ഇന്നത്തെ കാലത്തെ പഠനം എന്നത് ഒരു ക്ലാസ് മുറിക്കുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല. മുറിക്കുള്ളിലെ കെട്ടുപാടുകൾ താണ്ടി അതിരുകളില്ലാതെ വെബ് പ്ലാറ്റ്ഫോമുകളിൽ വ്യാപിച്ചു കിടക്കുന്നു ഇവ.
ഓൺലൈൻ പഠനത്തിൽ കൊറോണ കാലത്ത് തുടങ്ങിയ വലിയ വിപ്ലവം ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ ആശ്വാസം പകരുന്ന ഒന്നായി മാറി . ഇന്റർനെറ്റ് ലഭ്യമാകുന്ന ഏത് പ്രദേശത്തു നിന്നും അറിവിന്റെ ലോകത്തേക്ക് എളുപ്പം പ്രവേശിക്കാം. ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്ഫോമുകൾ ലോകമെമ്പാടുമുള്ള മികച്ച അധ്യാപകരിൽ നിന്നും എവിടെ ഇരുന്നുകൊണ്ടും പഠിക്കാനുള്ള അവസരം ഏവർക്കും ലഭിക്കാൻ തുടങ്ങി .
പഠനത്തിന്റെ അനന്തസാധ്യതകൾ ഒരുക്കി ഓൺലൈൻ ട്യൂഷനും ഒപ്പം അനവധി അനുബന്ധ സേവനങ്ങളും നൽകിക്കൊണ്ട് മുന്നേറുന്ന കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ക്ലാപ്സ് ലേൺ ഇന്ന് ലോകശ്രദ്ധ നേടി ജനഹൃദയം കീഴടക്കി കഴിഞ്ഞു.
റിഷാദ്, ഫാസിൽ,അമ്നാസ് അഹമ്മദ്, മുഫസിർ എന്നിവരാണ് ഇതിന്റെ അമരക്കാർ.
എംഎസ്സിയും ബി എഡും കഴിഞ്ഞ ഇവർ നാല് പേരും അധ്യാപന മേഖലയിൽ തുടരുന്നവരായിരുന്നു. ഇവരുടെ അനുഭവ സമ്പത്തിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ കോർത്തിണക്കിയാണ് നാലുപേരും ചേർന്ന് 2020 നവംബർ 14ന് ക്ലാപ്സ് ലേൺ തുടങ്ങിയത്.
അറുപതും എഴുപതും പേരടങ്ങുന്ന ക്ലാസിൽ ഓരോ കുട്ടിക്കും പകരുന്ന പാഠങ്ങൾ തുല്യമാണെങ്കിലും കുട്ടികൾ അത് ഗ്രഹിച്ചെടുക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. പ്രത്യേക പരിഗണനയും ബുദ്ധിമുട്ടുള്ള വിഷയങ്ങളിലെ അധിക ക്ലാസുകളും ആവശ്യമായി വരുന്ന കുട്ടികളും കൂട്ടത്തിൽ ഉണ്ടാവാം , വേണ്ടത്ര ശ്രദ്ധ കിട്ടാതെ ഒതുങ്ങി പോകുന്നവരെ മുൻനിരയിൽ എത്തിക്കാനും അവരുടെ ഇഷ്ടാനുസരണം ക്ലാസുകൾ ലഭിക്കാനും ആയി ഒരു മികച്ച പ്ലാറ്റ്ഫോം അതായിരുന്നു നാലുപേരുടെയും മനസ്സിൽ. ഇതിനുപുറമേ മികച്ച വിദ്യാഭ്യാസവും അറിവും ആശയവിനിമയ ശേഷിയും ഉള്ള നിരവധി പേർ തൊഴിൽ ഇല്ലാതെയും സാഹചര്യമനുവദിക്കാതെയും പരിമിതികൾക്കുള്ളിൽ ചുറ്റപ്പെട്ടു കിടക്കുന്നുമുണ്ട്. പ്രത്യേകിച്ചും സ്ത്രീകൾ, അവരുടെ സമയാനുസരണം ഓൺലൈൻ ആയി അധ്യാപനവൃദ്ധി എന്ന മഹത്തായ തൊഴിൽ ചെയ്യാനുള്ള ഒരു അവസരം കൂടിയാണ് ക്ലാപ്സ് ലേൺ നൽകുന്നത്.
കുട്ടികൾക്ക് പാഠ്യ വിഷയങ്ങൾക്ക് പുറമേ ഫൗണ്ടേഷൻ കോഴ്സുകളും നൽകിവരുന്നു.
സോഷ്യൽ മീഡിയ വഴിയാണ് കൂടുതലും ആളുകളിലേക്ക് ക്ലാപ്സ് ലേൺ എത്തിച്ചേർന്നതും. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും മറ്റു പ്ലാറ്റ്ഫോമുകളിലും ആയി നിരവധി പേരാണ് ക്ലാപ്സിനെ പിന്തുടരുന്നത്.
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ച നാല് സുഹൃത്തുക്കളുടെ കൂട്ടുത്തരവാദിത്തമാണ് ഇന്ന് ഒരുപാട് കുട്ടികൾക്ക് പഠിക്കാനുള്ള പ്രചോദനമായി കൂടെ ഉള്ളത്.
നിലവിൽ 12 ഓളം രാജ്യങ്ങളിൽ ക്ലാപ്സിന്റെ സേവനങ്ങൾ നൽകിവരുന്നു. കൂടുതൽ വ്യാപിപ്പിക്കാനുള്ള പദ്ധതിയും നിലവിൽ ഉണ്ട്.
നാലുവർഷത്തെ ജൈത്രയാത്രയിൽ ക്ലാപ്സിനെ തേടി നിരവധി അംഗീകാരങ്ങളും വന്നു ചേർന്നിട്ടുണ്ട്. ലോകത്തിലെ മികച്ച കമ്പനികളിൽ ഒന്നായാൽ എൻവിഡിയുടെ സ്റ്റാർട്ടപ്പ് പ്രോഗ്രാമിലേക്ക് ക്ലാപ്സ് തിരഞ്ഞെടുക്കപ്പെട്ടു, കൂടാതെ മൈക്രോസോഫ്റ്റിന്റെ ഫൗണ്ടർസ് ഹെല്പ് എന്ന പ്രോഗ്രാമിലും ഇടം നേടി.
ഇന്നത്തെ വിദ്യാഭ്യാസരംഗത്ത് നിരവധി ഓൺലൈൻ ട്യൂഷൻ ആപ്പുകളും വെബ്സൈറ്റുകളും വിദ്യാർഥികൾക്ക് വിശാലമായ പഠന സേവനങ്ങൾ നൽകുന്നു. ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന പഠന രീതി അധ്യാപക വിദ്യാർത്ഥി ബന്ധം കൂടുതൽ ദൃഢം ആവാനും ആഴത്തിലുള്ള ആശയവിനിമയത്തിനും സഹായിക്കുന്ന ഒരു ആശയമായി മാറി ഇരിക്കുന്നു.