സുരക്ഷയും സുഖസൗകര്യങ്ങളും ഉറപ്പാക്കുന്നതിനോടൊപ്പം സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന ഒരിടമാണ് ഓരോരുത്തർക്കും അവരുടെ ഭവനം.
വീടിന്റെ പ്രവേശന കവാടം മുതൽ തുടങ്ങുന്നു നമുക്ക് വീടുമായുള്ള ആത്മബന്ധം. വീടിന്റെ ഓരോ മൂലയും ഓരോ വാതിലുകളും ഓരോ കഥ പറയുന്നവയാണ്.
ശാന്തമായ അന്തരീക്ഷം നൽകുക മാത്രമല്ല , നമ്മുടെ ഓരോ വികാരവിചാരങ്ങളിലും നമുക്ക് സ്വാസ്ഥ്യം നൽകുക കൂടി ചെയ്യുന്ന വീട്ടിലെ പ്രത്യേക ഇടങ്ങൾ.
വീട് എന്നത് കേവലം കല്ലുകളും കമ്പികളും കൊണ്ടുമാത്രം തീർത്ത കെട്ടിടമല്ല. അതൊരു അനുഭവമാണ്.
സൗഹൃദ സംഭാഷണങ്ങൾ പിറക്കുന്ന ഹാളുകൾ, പാചകത്തിന്റെ സുഖവാസനകൾ തീർക്കുന്ന അടുക്കള, സ്വപ്നങ്ങൾ പിറക്കുന്ന വിശ്രമമുറികൾ, ഉറക്ക മുറികൾ എണ്ണിയാൽ ഒടുങ്ങാത്ത സവിശേഷതകൾ നിറഞ്ഞ സ്നേഹത്താലും ഓർമ്മകളാലും വിശ്രമത്താലും ചുറ്റപ്പെട്ട പ്രിയപ്പെട്ട ഒരിടമാണ് സ്വപ്നഭവനം.
ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ അഴിമതി കലർന്ന ഒരു മേഖലയായി മാറിക്കൊണ്ടിരിക്കുന്നു കൺസ്ട്രക്ഷൻ മേഖലകൾ. പറ്റിക്കപ്പെടുന്ന സാധാരണക്കാരുടെ പണിതീരാത്ത വീടും, പണി തീർന്ന വീടിന്റെ കേടുപാടുകളും കൂടുതലായും ഉടലെടുക്കുന്നതിന് പ്രധാനകാരണം അവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നതുകൊണ്ടാണ്.
പണം മുടക്കി വീട് പണിതാലും സംതൃപ്തമാവാത്ത സാഹചര്യങ്ങൾ, മിതമായ നിരക്കിൽ ലഭ്യമാവുന്ന ഇന്റീരിയൽ, മെറ്റീരിയൽ, ഇതിന്റെ ഗുണനിലവാരം, കാലാവധി,തുടങ്ങി നീളുന്നു ഭവന നിർമാണത്തിലെ ആദികൾ.
സ്വന്തമായി ഒരു ഭവനം സ്വപ്നം കാണുന്നവരുടെ എല്ലാവിധ സന്ദേഹങ്ങൾക്കും ഉത്തരമായാണ് കോട്ടയം ജില്ലയിലെ കല്ലറ സ്വദേശി അജയ് ശങ്കറിന്റെ ബിഹേയ് ഹോം ഡീറ്റെയിൽഡ് എന്ന സ്ഥാപനവും, ഡോക്ടർ ഇന്റീരിയൽ എന്ന യൂട്യൂബ് ചാനലും നിലകൊളുന്നത്.
എം ബി എ കാരനായ അജയ് ശങ്കറിന്റെ കരിയർ തുടക്കം ഇരുപത്തിയൊന്നാം വയസ്സിൽ മലയാള മനോരമയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയിട്ടായിരുന്നു. പിന്നീട് മേഖലകൾ പലതിലൂടെ കടന്നു പോയെങ്കിലും ഒടുക്കം എത്തിപ്പെട്ടത് വീടുകളുടെ കൺസ്ട്രക്ഷനും കൺസൾട്ടിങ്ങും ചെയ്യുന്ന മേഖലയിൽ ആയിരുന്നു. ചെയ്തു വന്ന ജോലികളിൽ നിന്നും ഒത്തിരി അറിവും അനുഭവസമ്പത്തും നേടിയത് തന്റെ സംരംഭം മേഖലയിൽ ഒത്തിരി ഗുണം ചെയ്തു.
ബിഹേയ് ഹോം ഡീറ്റെയിലിലൂടെ ഒത്തിരി പേർക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ വീട് പണിയാനും, കുറഞ്ഞ തുകയിൽ ഗുണനിലവാരം ഉള്ള ഇന്റീരിയൽസ് മെറ്റീരിയൽസ് ലഭിക്കുവാനും, കാരണമായി തീർന്നതിൽ സന്തോഷവും സംതൃപ്തിയും ഉണ്ട് അജയ് ശങ്കറിന്.
കൊറോണ കാലത്ത് തുടങ്ങിയ ഡോക്ടർ ഇന്റീരിയൽ എന്ന യൂട്യൂബ് ചാനലിലൂടെ നല്ല സേവനങ്ങൾ നൽകി ഒത്തിരി റീച്ച് നേടാനും കഴിഞ്ഞു.
വീട് നിർമ്മാണത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങൾ പങ്കുവച്ചുകൊണ്ട് 12 ഓളം ജില്ലകളിൽ ഹോം പ്രാക്ടിക്കൽ സെക്ഷൻസ് നൽകി സാധാരണക്കാർ ഉൾപ്പെടെയുള്ള ആളുകൾക്ക് ഇതിലെ സാധ്യതകളും ആവശ്യങ്ങളും അനാവശ്യങ്ങളും തുടങ്ങി നിരവധി കാര്യങ്ങൾ പകർന്നു നൽകാനായി.
മിതമായ നിരക്കിൽ സേവനം നൽകുന്ന ബിഹേയ് ഹോം ഡീറ്റെയിൽഡിൽ സാമ്പത്തിക ബുദ്ധിമുട്ടാൽ സേവനം ലഭ്യമാവാത്തവർക്കുവേണ്ടി തന്റെ ഒഴിവുസമയങ്ങളിൽ തന്നാൽ ആവുന്ന കൺസൾട്ടിങ്ങും നൽകാറുണ്ട്.
ഭാര്യ പാർവതിയും മകൾ ശിവാനന്ദിയും അടങ്ങുന്നതാണ് കുടുംബം. ബിസിനസിലും ജീവിതത്തിലും പങ്കാളിത്തവും പിന്തുണയും ഏകി അജയ്ക്കൊപ്പം ഭാര്യയുമുണ്ട് സാരഥിയായി.
ഒറ്റമുറി വാടകവീട്ടിൽ നിന്നും സമൃദ്ധമായ ജീവിത നിലവാരത്തിനൊപ്പം പലരുടെയും സ്വപ്നഭവനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന കേരളക്കരയാകെ അറിയപ്പെടുന്ന ഒരു സംരംഭകൻ എന്ന നേട്ടം വിലമതിക്കാനാവാത്തതാണ്.
ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലിയ നേട്ടം എന്നത് ലൈഫ് മിഷനിൽ ഉൾപ്പെട്ടിട്ടു പോലും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകുക എന്നതാണ്. നിലവിൽ ആ പ്രവർത്തി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.. ഓരോ വർഷങ്ങളിലും ഈ പ്രവർത്തി തുടരാൻ സാധിക്കണം എന്നൊരു ആഗ്രഹം കൂടെയുണ്ട്.
സ്വന്തമായി ഒരു വീടെന്ന സ്വപ്നം പോലും വിദൂരമായിരുന്നിടത്തുനിന്നും മറ്റൊരാൾക്ക് വീട് നിർമ്മിച്ചു നൽകാനായി എന്ന നിലയിൽ വളരാൻ കഴിഞ്ഞു എന്നത് വലിയ നേട്ടമായി കാണുന്നു.