പ്രതീക്ഷിക്കാതെ കർമ്മത്തിൽ വിശ്വസിച്ച് നീങ്ങുകയുംചെയ്യുന്നു. ആവർത്തിച്ച് അതേ ക്ലാസിന് ചേരുന്നവരിൽ നിന്ന് ഫീസ് ഈടാക്കുന്നുമില്ല.
സ്റ്റാർട്ട്അപ്പ് എന്ന നിലയിൽ ഈ സ്ഥാപനം വൻ വിജയം കൈവരിച്ചെന്നു തന്നെ പറയാം. കുട്ടികൾക്കായുള്ള ക്ലാസുകളും, സയൻസ് ട്യൂഷനും, കൗൺസിലിംഗും ഒക്കെയായി ഇംഗ്ലീഷ് ബസ്സും അധ്യാപകരും മറ്റു സഹപ്രവർത്തകരും തിരക്കിലാണ്.
ഭാവിയിൽ കൂടുതൽ ഉയർച്ച നേടാൻ കോഡിങ് ക്ലാസുകളും മറ്റും തുടങ്ങാൻ ഇംഗ്ലീഷ് ബസ് എന്ന സ്ഥാപനം തയ്യാറെടുക്കുകയാണ്. കുട്ടികൾക്കായുള്ള മൈൻഡ് ഡെവലപ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ ക്ലാസ്സുകളും അവരുടെ പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷ് ബസ്സിൽ നിന്നും പഠിച്ചിറങ്ങിയ പഠിതാക്കൾ ഭാഷപ്രാവിണ്യം ഉള്ളവരും ഉയർന്ന നിലയിൽ ജോലി ചെയ്യുന്നവരും ആണ്.
വിജയം ഒരിക്കലും തേടി എത്തുന്നതല്ല.തേടി പോയി നേടുന്നതാണ് വിജയം.ഇംഗ്ലീഷ് ബസ്സും സനവും നൗഫലും തടസ്സങ്ങൾ താണ്ടി മുന്നോട്ടു കുതിക്കുകയാണ്.