2024-ലെ ഇതുവരെയുള്ള കണക്ക് പ്രകാരം ഏതാണ്ട് 1.13 ബില്യൺ വെബ്സൈറ്റുകളാണ് വേൾഡ് വൈഡ് വെബ്ബിൽ ഉള്ളത്. ഇതിൽ നിങ്ങളുടെയും ബിസിനസ്സ് വെബ്സൈറ്റും ഉൾപ്പെടും എന്നാൽ 82% സൈറ്റുകളും ആക്റ്റീവ് അല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബാക്കിയുള്ള 18 ശതമാനത്തിൽ നിന്ന് നിങ്ങളുടെ ബിസിനസ്സ് വേറിട്ട് നിൽക്കാൻ എന്താണ് ചെയ്യേണ്ടത്?
ഇന്നത്തെ കാലത്ത് ഏതൊരു ബിസിനസ്സിന് മുന്നേറണമെങ്കിൽ ഡിജിറ്റൽ മാർകെറ്റിംഗിന്റെ സഹായം കൂടിയേ തീരു. കുറഞ്ഞ ചിലവ്, ഉയർന്ന സ്കേലബിലിറ്റി, കൂടുതൽ കസ്റ്റമർ എൻഗേജ്മെന്റ്, റീച്ച് എന്നിവ നൽകുന്നതിനാൽ ഡിജിറ്റൽ ബ്രാൻഡുകളെ ആകർഷിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് ഉപയോഗിക്കാത്ത ബ്രാൻഡുകൾ ഇന്ന് വളരെ വിരളം മാത്രമേയുള്ളു.
SEO
SEO അഥവാ സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ എന്നത് പ്രധാനപ്പെട്ട ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജികളിൽ ഒന്നാണ്. നിങ്ങൾക്ക് വെബ്സൈറ്റ് അല്ലെങ്കിൽ ബ്രാൻഡ് ഉണ്ടായാൽ പോരല്ലോ, അത് നാലാൾ അറിയേണ്ടേ? അതിനായി അവർ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ നിങ്ങളുടെ റിസൾട്ട് വന്നില്ലെങ്കിൽ എന്ത് കാര്യം? On page, Off page SEO സ്ട്രാറ്റജീസിലൂടെ വെബ്സൈറ്റ് ഹയർ പൊസിഷനിൽ റാങ്ക് ചെയ്യുകയും വിസിബിലിറ്റി കൂട്ടുകയും ചെയ്യാം. ഇപ്പോഴത്തെ ആളുകളിൽ വലിയ ശതമാനം മൊബൈൽ ഉപയോഗിക്കുന്നവർ ആയതുകൊണ്ട് നിങ്ങളുടെ ബിസിനസ്സ് വെബ്സൈറ്റ് മൊബൈൽ ഫ്രണ്ട്ലി ആക്കാൻ ശ്രദ്ധിക്കുക.
PPC
നിങ്ങളുടെ ബിസിനസ്സ് സർവ്വീസ് /പ്രോഡക്റ്റ് പ്രൊമോട്ട് ചെയ്യാൻ ഇതിലൂടെ ബ്രാൻഡ് വളർച്ച നേടാനും അനുയോജ്യമായ സ്ട്രാറ്റജിയാണ് PPC അഥവാ പേ പെർ ക്ലിക്ക്. ഓൺലൈൻ ആഡ്സ് വഴിയാണ് ഇത് സാധ്യമാകുന്നത്. ഇതിൽ കസ്റ്റമേഴ്സ് ക്ലിക്ക് ചെയ്താൽ മാത്രമേ നിങ്ങൾ പണം കൊടുക്കേണ്ടതുള്ളൂ. ആയതിനാൽ ഒരു നിശ്ചിത ബജറ്റ് മാത്രം ചിലവാക്കിയാൽ മതി, പക്ഷെ ലഭിക്കുന്ന ട്രാഫിക്കും ബ്രാൻഡ് വളർച്ചയും കൂടുതൽ ആയിരിക്കും.
Social Media Marketing
ബിസിനസ്സ് വളർച്ച എളുപ്പം നേടാനും നിലവിൽ ഉള്ള പ്രെസൻസ് ബൂസ്റ്റ് ചെയ്യാനുള്ള മാർഗമാണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ലിങ്ക്ഡ് ഇൻ, അങ്ങനെ നിരവധി പ്ലാറ്റ്ഫോമുകൾ ഇതിനായി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ ബ്രാൻഡിങ്ങിന് അനുയോജ്യമായതും അതുപോലെ ടാർഗറ്റ് കസ്റ്റമേഴ്സ് കൂടുതൽ സമയം ആക്റ്റീവ് ആയിട്ടുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കേണ്ടത് വളരെ പ്രധാന ഘടകമാണ്. അതുപോലെ കൺസിസ്റ്റന്റ് ആയിട്ട് പോസ്റ്റിങ്ങ് ചെയ്യുകയും വേണം എന്നാലാണ് ആളുകളുമായിട്ട് ഒരു കണക്ഷൻ ഉണ്ടാക്കാൻ സാധിക്കുള്ളു.
Content Marketing
SEO ഉപയോഗിച്ച് വെബ്സൈറ്റ് സെറ്റാക്കാം, PPC കൊണ്ട് ബ്രാൻഡ് awareness കൂട്ടാം, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി കസ്റ്റമേഴ്സിലേക്ക് വേഗം എത്താം, എല്ലാം ശരി തന്നെ, പക്ഷെ മേൽ പറഞ്ഞ എല്ലാ സ്ട്രാറ്റജിസ് വർക്ക് ആവണമെങ്കിൽ അവിടെ ക്വാളിറ്റി കോൺടെന്റ് വേണം. നിങ്ങളുടെ ബ്രാൻഡിനെ പറ്റി ആളുകളെ എഡ്യൂക്കേറ്റ് ചെയ്യാൻ കോൺടെന്റ് മാർകെറ്റിംഗിലൂടെ കഴിയും. വെബ്സൈറ്റ് കോൺടെന്റ്, വീഡിയോ കോൺടെന്റ്, ബ്ലോഗ്, സോഷ്യൽ മീഡിയ കോൺടെന്റ് എന്നിങ്ങനെ നിരവധി സ്ട്രാറ്റജിസിലൂടെ ബിസിനസ്സ് വളർച്ച പതിന്മടങ്ങ് വർദ്ധിപ്പിക്കാം.
ഇവിടെകൊണ്ട് തീർന്നിട്ടില്ല, ഡിജിറ്റൽ മാർകെറ്റിംഗിലൂടെ നിങ്ങളുടെ ബ്രാൻഡ് /ബിസിനസ്സ് വളർച്ച ഉറപ്പാക്കണമെങ്കിൽ ഒന്നുങ്കിൽ സ്വന്തമായി ചെയ്യുകയോ അല്ലെങ്കിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികളുടെ സഹായം തേടാവുന്നതാണ്. നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ബ്രാൻഡ് വളർച്ചക്ക് സഹായിക്കുന്ന മേൽ പറഞ്ഞ സ്ട്രാറ്റജീസും അതിൽ കൂടുതലും ഉപയോഗപ്പെടുത്തി ഉദ്ദേശിച്ച റിസൾട്ട് നേടാൻ ഇത്തരം ഏജൻസികൾ സഹായിക്കും.
ലോകം മാറുകയാണ്, ഒപ്പം ടെക്നോളജികളും. ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്തും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം നിങ്ങൾ ഡിജിറ്റൽ മാർക്കറ്റിംഗ് നിങ്ങളുടെ ബിസിനസ്സ് വളർച്ചക്ക് തിരഞ്ഞെടുത്തില്ലെങ്കിൽ വേഗം തന്നെ അതിലേക്ക് ചുവടുവെക്കുക എന്നതാണ് ഉചിതമായി തീരുമാനം.