ചർമ്മ സംരക്ഷണവും ശാരീരിക സൗന്ദര്യവും ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിന്റെ താക്കോലായി മാറിയിരിക്കുന്ന കാലമാണിത് . അതിനാൽ തന്നെ പ്രകൃതിദത്തമായ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് എന്നും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. പാർശ്വഫലങ്ങൾ ഇല്ല എന്നതും പരമ്പരാഗത പച്ചമരുന്നുകളിലെ വിശ്വാസവും ആണ് ഇതിന്റെ വളർച്ചക്ക് കാരണം. തന്റെ ജീവിതശൈലികളിൽ വരുത്തിയ മാറ്റങ്ങൾ കൊണ്ടും പച്ചമരുന്നുകൾ കൊണ്ടുണ്ടാക്കിയ ഉൽപ്പന്നങ്ങൾ കൊണ്ടും ആരോഗ്യകരമായതും തികച്ചും പ്രകൃതിദാതമായതുമായ ഒരു സംരംഭത്തെ വാർത്തെടുത്ത കഥയാണ് രോഷ്നി എന്ന മലപ്പുറംകാരിക്ക് പറയാനുള്ളത് . വിവാഹത്തിനുശേഷം ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിയ രോഷ്നി തന്റെ മകളുടെ നൃത്ത പരിപാടികളും മറ്റും യൂട്യൂബിൽ അപ്ലോഡ് ചെയ്തത് എപ്പോഴും അവ കാണമെല്ലോ എന്ന് കരുതിയാണ് പക്ഷെ യൂട്യൂബ് ഒരു വരുമാന മാർഗം കൂടിയാണെന്ന് രോഷ്നി അറിയുന്നത് വളരെ വൈകിയാണ്.
ആദ്യകാലങ്ങളിൽ ഒട്ടും ശരീരവണ്ണം ഇല്ലാതിരുന്ന രോഷ്നി തന്റെ മകളെ പ്രസവിച്ചതിനു ശേഷം അമിതഭാരത്തിൽ എത്തി. പിസിഒഡി ആയിരുന്നു അതിന് കാരണം. അമിതവണ്ണം മാത്രമായിരുന്നില്ല മുഖക്കുരുവും മുടി കൊഴിച്ചിലും തുടങ്ങിയ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതെല്ലാം തരണം ചെയ്യാൻ രോഷ്നി സ്വയം ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയായിരുന്നു. മഞ്ഞൾ, അലോവേര, വെളിച്ചെണ്ണ, ചന്ദനം തുടങ്ങിയ പ്രകൃതിദത്തവും മായം ചേർക്കാത്തതുമായ നിരവധി ഉൽപ്പന്നങ്ങൾ ഉപയോഗിച്ചായിരുന്നു രശ്മിയുടെ നിർമ്മാണം. ഫലം കണ്ടു തുടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങളിൽ നിന്നായിരുന്നു രോഷ്നി എന്ന സംരംഭകയുടെ തുടക്കം തന്നെപ്പോലെ തന്നെ പിസിഒഡിയുടെ പ്രശ്നങ്ങൾ പല സ്ത്രീകൾക്കും ഉണ്ടെന്ന് രോഷ്നി മനസ്സിലാക്കിയതും യൂട്യൂബിലൂടെ തന്നെയാണ്. അത്തരക്കാർക്ക് വേണ്ടി നിരവധി വീഡിയോ ചെയ്യുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. പിന്നീട്, അവർ തന്നെയാണ് രോഷ്നിക്ക് ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ തിരിച്ചു പ്രചോദനമായതും. ആദ്യം 30 പേർക്ക് വേണ്ടി ഉണ്ടാക്കിയത് ഇന്ന് 3000ത്തിൽ അധികം പേരിൽ എത്തിനിൽക്കുന്നു. ചർമ്മത്തിനും മുടിക്കും ആവശ്യമായ നിരവധി ലേപനങ്ങളും, ഓയിലുകളും, പൊടികളും നിലാസ് എന്ന പേരിൽ ഇന്ന് വിപണിയിൽ വിജയകരമായി വിൽപ്പന നടത്തിവരികയാണ്. ‘നിലാസ് കാർട്ട് ‘എന്ന ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വഴിയാണ് വില്പന നടത്തുന്നത് . തുടക്കത്തിൽ വാട്സപ്പുകളിലൂടെ നടത്തിയിരുന്ന വിൽപ്പന പിന്നീട്, ആവശ്യക്കാർ വർദ്ധിച്ചതോടെ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലേക്ക് മാറ്റുകയായിരുന്നു. പണത്തിനുവേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചവരാണ് രശ്മിയുടെ മാതാപിതാക്കൾ. കുട്ടിക്കാലത്ത് അനുഭവിച്ച ദാരിദ്ര്യവും പഠിക്കാൻ ഉണ്ടായ ബുദ്ധിമുട്ടുകളും എല്ലാം മാറിയത് ദൈവാനുഗ്രഹവും ഭാഗ്യവും കൊണ്ടാണെന്ന് രശ്മി പറയുന്നു. ഭാഗ്യത്തിനും അപ്പുറം കഠിനാധ്വാനവും ഈ വിജയത്തിന് പിന്നിലുണ്ട്. രോഷ്നിയുടെ സംരംഭം അവൾക്കും കുടുംബത്തിനും മാത്രമല്ല കൈത്താങ്ങാവുന്നത്, നിലാസ് ഹെർബ്സ് എന്ന സ്ഥാപനം ഇന്നൊരു വലിയ നിർമ്മാണ മേഖലയിലേക്ക് ഉയർന്നിരിക്കുന്നതിനാൽ ഒരുപാട് സ്ത്രീകൾക്കും നിലാസ് തൊഴിൽ നൽകുന്നുണ്ട്. നിലാസ് ഹെർബ്സ് എന്ന കുടിൽ വ്യവസായത്തിൽ തുടങ്ങിയ സംരംഭം കോവിഡ് കാലത്ത് നിശ്ചലാവസ്ഥയിൽ ആയിരുന്നു, പിന്നീട് അതിനെ കൈപിടിച്ചുയർത്തിയതിനു പിന്നിൽ രോഷ്നിയുടെ കഠിനാധ്വാനത്തിന്റെ കഥയാണ്. ഉൽപ്പന്നങ്ങൾ സ്വന്തം ചർമ്മത്തിൽ തന്നെയാണ് രോഷ്നി പരീക്ഷിക്കുന്നത്. ഉൽപ്പന്നങ്ങൾ തന്നിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ തെളിവ് സഹിതം യൂട്യൂബിലൂടെ ജനങ്ങളെ അറിയിക്കുകയും ഉപഭോക്താക്കളെ ഉണ്ടാക്കുകയും ചെയ്യുന്നു.
മറ്റൊരുതരത്തിലുള്ള പരസ്യങ്ങളും നിലാസ് ഹെർബ്സിനില്ല. വായ് മൊഴിയിലൂടെ പ്രചരിക്കുന്ന നല്ല വാക്കുകളാണ് നിലാസ് ഹെർബ്സിന്റെ നിലനിൽപ്പും വളർച്ചയും. നിലാസ് ലൈഫ് സ്റ്റൈൽ മലയാളം എന്ന രോഷ്നിയുടെ യൂട്യൂബ് ചാനലിന് ഒരു മില്യണിൽ അധികം ഫോളോവേഴ്സും ഫേസ്ബുക്കിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുമായി മുന്നേറുകയാണ് രശ്മി ഇപ്പോൾ. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും ഗുണമേന്മയിൽ ഇനിയും ലഭ്യമാക്കുക എന്നതും കൂടുതൽ പേർക്ക് തന്റെ സംരംഭത്തിലൂടെ ജോലി ലഭ്യമാക്കുക എന്നതുമാണ് രോഷ്നിയുടെ സ്വപ്നം അതിനുവേണ്ടി പരിശ്രമിക്കാൻ ആണ് ഭാവി പരിപാടി.